< ലേവ്യപുസ്തകം 8 >
1 യഹോവ മോശയോട് അരുളിച്ചെയ്തു:
Gospod je spregovoril Mojzesu, rekoč:
2 “അഹരോനെയും പുത്രന്മാരെയും അവരോടുകൂടെ വസ്ത്രം, അഭിഷേകതൈലം, പാപശുദ്ധീകരണയാഗത്തിനുള്ള കാള, രണ്ട് ആട്ടുകൊറ്റന്മാർ, കുട്ടയിൽ പുളിപ്പില്ലാത്ത അപ്പം എന്നിവയും കൊണ്ടുവരിക;
»Vzemi Arona in z njim njegove sinove, obleke, mazilno olje, bikca za daritev za greh, dva ovna in košaro nekvašenega kruha,
3 മുഴുസഭയെയും സമാഗമകൂടാരത്തിന്റെ കവാടത്തിൽ കൂട്ടുക.”
in zberi skupaj ves zbor k vratom šotorskega svetišča skupnosti.«
4 യഹോവ കൽപ്പിച്ചതുപോലെ മോശ ചെയ്തു, സഭ സമാഗമകൂടാരത്തിന്റെ കവാടത്തിൽ വന്നുകൂടി.
Mojzes je storil, kakor mu je Gospod zapovedal in zbor je bil zbran skupaj k vratom šotorskega svetišča skupnosti.
5 മോശ സഭയോടു പറഞ്ഞു: “യഹോവ ചെയ്യണമെന്ന് അരുളിച്ചെയ്തത് ഇതാണ്.”
Mojzes je rekel skupnosti: »To je stvar, ki jo je Gospod zapovedal, da se stori.«
6 പിന്നെ മോശ അഹരോനെയും പുത്രന്മാരെയും മുന്നോട്ടുകൊണ്ടുവന്ന് അവരെ വെള്ളത്തിൽ കഴുകി.
Mojzes je privedel Arona in njegove sinove ter jih umil z vodo.
7 അദ്ദേഹം അഹരോനെ കുപ്പായം ധരിപ്പിച്ചു, അരക്കച്ച ചുറ്റിക്കെട്ടി, മേലങ്കി അണിയിച്ചു. ഏഫോദ് ധരിപ്പിച്ചു. വിദഗ്ധമായി നെയ്ത അതിന്റെ അരക്കച്ചകൊണ്ട് അദ്ദേഹം ഏഫോദ് ചേർത്തുകെട്ടി.
Nadel mu je plašč, ga opasal s pasom, ga ogrnil s svečanim oblačilom, nanj položil efód in ga opasal s skrbno narejenim pasom efóda in ga s tem prevezal.
8 അദ്ദേഹത്തെ നിർണയപ്പതക്കം അണിയിച്ചു. നിർണയപ്പതക്കത്തിൽ ഊറീമും തുമ്മീമും വെച്ചു.
Nanj je dal naprsnik. V naprsnik je položil tudi Urím in Tumím.
9 ഇതിനുശേഷം യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം അഹരോന്റെ തലയിൽ തലപ്പാവുവെച്ച് അതിന്റെ മുന്നിലായി വിശുദ്ധകിരീടമായ തങ്കംകൊണ്ടുള്ള നെറ്റിപ്പട്ടം വെച്ചു.
Turban je položil na njegovo glavo; tudi na turban, torej na njegov sprednji del, je položil zlato ploščico, sveto krono; kakor je Gospod zapovedal Mojzesu.
10 പിന്നെ മോശ അഭിഷേകതൈലം എടുത്തു സമാഗമകൂടാരവും അതിനകത്തുള്ള സകലതും അഭിഷേകംചെയ്തു വിശുദ്ധീകരിച്ചു.
Mojzes je vzel mazilno olje in mazilil šotorsko svetišče in vse, kar je bilo v njem in to posvetil.
11 അദ്ദേഹം കുറെ തൈലം പീഠത്തിന്മേൽ ഏഴുപ്രാവശ്യം തളിച്ചു, യാഗപീഠവും അതിലെ എല്ലാ ഉപകരണങ്ങളും തൊട്ടിയും അതിന്റെ കാലുകളും അഭിഷേകംചെയ്തു ശുദ്ധീകരിച്ചു.
Od tega je sedemkrat poškropil po oltarju in mazilil oltar ter vse njegove posode, tako [okrogel] umivalnik kot njegovo vznožje, da jih posvéti.
