< ലേവ്യപുസ്തകം 14 >

1 യഹോവ മോശയോട് അരുളിച്ചെയ്തു:
Yahvé parla à Moïse, et dit,
2 “കുഷ്ഠരോഗിയെ പുരോഹിതന്റെയടുക്കൽ കൊണ്ടുവരുമ്പോൾ ആചാരപരമായ ശുദ്ധീകരണം സംബന്ധിച്ചുള്ള പ്രമാണങ്ങൾ ഇവയാണ്:
« Voici la loi du lépreux, le jour de sa purification: On l'amènera au sacrificateur,
3 പുരോഹിതൻ പാളയത്തിനു പുറത്തുപോയി ആ മനുഷ്യനെ പരിശോധിക്കണം. അയാളുടെ കുഷ്ഠരോഗം സുഖമായി എന്നു കണ്ടാൽ,
et le sacrificateur sortira du camp. Le prêtre l'examinera. Si la plaie de la lèpre est guérie chez le lépreux,
4 ശുദ്ധീകരിക്കപ്പെടേണ്ടയാൾക്കുവേണ്ടി, ജീവനും ശുദ്ധിയുമുള്ള രണ്ടുപക്ഷികൾ, ദേവദാരുത്തടി, ചെമപ്പുനൂൽ, ഈസോപ്പ് എന്നിവ കൊണ്ടുവരാൻ പുരോഹിതൻ കൽപ്പിക്കണം.
le sacrificateur ordonnera de prendre pour celui qui doit être purifié deux oiseaux vivants et purs, du bois de cèdre, du cramoisi et de l'hysope.
5 പിന്നെ പുരോഹിതൻ പക്ഷികളിലൊന്നിനെ ശുദ്ധജലം നിറഞ്ഞിരിക്കുന്ന മൺപാത്രത്തിനുമീതേവെച്ച് കൊല്ലുന്നതിനു കൽപ്പിക്കണം.
Le prêtre leur ordonnera de tuer l'un des oiseaux dans un vase de terre, au-dessus de l'eau courante.
6 പിന്നീട് അദ്ദേഹം ജീവനുള്ള പക്ഷിയെ എടുത്തു ദേവദാരുത്തടി, ചെമപ്പുനൂൽ, ഈസോപ്പ് എന്നിവയോടൊപ്പം, കൊന്ന പക്ഷിയുടെ രക്തംകലർന്ന ശുദ്ധജലത്തിൽ മുക്കണം.
Il prendra l'oiseau vivant, le bois de cèdre, le cramoisi et l'hysope, et les trempera avec l'oiseau vivant dans le sang de l'oiseau tué au-dessus de l'eau courante.
7 ആ രക്തം അദ്ദേഹം കുഷ്ഠരോഗത്തിൽനിന്ന് ശുദ്ധീകരിക്കപ്പെടേണ്ട ആളിന്റെമേൽ ഏഴുപ്രാവശ്യം തളിച്ച് അയാൾ ശുദ്ധമായി എന്നു പ്രഖ്യാപിക്കണം. പിന്നെ അദ്ദേഹം ജീവനുള്ള പക്ഷിയെ തുറസ്സായസ്ഥലത്തു തുറന്നുവിടണം.
Il fera sept fois l'aspersion sur celui qui doit être purifié de la lèpre, et le déclarera pur, puis il laissera l'oiseau vivant aller en plein champ.
8 “ശുദ്ധീകരിക്കപ്പെടേണ്ടയാൾ വസ്ത്രം കഴുകി, രോമമെല്ലാം വടിച്ചുകളഞ്ഞു വെള്ളത്തിൽ കുളിക്കണം; അപ്പോൾ ആ മനുഷ്യൻ ആചാരപരമായി ശുദ്ധമായിത്തീരും. അതിനുശേഷം അയാൾക്കു പാളയത്തിനകത്തുവരാം, എന്നാൽ ആ മനുഷ്യൻ ഏഴുദിവസം തന്റെ കൂടാരത്തിനു വെളിയിൽ കഴിയണം.
