< സംഖ്യാപുസ്തകം 26 >
1 ബാധയ്ക്കുശേഷം യഹോവ മോശയോടും പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരിനോടും കൽപ്പിച്ചു:
And it was after the plague. And he said Yahweh to Moses and to Eleazar [the] son of Aaron the priest saying.
2 “ഇരുപതു വയസ്സുമുതൽ മേലോട്ടു പ്രായമുള്ളവരും യുദ്ധപ്രാപ്തരുമായി ഇസ്രായേൽസമൂഹത്തിലാകെ ഉള്ളവരുടെ ജനസംഖ്യ പിതൃഭവനം തിരിച്ച് കണക്കാക്കുക.”
Lift up [the] head of - all [the] congregation of [the] people of Israel from a son of twenty year[s] and up-wards to [the] house of ancestors their every [one who] goes forth warfare in Israel.
3 യെരീഹോവിനെതിരേ യോർദാൻനദിക്കരികെയുള്ള മോവാബിന്റെ സമതലത്തിൽവെച്ച് മോശയും പുരോഹിതനായ എലെയാസാരും അവരോട് ഇപ്രകാരം പറഞ്ഞു:
And he spoke Moses and Eleazar the priest with them in [the] plains of Moab at [the] Jordan of Jericho saying.
4 “യഹോവ മോശയോടു കൽപ്പിച്ചതുപോലെ ഇരുപതു വയസ്സുമുതൽ മേലോട്ട് പ്രായമുള്ള പുരുഷന്മാരുടെ ജനസംഖ്യയെടുക്കുക.” ഈജിപ്റ്റിൽനിന്നും പുറപ്പെട്ട ഇസ്രായേല്യർ ഇവരായിരുന്നു:
From a son of twenty year[s] and up-wards just as he commanded Yahweh Moses and [the] people of Israel who came out from [the] land of Egypt.
5 ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ സന്തതികൾ: ഹാനോക്കിലൂടെ ഹാനോക്ക്യകുടുംബം; ഫല്ലുവിലൂടെ ഫല്ലൂവ്യകുടുംബം;
Reuben [the] firstborn of Israel [the] descendants of Reuben Hanoch [the] clan of the Hanochite[s] of Pallu [the] clan of the Palluite[s].
6 ഹെസ്രോനിലൂടെ ഹെസ്രോന്യകുടുംബം; കർമിയിലൂടെ കർമ്യകുടുംബം.
Of Hezron [the] clan of the Hezronite[s] of Carmi [the] clan of the Carmite[s].
7 ഇവയായിരുന്നു രൂബേന്യകുടുംബങ്ങൾ; അതിൽ എണ്ണപ്പെട്ടവർ 43,730 ആയിരുന്നു.
These [were] [the] clans of the Reubenite[s] and they were enrolled [men] their three and forty thousand and seven hundred and thirty.
8 ഫല്ലൂവിന്റെ പുത്രൻ എലീയാബ്.
And [the] sons of Pallu Eliab.
9 എലീയാബിന്റെ പുത്രന്മാർ നെമൂവേലും ദാഥാനും അബീരാമും ആയിരുന്നു. മോശയ്ക്കും അഹരോനും എതിരേ മത്സരിച്ചവരും യഹോവയ്ക്കെതിരേ മത്സരിച്ചപ്പോൾ കോരഹിന്റെ അനുയായികളുടെ കൂട്ടത്തിലുണ്ടായിരുന്ന ഇസ്രായേല്യപ്രഭുക്കന്മാരായ ദാഥാനും അബീരാമും ഇവർതന്നെ.
And [the] sons of Eliab Nemuel and Dathan and Abiram that [was the] Dathan and Abiram ([the] [people] called of *Q(K)*) the congregation who they struggled on Moses and on Aaron in [the] company of Korah when struggled they on Yahweh.
