< മത്തായി 22 >

1 യേശു സാദൃശ്യകഥകളിലൂടെ പിന്നെയും അവരോടു സംസാരിച്ചു:
ಅನನ್ತರಂ ಯೀಶುಃ ಪುನರಪಿ ದೃಷ್ಟಾನ್ತೇನ ತಾನ್ ಅವಾದೀತ್,
2 “തന്റെ മകനുവേണ്ടി കല്യാണവിരുന്ന് ഒരുക്കിയ ഒരു രാജാവിനോട് സ്വർഗരാജ്യത്തെ ഉപമിക്കാം.
ಸ್ವರ್ಗೀಯರಾಜ್ಯಮ್ ಏತಾದೃಶಸ್ಯ ನೃಪತೇಃ ಸಮಂ, ಯೋ ನಿಜ ಪುತ್ರಂ ವಿವಾಹಯನ್ ಸರ್ವ್ವಾನ್ ನಿಮನ್ತ್ರಿತಾನ್ ಆನೇತುಂ ದಾಸೇಯಾನ್ ಪ್ರಹಿತವಾನ್,
3 ക്ഷണിക്കപ്പെട്ടിരുന്നവരുടെ അടുത്തേക്ക് രാജാവ് തന്റെ ഭൃത്യന്മാരെ അയച്ച്, വിരുന്നുസൽക്കാരത്തിന് വരണമെന്ന അറിയിപ്പ് നൽകി. എന്നാൽ, വിരുന്നിനുള്ള ആ അറിയിപ്പ് അവർ തിരസ്കരിച്ചു.
ಕಿನ್ತು ತೇ ಸಮಾಗನ್ತುಂ ನೇಷ್ಟವನ್ತಃ|
4 “രാജാവ് വേറെ കുറെ ഭൃത്യന്മാരെക്കൂടി വിളിച്ച്, ‘നാം ഒരുക്കുന്ന വിരുന്നുസദ്യ തയ്യാറായിരിക്കുന്നു; കാളകളെയും തീറ്റിക്കൊഴുപ്പിച്ച മൃഗങ്ങളെയും അറത്തു; സകലതും സജ്ജമായിരിക്കുന്നു. നിങ്ങൾ പോയി കല്യാണവിരുന്നിന് വരിക എന്ന് ക്ഷണിക്കപ്പെട്ടവരോട് അറിയിക്കുക’ എന്നു കൽപ്പിച്ച് അയച്ചു.
ತತೋ ರಾಜಾ ಪುನರಪಿ ದಾಸಾನನ್ಯಾನ್ ಇತ್ಯುಕ್ತ್ವಾ ಪ್ರೇಷಯಾಮಾಸ, ನಿಮನ್ತ್ರಿತಾನ್ ವದತ, ಪಶ್ಯತ, ಮಮ ಭೇಜ್ಯಮಾಸಾದಿತಮಾಸ್ತೇ, ನಿಜವ್ಟಷಾದಿಪುಷ್ಟಜನ್ತೂನ್ ಮಾರಯಿತ್ವಾ ಸರ್ವ್ವಂ ಖಾದ್ಯದ್ರವ್ಯಮಾಸಾದಿತವಾನ್, ಯೂಯಂ ವಿವಾಹಮಾಗಚ್ಛತ|
5 “എന്നാൽ, ക്ഷണിതാക്കൾ അതൊന്നും ഗൗനിക്കാതെ, ഒരുവൻ തന്റെ വയലിലേക്കും മറ്റൊരുവൻ തന്റെ വ്യാപാരത്തിനും പോയി.
ತಥಪಿ ತೇ ತುಚ್ಛೀಕೃತ್ಯ ಕೇಚಿತ್ ನಿಜಕ್ಷೇತ್ರಂ ಕೇಚಿದ್ ವಾಣಿಜ್ಯಂ ಪ್ರತಿ ಸ್ವಸ್ವಮಾರ್ಗೇಣ ಚಲಿತವನ್ತಃ|
6 ശേഷിച്ചവർ രാജഭൃത്യന്മാരെ പിടിച്ച് അപമാനിക്കുകയും കൊല്ലുകയും ചെയ്തു.
