< സംഖ്യാപുസ്തകം 6 >
1 യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു:
Jehova Nyasaye nowacho ne Musa niya,
2 “ഇസ്രായേല്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഒരു പുരുഷനോ സ്ത്രീയോ വിശേഷാലുള്ള ഒരു വ്രതം—ഒരു നാസീറായി യഹോവയ്ക്കു സ്വയം വേർതിരിക്കുന്നതിനുള്ള ഒരു വ്രതം—അനുഷ്ഠിക്കാൻ ഇച്ഛിക്കുന്നെങ്കിൽ
“Wuo kod jo-Israel kendo inyisgi kama: ‘Ka dichwo kata dhako dwaro chiwo singruok makende, ma en singruok makende ne Jehova Nyasaye kaka ja-Nazir,
3 വീഞ്ഞോ മദ്യമോ കുടിക്കരുത്; വീഞ്ഞിൽനിന്നോ മദ്യത്തിൽനിന്നോ ഉണ്ടാക്കിയ വിന്നാഗിരിയും ഉപയോഗിക്കരുത്. മുന്തിരിച്ചാർ കുടിക്കുകയോ പഴുത്തമുന്തിരിങ്ങയോ ഉണക്കമുന്തിരിങ്ങയോ തിന്നുകയോ അരുത്.
to nyaka owe madho divai kod math mamoko moket e thowi kendo ok onego omadh kongʼo kata kongʼo moa kuom math mamoko moket e thowi. Ok onego omadh gimoro amora molos gi olemb mzabibu, kata chamo olemb mzabibu manumu kata motwo.
4 നാസീർവ്രതം അനുഷ്ഠിക്കുന്ന കാലം മുഴുവനും മുന്തിരിയിൽനിന്നുള്ള യാതൊന്നും, കുരുവോ തൊലിയോപോലും, അവർ ഭക്ഷിച്ചുകൂടാ.
E kinde duto ma en ja-Nazir, ok onego ocham gimoro amora mowuok kuom olemb mzabibu, bed ni en kothe kata opokone.
5 “‘നാസീർവ്രതകാലത്ത് ക്ഷൗരക്കത്തി തലയിൽ തൊടരുത്. യഹോവയ്ക്കായി വേർതിരിച്ചിരിക്കുന്ന നാളുകൾ തീരുന്നതുവരെ അവർ വിശുദ്ധരായിരിക്കണം; അവർ തലമുടി വളർത്തണം.
“‘E thuoloni duto ma en e bwo singruok mar bedo tenge, wiye ok noliel gi wembe. Enorite maler ne Jehova Nyasaye nyaka ndalone mag kwongʼruok norum; kendo enopidh yie wiye maboyo.
6 “‘യഹോവയ്ക്ക് നാസീർവ്രതസ്ഥരായി വേർതിരിക്കപ്പെട്ട കാലത്ത് അവർ ശവത്തിനരികെ ചെല്ലരുത്.
“‘E thuoloni duto ma en e bwo singruok mar bedo tenge ne Jehova Nyasaye, ok onego osud machiegni gi ringre ngʼama otho.
7 സ്വന്തം പിതാവോ മാതാവോ സഹോദരനോ സഹോദരിയോ മരിച്ചാൽപോലും, അവർനിമിത്തം സ്വയം ആചാരപരമായി അശുദ്ധരാകരുത്. കാരണം ദൈവത്തിനായി വേർതിരിക്കപ്പെട്ടതിന്റെ ചിഹ്നം അവരുടെ ശിരസ്സിന്മേലിരിക്കുന്നു.
Bed ni wuon-gi kata min-gi kata owadgi kata nyamin-gi ema otho, to ok onego obed mogak, nikech ranyisi mar bedo ngʼat mowal ne Nyasaye ni e wiye.
8 അവർ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന കാലമത്രയും യഹോവയ്ക്കു സമർപ്പിതരാണ്.
E kindeno duto ma okete tenge, en ngʼama owal ne Jehova Nyasaye.
9 “‘ആരെങ്കിലും നാസീർവ്രതമുള്ളവരുടെ സാന്നിധ്യത്തിൽ പെട്ടെന്നു മരിക്കുകയും അങ്ങനെ പ്രതിഷ്ഠിക്കപ്പെട്ട തങ്ങളുടെ ശിരസ്സിനെ അശുദ്ധമാക്കുകയും ചെയ്താൽ, അവരുടെ ശുദ്ധീകരണദിവസമായ ഏഴാംദിവസത്തിൽ ശിരസ്സു ക്ഷൗരംചെയ്യണം.
“‘Ka dipo ni ngʼato otho bute, mi yie wiye mosewal ogak, to nyaka oliel yie wiyeno chiengʼ mar abiriyo mipwodhee.
10 പിന്നീട് എട്ടാംദിവസം അവർ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ സമാഗമകൂടാരത്തിന്റെ കവാടത്തിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.