12 അദ്ദേഹം അഹരോന്റെ തലയിൽ അഭിഷേകതൈലം ഒഴിച്ച് അദ്ദേഹത്തെ അഭിഷേകംചെയ്തു വിശുദ്ധീകരിച്ചു.
Na Aronovo glavo je izlil mazilno olje in ga mazilil, da ga posvéti.
13 യഹോവ മോശയോടു കൽപ്പിച്ചതുപോലെ, പിന്നീട് അദ്ദേഹം അഹരോന്റെ പുത്രന്മാരെ മുമ്പോട്ടുകൊണ്ടുവന്ന് അവരെ കുപ്പായം ധരിപ്പിച്ചു. അരക്കച്ച കെട്ടി, ശിരോവസ്ത്രവും വെച്ചു.
Mojzes je privedel Aronove sinove, nanje položil plašče, jih opasal s pasovi in nanje položil klobučke; kakor je Gospod zapovedal Mojzesu.
14 ഇതിനുശേഷം മോശ പാപശുദ്ധീകരണയാഗത്തിനുള്ള കാളയെ കൊണ്ടുവന്നു, അഹരോനും പുത്രന്മാരും അവരുടെ കൈകൾ അതിന്റെ തലയിൽ വെച്ചു.
Privedel je bikca za daritev za greh. Aron in njegovi sinovi so svoje roke položili na glavo bikca daritve za greh.
15 മോശ കാളയെ അറത്ത്, രക്തം കുറെ എടുത്ത് അദ്ദേഹത്തിന്റെ വിരൽകൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, യാഗപീഠത്തെ ശുദ്ധീകരിച്ചു. ശേഷിച്ചരക്തം അദ്ദേഹം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു. അങ്ങനെ പ്രായശ്ചിത്തം അർപ്പിക്കാൻ അദ്ദേഹം യാഗപീഠത്തെ ശുദ്ധീകരിച്ചു.
Zaklal ga je in Mojzes je vzel kri in jo s svojim prstom dal vsenaokrog na rogove oltarja in očistil oltar in kri izlil ob vznožju oltarja in ga posvetil, da bi na njem opravil pobotanje.
16 മോശ, ആന്തരികാവയവങ്ങൾക്കു ചുറ്റുമുള്ള എല്ലാ മേദസ്സും കരളിന്മേലുള്ള കൊഴുപ്പും രണ്ടുവൃക്കയും അവയുടെ മേദസ്സും എടുത്ത് യാഗപീഠത്തിൽ ദഹിപ്പിച്ചു.
Vzel je vso tolščo, ki je bila na drobovju, opno nad jetri, dve ledvici, njuno tolščo in Mojzes je to sežgal na oltarju.
17 എന്നാൽ യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം കാളയെ അതിന്റെ തുകൽ, മാംസം, ചാണകം എന്നിവയോടുകൂടെ പാളയത്തിനുപുറത്തു ദഹിപ്പിച്ചുകളഞ്ഞു.
Toda bikca, njegovo kožo, njegovo meso in njegov iztrebek je z ognjem sežgal zunaj tabora; kakor je Gospod zapovedal Mojzesu.
18 പിന്നെ അദ്ദേഹം ഹോമയാഗത്തിനുള്ള ആട്ടുകൊറ്റനെ കൊണ്ടുവന്നു. അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ അവരുടെ കൈകൾ വെച്ചു.
In privedel je ovna za žgalno daritev, Aron in njegovi sinovi pa so svoje roke položili ovnu na glavo.
19 പിന്നെ മോശ ആട്ടുകൊറ്റനെ അറത്തു രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
Zaklal ga je in Mojzes je kri poškropil naokoli po oltarju.
20 അദ്ദേഹം ആട്ടുകൊറ്റനെ കഷണങ്ങളായി മുറിച്ച് തലയും കഷണങ്ങളും മേദസ്സും ദഹിപ്പിച്ചു.
Ovna je razrezal na koščke in Mojzes je sežgal glavo, koščke in tolščo.
21 യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം ആന്തരികാവയവങ്ങളും കാലുകളും വെള്ളത്തിൽ കഴുകി ആട്ടുകൊറ്റനെ മുഴുവനുമായി യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; ഇതു യഹോവയ്ക്ക് അർപ്പിക്കുന്ന ഹോമയാഗം; യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗംതന്നെ.
