< നെഹെമ്യാവു 10 >
1 മുദ്രപതിച്ചവർ ഇവരാണ്: ദേശാധിപതി: ഹഖല്യാവിന്റെ മകനായ നെഹെമ്യാവ്. സിദെക്കീയാവ്,
Den beseglede Skrivelse er underskrevet af: Statholderen Nehemias, Hakaljas Søn, og Zidkija,
2 സെരായാവ്, അസര്യാവ്, യിരെമ്യാവ്,
Seraja, Azarja, Jirmeja,
3 പശ്ഹൂർ, അമര്യാവ്, മൽക്കീയാവ്,
Pasjhur, Amarja, Malkija,
4 ഹത്തൂശ്, ശെബന്യാവ്, മല്ലൂക്ക്,
Hattusj, Sjebanja, Malluk,
5 ഹാരീം, മെരേമോത്ത്, ഓബദ്യാവ്,
Harim, Meremot, Obadja,
6 ദാനീയേൽ, ഗിന്നെഥോൻ, ബാരൂക്ക്,
Daniel, Ginneton, Baruk,
7 മെശുല്ലാം, അബീയാവ്, മിയാമീൻ,
Mesjullam, Abija, Mijjamin,
8 മയസ്യാവ്, ബിൽഗായി, ശെമയ്യാവ്. ഇവർ പുരോഹിതന്മാർ ആയിരുന്നു.
Ma'azja, Bilgaj og Sjemaja det var Præsterne.
9 ലേവ്യർ: അസന്യാവിന്റെ മകനായ യേശുവയും ഹെനാദാദിന്റെ പുത്രന്മാരിൽ ബിന്നൂവിയും കദ്മീയേലും
Leviterne Jesua, Azanjas Søn, Binnuj af Henadads Sønner, Kadmiel
10 അവരുടെ കൂട്ടാളികളായ ശെബന്യാവ്, ഹോദീയാവ്, കെലീതാ, പെലായാവ്, ഹാനാൻ,
og deres Brødre Sjebanja, Hodija, Kelita, Pelaja, Hanan,
11 മീഖാ, രെഹോബ്, ഹശബ്യാവ്,
Mika, Rehob, Hasjabja,
12 സക്കൂർ, ശേരെബ്യാവ്, ശെബന്യാവ്,
Zakkur, Sjerebja, Sjebanja,
13 ഹോദീയാവ്, ബാനി, ബെനീനു.
Hodija, Bani og Beninu.
14 ജനത്തിന്റെ നായകന്മാർ: പരോശ്, പഹത്ത്-മോവാബ്, ഏലാം, സത്ഥു, ബാനി,
Folkets Overhoveder Par'osj, Pahat-Moab, Elam, Zattu, Bani,
15 ബുന്നി, അസ്ഗാദ്, ബേബായി,
Bunni Azgad, Bebaj,
16 അദോനിയാവ്, ബിഗ്വായി, ആദീൻ,
Adonija, Bigvaj, Adin,
17 ആതേർ, ഹിസ്കിയാവ്, അസ്സൂർ,
Ater, Hizkija, Azzur,
18 ഹോദീയാവ്, ഹാശൂം, ബേസായി,
Hodija, Hasjum, Bezaj,
19 ഹാരിഫ് അനാഥോത്ത്, നേബായി,
Harif, Anatot, Nebaj,
20 മഗ്പീയാശ്, മെശുല്ലാം, ഹേസീർ,
Magpiasj, Mesjullam, Hezir,
21 മെശേസബെയേൽ, സാദോക്ക്, യദ്ദൂവ,
Mesjezab'el, Zadok Jaddua,
22 പെലത്യാവ്, ഹാനാൻ, അനായാവ്,
Pelatja, Hanan, Anaja,
23 ഹോശേയ, ഹനന്യാവ്, ഹശ്ശൂബ്,
Hosea, Hananja, Hassjub,
24 ഹല്ലോഹേശ്, ഫിൽഹാ, ശോബേക്ക്,
Hallohesj, Pilha, Sjobek,
25 രെഹൂം, ഹശബ്നാ, മയസേയാവ്,
Rehum, Hasjabna, Ma'aseja,
27 മല്ലൂക്ക്, ഹാരീം, ബാനാ.
Malluk, Harim og Ba'ana.