ಅನ್ಯೇ ಲೋಕಾಸ್ತಸ್ಯ ದಾಸೇಯಾನ್ ಧೃತ್ವಾ ದೌರಾತ್ಮ್ಯಂ ವ್ಯವಹೃತ್ಯ ತಾನವಧಿಷುಃ|
7 രാജാവ് കോപാകുലനായി. അദ്ദേഹം തന്റെ സൈന്യത്തെ അയച്ച് ആ കൊലപാതകികളെ നശിപ്പിക്കുകയും അവരുടെ പട്ടണം അഗ്നിക്കിരയാക്കുകയും ചെയ്തു.
ಅನನ್ತರಂ ಸ ನೃಪತಿಸ್ತಾಂ ವಾರ್ತ್ತಾಂ ಶ್ರುತ್ವಾ ಕ್ರುಧ್ಯನ್ ಸೈನ್ಯಾನಿ ಪ್ರಹಿತ್ಯ ತಾನ್ ಘಾತಕಾನ್ ಹತ್ವಾ ತೇಷಾಂ ನಗರಂ ದಾಹಯಾಮಾಸ|
8 “അതിനുശേഷം അദ്ദേഹം തന്റെ ഭൃത്യന്മാരോട്, ‘കല്യാണവിരുന്ന് തയ്യാറായിരിക്കുന്നു, ക്ഷണിക്കപ്പെട്ടവരോ ആ ആദരവ് നഷ്ടമാക്കി.
ತತಃ ಸ ನಿಜದಾಸೇಯಾನ್ ಬಭಾಷೇ, ವಿವಾಹೀಯಂ ಭೋಜ್ಯಮಾಸಾದಿತಮಾಸ್ತೇ, ಕಿನ್ತು ನಿಮನ್ತ್ರಿತಾ ಜನಾ ಅಯೋಗ್ಯಾಃ|
9 അതുകൊണ്ട് തെരുവിൽ ചെന്ന് നിങ്ങൾ കാണുന്നവരെയെല്ലാം സദ്യക്ക് ക്ഷണിക്കുക.’
ತಸ್ಮಾದ್ ಯೂಯಂ ರಾಜಮಾರ್ಗಂ ಗತ್ವಾ ಯಾವತೋ ಮನುಜಾನ್ ಪಶ್ಯತ, ತಾವತಏವ ವಿವಾಹೀಯಭೋಜ್ಯಾಯ ನಿಮನ್ತ್ರಯತ|
10 അങ്ങനെ രാജഭൃത്യർ പുറപ്പെട്ട് തെരുവിൽ ചെന്ന് തങ്ങൾ കണ്ട നല്ലവരും ദുഷ്ടരുമായ സകലരെയും വിളിച്ചുകൊണ്ടുവന്നു. വിരുന്നുശാല അതിഥികളെക്കൊണ്ട് നിറഞ്ഞു.
ತದಾ ತೇ ದಾಸೇಯಾ ರಾಜಮಾರ್ಗಂ ಗತ್ವಾ ಭದ್ರಾನ್ ಅಭದ್ರಾನ್ ವಾ ಯಾವತೋ ಜನಾನ್ ದದೃಶುಃ, ತಾವತಏವ ಸಂಗೃಹ್ಯಾನಯನ್; ತತೋಽಭ್ಯಾಗತಮನುಜೈ ರ್ವಿವಾಹಗೃಹಮ್ ಅಪೂರ್ಯ್ಯತ|
11 “അതിഥികളെ കാണാൻ രാജാവ് വിരുന്നുശാലയിലേക്ക് വന്നു. വിവാഹവസ്ത്രം ധരിക്കാത്ത ഒരാൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.
ತದಾನೀಂ ಸ ರಾಜಾ ಸರ್ವ್ವಾನಭ್ಯಾಗತಾನ್ ದ್ರಷ್ಟುಮ್ ಅಭ್ಯನ್ತರಮಾಗತವಾನ್; ತದಾ ತತ್ರ ವಿವಾಹೀಯವಸನಹೀನಮೇಕಂ ಜನಂ ವೀಕ್ಷ್ಯ ತಂ ಜಗಾದ್,
12 അദ്ദേഹം അവനോട്, ‘സ്നേഹിതാ, വിവാഹവസ്ത്രമില്ലാതെ താങ്കൾ അകത്തു കയറിയതെങ്ങനെ?’ എന്നു ചോദിച്ചു. അയാൾക്ക് ഒരുത്തരവും പറയാൻ ഉണ്ടായിരുന്നില്ല.