Drobovje in noge je opral v vodi in Mojzes je celotnega ovna sežgal na oltarju. To je bila žgalna daritev v prijeten vonj in ognjena daritev Gospodu; kakor je Gospod zapovedal Mojzesu.
22 പിന്നെ അദ്ദേഹം പ്രതിഷ്ഠയ്ക്കുള്ള രണ്ടാമത്തെ ആട്ടുകൊറ്റനെ കൊണ്ടുവന്നു. അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ കൈകൾ വെച്ചു.
Privedel je drugega ovna, ovna uméstitve, Aron in njegovi sinovi pa so svoje roke položili ovnu na glavo.
23 മോശ ആട്ടുകൊറ്റനെ അറത്ത് അതിന്റെ കുറെ രക്തമെടുത്ത് അഹരോന്റെ വലതുചെവിയുടെ അറ്റത്തും വലതുകൈയുടെ പെരുവിരലിലും വലതുകാലിന്റെ പെരുവിരലിലും പുരട്ടി.
In on ga je zaklal. Mojzes je vzel od njegove krvi, jo pomazal na konico Aronovega desnega ušesa, na palec njegove desne roke in na palec njegovega desnega stopala.
24 അഹരോന്റെ പുത്രന്മാരെയും മുന്നോട്ടുകൊണ്ടുവന്ന്, മോശ അവരുടെ വലതുചെവിയുടെ അറ്റത്തും വലതുകൈയുടെ പെരുവിരലിലും വലതുകാലിന്റെ പെരുവിരലിലും രക്തം പുരട്ടി. പിന്നെ അദ്ദേഹം യാഗപീഠത്തിന്മേൽ ചുറ്റും രക്തം തളിച്ചു.
Privedel je Aronove sinove in Mojzes je dal od krvi na konico njihovih desnih ušes in na palce njihovih desnih rok in na palce njihovih desnih stopal; in Mojzes je kri poškropil naokoli po oltarju.
25 ഇതിനുശേഷം അദ്ദേഹം മേദസ്സും തടിച്ച വാലും ആന്തരികാവയവങ്ങളിലുള്ള മേദസ്സും കരളിന്മേലുള്ള കൊഴുപ്പും വൃക്ക രണ്ടും അവയുടെ മേദസ്സും വലതുതുടയും എടുത്തു.
Vzel je tolščo, tolsti rep, vso tolščo, ki je bila na drobovju, opno nad jetri, dve ledvici in njuno tolščo ter desno pleče.
26 പിന്നെ യഹോവയുടെ സന്നിധിയിൽ പുളിപ്പില്ലാത്ത അപ്പം വെച്ചിരുന്ന കുട്ടയിൽനിന്ന് അദ്ദേഹം ഒരു വടയും ഒലിവെണ്ണചേർത്തുണ്ടാക്കിയ ഒരു അടയും ഒരു ദോശയും എടുത്ത്, മേദസ്സിന്മേലും വലതുതുടയിന്മേലും വെച്ചു.
Iz košare nekvašenega kruha, ki je bila pred Gospodom, je vzel en nekvašen kolač, kolač oljnatega kruha in en vafelj ter jih položil na tolščo in na desno pleče.
27 അദ്ദേഹം ഇവയെല്ലാം എടുത്ത് അഹരോന്റെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും കൈയിലും വെച്ച്, യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിച്ചു.
Vse to je dal na Aronove roke in na roke Aronovih sinov in jih majal za majalno daritev pred Gospodom.
28 അതിനുശേഷം മോശ അവരുടെ കൈയിൽനിന്ന് അവ എടുത്ത് യാഗപീഠത്തിലുള്ള ഹോമയാഗത്തിന്മേൽ ദഹിപ്പിച്ചു; ഇത് ഹൃദ്യസുഗന്ധമായ പ്രതിഷ്ഠായാഗം; യഹോവയുടെ സന്നിധിയിൽ അർപ്പിക്കുന്ന ദഹനയാഗംതന്നെ.
Mojzes jih je vzel iz njihovih rok in jih sežgal na oltarju nad žgalno daritvijo. To so bile uméstitvene [daritve] za prijeten vonj. To je ognjena daritev Gospodu.