« Celui qui veut se purifier lavera ses vêtements, rasera tous ses cheveux et se baignera dans l'eau, et il sera pur. Après cela, il entrera dans le camp, mais il restera sept jours hors de sa tente.
9 ഏഴാംദിവസം അയാൾ രോമമെല്ലാം വടിച്ചുകളയണം; തലയും താടിയും കൺപുരികങ്ങളും ഉൾപ്പെടെ തന്റെ ശേഷിച്ച എല്ലാ രോമവും വടിച്ചുകളയണം. അയാൾ വസ്ത്രം കഴുകി വെള്ളത്തിൽ തന്നെത്താൻ കുളിക്കണം. ഇങ്ങനെ ആ മനുഷ്യൻ ആചാരപരമായി ശുദ്ധനാകും.
Le septième jour, il rasera tous les cheveux de sa tête, sa barbe et ses sourcils. Il rasera tous ses cheveux. Il lavera ses vêtements et se lavera le corps dans l'eau. Il sera alors pur.
10 “എട്ടാംദിവസം അയാൾ ഊനമില്ലാത്ത രണ്ടു കോലാട്ടിൻകുട്ടികളെയും ഒരുവയസ്സുള്ള ഊനമില്ലാത്ത ഒരു പെണ്ണാട്ടിൻകുട്ടിയെയും; ഭോജനയാഗമായി ഒലിവെണ്ണകുഴച്ച, മൂന്ന് ഓമെർ നേരിയമാവും ഒരു പാത്രം ഒലിവെണ്ണയും കൊണ്ടുവരണം.
« Le huitième jour, il prendra deux agneaux mâles sans défaut, une agnelle d'un an sans défaut, trois dixièmes d'un épha de fleur de farine pour l'offrande de farine, mélangée à de l'huile, et un log d'huile.
11 ശുദ്ധീകരണം കഴിക്കുന്ന പുരോഹിതൻ, ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിയെ അയാളുടെ വഴിപാടിനോടൊപ്പം യഹോവയുടെമുമ്പാകെ സമാഗമകൂടാരവാതിലിൽ നിർത്തണം.
Le prêtre qui l'aura purifié présentera l'homme à purifier et ces objets devant Yahvé, à l'entrée de la tente de la Rencontre.
12 “പിന്നെ പുരോഹിതൻ കോലാട്ടിൻകുട്ടിയിൽ ഒന്നിനെ എടുത്ത് ഒലിവെണ്ണയോടൊപ്പം അകൃത്യയാഗമായി അർപ്പിക്കണം. അദ്ദേഹം അവയെ വിശിഷ്ടയാഗമായി യഹോവയുടെമുമ്പാകെ ഉയർത്തി അർപ്പിക്കണം.
« Le prêtre prendra l'un des agneaux mâles et l'offrira en sacrifice de culpabilité, avec le log d'huile, et il les agitera en signe d'offrande devant l'Éternel.
13 പാപശുദ്ധീകരണയാഗവും ഹോമയാഗവും അറക്കുന്ന വിശുദ്ധസ്ഥലത്ത് അദ്ദേഹം ആട്ടിൻകുട്ടിയെ അറക്കണം. പാപശുദ്ധീകരണയാഗംപോലെ അകൃത്യയാഗം പുരോഹിതനുള്ളതാണ്; അത് അതിവിശുദ്ധമാണ്.
Il égorgera l'agneau mâle dans le lieu où l'on égorge le sacrifice pour le péché et l'holocauste, dans le lieu du sanctuaire; car si le sacrifice pour le péché appartient au prêtre, il en est de même du sacrifice de culpabilité. Elle est très sainte.
14 പുരോഹിതൻ അകൃത്യയാഗത്തിന്റെ കുറെ രക്തം എടുത്ത് ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിയുടെ വലതുചെവിയുടെ അറ്റത്തും വലതുകൈയിലെ തള്ളവിരലിലും വലതുകാലിന്റെ തള്ളവിരലിലും പുരട്ടണം.