ಹೇ ಮಿತ್ರ, ತ್ವಂ ವಿವಾಹೀಯವಸನಂ ವಿನಾ ಕಥಮತ್ರ ಪ್ರವಿಷ್ಟವಾನ್? ತೇನ ಸ ನಿರುತ್ತರೋ ಬಭೂವ|
13 “അപ്പോൾ രാജാവു തന്റെ സേവകരോട്, ‘ഇയാളെ കയ്യും കാലും കെട്ടി പുറത്ത് ഘോരാന്ധകാരത്തിലേക്ക് തള്ളിക്കളയുക; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും’ എന്നു പറഞ്ഞു.
ತದಾ ರಾಜಾ ನಿಜಾನುಚರಾನ್ ಅವದತ್, ಏತಸ್ಯ ಕರಚರಣಾನ್ ಬದ್ಧಾ ಯತ್ರ ರೋದನಂ ದನ್ತೈರ್ದನ್ತಘರ್ಷಣಞ್ಚ ಭವತಿ, ತತ್ರ ವಹಿರ್ಭೂತತಮಿಸ್ರೇ ತಂ ನಿಕ್ಷಿಪತ|
14 “ക്ഷണിക്കപ്പെട്ടവർ നിരവധി; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.”
ಇತ್ಥಂ ಬಹವ ಆಹೂತಾ ಅಲ್ಪೇ ಮನೋಭಿಮತಾಃ|
15 യേശുവിനെ വാക്കിൽക്കുടുക്കി അറസ്റ്റ് ചെയ്യുന്നതിനു പരീശന്മാർ പോയി ഗൂഢാലോചന നടത്തി.
ಅನನ್ತರಂ ಫಿರೂಶಿನಃ ಪ್ರಗತ್ಯ ಯಥಾ ಸಂಲಾಪೇನ ತಮ್ ಉನ್ಮಾಥೇ ಪಾತಯೇಯುಸ್ತಥಾ ಮನ್ತ್ರಯಿತ್ವಾ
16 അവർ തങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടൊപ്പം യേശുവിന്റെ അടുക്കൽ അയച്ചു. അവർ അദ്ദേഹത്തോട്, “ഗുരോ, അങ്ങ് സത്യസന്ധൻ എന്നും ദൈവികമാർഗം അങ്ങ് സത്യസന്ധമായിമാത്രം പഠിപ്പിക്കുന്നു എന്നും ഞങ്ങൾക്കറിയാം. അങ്ങ് പക്ഷപാതം കാണിക്കുന്നില്ല, അതുകൊണ്ട് ആർക്കും അങ്ങയെ സ്വാധീനിക്കാൻ കഴിയുകയില്ല.
ಹೇರೋದೀಯಮನುಜೈಃ ಸಾಕಂ ನಿಜಶಿಷ್ಯಗಣೇನ ತಂ ಪ್ರತಿ ಕಥಯಾಮಾಸುಃ, ಹೇ ಗುರೋ, ಭವಾನ್ ಸತ್ಯಃ ಸತ್ಯಮೀಶ್ವರೀಯಮಾರ್ಗಮುಪದಿಶತಿ, ಕಮಪಿ ಮಾನುಷಂ ನಾನುರುಧ್ಯತೇ, ಕಮಪಿ ನಾಪೇಕ್ಷತೇ ಚ, ತದ್ ವಯಂ ಜಾನೀಮಃ|
17 അങ്ങയുടെ അഭിപ്രായം എന്താണ്? റോമൻ കൈസർക്ക് നികുതി കൊടുക്കുന്നത് ശരിയാണോ?” എന്നു ചോദിച്ചു.
ಅತಃ ಕೈಸರಭೂಪಾಯ ಕರೋಽಸ್ಮಾಕಂ ದಾತವ್ಯೋ ನ ವಾ? ಅತ್ರ ಭವತಾ ಕಿಂ ಬುಧ್ಯತೇ? ತದ್ ಅಸ್ಮಾನ್ ವದತು|
18 യേശു അവരുടെ ദുരുദ്ദേശ്യം മനസ്സിലാക്കിയിട്ട്, “കാപട്യം നിറഞ്ഞവരേ, നിങ്ങൾ എന്നെ കുടുക്കാൻ തുനിയുന്നതെന്തിന്?