10 ഭൂമി വായ്‌പിളർന്ന് കോരഹിനോടുകൂടെ അവരെ വിഴുങ്ങിക്കളഞ്ഞു. ഇരുനൂറ്റി അൻപത് പുരുഷന്മാർ അഗ്നിക്കിരയായ അവസരത്തിൽ അയാളുടെ അനുയായികൾ മരിച്ചു. അങ്ങനെ അവർ മുന്നറിയിപ്പിനുള്ള ഒരു ചിഹ്നമായിത്തീർന്നു.
And it opened the earth mouth its and it swallowed them and Korah when died the company when consumed the fire fifty and two hundred man and they became a warning sign.
11 എന്നാൽ കോരഹിന്റെ പുത്രന്മാർ ആ ദിവസം മരിച്ചില്ല.
And [the] sons of Korah not they died.
12 ശിമെയോന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: നെമൂവേലിലൂടെ നെമൂവേല്യകുടുംബം; യാമിനിലൂടെ യാമിന്യകുടുംബം; യാഖീനിലൂടെ യാഖീന്യകുടുംബം;
[the] descendants of Simeon to clans their of Nemuel [the] clan of the Nemuelite[s] of Jamin [the] clan of the Jaminite[s] of Jakin [the] clan of the Jakinite[s].
13 സേരഹിലൂടെ സേരഹ്യകുടുംബം; ശാവൂലിലൂടെ ശാവൂല്യകുടുംബം.
Of Zerah [the] clan of the Zerahite[s] of Shaul [the] clan of the Shaulite[s].
14 ഇവയായിരുന്നു ശിമെയോന്യകുടുംബങ്ങൾ; അതിൽ എണ്ണപ്പെട്ടവർ 22,200 പുരുഷന്മാർ ആയിരുന്നു.
These [were] [the] clans of the Simeonite[s] two and twenty thousand and two hundred.
15 ഗാദിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: സെഫോനിലൂടെ സെഫോന്യകുടുംബം; ഹഗ്ഗീയിലൂടെ ഹഗ്ഗീയകുടുംബം; ശൂനിയിലൂടെ ശൂനീയകുടുംബം;
[the] descendants of Gad to clans their of Zephon [the] clan of the Zephonite[s] of Haggi [the] clan of the Haggite[s] of Shuni [the] clan of the Shunite[s].
16 ഒസ്നിയിലൂടെ ഒസ്നീയകുടുംബം; ഏരിയിലൂടെ ഏര്യകുടുംബം;
Of Ozni [the] clan of the Oznite[s] of Eri [the] clan of the Erite[s].
17 അരോദിലൂടെ അരോദ്യകുടുംബം; അരേലിയിലൂടെ അരേല്യകുടുംബം.
Of Arod [the] clan of the Arodite[s] of Areli [the] clan of the Arelite[s].
18 ഗാദിന്റെ കുടുംബങ്ങൾ ഇവയായിരുന്നു; അതിൽ എണ്ണപ്പെട്ടവർ 40,500 ആയിരുന്നു.
These [were] [the] clans of [the] descendants of Gad to enrolled [men] their forty thousand and five hundred.
19 ഏരും ഓനാനും യെഹൂദയുടെ പുത്രന്മാർ ആയിരുന്നു. എന്നാൽ അവർ കനാനിൽവെച്ചു മരിച്ചു.
[the] sons of Judah [were] Er and Onan and he died Er and Onan in [the] land of Canaan.
20 യെഹൂദയുടെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: ശേലഹിലൂടെ ശേലഹ്യകുടുംബം; ഫേരെസിലൂടെ ഫേരെസ്യകുടുംബം; സേരഹിലൂടെ സേരഹ്യകുടുംബം.
And they were [the] descendants of Judah to clans their of Shelah [the] clan of the Shelahite[s] of Perez [the] clan of the Perezite[s] of Zerah [the] clan of the Zerahite[s].
21 ഫേരെസിന്റെ സന്തതികൾ: ഹെസ്രോനിലൂടെ ഹെസ്രോന്യകുടുംബം; ഹാമൂലിലൂടെ ഹാമൂല്യകുടുംബം.
And they were [the] descendants of Perez of Hezron [the] clan of the Hezronite[s] of Hamul [the] clan of the Hamulite[s].