Le prêtre prendra du sang du sacrifice de culpabilité, et il en mettra sur le bout de l'oreille droite de celui qui doit être purifié, sur le pouce de sa main droite et sur le gros orteil de son pied droit.
15 പിന്നീടു പുരോഹിതൻ ഒലിവെണ്ണയിൽ കുറെ എടുത്തു തന്റെ ഇടത്തെ ഉള്ളംകൈയിൽ ഒഴിച്ചു.
Le prêtre prendra un peu de la bûche d'huile et la versera dans la paume de sa main gauche.
16 വലതുചൂണ്ടുവിരൽ ഉള്ളംകൈയിലെ എണ്ണയിൽ മുക്കി, അതിൽ കുറെ യഹോവയുടെമുമ്പാകെ ഏഴുപ്രാവശ്യം തളിക്കണം.
Le prêtre trempera son doigt droit dans l'huile qui est dans sa main gauche, et il fera sept fois l'aspersion de l'huile avec son doigt devant Yahvé.
17 പുരോഹിതൻ, തന്റെ ഉള്ളംകൈയിൽ ശേഷിക്കുന്ന എണ്ണ കുറെ ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിയുടെ വലതുചെവിയുടെ അറ്റത്തും വലതുകൈയിലെ തള്ളവിരലിലും വലതുകാലിന്റെ തള്ളവിരലിലും അകൃത്യയാഗത്തിന്റെ രക്തത്തിനുമീതേയും പുരട്ടണം.
Le prêtre mettra une partie du reste de l'huile qui est dans sa main sur le bout de l'oreille droite de celui qui doit être purifié, sur le pouce de sa main droite et sur le gros orteil de son pied droit, sur le sang du sacrifice de culpabilité.
18 തന്റെ ഉള്ളംകൈയിൽ ശേഷിക്കുന്ന എണ്ണ ശുദ്ധീകരിക്കപ്പെടേണ്ടയാളുടെ തലയിൽ പുരോഹിതൻ ഒഴിച്ച് അയാൾക്കുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യണം.
Le reste de l'huile qui est dans la main du prêtre, il en mettra sur la tête de celui qui doit être purifié, et le prêtre fera pour lui l'expiation devant Yahvé.
19 “പിന്നെ പുരോഹിതൻ പാപശുദ്ധീകരണയാഗം അർപ്പിച്ച് ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യണം. അതിനുശേഷം പുരോഹിതൻ ഹോമയാഗമൃഗത്തെ അറത്തു
« Le prêtre offrira le sacrifice pour le péché et fera l'expiation pour celui qui doit être purifié à cause de sa souillure. Ensuite, il égorgera l'holocauste;
20 ഭോജനയാഗത്തോടൊപ്പം യാഗപീഠത്തിൽ അർപ്പിച്ച് അയാൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യണം. എന്നാൽ ആ മനുഷ്യൻ ശുദ്ധമായിരിക്കും.
puis le prêtre offrira l'holocauste et l'offrande sur l'autel. Le prêtre fera l'expiation pour lui, et il sera pur.
21 “അയാൾ ദരിദ്രനും ഇവയ്ക്കു വകയില്ലാത്ത വ്യക്തിയുമാണെങ്കിൽ തനിക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാൻ വിശിഷ്ടയാഗാർപ്പണത്തിന് അകൃത്യയാഗമായി ഒരു കോലാട്ടിൻകുട്ടിയും ഭോജനയാഗമായി ഒരു പാത്രം ഒലിവെണ്ണചേർത്ത ഒരു ഓമെർ നേർമയുള്ള മാവും ഒരു പാത്രം എണ്ണയും എടുക്കണം.