ತತೋ ಯೀಶುಸ್ತೇಷಾಂ ಖಲತಾಂ ವಿಜ್ಞಾಯ ಕಥಿತವಾನ್, ರೇ ಕಪಟಿನಃ ಯುಯಂ ಕುತೋ ಮಾಂ ಪರಿಕ್ಷಧ್ವೇ?
19 നികുതി കൊടുക്കാൻ ഉപയോഗിക്കുന്ന ഒരു നാണയം കാണിക്കൂ” എന്നു പറഞ്ഞു. അവർ ഒരു റോമൻ നാണയം കൊണ്ടുവന്ന് അദ്ദേഹത്തെ കാണിച്ചു.
ತತ್ಕರದಾನಸ್ಯ ಮುದ್ರಾಂ ಮಾಂ ದರ್ಶಯತ| ತದಾನೀಂ ತೈಸ್ತಸ್ಯ ಸಮೀಪಂ ಮುದ್ರಾಚತುರ್ಥಭಾಗ ಆನೀತೇ
20 യേശു അവരോട്, “ഇതിൽ മുദ്രണം ചെയ്തിരിക്കുന്ന രൂപവും ലിഖിതവും ആരുടേത്?” എന്നു ചോദിച്ചു.
ಸ ತಾನ್ ಪಪ್ರಚ್ಛ, ಅತ್ರ ಕಸ್ಯೇಯಂ ಮೂರ್ತ್ತಿ ರ್ನಾಮ ಚಾಸ್ತೇ? ತೇ ಜಗದುಃ, ಕೈಸರಭೂಪಸ್ಯ|
21 “കൈസറുടേത്,” അവർ മറുപടി പറഞ്ഞു. അങ്ങനെയെങ്കിൽ “കൈസർക്ക് നൽകേണ്ടത് കൈസർക്കും ദൈവത്തിന് നൽകേണ്ടത് ദൈവത്തിനും നൽകുക” എന്ന് അദ്ദേഹം അവരോടു പറഞ്ഞു.
ತತಃ ಸ ಉಕ್ತವಾನ, ಕೈಸರಸ್ಯ ಯತ್ ತತ್ ಕೈಸರಾಯ ದತ್ತ, ಈಶ್ವರಸ್ಯ ಯತ್ ತದ್ ಈಶ್ವರಾಯ ದತ್ತ|
22 ഇതു കേട്ട് അവർ വിസ്മയിച്ചു, അദ്ദേഹത്തെ വിട്ടുപോയി.
ಇತಿ ವಾಕ್ಯಂ ನಿಶಮ್ಯ ತೇ ವಿಸ್ಮಯಂ ವಿಜ್ಞಾಯ ತಂ ವಿಹಾಯ ಚಲಿತವನ್ತಃ|
23 പുനരുത്ഥാനം ഇല്ലെന്നു വാദിക്കുന്ന സദൂക്യർ ഒരു ചോദ്യവുമായി അന്നുതന്നെ, യേശുവിന്റെ അടുക്കൽവന്നു.
ತಸ್ಮಿನ್ನಹನಿ ಸಿದೂಕಿನೋಽರ್ಥಾತ್ ಶ್ಮಶಾನಾತ್ ನೋತ್ಥಾಸ್ಯನ್ತೀತಿ ವಾಕ್ಯಂ ಯೇ ವದನ್ತಿ, ತೇ ಯೀಶೇರನ್ತಿಕಮ್ ಆಗತ್ಯ ಪಪ್ರಚ್ಛುಃ,
24 “ഗുരോ, മക്കൾ ഇല്ലാതെ ഒരു മനുഷ്യൻ മരിച്ചാൽ അയാളുടെ വിധവയെ അയാളുടെ സഹോദരൻ വിവാഹംകഴിച്ച് ജനിക്കുന്ന സന്തതിയിലൂടെ ജ്യേഷ്ഠസഹോദരന്റെ നാമം നിലനിർത്തണം എന്നു മോശ കൽപ്പിച്ചിട്ടുണ്ട്.