To chiengʼ mar aboro nyaka okel akuch odugla ariyo kata nyithi akuru ne jadolo e dhoranga Hemb Romo.
11 പുരോഹിതൻ അവയിലൊന്നിനെ പാപശുദ്ധീകരണയാഗമായിട്ടും മറ്റേതിനെ നാസീർവ്രതസ്ഥരായവർക്കുവേണ്ടി പ്രായശ്ചിത്തം വരുത്താൻ ഹോമയാഗമായിട്ടും അർപ്പിക്കണം; കാരണം അവർ ശവംനിമിത്തം കുറ്റക്കാരായി. അന്നുതന്നെ അവർ തങ്ങളുടെ ശിരസ്സു ശുദ്ധീകരിക്കണം.
Jadolo nochiw achiel kaka misango mar golo richo to machielo kaka misango miwangʼo pep mar kwayone ngʼwono nikech notimo richo kuom bedo kama ringre ngʼama otho nitie. E odiechiengno nyaka opwodh wiye.
12 പ്രതിഷ്ഠാകാലത്തേക്കായി അവർ യഹോവയ്ക്കു സ്വയം സമർപ്പിക്കയും അകൃത്യയാഗമായി ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാടിനെ കൊണ്ടുവരികയും വേണം. പ്രതിഷ്ഠാകാലത്ത് അശുദ്ധരായിത്തീർന്നതിനാൽ അവരുടെ മുമ്പിലത്തെ വ്രതദിനങ്ങൾ കണക്കിലെടുക്കുകയില്ല.
E kindeno duto mokete tenge nyaka ochiwre ne Jehova Nyasaye kendo okel nyaim ma hike achiel kaka misango michiwo mar pwodhruok e ketho. To kinde mane osetieko kowale ok nokwan nikech yie wiye mane nyiso ni owaleno ne odoko mogak.
13 “‘നാസീർവ്രതസ്ഥർ തങ്ങളുടെ പ്രതിഷ്ഠാകാലം പൂർത്തിയാകുമ്പോഴുള്ള നിയമം ഇതാണ്: അവരെ സമാഗമകൂടാരത്തിന്റെ കവാടത്തിൽ കൊണ്ടുവരണം.
“‘Koro mano e chik momi ja-Nazir ka kinde mokete tenge orumo kendo nyaka kele e dhoranga Hemb Romo.
14 അവിടെ അവർ യഹോവയ്ക്കുള്ള വഴിപാടുകൾ അർപ്പിക്കണം: ഹോമയാഗത്തിനുള്ള ഊനമില്ലാത്ത ഒരുവയസ്സായ ആൺകുഞ്ഞാട്, പാപശുദ്ധീകരണയാഗത്തിനുള്ള ഊനമില്ലാത്ത ഒരുവയസ്സായ പെൺകുഞ്ഞാട്, സമാധാനയാഗത്തിനുള്ള ഊനമില്ലാത്ത ഒരു ആട്ടുകൊറ്റൻ എന്നിവ
E dhorangach kanyo ema nyaka ochiwe misangone ne Jehova Nyasaye ma gin: nyaim ma hike achiel maonge songa kaka misango miwangʼo pep, sibini ma hike achiel maonge songa kaka misango migologo richo; im maonge songa kaka chiwo mar lalruok,
15 അവയുടെ ഭോജനയാഗങ്ങളോടും പാനീയയാഗങ്ങളോടും കൂടെയും ഒരു കുട്ട പുളിപ്പിക്കാതെ തയ്യാറാക്കിയ അപ്പം, നേരിയമാവിൽ ഒലിവെണ്ണചേർത്തുണ്ടാക്കിയ വടകൾ, ഒലിവെണ്ണ പുരട്ടിയ അടകൾ എന്നിവയോടുംകൂടെത്തന്നെ.
kaachiel gi chiwo mar cham kod misango miolo piny, kod okapu mopongʼ gi makati ma ok oketie thowi kaka kek molos gi mogo mayom moru gi mo, kod chapat mowir gi mo.
16 “‘പുരോഹിതൻ അവ യഹോവയുടെ സന്നിധിയിൽ കാഴ്ചവെച്ച് പാപശുദ്ധീകരണയാഗവും ഹോമയാഗവും അർപ്പിക്കണം.
“‘Jadolo nochiwgi e nyim Jehova Nyasaye kaka misango mar pwodhruok e richo kod misango miwangʼo pep.
17 കുട്ടയിലുള്ള പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ ആട്ടുകൊറ്റനെ സമാധാനയാഗമായി അതിന്റെ ഭോജനയാഗങ്ങളോടും പാനീയയാഗങ്ങളോടുംകൂടെ പുരോഹിതൻ യഹോവയ്ക്ക് അർപ്പിക്കണം.
Bende nochiw okapu man-gi makati ma ok oketie thowi kod im kaka misango mar lalruok ne Jehova Nyasaye, kaachiel gi chiwo mar cham kod misango miolo piny.