22 യെഹൂദയുടെ കുടുംബങ്ങൾ ഇവയായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 76,500 ആയിരുന്നു.
These [were] [the] clans of Judah to enrolled [men] their six and seventy thousand and five hundred.
23 യിസ്സാഖാറിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: തോലാവിലൂടെ തോലാവ്യകുടുംബം; പൂവായിലൂടെ പൂവ്യകുടുംബം;
[the] descendants of Issachar to clans their Tola [the] clan of the Tolaite[s] of Puah [the] clan of the Punite[s].
24 യാശൂബിലൂടെ യാശൂബ്യകുടുംബം; ശിമ്രോനിലൂടെ ശിമ്രോന്യകുടുംബം.
Of Jashub [the] clan of the Jashubite[s] of Shimron [the] clan of the Shimronite[s].
25 യിസ്സാഖാർ പിതൃഭവനത്തിൽനിന്ന് ഉള്ളവർ ഇവരായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 64,300 ആയിരുന്നു.
These [were] [the] clans of Issachar to enrolled [men] their four and sixty thousand and three hundred.
26 സെബൂലൂന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: സേരെദിലൂടെ സേരെദ്യകുടുംബം, ഏലോനിലൂടെ ഏലോന്യകുടുംബം, യഹ്ലെയേലിലൂടെ യഹ്ലെയേല്യകുടുംബം.
[the] descendants of Zebulun to clans their of Sered [the] clan of the Sardite[s] of Elon [the] clan of the Elonite[s] of Jahleel [the] clan of the Jahleelite[s].
27 സെബൂലൂൻ കുടുംബങ്ങൾ ഇവയായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 60,500 ആയിരുന്നു.
These [were] [the] clans of the Zebulunite[s] to enrolled [men] their sixty thousand and five hundred.
28 മനശ്ശെ, എഫ്രയീം എന്നിവരിലൂടെ യോസേഫിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ:
[the] sons of Joseph to clans their Manasseh and Ephraim.
29 മനശ്ശെയുടെ സന്തതികൾ: മാഖീരിലൂടെ മാഖീര്യകുടുംബം; മാഖീർ ഗിലെയാദിന്റെ പിതാവായിരുന്നു; ഗിലെയാദിലൂടെ ഗിലെയാദ്യകുടുംബം;
[the] descendants of Manasseh of Makir [the] clan of the Makirite[s] and Makir he fathered Gilead of Gilead [the] clan of the Gileadite[s].
30 ഗിലെയാദിന്റെ സന്തതികൾ: ഈയേസെരിലൂടെ ഈയേസെര്യകുടുംബം: ഹേലെക്കിലൂടെ ഹേലെക്ക്യകുടുംബം;
These [were] [the] descendants of Gilead Iezer [the] clan of the Iezerite[s] of Helek [the] clan of the Helekite[s].
31 അസ്രീയേലിലൂടെ അസ്രീയേല്യകുടുംബം; ശേഖേമിലൂടെ ശേഖേമ്യകുടുംബം;
And Asriel [the] clan of the Asrielite[s] and Shechem [the] clan of the Shechemite[s].
32 ശെമീദാവിലൂടെ ശെമീദാവ്യകുടുംബം; ഹേഫെരിലൂടെ ഹേഫെര്യകുടുംബം.
And Shemida [the] clan of the Shemidaite[s] and Hepher [the] clan of the Hepherite[s].
33 ഹേഫെരിന്റെ പുത്രൻ സെലോഫഹാദിനു പുത്രന്മാരില്ലായിരുന്നു; അദ്ദേഹത്തിനു പുത്രിമാർമാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ പേരുകൾ: മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസാ എന്നിവരായിരുന്നു.
And Zelophehad [the] son of Hepher not they belonged to him sons that except daughters and [the] name of [the] daughters of Zelophehad [was] Mahlah and Noah Hoglah Milcah and Tirzah.
34 മനശ്ശെയുടെ കുടുംബങ്ങൾ ഇവയായിരുന്നു; അതിൽ എണ്ണപ്പെട്ടവർ 52,700 ആയിരുന്നു.