ಹೇ ಗುರೋ, ಕಶ್ಚಿನ್ಮನುಜಶ್ಚೇತ್ ನಿಃಸನ್ತಾನಃ ಸನ್ ಪ್ರಾಣಾನ್ ತ್ಯಜತಿ, ತರ್ಹಿ ತಸ್ಯ ಭ್ರಾತಾ ತಸ್ಯ ಜಾಯಾಂ ವ್ಯುಹ್ಯ ಭ್ರಾತುಃ ಸನ್ತಾನಮ್ ಉತ್ಪಾದಯಿಷ್ಯತೀತಿ ಮೂಸಾ ಆದಿಷ್ಟವಾನ್|
25 ഞങ്ങളുടെ ഇടയിൽ ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു. ഒന്നാമൻ വിവാഹംകഴിച്ചു, മക്കളില്ലാത്തവനായി മരിച്ചു. ആ വിധവ രണ്ടാമന്റെ ഭാര്യയായിത്തീർന്നു.
ಕಿನ್ತ್ವಸ್ಮಾಕಮತ್ರ ಕೇಽಪಿ ಜನಾಃ ಸಪ್ತಸಹೋದರಾ ಆಸನ್, ತೇಷಾಂ ಜ್ಯೇಷ್ಠ ಏಕಾಂ ಕನ್ಯಾಂ ವ್ಯವಹಾತ್, ಅಪರಂ ಪ್ರಾಣತ್ಯಾಗಕಾಲೇ ಸ್ವಯಂ ನಿಃಸನ್ತಾನಃ ಸನ್ ತಾಂ ಸ್ತ್ರಿಯಂ ಸ್ವಭ್ರಾತರಿ ಸಮರ್ಪಿತವಾನ್,
26 അതുപോലെതന്നെ രണ്ടാമനും മൂന്നാമനും അങ്ങനെ ഏഴാമൻവരെ എല്ലാവർക്കും അതുതന്നെ സംഭവിച്ചു.
ತತೋ ದ್ವಿತೀಯಾದಿಸಪ್ತಮಾನ್ತಾಶ್ಚ ತಥೈವ ಚಕ್ರುಃ|
27 ഒടുവിൽ ആ സ്ത്രീയും മരിച്ചു.
ಶೇಷೇ ಸಾಪೀ ನಾರೀ ಮಮಾರ|
28 അങ്ങനെയെങ്കിൽ പുനരുത്ഥിതജീവിതത്തിൽ ആ സ്ത്രീ ആരുടെ ഭാര്യയായിത്തീരും? ആ ഏഴുപേരും അവളെ വിവാഹംകഴിച്ചിരുന്നല്ലോ.”
ಮೃತಾನಾಮ್ ಉತ್ಥಾನಸಮಯೇ ತೇಷಾಂ ಸಪ್ತಾನಾಂ ಮಧ್ಯೇ ಸಾ ನಾರೀ ಕಸ್ಯ ಭಾರ್ಯ್ಯಾ ಭವಿಷ್ಯತಿ? ಯಸ್ಮಾತ್ ಸರ್ವ್ವಏವ ತಾಂ ವ್ಯವಹನ್|
29 അപ്പോൾ യേശു അവരോട് ഇങ്ങനെ ഉത്തരം പറഞ്ഞു: “തിരുവെഴുത്തുകളും ദൈവശക്തിയും അറിയാത്തതുകൊണ്ടാണ് നിങ്ങൾക്ക് തെറ്റുപറ്റിയിരിക്കുന്നത്.
ತತೋ ಯೀಶುಃ ಪ್ರತ್ಯವಾದೀತ್, ಯೂಯಂ ಧರ್ಮ್ಮಪುಸ್ತಕಮ್ ಈಶ್ವರೀಯಾಂ ಶಕ್ತಿಞ್ಚ ನ ವಿಜ್ಞಾಯ ಭ್ರಾನ್ತಿಮನ್ತಃ|
30 പുനരുത്ഥിത ജീവിതത്തിൽ മനുഷ്യർ വിവാഹംകഴിക്കുകയോ വിവാഹംകഴിപ്പിച്ചയയ്ക്കുകയോ ചെയ്യുന്നില്ല. അവർ സ്വർഗീയദൂതന്മാരെപ്പോലെ ആയിരിക്കും.
ಉತ್ಥಾನಪ್ರಾಪ್ತಾ ಲೋಕಾ ನ ವಿವಹನ್ತಿ, ನ ಚ ವಾಚಾ ದೀಯನ್ತೇ, ಕಿನ್ತ್ವೀಶ್ವರಸ್ಯ ಸ್ವರ್ಗಸ್ಥದೂತಾನಾಂ ಸದೃಶಾ ಭವನ್ತಿ|
31 മരിച്ചവർ ഉയിർത്തെഴുന്നേൽക്കും എന്നതിനെക്കുറിച്ച്: ‘ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു’ എന്നു ദൈവം നിങ്ങളോട് അരുളിച്ചെയ്തത് വായിച്ചിട്ടില്ലേ? അവിടന്ന് മരിച്ചവരുടെ ദൈവമല്ല, പിന്നെയോ, ജീവനുള്ളവരുടെ ദൈവമാണ്.”
