< മത്തായി 1 >

1 അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രൻ യേശുക്രിസ്തുവിന്റെ വംശാവലി:
本书为亚伯拉罕和大卫的后代弥赛亚的记录。首先在此回述其家谱:
2 അബ്രാഹാമിൽനിന്ന് യിസ്ഹാക്ക് ജനിച്ചു യിസ്ഹാക്കിൽനിന്ന് യാക്കോബ് ജനിച്ചു യാക്കോബിൽനിന്ന് യെഹൂദയും അദ്ദേഹത്തിന്റെ സഹോദരന്മാരും ജനിച്ചു.
亚伯拉罕为以撒之父;以撒为雅各之父;雅各为犹大及其兄弟之父;
3 യെഹൂദയായിരുന്നു താമാർ പ്രസവിച്ച പാരെസിന്റെയും സേരയുടെയും പിതാവ്. പാരെസിൽനിന്ന് ഹെസ്രോം ജനിച്ചു ഹെസ്രോമിൽനിന്ന് ആരാം ജനിച്ചു.
犹大(妻为塔玛)为法勒斯和谢拉之父;法勒斯为希斯仑之父;希斯仑为亚兰之父;
4 ആരാമിൽനിന്ന് അമ്മീനാദാബും അമ്മീനാദാബിൽനിന്ന് നഹശോനും ജനിച്ചു. നഹശോനിൽനിന്ന് സൽമോൻ ജനിച്ചു.
亚兰为亚米拿达之父;亚米拿达为拿顺之父,拿顺为撒门之父;
5 സൽമോനായിരുന്നു രാഹാബ് പ്രസവിച്ച ബോവസിന്റെ പിതാവ്. ബോവസ്-രൂത്ത് ദമ്പതികളുടെ പുത്രനാണ് ഓബേദ്; ഓബേദിൽനിന്ന് യിശ്ശായി ജനിച്ചു.
撒门(妻为拉哈德)为博奥兹之父;博奥兹(妻为露丝)为俄备得之父;俄备得为耶西之父;
6 യിശ്ശായിയാണ് ദാവീദുരാജാവിന്റെ പിതാവ്. ദാവീദ് ശലോമോന്റെ പിതാവ്, ശലോമോന്റെ അമ്മ ഊരിയാവിന്റെ വിധവ (ബേത്ത്-ശേബ) ആയിരുന്നു.
耶西为大卫王之父;大卫(娶乌利亚之妻)为所罗门之父;
7 ശലോമോനിൽനിന്ന് രെഹബ്യാം ജനിച്ചു. രെഹബ്യാമിൽനിന്ന് അബീയാവും അബീയാവിൽനിന്ന് ആസായും ജനിച്ചു.
所罗门为罗波安之父;罗波安为亚比雅之父;亚比雅为亚撒之父;
8 ആസായിൽനിന്ന് യോശാഫാത്ത് ജനിച്ചു യോശാഫാത്തിൽനിന്ന് യോരാം ജനിച്ചു യോരാമിൽനിന്ന് ഉസ്സീയാവും ജനിച്ചു.
亚撒为约沙法之父;约沙法为约兰之父;约兰为乌西亚之父;
9 ഉസ്സീയാവിൽനിന്ന് യോഥാം ജനിച്ചു. യോഥാമിൽനിന്ന് ആഹാസും ആഹാസിൽനിന്ന് ഹിസ്കിയാവും ജനിച്ചു.
乌西亚为约坦之父;约坦为亚哈斯之父;亚哈斯为希西加之父;
10 ഹിസ്കിയാവ് മനശ്ശെയുടെ പിതാവ്, മനശ്ശെ ആമോന്റെ പിതാവ്, ആമോൻ യോശിയാവിന്റെ പിതാവ്.
希西加为玛拿西之父;玛拿西为亚门之父;亚门为约西亚之父;
11 യോശിയാവിന്റെ മകൻ യെഖൊന്യാവും അയാളുടെ സഹോദരന്മാരും ജനിച്ചത് ബാബേൽ പ്രവാസകാലഘട്ടത്തിലായിരുന്നു.
被流放巴比伦期间,约西亚诞下耶哥尼雅及其兄弟。
12 ബാബേൽ പ്രവാസത്തിനുശേഷം യെഖൊന്യാവിനു ജനിച്ച മകനാണ് ശലഥിയേൽ ശലഥിയേലിൽനിന്ന് സെരൂബ്ബാബേൽ ജനിച്ചു.
结束巴比伦流放之后,耶哥尼雅诞下撒拉铁,撒拉铁为所罗巴伯之父;
13 സെരൂബ്ബാബേലിൽനിന്ന് അബീഹൂദ് ജനിച്ചു അബീഹൂദിൽനിന്ന് എല്യാക്കീമും എല്യാക്കീമിൽനിന്ന് ആസോരും ജനിച്ചു.
所罗巴伯为亚比玉之父,亚比玉为以利亚敬之父,以利亚敬为亚所之父;
14 ആസോരിൽനിന്ന് സാദോക്ക് ജനിച്ചു. സാദോക്കിൽനിന്ന് ആഖീമും ആഖീമിൽനിന്ന് എലീഹൂദും ജനിച്ചു.