18 “‘ഇതിനുശേഷം സമാഗമകൂടാരത്തിന്റെ കവാടത്തിൽവെച്ച്, നാസീർവ്രതസ്ഥർ തങ്ങൾ സമർപ്പിച്ച തലമുടി വടിച്ചുകളയണം. ആ തലമുടി അവർ എടുത്ത് സമാധാനയാഗത്തിന്റെ കീഴിലുള്ള തീയിലിടണം.
“‘Bangʼe e dhoranga Hemb Romo, ja-Nazirno nyaka liel yie wiye mane osewal tenge. Enokaw yie wiyeno mi olute e mach mantiere e bwo misango mar chiwo mar lalruok.
19 “‘നാസീർവ്രതസ്ഥർ തങ്ങളുടെ സമർപ്പിക്കപ്പെട്ട തലമുടി വടിച്ചുകളഞ്ഞശേഷം ആട്ടുകൊറ്റന്റെ വേവിച്ച ഒരു കൈക്കുറകും കുട്ടയിൽനിന്നെടുത്ത പുളിപ്പിക്കാത്ത ഒരു വടയും ഒരു അടയും പുരോഹിതൻ അവരുടെ കൈകളിൽ വെക്കണം.
“‘Bangʼ ka ja-Nazirno oselielo yie wiye mane osewal tenge, jadolo nomiye bad im mosechwaki, kod kek kod chapat mogoloe okapu, mago molos ma ok oketie thowi.
20 പുരോഹിതൻ അവയെ യഹോവയുടെമുമ്പിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം; ഉയർത്തി അർപ്പിച്ച നെഞ്ചോടും വിശിഷ്ടയാഗാർപ്പണമായ തുടയും പുരോഹിതനു വിശുദ്ധമായിരിക്കണം. അതിനുശേഷം നാസീർവ്രതസ്ഥർക്കു വീഞ്ഞു കുടിക്കാം.
Bangʼ mano jadolo noliergi e nyim Jehova Nyasaye kaka misango mifwayo; kaachiel gi agoko kod em mane olier nimar gin gik mopwodhi kendo gin mek jadolo. Bangʼ timo kamano, ja-Nazir koro nyalo mana madho divai.
21 “‘നാസീർവ്രതം അനുഷ്ഠിക്കുന്നവർക്കുള്ള പ്രമാണങ്ങൾ ഇതാണ്. തനിക്കു കൊടുക്കാൻ കഴിവുള്ളതിനുപുറമേ തന്റെ വ്രതം അനുസരിച്ചു യഹോവയ്ക്കു വഴിപാടായി കൊടുക്കേണ്ടവയാണ് ഇവ. നാസീർവ്രതപ്രമാണങ്ങൾക്കനുസൃതമായി തങ്ങൾചെയ്ത പ്രതിജ്ഞ ഓരോരുത്തരും നിറവേറ്റണം.’”
“‘Mano e chik momako ja-Nazir mosekwongʼore kaluwore gi pwodhruok mare kendo mano e misango manyaka otimne Jehova Nyasaye kaachiel gi gimoro monyalo chiwo. Nyaka ochop singo mar kwongʼruok mane ochiwo, kaluwore gi chik mar ja-Nazir.’”
22 യഹോവ മോശയോട് അരുളിച്ചെയ്തു:
Jehova Nyasaye nowacho ne Musa niya,
23 “അഹരോനോടും പുത്രന്മാരോടും നീ പറയുക: ‘ഇസ്രായേൽമക്കളെ നിങ്ങൾ ഇപ്രകാരം അനുഗ്രഹിക്കണം. അവരോടു പറയേണ്ടത്:
“Nyis Harun kod yawuote ni, ‘Ma e kaka onego ugwedh jo-Israel. Wachnegi kama:
24 “‘യഹോവ നിങ്ങളെ അനുഗ്രഹിക്കുകയും കാക്കുകയും ചെയ്യട്ടെ;
“‘Jehova Nyasaye mondo ogwedhu kendo oritu;
25 യഹോവ തിരുമുഖം നിങ്ങളുടെമേൽ പ്രകാശിപ്പിക്കുകയും നിങ്ങളോടു കൃപാലുവായിരിക്കുകയും ചെയ്യട്ടെ;
Wangʼ Jehova Nyasaye mondo orieny kuomu kendo omiu ngʼwono mogundho;
26 യഹോവ തിരുമുഖം നിങ്ങളിലേക്കു തിരിച്ച് നിങ്ങൾക്കു സമാധാനം നൽകട്ടെ.’
Jehova Nyasaye orangu maber kendo omiu kwe.’
27 “ഇപ്രകാരം അവർ ഇസ്രായേൽമക്കളുടെമേൽ എന്റെ നാമം വെക്കുകയും ഞാൻ അവരെ അനുഗ്രഹിക്കുകയും ചെയ്യും.”
“Kamano e kaka ginihul nyinga kuom jo-Israel, kendo anagwedhgi.”