ಅಪರಂ ಮೃತಾನಾಮುತ್ಥಾನಮಧಿ ಯುಷ್ಮಾನ್ ಪ್ರತೀಯಮೀಶ್ವರೋಕ್ತಿಃ,
"ಅಹಮಿಬ್ರಾಹೀಮ ಈಶ್ವರ ಇಸ್ಹಾಕ ಈಶ್ವರೋ ಯಾಕೂಬ ಈಶ್ವರ" ಇತಿ ಕಿಂ ಯುಷ್ಮಾಭಿ ರ್ನಾಪಾಠಿ? ಕಿನ್ತ್ವೀಶ್ವರೋ ಜೀವತಾಮ್ ಈಶ್ವರ: , ಸ ಮೃತಾನಾಮೀಶ್ವರೋ ನಹಿ|
33 ഇതു കേട്ട ജനസഞ്ചയം, അദ്ദേഹത്തിന്റെ ഉപദേശത്തിൽ വിസ്മയിച്ചു.
ಇತಿ ಶ್ರುತ್ವಾ ಸರ್ವ್ವೇ ಲೋಕಾಸ್ತಸ್ಯೋಪದೇಶಾದ್ ವಿಸ್ಮಯಂ ಗತಾಃ|
34 യേശു സദൂക്യരെ ഉത്തരംമുട്ടിച്ചു എന്നു പരീശന്മാർ കേട്ടപ്പോൾ അവർ സംഘടിച്ചു;
ಅನನ್ತರಂ ಸಿದೂಕಿನಾಮ್ ನಿರುತ್ತರತ್ವವಾರ್ತಾಂ ನಿಶಮ್ಯ ಫಿರೂಶಿನ ಏಕತ್ರ ಮಿಲಿತವನ್ತಃ,
35 അവരിൽ ഒരു നിയമജ്ഞൻ, യേശുവിനെ പരീക്ഷിച്ചുകൊണ്ട്,
ತೇಷಾಮೇಕೋ ವ್ಯವಸ್ಥಾಪಕೋ ಯೀಶುಂ ಪರೀಕ್ಷಿತುಂ ಪಪಚ್ಛ,
36 “ഗുരോ, ന്യായപ്രമാണത്തിലെ ഏറ്റവും മഹത്തായ കൽപ്പന ഏതാണ്?” എന്നു ചോദിച്ചു.
ಹೇ ಗುರೋ ವ್ಯವಸ್ಥಾಶಾಸ್ತ್ರಮಧ್ಯೇ ಕಾಜ್ಞಾ ಶ್ರೇಷ್ಠಾ?
37 അതിന് യേശു, “‘നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണമനസ്സാലും സ്നേഹിക്കണം.’
ತತೋ ಯೀಶುರುವಾಚ, ತ್ವಂ ಸರ್ವ್ವಾನ್ತಃಕರಣೈಃ ಸರ್ವ್ವಪ್ರಾಣೈಃ ಸರ್ವ್ವಚಿತ್ತೈಶ್ಚ ಸಾಕಂ ಪ್ರಭೌ ಪರಮೇಶ್ವರೇ ಪ್ರೀಯಸ್ವ,
38 ഇതാകുന്നു പ്രഥമവും ഏറ്റവും മഹത്തുമായ കൽപ്പന.
ಏಷಾ ಪ್ರಥಮಮಹಾಜ್ಞಾ| ತಸ್ಯಾಃ ಸದೃಶೀ ದ್ವಿತೀಯಾಜ್ಞೈಷಾ,
39 രണ്ടാമത്തെ കൽപ്പനയും അതിനുതുല്യം: ‘നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക.’
ತವ ಸಮೀಪವಾಸಿನಿ ಸ್ವಾತ್ಮನೀವ ಪ್ರೇಮ ಕುರು|
40 സർവന്യായപ്രമാണവും പ്രവാചകന്മാരും ഈ രണ്ട് കൽപ്പനകളിൽ അധിഷ്ഠിതമായിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.
