< സംഖ്യാപുസ്തകം 23 >

1 ബിലെയാം പറഞ്ഞു: “ഇവിടെ ഏഴു യാഗപീഠം പണിത്, ഏഴു കാള, ഏഴ് ആട്ടുകൊറ്റൻ എന്നിവ എനിക്കായി ഒരുക്കുക.”
巴兰对巴勒说:“你在这里给我筑七座坛,为我预备七只公牛,七只公羊。”
2 ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു. ബാലാക്കും ബിലെയാമും ഓരോ കാള, ഓരോ ആട്ടുകൊറ്റൻ എന്നിവ ഓരോ യാഗപീഠത്തിന്മേലും അർപ്പിച്ചു.
巴勒照巴兰的话行了。巴勒和巴兰在每座坛上献一只公牛,一只公羊。
3 പിന്നെ ബിലെയാം ബാലാക്കിനോട്: “ഞാൻ അൽപ്പം വേറിട്ടു പോകുമ്പോൾ നീ ഇവിടെ നിന്റെ ഹോമയാഗത്തിനരികെ നിൽക്കുക. പക്ഷേ, യഹോവ എന്നെ സന്ദർശിച്ചേക്കും. അവിടന്ന് എന്ത് വെളിപ്പെടുത്തുന്നോ അതു ഞാൻ അറിയിക്കാം” എന്നു പറഞ്ഞു. പിന്നെ അദ്ദേഹം ഒരു മൊട്ടക്കുന്നിലേക്കു കയറിപ്പോയി.
巴兰对巴勒说:“你站在你的燔祭旁边,我且往前去,或者耶和华来迎见我。他指示我什么,我必告诉你。”于是巴兰上一净光的高处。
4 ദൈവം അദ്ദേഹത്തെ സന്ദർശിച്ചു. ബിലെയാം പറഞ്ഞു: “ഞാൻ ഏഴു യാഗപീഠം ഒരുക്കി, ഓരോ യാഗപീഠത്തിന്മേലും ഓരോ കാള, ഓരോ ആട്ടുകൊറ്റൻ എന്നിവ അർപ്പിച്ചിരിക്കുന്നു.”
神迎见巴兰;巴兰说:“我预备了七座坛,在每座坛上献了一只公牛,一只公羊。”
5 യഹോവ ബിലെയാമിന്റെ നാവിൽ ഒരു ദൂത് നൽകി, “ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്ന് ഈ ദൂത് അവനു നൽകുക” എന്നു പറഞ്ഞു.
耶和华将话传给巴兰,又说:“你回到巴勒那里,要如此如此说。”
6 അങ്ങനെ അദ്ദേഹം ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്നു. അദ്ദേഹം മോവാബ്യ പ്രഭുക്കന്മാരെല്ലാവരോടുംകൂടെ തന്റെ യാഗത്തിന്റെ അടുക്കൽ നിൽക്കുന്നതു കണ്ടു.
他就回到巴勒那里,见他同摩押的使臣都站在燔祭旁边。
7 അപ്പോൾ ബിലെയാം തന്റെ അരുളപ്പാട് അറിയിച്ചു: “ബാലാക്ക് അരാമിൽനിന്ന് എന്നെ കൊണ്ടുവന്നു, മോവാബ് രാജാവ് പൂർവഗിരികളിൽനിന്ന് എന്നെ വരുത്തി. ‘വരിക, എനിക്കുവേണ്ടി യാക്കോബിനെ ശപിക്കുക. വരിക, ഇസ്രായേലിനെ ശപിക്കുക’
巴兰便题起诗歌说: 巴勒引我出亚兰, 摩押王引我出东山,说: 来啊,为我咒诅雅各; 来啊,怒骂以色列。
8 ദൈവം ശപിക്കാത്തവരെ ഞാൻ എങ്ങനെ ശപിക്കും? യഹോവ ശകാരിക്കാത്തവരെ ഞാൻ എങ്ങനെ ശകാരിക്കും?
神没有咒诅的,我焉能咒诅? 耶和华没有怒骂的,我焉能怒骂?
9 പാറക്കെട്ടുകളിൽനിന്ന് ഞാൻ അവരെ കാണുന്നു. ഗിരികളിൽനിന്ന് ഞാൻ അവരെ ദർശിക്കുന്നു. ഇതാ, വേറിട്ടു പാർക്കുന്നൊരു ജനം. അവർ ഇതര ജനതകളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നില്ല.
我从高峰看他,从小山望他; 这是独居的民,不列在万民中。
10 യാക്കോബിന്റെ പൊടിയെ ആർക്ക് എണ്ണാം? ഇസ്രായേലിന്റെ കാൽഭാഗത്തെ ആർക്ക് എണ്ണാം? നീതിമാന്മാർ മരിക്കുന്നതുപോലെ ഞാൻ മരിക്കട്ടെ. എന്റെ അന്ത്യവും അവരുടേതുപോലെയാകട്ടെ!”