28 “പുരോഹിതന്മാർ, ലേവ്യർ, വാതിൽക്കാവൽക്കാർ, സംഗീതജ്ഞർ, ദൈവാലയദാസന്മാർ എന്നിവരും ദൈവത്തിന്റെ ന്യായപ്രമാണംനിമിത്തം ദേശത്തെ ജനതയിൽനിന്നു തങ്ങളെത്തന്നെ അകറ്റിയവരുമായ ശേഷംജനങ്ങളും അവരുടെ ഭാര്യമാർ, പുത്രന്മാർ, പുത്രിമാർ എന്നിങ്ങനെ, തിരിച്ചറിവുമുള്ള മറ്റെല്ലാവരും
Og det øvrige Folk, Præsterne, Leviterne, Dørvogterne, Sangerne, Tempeltrællene og alle de, der har skilt sig ud fra Hedningerne for at holde sig til Guds Lov, med deres Hustruer, Sønner og Døtre, for så vidt de har Forstand til at fatte det,
29 തങ്ങളുടെ സഹോദരരായ ഇസ്രായേല്യ പ്രഭുക്കന്മാരോടൊപ്പം നിന്നുകൊണ്ട്, ദൈവത്തിന്റെ ദാസനായ മോശയിൽക്കൂടി നൽകപ്പെട്ട ദൈവത്തിന്റെ ന്യായപ്രമാണം അനുസരിക്കാമെന്നും നമ്മുടെ കർത്താവായ യഹോവയുടെ കൽപ്പനകളും അനുശാസനങ്ങളും ഉത്തരവുകളും പാലിക്കാമെന്നും ശപഥവും സത്യവും ചെയ്യുന്നു.
slutter sig til deres højere stående Brødre og underkaster sig Forbandelsen og Eden om at ville følge Guds Lov, der er givet os ved Guds Tjener Moses, og overholde og udføre alle HERRENs, vor Herres, Bud, Bestemmelser og Anordninger:
30 “ഞങ്ങളുടെ പുത്രിമാരെ യെഹൂദേതരരായ ജനതകൾക്കു നൽകുകയോ ഞങ്ങളുടെ പുത്രന്മാർക്കായി അവരുടെ പുത്രിമാരെ സ്വീകരിക്കുകയോ ചെയ്യില്ല എന്നും ശപഥംചെയ്യുന്നു.
Vi vil ikke give Hedningerne i Landet vore Døtre eller tage deres Døtre til Hustruer for vore Sønner;
31 “ശബ്ബത്തുദിവസം ദേശത്തിലെ ജനം ചരക്കുകളോ ധാന്യമോ വിൽക്കാനായി കൊണ്ടുവന്നാൽ ഞങ്ങൾ ശബ്ബത്തിലോ വിശുദ്ധദിവസങ്ങളിലോ അവരോടു വാങ്ങുകയില്ല. എല്ലാ ഏഴാംവർഷവും ഞങ്ങൾ ഭൂമിയിൽ പണിയെടുക്കുന്നത് ഉപേക്ഷിക്കുകയും ഞങ്ങളോടു കടപ്പെട്ടിരിക്കുന്ന കടങ്ങളെല്ലാം വേണ്ടെന്നുവയ്ക്കുകയും ചെയ്യും.
vi vil ikke på Sabbaten eller nogen Helligdag købe noget af Hedningerne i Landet, når de på Sabbaten kommer med deres Varer og al Slags Korn og falbyder det; vi vil hvert syvende År lade Landet ligge hen og give Afkald på enhver Fordring;
32 “നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയ്ക്കായി കാഴ്ചയപ്പത്തിനും നിരന്തര ഭോജനയാഗങ്ങൾക്കും ഹോമയാഗങ്ങൾക്കും; ശബ്ബത്തുക്കളിലെ യാഗങ്ങൾക്കും അമാവാസികൾക്കും നിർദിഷ്ട ഉത്സവങ്ങൾക്കും വിശുദ്ധ അർപ്പണങ്ങൾക്കും ഇസ്രായേലിനുവേണ്ടി പ്രായശ്ചിത്തമായി അർപ്പിക്കുന്ന പാപശുദ്ധീകരണയാഗങ്ങൾക്കും നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാ ചുമതലകൾക്കുംവേണ്ടി പ്രതിവർഷം ശേക്കേലിൽ മൂന്നിലൊന്നു നൽകണം എന്ന കൽപ്പന പാലിക്കുന്നതിനുള്ള ചുമതല ഞങ്ങൾ സ്വയം ഏൽക്കുന്നു.
vi vil påtage os en årlig Skat på en Tredjedel Sekel til Tjenesten i vor Guds Hus,
til Skuebrødene, det daglige Afgrødeoffer, det daglige Brændoffer, Ofrene på Sabbaterne, Nymånedagene og Højtiderne, Helligofrene og Syndofrene til Soning for Israel og til alt Arbejde ved vor Guds Hus.