« S'il est pauvre et qu'il n'a pas les moyens d'en acheter autant, il prendra un agneau mâle en sacrifice de culpabilité, pour faire l'expiation pour lui, et un dixième d'épha de fleur de farine mélangée à de l'huile, pour l'offrande de farine, et un log d'huile;
22 ഒപ്പം, തന്റെ കഴിവുപോലെ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ കൊണ്ടുവരണം. അവയിലൊന്ന് പാപശുദ്ധീകരണയാഗത്തിനും മറ്റേതു ഹോമയാഗത്തിനുമായിരിക്കണം.
et deux tourterelles ou deux jeunes pigeons, selon ce qu'il pourra se permettre; l'un sera un sacrifice pour le péché, et l'autre un holocauste.
23 “എട്ടാംദിവസം ശുദ്ധീകരിക്കപ്പെടേണ്ടയാൾ അവ തന്റെ ശുദ്ധീകരണത്തിനായി യഹോവയുടെ സന്നിധിയിൽ സമാഗമകൂടാരത്തിന്റെ കവാടത്തിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.
« Le huitième jour, il les apportera au sacrificateur, à l'entrée de la tente d'assignation, devant Yahvé, pour sa purification.
24 പുരോഹിതൻ അകൃത്യയാഗത്തിനുള്ള ആട്ടിൻകുട്ടിയും ഒലിവെണ്ണയും എടുത്തു യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം.
Le sacrificateur prendra l'agneau du sacrifice de culpabilité et le log d'huile, et il les agitera en sacrifice par agitation devant Yahvé.
25 അദ്ദേഹം അകൃത്യയാഗത്തിനുള്ള ആട്ടിൻകുട്ടിയെ അറത്ത് അതിന്റെ കുറെ രക്തം എടുത്തു ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിയുടെ വലതുചെവിയുടെ അറ്റത്തും, വലതുകൈയിലെ തള്ളവിരലിലും വലതുകാലിലെ പെരുവിരലിലും പുരട്ടണം.
Il égorgera l'agneau du sacrifice de culpabilité. Le prêtre prendra un peu du sang du sacrifice de culpabilité et en mettra sur le bout de l'oreille droite de celui qui doit être purifié, sur le pouce de sa main droite et sur le gros orteil de son pied droit.
26 പുരോഹിതൻ എണ്ണയിൽ കുറെ ഇടത്തെ ഉള്ളംകൈയിൽ ഒഴിച്ചു
Le prêtre versera une partie de l'huile dans la paume de sa main gauche;
27 തന്റെ വലതുചൂണ്ടുവിരൽകൊണ്ടു തന്റെ ഉള്ളംകൈയിലെ എണ്ണ കുറെ യഹോവയുടെമുമ്പാകെ ഏഴുപ്രാവശ്യം തളിക്കണം.
et le prêtre fera avec son doigt droit sept aspersions de l'huile qui est dans sa main gauche, devant Yahvé.
28 കുറെ എണ്ണ അദ്ദേഹം, ശുദ്ധീകരിക്കപ്പെടേണ്ടയാളുടെ വലതുചെവിയുടെ അറ്റത്തും വലതുകൈയിലെ തള്ളവിരലിലും വലതുകാലിലെ പെരുവിരലിലും അകൃത്യയാഗത്തിന്റെ രക്തം പുരട്ടിയ അതേസ്ഥലങ്ങളിൽ പുരട്ടണം.
Puis le prêtre mettra un peu de l'huile qui est dans sa main sur le bout de l'oreille droite de celui qui doit être purifié, sur le pouce de sa main droite et sur le gros orteil de son pied droit, à la place du sang du sacrifice de culpabilité.
29 പുരോഹിതൻ തന്റെ ഉള്ളംകൈയിൽ ശേഷിക്കുന്ന എണ്ണ ശുദ്ധീകരിക്കപ്പെടേണ്ടയാളുടെ തലയിൽ ഒഴിച്ച് അയാൾക്കുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യണം.
Il mettra le reste de l'huile qui est dans la main du prêtre sur la tête de celui qui doit être purifié, afin de faire pour lui l'expiation devant Yahvé.