29 പ്രതിഷ്ഠായാഗത്തിനുള്ള ആട്ടുകൊറ്റനിൽ മോശയുടെ ഓഹരിയായ നെഞ്ച് എടുത്തു യഹോവ മോശയോടു കൽപ്പിച്ചതുപോലെ യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിച്ചു.
Mojzes je vzel prsi in jih majal za majalno daritev pred Gospodom, kajti od ovna uméstitve je bil to Mojzesov delež; kakor je Gospod zapovedal Mojzesu.
30 പിന്നെ മോശ കുറച്ച് അഭിഷേകതൈലവും യാഗപീഠത്തിൽനിന്ന് കുറച്ച് രക്തവും എടുത്ത് അഹരോന്റെയും അദ്ദേഹത്തിന്റെ വസ്ത്രങ്ങളുടെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും അവരുടെ വസ്ത്രങ്ങളുടെയുംമേൽ തളിച്ചു. അങ്ങനെ അദ്ദേഹം അഹരോനെയും അദ്ദേഹത്തിന്റെ വസ്ത്രങ്ങളും അദ്ദേഹത്തിന്റെ പുത്രന്മാരെയും അവരുടെ വസ്ത്രങ്ങളും വിശുദ്ധീകരിച്ചു.
Mojzes je vzel od mazilnega olja in od krvi, ki je bila na oltarju in to poškropil na Arona, na njegove obleke, na njegove sinove in na obleke njegovih sinov z njim; in posvetil je Arona, njegove obleke, njegove sinove in obleke njegovih sinov z njim.
31 ഇതിനുശേഷം മോശ അഹരോനോടും പുത്രന്മാരോടും പറഞ്ഞു: “‘അഹരോനും പുത്രന്മാരും അതു ഭക്ഷിക്കണം’ എന്നു ഞാൻ കൽപ്പിച്ചതുപോലെ, സമാഗമകൂടാരവാതിലിൽ മാംസം പാകംചെയ്ത്, പ്രതിഷ്ഠായാഗത്തിനുള്ള കുട്ടയിലെ അപ്പത്തോടുകൂടെ അതു ഭക്ഷിക്കണം.
Mojzes je rekel Aronu in njegovim sinovim: »Meso skuhajte pri vratih šotorskega svetišča skupnosti. Tam ga pojejte s kruhom, ki je v košari uméstitvenih [daritev], kakor sem zapovedal, govoreč: ›Aron in njegovi sinovi bodo to jedli.‹
32 ശേഷിക്കുന്ന മാംസവും അപ്പവും ദഹിപ്പിക്കണം.
To, kar pa ostane od mesa in od kruha, boste sežgali z ognjem.
33 നിങ്ങളുടെ പ്രതിഷ്ഠാശുശ്രൂഷ ഏഴുദിവസമാണ്. അതു കഴിയുന്നതുവരെ, ഏഴുദിവസത്തേക്ക് സമാഗമകൂടാരത്തിന്റെ കവാടംവിട്ട് പുറത്തുപോകരുത്.
Sedem dni ne boste šli od vrat šotorskega svetišča skupnosti, dokler dnevi vaše uméstitve ne bodo končani, kajti sedem dni vas bo uméščal.
34 യഹോവ കൽപ്പിച്ചതനുസരിച്ചു നിങ്ങൾക്കുവേണ്ടിയുള്ള പ്രായശ്ചിത്തമാണ് ഇന്നു ചെയ്തത്.
Kakor je storil ta dan, tako je Gospod zapovedal storiti, da za vas opravi spravo.
35 നിങ്ങൾ മരിക്കാതിരിക്കേണ്ടതിന് ഏഴു രാവും ഏഴു പകലും യഹോവ ആവശ്യപ്പെടുന്നതെന്തും ചെയ്തുകൊണ്ട് സമാഗമകൂടാരവാതിലിൽ താമസിക്കണം; അങ്ങനെയാണ് എന്നോടു കൽപ്പിച്ചിരിക്കുന്നത്.”
Zato boste sedem dni, dan in noč, ostajali pri vratih šotorskega svetišča skupnosti in se boste držali Gospodovega naročila, da ne umrete, kajti tako mi je bilo zapovedano.«
36 അങ്ങനെ യഹോവ മോശമുഖാന്തരം കൽപ്പിച്ചതെല്ലാം അഹരോനും പുത്രന്മാരും ചെയ്തു.
Tako so Aron in njegovi sinovi storili vse stvari, ki jih je Gospod zapovedal po Mojzesovi roki.