谁能数点雅各的尘土? 谁能计算以色列的四分之一? 我愿如义人之死而死; 我愿如义人之终而终。
11 ബാലാക്ക് ബിലെയാമിനോട്, “താങ്കൾ എന്നോടീ ചെയ്തത് എന്താണ്? എന്റെ ശത്രുക്കളെ ശപിക്കാൻ ഞാൻ താങ്കളെ കൂട്ടിക്കൊണ്ടുവന്നു, എന്നാൽ താങ്കൾ അവരെ അനുഗ്രഹിക്കുകമാത്രമാണു ചെയ്തത്!” എന്നു പറഞ്ഞു.
巴勒对巴兰说:“你向我做的是什么事呢?我领你来咒诅我的仇敌,不料,你竟为他们祝福。”
12 അതിനു ബിലെയാം, “യഹോവ എന്റെ നാവിൽ തന്നതു ഞാൻ പറയേണ്ടതല്ലേ?” എന്നു മറുപടി പറഞ്ഞു.
他回答说:“耶和华传给我的话,我能不谨慎传说吗?”
13 പിന്നെ ബാലാക്ക് അദ്ദേഹത്തോട്, “താങ്കൾക്ക് അവരെ കാണാവുന്ന മറ്റൊരു സ്ഥലത്തേക്ക് എന്നോടൊപ്പം വരിക; അവരിൽ ഒരു ഭാഗത്തെമാത്രം അല്ലാതെ എല്ലാവരെയും താങ്കൾക്കു കാണാൻ കഴിയുകയില്ല. അവിടെനിന്ന് അവരെ എനിക്കുവേണ്ടി ശപിക്കുക” എന്നു പറഞ്ഞു.
巴勒说:“求你同我往别处去,在那里可以看见他们;你不能全看见,只能看见他们边界上的人。在那里要为我咒诅他们。”
14 അങ്ങനെ ബാലാക്ക് ബിലെയാമിനെ പിസ്ഗാമലയുടെ മുകളിലുള്ള സോഫീം വയലിലേക്കു കൊണ്ടുപോയി. അവിടെ അയാൾ ഏഴു യാഗപീഠങ്ങൾ നിർമിച്ച് ഓരോ പീഠത്തിന്മേലും ഓരോ കാളയെയും ഓരോ ആട്ടുകൊറ്റനെയും അർപ്പിച്ചു.
于是领巴兰到了琐腓田,上了毗斯迦山顶,筑了七座坛;每座坛上献一只公牛,一只公羊。
15 ബിലെയാം ബാലാക്കിനോട്: “താങ്കളുടെ ഹോമയാഗത്തിനരികെ നിൽക്കുക. ഞാൻ അവിടെ യഹോവയെ കാണട്ടെ.”
巴兰对巴勒说:“你站在这燔祭旁边,等我往那边去迎见耶和华。”
16 യഹോവ ബിലെയാമിനെ സന്ദർശിച്ച് അദ്ദേഹത്തിന്റെ നാവിൽ ഒരു സന്ദേശം കൊടുത്തിട്ട്, “ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്ന് ഈ ദൂത് അവനു നൽകുക” എന്നു പറഞ്ഞു.
耶和华临到巴兰那里,将话传给他;又说:“你回到巴勒那里,要如此如此说。”
17 അങ്ങനെ ബിലെയാം അയാളുടെ അടുക്കൽ മടങ്ങിച്ചെന്നു; മോവാബ്യപ്രഭുക്കന്മാർ എല്ലാവരോടുംകൂടെ അയാൾ തന്റെ യാഗത്തിന്റെ അടുക്കൽ നിൽക്കുന്നതു കണ്ടു. ബാലാക്ക് അദ്ദേഹത്തോട്, “യഹോവയുടെ അരുളപ്പാടെന്ത്?” എന്നു ചോദിച്ചു.
他就回到巴勒那里,见他站在燔祭旁边;摩押的使臣也和他在一处。巴勒问他说:“耶和华说了什么话呢?”
18 അപ്പോൾ അദ്ദേഹം അറിയിച്ച അരുളപ്പാട് ഇപ്രകാരമായിരുന്നു: “ബാലാക്കേ, എഴുന്നേറ്റു കേൾക്കുക, ശ്രദ്ധിച്ചുകേൾക്കുക; സിപ്പോരിന്റെ പുത്രാ, എനിക്കു ചെവിതരിക.
巴兰就题诗歌说: 巴勒,你起来听; 西拨的儿子,你听我言。
19 വ്യാജം പറയാൻ ദൈവം മനുഷ്യനല്ല, തന്റെ മനം മാറ്റാൻ മനുഷ്യപുത്രനുമല്ല. അരുളിച്ചെയ്തിട്ട് അവിടന്നു പ്രവർത്തിക്കാതിരിക്കുമോ? വാക്കു പറഞ്ഞിട്ട് നിറവേറ്റാതിരിക്കുമോ?