30 പിന്നെ പുരോഹിതൻ, ആ വ്യക്തിയുടെ കഴിവുപോലെ കുറുപ്രാവുകളെയും പ്രാവിൻകുഞ്ഞുങ്ങളെയും
Il offrira l'une des tourterelles ou l'un des jeunes pigeons qu'il pourra se procurer,
31 ഒന്നിനെ പാപശുദ്ധീകരണയാഗമായും മറ്റേതിനെ ഹോമയാഗമായും ഭോജനയാഗത്തോടുകൂടെ അർപ്പിക്കണം. ഇപ്രകാരം പുരോഹിതൻ ശുദ്ധീകരിക്കപ്പെടേണ്ടയാൾക്കുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യണം.”
de l'espèce qu'il pourra se procurer, l'un pour le sacrifice pour le péché, l'autre pour l'holocauste, avec l'offrande de gâteau. Le prêtre fera l'expiation pour celui qui doit être purifié devant Yahvé. »
32 ഇവ ശുദ്ധീകരണത്തിനുള്ള സാധാരണ വഴിപാടുകൾക്കു പ്രാപ്തിയില്ലാത്ത, ഗുരുതരമായ കുഷ്ഠരോഗമുള്ളവർക്കുള്ള പ്രമാണം.
Telle est la loi pour celui qui a la plaie de la lèpre et qui n'a pas les moyens de payer le sacrifice pour sa purification.
33 യഹോവ മോശയോടും അഹരോനോടും ഇപ്രകാരം അരുളിച്ചെയ്തു:
Yahvé parla à Moïse et à Aaron, et dit:
34 “ഞാൻ നിങ്ങൾക്ക് അവകാശമായിത്തരുന്ന കനാൻദേശത്തു നിങ്ങൾ പ്രവേശിക്കുമ്പോൾ ആ ദേശത്തിലൊരു വീട്ടിൽ ഞാൻ പടരുന്ന വടു വരുത്തിയാൽ,
Lorsque vous serez entrés dans le pays de Canaan, dont je vous donne la possession, et que j'aurai mis de la moisissure dans une maison du pays dont vous avez la possession,
35 വീട്ടുടമസ്ഥൻ പുരോഹിതന്റെ അടുക്കൽവന്നു, ‘വടുപോലുള്ള ഒന്ന് എന്റെ വീട്ടിൽ കണ്ടിരിക്കുന്നു’ എന്നു പറയണം.
le propriétaire de la maison viendra dire au prêtre: « Il me semble qu'il y a une sorte de plaie dans la maison ».
36 വീട്ടിലുള്ളതൊന്നും അശുദ്ധമെന്നു വിധിക്കപ്പെടാതിരിക്കാൻ, പുരോഹിതൻ വടു പരിശോധിക്കാൻ പോകുന്നതിനുമുമ്പ് വീട് ഒഴിച്ചിടാൻ കൽപ്പിക്കണം. അതിനുശേഷം പുരോഹിതൻ ചെന്നു വീട് പരിശോധിക്കണം.
Le prêtre ordonnera que l'on vide la maison, avant que le prêtre n'entre pour examiner la plaie, afin que tout ce qui se trouve dans la maison ne soit pas rendu impur. Ensuite, le prêtre entrera pour examiner la maison.
37 അദ്ദേഹം ചുമരിലെ വടു നോക്കി, അതു പച്ചയോ ചെമപ്പോ ആയി ചുമരിന്റെ പ്രതലത്തെക്കാൾ കുഴിഞ്ഞുകണ്ടാൽ,
Il examinera la plaie; et voici, si la plaie est dans les murs de la maison, avec des stries creuses, verdâtres ou rougeâtres, et qu'elle paraisse plus profonde que le mur,
38 പുരോഹിതൻ വീടിനു വെളിയിൽവന്ന് വീട് ഏഴുദിവസം പൂട്ടിയിടണം.
le prêtre sortira de la maison, à la porte de la maison, et il fermera la maison pendant sept jours.