These [were] [the] clans of Manasseh and enrolled [men] their [were] two and fifty thousand and seven hundred.
35 എഫ്രയീമിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: ശൂഥേലഹിലൂടെ ശൂഥേലഹ്യകുടുംബം; ബേഖെരിലൂടെ ബേഖെര്യകുടുംബം; തഹനിലൂടെ തഹന്യകടുംബം,
These [were] [the] descendants of Ephraim to clans their of Shuthelah [the] clan of the Shuthelahite[s] of Beker [the] clan of the Bakrite[s] of Tahan [the] clan of the Tahanite[s].
36 ശൂഥേലഹിന്റെ സന്തതികൾ: ഏരാനിലൂടെ ഏരാന്യകുടുംബം.
And these [were] [the] descendants of Shuthelah of Eran [the] clan of the Eranite[s].
37 എഫ്രയീമിന്റെ കുടുംബങ്ങൾ ഇവയായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 32,500 ആയിരുന്നു. ഇവയായിരുന്നു യോസേഫിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ.
These [were] [the] clans of [the] descendants of Ephraim to enrolled [men] their two and thirty thousand and five hundred these [were] [the] descendants of Joseph to clans their.
38 ബെന്യാമീന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: ബേലയിലൂടെ ബേലാവ്യകുടുംബം; അശ്ബേലിലൂടെ അശ്ബേല്യകുടുംബം; അഹീരാമിലൂടെ അഹീരാമ്യകുടുംബം;
[the] descendants of Benjamin to clans their of Bela [the] clan of the Belaite[s] of Ashbel [the] clan of the Ashbelite[s] of Ahiram [the] clan of the Ahiramite[s].
39 ശൂപാമിലൂടെ ശൂപാമ്യകുടുംബം; ഹൂഫാമിലൂടെ ഹൂഫാമ്യകുടുംബം.
Of Shupham [the] clan of the Shuphamite[s] of Hupham [the] clan of the Huphamite[s].
40 ആരെദ്, നയമാൻ എന്നിവരിലൂടെയുള്ള ബേലിയുടെ സന്തതികൾ: അർദിലൂടെ അർദ്യകുടുംബം. നാമാനിലൂടെ നാമാന്യകുടുംബം
And they were [the] descendants of Bela Ard and Naaman (to Ard *X*) [the] clan of the Ardite[s] to Naaman [the] clan of the Naamanite[s].
41 ബെന്യാമീന്റെ കുടുംബങ്ങൾ ഇവയായിരുന്നു; അവരിൽ എണ്ണപ്പെട്ടവർ 45,600 ആയിരുന്നു.
These [were] [the] descendants of Benjamin to clans their and enrolled [men] their [were] five and forty thousand and six hundred.
42 ദാന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: ശൂഹാമിലൂടെ ശൂഹാമ്യകുടുംബം. ദാന്റെ കുടുംബങ്ങൾ ഇവയായിരുന്നു;
These [were] [the] descendants of Dan to clans their of Shuham [the] clan of the Shuhamite[s] these [were] [the] clans of Dan to clans their.
43 അവയെല്ലാം ശൂഹാമ്യകുടുംബങ്ങളായിരുന്നു; അവരിൽ എണ്ണപ്പെട്ടവർ 64,400 ആയിരുന്നു.
All [the] clans of the Shuhamite[s] to enrolled [men] their [were] four and sixty thousand and four hundred.
44 ആശേരിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: യിമ്നായിലൂടെ യിമ്നീയകുടുംബം; യിശ്വിയിലൂടെ യിശ്വീയകുടുംബം; ബേരീയാവിലൂടെ ബേരീയാവ്യകുടുംബം;
[the] descendants of Asher to clans their of Imnah [the] clan of the Imnahite[s] of Ishvi [the] clan of the Ishvite[s] of Beriah [the] clan of the Beriahite[s].
45 ബേരീയാവിന്റെ സന്തതികളിലൂടെ: ഹേബെരിലൂടെ ഹേബെര്യകുടുംബം; മൽക്കീയേലിലൂടെ മൽക്കീയേല്യകുടുംബം.