神非人,必不致说谎, 也非人子,必不致后悔。 他说话岂不照着行呢? 他发言岂不要成就呢?
20 അനുഗ്രഹിക്കാനുള്ളൊരു കൽപ്പന എനിക്കു ലഭിച്ചിരിക്കുന്നു. അവിടന്ന് അനുഗ്രഹിച്ചിരിക്കുന്നു, എനിക്കതു മാറ്റിക്കൂടാ.
我奉命祝福; 神也曾赐福,此事我不能翻转。
21 “അത്യാഹിതം യാക്കോബിൽ കാണാനില്ല. ദുരിതം ഇസ്രായേലിൽ ദർശിക്കാനുമില്ല. യഹോവയായ അവരുടെ ദൈവം അവരോടുകൂടെയുണ്ട്. രാജാവിന്റെ ഗർജനം അവരുടെ മധ്യേയുണ്ട്.
他未见雅各中有罪孽, 也未见以色列中有奸恶。 耶和华—他的 神和他同在; 有欢呼王的声音在他们中间。
22 ഈജിപ്റ്റിൽനിന്ന് ദൈവം അവരെ കൊണ്ടുവന്നു; ഒരു കാട്ടുകാളയുടെ കരുത്ത് അവർക്കുണ്ട്.
神领他们出埃及; 他们似乎有野牛之力。
23 യാക്കോബിനെതിരേ ആഭിചാരം ഫലിക്കുകയില്ല, ഇസ്രായേലിനെതിരായി ലക്ഷണവിദ്യയുമില്ല. യാക്കോബിനെയും ഇസ്രായേലിനെയുംപറ്റി, ഇപ്പോൾ ‘ദൈവം ചെയ്തതെന്തെന്നു കാണുക!’ എന്നു പറയപ്പെടും.
断没有法术可以害雅各, 也没有占卜可以害以色列。 现在必有人论及雅各,就是论及以色列说: 神为他行了何等的大事!
24 ആ ജനം സിംഹിയെപ്പോലെ ഉണരുന്നു; അവർ സിംഹത്തെപ്പോലെ എഴുന്നേൽക്കുന്നു. അവർ തന്റെ ഇരയെ വിഴുങ്ങുകയും ആ കൊലയാളികളുടെ രക്തം കുടിക്കുകയുംചെയ്യുന്നതുവരെ വിശ്രമിക്കുകയില്ല.”
这民起来,仿佛母狮, 挺身,好像公狮, 未曾吃野食, 未曾喝被伤者之血,决不躺卧。
25 അപ്പോൾ ബാലാക്ക് ബിലെയാമിനോട്: “അവരെ ശപിക്കുകയും വേണ്ട, അനുഗ്രഹിക്കുകയും വേണ്ട!” എന്നു പറഞ്ഞു.
巴勒对巴兰说:“你一点不要咒诅他们,也不要为他们祝福。”
26 ബിലെയാം മറുപടിയായി, “യഹോവ എന്തു കൽപ്പിച്ചാലും ഞാൻ അതു ചെയ്യും എന്നു ഞാൻ താങ്കളോടു പറഞ്ഞില്ലേ?” എന്നു പറഞ്ഞു.
巴兰回答巴勒说:“我岂不是告诉你说‘凡耶和华所说的,我必须遵行’吗?”
27 ഇതിനുശേഷം ബാലാക്ക് ബിലെയാമിനോട്, “വരിക, ഞാൻ താങ്കളെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാം. ഒരുപക്ഷേ അവിടെനിന്ന് എനിക്കുവേണ്ടി അവരെ ശപിക്കേണ്ടതിനു നിന്നെ അനുവദിക്കാൻ ദൈവത്തിനു പ്രസാദമായേക്കും” എന്നു പറഞ്ഞു.
巴勒对巴兰说:“来吧,我领你往别处去,或者 神喜欢你在那里为我咒诅他们。”
28 അങ്ങനെ ബാലാക്ക് ബിലെയാമിനെ മരുഭൂമിക്ക് എതിരേയുള്ള പെയോർമലയുടെ മുകളിലേക്കു കൊണ്ടുപോയി.
巴勒就领巴兰到那下望旷野的毗珥山顶上。
29 ബിലെയാം പറഞ്ഞു: “ഇവിടെ ഏഴു യാഗപീഠം പണിത് ഏഴു കാളകളെയും ഏഴ് ആട്ടുകൊറ്റനെയും എനിക്കായി ഒരുക്കുക.”
巴兰对巴勒说:“你在这里为我筑七座坛,又在这里为我预备七只公牛,七只公羊。”
30 ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു. ഓരോ യാഗപീഠത്തിന്മേലും ഓരോ കാളയെയും ഓരോ ആട്ടുകൊറ്റനെയും അർപ്പിച്ചു.
巴勒就照巴兰的话行,在每座坛上献一只公牛,一只公羊。

< സംഖ്യാപുസ്തകം 23 >