39 പുരോഹിതൻ വീട് പരിശോധിക്കാൻ ഏഴാംദിവസം തിരികെ വരണം. ചുമരിൽ വടു പടർന്നിട്ടുണ്ടെങ്കിൽ,
Le prêtre reviendra le septième jour et regardera. Si la plaie s'est étendue dans les murs de la maison,
40 അതു ബാധിച്ചിട്ടുള്ള കല്ലുകൾ ഇളക്കിയെടുത്തു പട്ടണത്തിനുപുറത്ത് അശുദ്ധമായ ഒരിടത്ത് എറിഞ്ഞുകളയാൻ അദ്ദേഹം കൽപ്പിക്കണം.
le prêtre ordonnera qu'on enlève les pierres dans lesquelles se trouve la plaie, et qu'on les jette dans un lieu impur hors de la ville.
41 അദ്ദേഹം വീടിന്റെ അകംചുവരെല്ലാം ചുരണ്ടിക്കുകയും ചുരണ്ടിമാറ്റിയതു പട്ടണത്തിനുപുറത്ത് അശുദ്ധമായ ഒരിടത്തു കളയിക്കുകയും വേണം.
Il fera gratter l'intérieur de la maison sur toute sa surface. Ils jetteront le mortier qu'ils auront gratté hors de la ville, dans un lieu impur.
42 പിന്നീട് അവർ ഇവയ്ക്കു പകരം വേറെ കല്ലു വെക്കുകയും പുതിയ കുമ്മായംകൊണ്ടു വീട് പൂശുകയും വേണം.
On prendra d'autres pierres et on les mettra à la place de ces pierres; on prendra un autre mortier et on crépitera la maison.
43 “ആ വീട് കല്ലുകൾ മാറ്റി, ചുരണ്ടി പൂശിയതിനുശേഷം വടു വീണ്ടും പ്രത്യക്ഷപ്പെട്ടാൽ
« Si la plaie revient et se déclare dans la maison, après qu'on a enlevé les pierres, qu'on a gratté la maison et qu'on l'a plâtrée,
44 പുരോഹിതൻ പോയി അതു പരിശോധിക്കണം. വടു വീട്ടിൽ പടർന്നിട്ടുണ്ടെങ്കിൽ അതു നാശകരമായ വടുവാണ്, ആ വീട് അശുദ്ധം.
le prêtre entrera et regardera; et voici, si la plaie s'est répandue dans la maison, c'est un mildiou destructeur dans la maison. Elle est impure.
45 അതിനെ ഇടിച്ചുപൊളിച്ച്, അതിന്റെ കല്ലും തടിയും കുമ്മായവുമെല്ലാം പട്ടണത്തിനുവെളിയിൽ അശുദ്ധസ്ഥലത്തു കൊണ്ടുപോയി കളയണം.
Il démolira la maison, ses pierres et son bois, et tout le mortier de la maison. Il les emportera hors de la ville, dans un lieu impur.
46 “ആ വീട് അടച്ചിട്ടിരുന്ന കാലത്ത് അതിനകത്തു കടന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
De plus, celui qui entrera dans la maison pendant qu'elle sera fermée sera impur jusqu'au soir.
47 ആ വീട്ടിൽവെച്ച് ആഹാരം കഴിക്കുകയോ ഉറങ്ങുകയോ ചെയ്യുന്നയാൾ തന്റെ വസ്ത്രം കഴുകണം.
Celui qui se couchera dans la maison lavera ses vêtements, et celui qui mangera dans la maison lavera ses vêtements.
48 “എന്നാൽ ആ വീട് പൂശിയതിനുശേഷം പുരോഹിതൻ അതു പരിശോധിക്കാൻ വരുമ്പോൾ വടു പടർന്നിട്ടില്ലെങ്കിൽ വടു മാറിപ്പോയതുകൊണ്ട് അദ്ദേഹം അത് ശുദ്ധമെന്നു പ്രഖ്യാപിക്കണം.