Of [the] descendants of Beriah of Heber [the] clan of the Heberite[s] of Malkiel [the] clan of the Malchielite[s].
46 ആശേരിന് സേരഹ് എന്നു പേരുള്ള ഒരു മകൾ ഉണ്ടായിരുന്നു.
And [the] name of [the] daughter of Asher [was] Serah.
47 ആശേരിന്റെ കുടുംബങ്ങൾ ഇവയായിരുന്നു; അവരിൽ എണ്ണപ്പെട്ടവർ 53,400 ആയിരുന്നു.
These [were] [the] clans of [the] descendants of Asher to enrolled [men] their three and fifty thousand and four hundred.
48 നഫ്താലിയുടെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: യഹ്സേലിലൂടെ യഹ്സേല്യകുടുംബം; ഗൂനിയിലൂടെ ഗൂന്യകുടുംബം;
[the] descendants of Naphtali to clans their of Jahzeel [the] clan of the Jahzeelite[s] of Guni [the] clan of the Gunite[s].
49 യെസെരിലൂടെ യെസെര്യകടുംബം; ശില്ലേമിലൂടെ ശില്ലേമ്യകുടുംബം.
Of Jezer [the] clan of the Jezerite[s] of Shillem [the] clan of the Shillemite[s].
50 ഇവയായിരുന്നു നഫ്താലിയുടെ കുടുംബങ്ങൾ; അതിൽ എണ്ണപ്പെട്ടവർ 45,400 ആയിരുന്നു.
These [were] [the] clans of Naphtali to clans their and enrolled [men] their [were] five and forty thousand and four hundred.
51 ഇസ്രായേലിലെ പുരുഷന്മാരുടെ ആകെ എണ്ണം 6,01,730 ആയിരുന്നു.
These [were] [the] enrolled [men] of [the] people of Israel six hundred thousand and one thousand seven hundred and thirty.
And he spoke Yahweh to Moses saying.
53 “ആളെണ്ണത്തിനൊത്തവണ്ണം ദേശം അവർക്ക് അവകാശമായി വിഭജിച്ചു കൊടുക്കണം.
To these it will be divided the land an inheritance by [the] number of names.
54 വലിയ കൂട്ടത്തിനു കൂടുതലും ചെറിയ കൂട്ടത്തിനു കുറവുമായി ഓഹരി കൊടുക്കുക. പട്ടികയിൽ പേരു ചേർക്കപ്പെട്ടവരുടെ എണ്ണത്തിനൊത്തവണ്ണം ഓരോരുത്തർക്കും അവരവരുടെ ഓഹരി ലഭിക്കണം.
For the many you will make great inheritance its and for the few you will make small inheritance its each to [the] mouth of enrolled [men] his it will be given inheritance its.
55 നറുക്കിട്ടുവേണം ദേശം വിഭജിക്കേണ്ടത്. പിതൃഗോത്രത്തിന്റെ പേരിൻപ്രകാരമായിരിക്കണം ഓരോ കൂട്ടത്തിനും ഓഹരി ലഭിക്കേണ്ടത്.
Only by lot it will be divided the land to [the] names of [the] tribes of ancestors their they will inherit.
56 വലിയ കൂട്ടങ്ങൾക്കും ചെറിയ കൂട്ടങ്ങൾക്കും നറുക്കിലൂടെയാണ് ഓഹരി വിഭജിച്ചുകൊടുക്കേണ്ടത്.”
On [the] mouth of the lot it will be divided inheritance its between [the] many and [the] few.
57 പിതൃഭവനമായി എണ്ണപ്പെട്ട ലേവ്യർ ഇവരായിരുന്നു: ഗെർശോനിലൂടെ ഗെർശോന്യകുടുംബം; കെഹാത്തിലൂടെ കെഹാത്യകുടുംബം; മെരാരിയിലൂടെ മെരാര്യകുടുംബം.
And these [were] [the] enrolled [men] of the Levite[s] to clans their of Gershon [the] clan of the Gershonite[s] of Kohath [the] clan of the Kohathite[s] of Merari [the] clan of the Merarite[s].