34 “ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരം നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിൽ കത്തിക്കാനുള്ള വിറക്, വർഷത്തിൽ നിശ്ചിതസമയത്ത് കൊണ്ടുവരുന്നതിനുള്ള കുടുംബങ്ങളെ നിയമിക്കാൻ ഞങ്ങൾ പുരോഹിതന്മാരും ലേവ്യരും ജനങ്ങളും ചേർന്നു നറുക്കിടുന്നു.
Hvad Brænde der ydes, har vi, Præsterne, Leviterne og Folket, kastet Lod om at bringe til vor Guds Hus, Fædrenehus for Fædrenehus, til fastsat Tid År efter År for at skaffe Ild på HERREN vor Guds Alter, som det er foreskrevet i Loven.
35 “യഹോവയുടെ ആലയത്തിലേക്കു ഞങ്ങളുടെ വിളവിന്റെയും ഫലവൃക്ഷത്തിന്റെയും ആദ്യഫലം എല്ലാവർഷവും കൊണ്ടുവരാനുള്ള ചുമതലയും ഞങ്ങൾ ഏൽക്കുന്നു.
Vi vil År for År bringe Førstegrøden af vor Jord og af alle Frugttræer til HERRENs Hus,
36 “ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ, ഞങ്ങളുടെ പുത്രന്മാരിലും മൃഗങ്ങളിലും കന്നുകാലിക്കൂട്ടങ്ങളിലും ആട്ടിൻപറ്റങ്ങളിലുംനിന്നുള്ള കടിഞ്ഞൂലുകളെ നമ്മുടെ ദൈവത്തിന്റെ ആലയത്തിലേക്കും അവിടെ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരുടെ അടുത്തേക്കും ഞങ്ങൾ കൊണ്ടുവരും.
og vi vil bringe det førstefødte af vore Sønner og vort Kvæg, som det er foreskrevet i Loven, og det førstefødte af vort Hornkvæg og Småkvæg til vor Guds Hus til Præsterne, som gør Tjeneste i vor Guds Hus;
37 “തന്നെയുമല്ല, നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹങ്ങളിലേക്ക് ഞങ്ങളുടെ ആദ്യഫലമായ പൊടിമാവ്, മറ്റു ഭോജനയാഗങ്ങൾ, എല്ലാ വൃക്ഷത്തിന്റെയും ഫലങ്ങൾ, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവ പുരോഹിതന്മാരുടെ പക്കൽ എത്തിക്കുന്നതാണ്. ഞങ്ങളുടെ എല്ലാ വിളവിന്റെയും ദശാംശം ഞങ്ങൾ ലേവ്യരെ ഏൽപ്പിക്കും; കാരണം കൃഷിയുള്ള പട്ടണങ്ങളിൽനിന്നു ദശാംശം ശേഖരിക്കുന്നതു ലേവ്യരാണല്ലോ.
og Førstegrøden af vort Grovmel og af Frugten af alle Slags Træer, af Most og Olie vil vi bringe til Kamrene i vor Guds Hus til Præsterne og Tienden af vore Marker til Leviterne. Leviterne samler selv Tienden ind i alle de Byer, hvor vi har vort Agerbrug;
38 ദശാംശം വാങ്ങുന്ന സമയത്ത്, അഹരോന്യനായ ഒരു പുരോഹിതൻ ലേവ്യരോടൊപ്പം ഉണ്ടായിരിക്കണം; ദശാംശത്തിന്റെ പത്തിലൊന്നു ലേവ്യർ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹത്തിന്റെ അറകളിലേക്കു കൊണ്ടുവരണം.
og Præsten, Arons Søn, er til Stede hos Leviterne, når de indsamler Tienden; og Leviterne bringer Tiende af Tienden til vor Guds Hus, til Forrådshusets Kamre.
39 ലേവ്യർ ഉൾപ്പെടെയുള്ള ഇസ്രായേല്യർ ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയിൽനിന്നുള്ള സംഭാവന വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ശുശ്രൂഷകരായ പുരോഹിതർ, വാതിൽക്കാവൽക്കാർ, സംഗീതജ്ഞർ എന്നിവരുടെ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന അറകളിലേക്കു കൊണ്ടുവരണം. “ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തെ ഞങ്ങൾ അവഗണിക്കുകയില്ല.”
Thi Israeliterne og Levis Efterkommere bringer Offerydelsen af Kornet, Mosten og Olien til Kamrene, hvor Helligdommens Kar og de tjenstgørende Præster, Dørvogterne og Sangerne er. Vi vil således ikke svigte vor Guds Hus.