« Si le prêtre entre et l'examine, et que la plaie ne se soit pas répandue dans la maison, après que la maison a été enduite, le prêtre déclarera la maison pure, parce que la plaie est guérie.
49 ആ വീട് ശുദ്ധീകരിക്കാൻ അദ്ദേഹം രണ്ടുപക്ഷികൾ, ദേവദാരുത്തടി, ചെമപ്പുനൂൽ, ഈസോപ്പ് എന്നിവ എടുക്കണം.
Pour purifier la maison, il prendra deux oiseaux, du bois de cèdre, du cramoisi et de l'hysope.
50 അതിലൊരു പക്ഷിയെ അദ്ദേഹം മൺപാത്രത്തിലെ ശുദ്ധജലത്തിനുമീതേ അറക്കണം.
Il tuera l'un des oiseaux dans un vase de terre, au-dessus de l'eau courante.
51 പിന്നെ അദ്ദേഹം ദേവദാരുത്തടി, ഈസോപ്പ്, ചെമപ്പുനൂൽ, ജീവനുള്ള പക്ഷി എന്നിവ എടുത്ത് കൊന്ന പക്ഷിയുടെ രക്തത്തിലും ശുദ്ധജലത്തിലും മുക്കി വീട്ടിൽ ഏഴുപ്രാവശ്യം തളിക്കണം.
Il prendra le bois de cèdre, l'hysope, le cramoisi et l'oiseau vivant; il les trempera dans le sang de l'oiseau tué et dans l'eau courante, et il fera sept aspersions sur la maison.
52 അദ്ദേഹം ആ വീടിനെ പക്ഷിയുടെ രക്തം, ശുദ്ധജലം, ജീവനുള്ള പക്ഷി, ദേവദാരുത്തടി, ഈസോപ്പ്, ചെമപ്പുനൂൽ എന്നിവകൊണ്ടു ശുദ്ധീകരിക്കണം.
Il purifiera la maison avec le sang de l'oiseau, avec l'eau courante, avec l'oiseau vivant, avec le bois de cèdre, avec l'hysope et avec le cramoisi;
53 പിന്നെ അദ്ദേഹം ജീവനുള്ള പക്ഷിയെ പട്ടണത്തിനുപുറത്ത് തുറസ്സായസ്ഥലത്തു തുറന്നുവിടണം. ഇങ്ങനെ അദ്ദേഹം ആ വീടിനു പ്രായശ്ചിത്തംചെയ്യും; വീട് ശുദ്ധിയുള്ളതായിത്തീരും.”
mais il laissera l'oiseau vivant sortir de la ville dans les champs. Il fera ainsi l'expiation de la maison, et elle sera pure. »
54 സകലവിധ കുഷ്ഠം, വടു, ചിരങ്ങ്,
Telle est la loi pour toute plaie de lèpre, pour une démangeaison,
55 വസ്ത്രത്തിലോ വീട്ടിലോ ഉള്ള വടു
pour la moisissure destructrice d'un vêtement, et pour une maison,
56 തിണർപ്പ്, ചുണങ്ങ്, തെളിഞ്ഞപുള്ളി എന്നിവയ്ക്കുള്ള പ്രമാണങ്ങൾ ഇവയാണ്;
pour un gonflement, une croûte, et une tache brillante;
57 ഈ രീതിയിലാണ് ഒരു വ്യക്തിയോ വസ്തുവോ ആചാരപരമായി ശുദ്ധമോ അശുദ്ധമോ എന്നു തീരുമാനിക്കുന്നത്. ഗുരുതരമായ കുഷ്ഠം, വടു എന്നിവയെക്കുറിച്ചുള്ള പ്രമാണങ്ങൾ ഇവയാണ്.
pour enseigner quand c'est impur, et quand c'est pur. C'est la loi de la lèpre.

< ലേവ്യപുസ്തകം 14 >