58 ഇവയും ലേവ്യകുടുംബങ്ങളായിരുന്നു: ലിബ്നീയകുടുംബം, ഹെബ്രോന്യകുടുംബം, മഹ്ലീയകുടുംബം, മൂശ്യകുടുംബം, കോരഹ്യകുടുംബം. അമ്രാമിന്റെ പിതാമഹനായിരുന്നു കെഹാത്ത്;
These - [were] [the] clans of Levi [the] clan of the Libnite[s] [the] clan of the Hebronite[s] [the] clan of the Mahlite[s] [the] clan of the Mushite[s] [the] clan of the Korahite[s] and Kohath he fathered Amram.
59 അമ്രാമിന്റെ ഭാര്യയുടെ പേര് യോഖേബേദ് എന്നായിരുന്നു. അവൾ ഈജിപ്റ്റിൽവെച്ച് ലേവിക്കു ജനിച്ച മകൾ. അമ്രാമിന് അവൾ, അഹരോൻ, മോശ, അവരുടെ സഹോദരിയായ മിര്യാം എന്നിവരെ പ്രസവിച്ചു.
And [the] name of - [the] wife of Amram [was] Jochebed [the] daughter of Levi whom someone bore her to Levi in Egypt and she bore to Amram Aaron and Moses and Miriam sister their.
60 നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരുടെ പിതാവായിരുന്നു അഹരോൻ.
And it was born to Aaron Nadab and Abihu Eleazar and Ithamar.
61 എന്നാൽ യഹോവയുടെമുമ്പാകെ അന്യാഗ്നി കത്തിച്ചതുകൊണ്ട് നാദാബും അബീഹൂവും മരിച്ചു.
And he died Nadab and Abihu when brought near they fire strange before Yahweh.
62 ലേവ്യരിൽ ഒരുമാസമോ അതിലധികമോ പ്രായമായ ആണുങ്ങൾ 23,000 ആയിരുന്നു. മറ്റ് ഇസ്രായേല്യരോടൊപ്പം അവരെ എണ്ണിയില്ല; കാരണം അവരുടെ ഇടയിൽ അവർക്ക് യാതൊരവകാശവും ലഭിച്ചില്ല.
And they were enrolled [men] their three and twenty thousand every male from a son of a month and up-wards for - not they were enrolled in among [the] people of Israel for not it was given to them an inheritance in among [the] people of Israel.
63 യെരീഹോവിനെതിരേ യോർദാൻനദിക്കരികെയുള്ള മോവാബിന്റെ സമതലത്തിൽവെച്ച് മോശയും പുരോഹിതനായ എലെയാസാരും എണ്ണിയ ഇസ്രായേല്യർ ഇവരാണ്.
These [were] [the] enrolled [men] of Moses and Eleazar the priest who they enrolled [the] people of Israel in [the] plains of Moab at [the] Jordan of Jericho.
64 മോശയും പുരോഹിതനായ അഹരോനുംകൂടി ഇസ്രായേൽമക്കളെ സീനായിമരുഭൂമിയിൽവെച്ച് എണ്ണിയപ്പോൾ എണ്ണപ്പെട്ടവരുടെ കൂട്ടത്തിൽ ഇവരിൽ ഒരാൾപോലും ഉണ്ടായിരുന്നില്ല.
And among these not he was anyone from [the] enrolled [men] of Moses and Aaron the priest who they had enrolled [the] people of Israel in [the] wilderness of Sinai.
65 അവർ നിശ്ചയമായും മരുഭൂമിയിൽ മരിച്ചുപോകുമെന്ന് അവരെക്കുറിച്ച് യഹോവ അരുളിച്ചെയ്തിരുന്നല്ലോ. അങ്ങനെ യെഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരാൾപോലും ശേഷിച്ചിരുന്നില്ല.
For he had said Yahweh of them certainly they will die in the wilderness and not he was left of them anyone that except Caleb [the] son of Jephunneh and Joshua [the] son of Nun.