亚所为撒多之父;撒多为亚金之父;亚金为以律之父;
15 എലീഹൂദ് എലീയാസറിന്റെ പിതാവായിരുന്നു. എലീയാസറിൽനിന്ന് മത്ഥാനും മത്ഥാനിൽനിന്ന് യാക്കോബും ജനിച്ചു.
以律为以利亚撒之父,以利亚撒为马但之父;马但为雅各之父。
16 യാക്കോബിന്റെ മകനായിരുന്നു മറിയയുടെ ഭർത്താവായ യോസേഫ്. ഈ മറിയയാണ് “ക്രിസ്തു” എന്നു വിളിക്കപ്പെട്ട യേശുവിന്റെ മാതാവായിത്തീർന്നത്.
雅各为约瑟之父,即玛利亚的丈夫。玛利亚所诞之子被称为弥赛亚,即耶稣。
17 ഇങ്ങനെ തലമുറകൾ ആകെ, അബ്രാഹാംമുതൽ ദാവീദുവരെ പതിന്നാലും ദാവീദുമുതൽ ബാബേൽപ്രവാസംവരെ പതിന്നാലും ബാബേൽപ്രവാസംമുതൽ ക്രിസ്തുവരെ പതിന്നാലും ആകുന്നു.
从亚伯拉罕到大卫共十四代人;从大卫到巴比伦流放之时亦为十四代人,从巴比伦流放到基督又为十四代人。
18 യേശുക്രിസ്തുവിന്റെ ജനനം ഈ വിധമായിരുന്നു: യേശുവിന്റെ അമ്മ മറിയയും യോസേഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അവർ വിവാഹിതരാകുന്നതിനു മുമ്പേതന്നെ മറിയ പരിശുദ്ധാത്മാവിനാൽ ഗർഭവതിയായി.
以下为弥赛亚——即耶稣基督降生的过程:他的母亲玛利亚被许配给约瑟,但在同房之前,玛利亚就因圣灵受孕。
19 മറിയയുടെ നീതിനിഷ്ഠനായ ഭർത്താവ് യോസേഫ്, അവൾ ഗർഭവതിയായ വിവരം അറിഞ്ഞ്, സമൂഹമധ്യേ അവൾ അപഹാസ്യയാകാതിരിക്കാൻ ആഗ്രഹിച്ചതുകൊണ്ട് അവളെ രഹസ്യമായി ഉപേക്ഷിക്കണമെന്നു തീരുമാനിച്ചു.
她的丈夫约瑟生性善良,不愿张扬此事让她受尽羞辱,于是打算暗地将她休掉。
20 അദ്ദേഹം ഈ വിഷയത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കെ പെട്ടെന്ന്, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്, അദ്ദേഹത്തോട്, “ദാവീദുവംശജനായ യോസേഫേ, മറിയ ഗർഭവതിയായത് പരിശുദ്ധാത്മാവിൽനിന്നാണ്. ആയതിനാൽ അവളെ നിന്റെ ഭാര്യയായി സ്വീകരിക്കുന്നതിൽ മടിക്കേണ്ടതില്ല.
就在他思量此事之时,主派来天使进入他的梦境,对他说:“大卫之子约瑟,不要担心,迎娶你的妻子玛利亚,因她所孕育乃源于圣灵。
21 അവൾ ഒരു പുത്രനു ജന്മം നൽകും; ആ പുത്രന് ‘യേശു’ എന്നു നാമകരണം ചെയ്യണം, കാരണം അവിടന്ന് തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കുന്നവനാണ്” എന്നു പറഞ്ഞു.
她将诞下一子,请为其起名耶稣,他将会把苍生从罪恶之中拯救出来。”
22 “ഇതാ! കന്യക ഗർഭവതിയായി ഒരു പുത്രനു ജന്മം നൽകും; ആ പുത്രൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും;” ഈ പേരിനു “ദൈവം നമ്മോടുകൂടെ” എന്നാണ് അർഥം. കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറുന്നതിനാണ് ഇവയെല്ലാം സംഭവിച്ചത്.
(这一切印证了主通过先知给出的预言:
将有处女怀孕生子,世人将称他为马内利 即 “上帝与我们同在”之意)。
24 യോസേഫ് ഉറക്കമുണർന്നു; കർത്താവിന്റെ ദൂതൻ തന്നോടു കൽപ്പിച്ചതുപോലെതന്നെ തന്റെ ഭാര്യയെ സ്വീകരിച്ചു.
约瑟醒来后,便遵从天使的嘱托,
25 എന്നാൽ, മറിയ പുത്രന് ജന്മം നൽകുന്നതുവരെ യോസേഫ് അവളെ അറിഞ്ഞിരുന്നില്ല. അദ്ദേഹം പുത്രന് “യേശു” എന്ന് പേരിട്ടു.
迎娶妻子过门,但在孩子出生前并未与她同房。玛利亚生下男婴后,约瑟为他起名耶稣。

< മത്തായി 1 >