ಅನಯೋ ರ್ದ್ವಯೋರಾಜ್ಞಯೋಃ ಕೃತ್ಸ್ನವ್ಯವಸ್ಥಾಯಾ ಭವಿಷ್ಯದ್ವಕ್ತೃಗ್ರನ್ಥಸ್ಯ ಚ ಭಾರಸ್ತಿಷ್ಠತಿ|
41 ഒത്തുകൂടിയ പരീശന്മാരോട് യേശു,
ಅನನ್ತರಂ ಫಿರೂಶಿನಾಮ್ ಏಕತ್ರ ಸ್ಥಿತಿಕಾಲೇ ಯೀಶುಸ್ತಾನ್ ಪಪ್ರಚ್ಛ,
42 “ക്രിസ്തുവിനെപ്പറ്റി നിങ്ങൾ എന്തു ചിന്തിക്കുന്നു? അവിടന്ന് ആരുടെ പുത്രനാണ്?” എന്നു ചോദിച്ചു. “ദാവീദിന്റെ പുത്രൻ,” അവർ പ്രതിവചിച്ചു.
ಖ್ರೀಷ್ಟಮಧಿ ಯುಷ್ಮಾಕಂ ಕೀದೃಗ್ಬೋಧೋ ಜಾಯತೇ? ಸ ಕಸ್ಯ ಸನ್ತಾನಃ? ತತಸ್ತೇ ಪ್ರತ್ಯವದನ್, ದಾಯೂದಃ ಸನ್ತಾನಃ|
43 “അങ്ങനെയെങ്കിൽ, ദാവീദ് ആത്മനിയോഗത്താൽ ക്രിസ്തുവിനെ ‘കർത്താവേ’ എന്നു സംബോധന ചെയ്യുന്നത് എങ്ങനെ?” യേശു അവരോടു ചോദിച്ചു.
ತದಾ ಸ ಉಕ್ತವಾನ್, ತರ್ಹಿ ದಾಯೂದ್ ಕಥಮ್ ಆತ್ಮಾಧಿಷ್ಠಾನೇನ ತಂ ಪ್ರಭುಂ ವದತಿ?
44 “‘കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു: “നിന്റെ ശത്രുക്കളെ ഞാൻ നിന്റെ ചവിട്ടടിയിലാക്കുംവരെ നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക,”’ എന്ന് ദാവീദ് പ്രസ്താവിച്ചല്ലോ!
ಯಥಾ ಮಮ ಪ್ರಭುಮಿದಂ ವಾಕ್ಯಮವದತ್ ಪರಮೇಶ್ವರಃ| ತವಾರೀನ್ ಪಾದಪೀಠಂ ತೇ ಯಾವನ್ನಹಿ ಕರೋಮ್ಯಹಂ| ತಾವತ್ ಕಾಲಂ ಮದೀಯೇ ತ್ವಂ ದಕ್ಷಪಾರ್ಶ್ವ ಉಪಾವಿಶ| ಅತೋ ಯದಿ ದಾಯೂದ್ ತಂ ಪ್ರಭುಂ ವದತಿ, ರ್ತಿಹ ಸ ಕಥಂ ತಸ್ಯ ಸನ್ತಾನೋ ಭವತಿ?
45 ഇങ്ങനെ ദാവീദുതന്നെയും ക്രിസ്തുവിനെ ‘കർത്താവേ,’ എന്നു സംബോധന ചെയ്യുന്നെങ്കിൽ ക്രിസ്തു ദാവീദിന്റെ പുത്രൻ ആകുന്നതെങ്ങനെ?”
ತದಾನೀಂ ತೇಷಾಂ ಕೋಪಿ ತದ್ವಾಕ್ಯಸ್ಯ ಕಿಮಪ್ಯುತ್ತರಂ ದಾತುಂ ನಾಶಕ್ನೋತ್;
46 അതിനു മറുപടിനൽകാൻ ആർക്കും കഴിഞ്ഞില്ല. അന്നുമുതൽ അദ്ദേഹത്തോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ ആർക്കും ധൈര്യം വന്നില്ല.
ತದ್ದಿನಮಾರಭ್ಯ ತಂ ಕಿಮಪಿ ವಾಕ್ಯಂ ಪ್ರಷ್ಟುಂ ಕಸ್ಯಾಪಿ ಸಾಹಸೋ ನಾಭವತ್|

< മത്തായി 22 >