< ലേവ്യപുസ്തകം 13 >
1 യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു:
И рече Господь к Моисею и Аарону, глаголя:
2 “ആരുടെയെങ്കിലും ത്വക്കിൽ ഗുരുതരമായ കുഷ്ഠമാകാവുന്ന വീക്കമോ ചുണങ്ങോ തെളിഞ്ഞപുള്ളിയോ ഉണ്ടെങ്കിൽ അയാളെ പുരോഹിതനായ അഹരോന്റെയോ അദ്ദേഹത്തിന്റെ പുത്രന്മാരിൽ ഒരു പുരോഹിതന്റെയോ അടുക്കൽ കൊണ്ടുപോകണം.
человеку емуже аще будет на кожи плоти его струп знамения или блеск, и будет на кожи плоти его язва прокажения, да приведется ко Аарону жерцу или ко единому от сынов его жерцов:
3 പുരോഹിതൻ അയാളുടെ ത്വക്കിന്മേലുള്ള വടു പരിശോധിക്കണം, വടുവിന്മേലുള്ള രോമം വെളുപ്പായി കാണുകയും വടു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കയും ചെയ്താൽ അതു കുഷ്ഠലക്ഷണം. പുരോഹിതൻ പരിശോധിച്ച് ആ വ്യക്തിയെ ആചാരപരമായി അശുദ്ധമെന്നു വിധിക്കണം.
и узрит жрец язву на кожи плоти его, и влас в язве изменится в бело, и взор язвы умален от кожи плоти его, язва проказы есть: и узрит жрец, и осквернит его.
4 അയാളുടെ ത്വക്കിലെ വടു വെളുത്തതും ത്വക്കിനെക്കാൾ കുഴിഞ്ഞല്ലാതെയും അതിനുള്ളിലെ രോമം വെളുത്തല്ലാതെയും കണ്ടാൽ പുരോഹിതൻ ആ വ്യക്തിയെ ഏഴുദിവസം തനിച്ചു പാർപ്പിക്കണം.
Аще же и блеск бел будет на кожи плотней его, и не менший будет взор его от кожи, и влас его не изменися во влас бел, и той есть темен, и отлучит жрец язву на седмь дний:
5 ഏഴാംദിവസം പുരോഹിതൻ അയാളെ പരിശോധിക്കണം. വടു ത്വക്കിൽ പടരാതെയും മാറ്റമില്ലാതെയുമിരിക്കുന്നെങ്കിൽ അദ്ദേഹം അയാളെ ഏഴുദിവസത്തേക്കുകൂടെ തനിച്ചു പാർപ്പിക്കണം.
и узрит жрец язву в день седмый, и се, язва пребывает пред ним, и не изменися язва на кожи, и отлучит его жрец на другия седмь дний:
6 ഏഴാംദിവസം പുരോഹിതൻ ആ മനുഷ്യനെ വീണ്ടും പരിശോധിക്കണം. വടു മങ്ങിയതായും ത്വക്കിൽ പടരാതിരിക്കുന്നതായും കണ്ടാൽ, പുരോഹിതൻ അയാളെ ശുദ്ധമെന്നു പ്രഖ്യാപിക്കണം. അതു വെറും ചുണങ്ങ് അത്രേ, ആ മനുഷ്യൻ തന്റെ വസ്ത്രം കഴുകണം, അയാൾ ശുദ്ധനാവും.
и узрит его жрец в седмый день вторицею, и се, язва потемне, и не изменися язва на кожи, и очистит его жрец: знамение бо есть: и измыв ризы своя, чист будет.
7 ശുദ്ധീകരണത്തിനായി അയാൾ പുരോഹിതനു തന്നെത്തന്നെ കാണിച്ചശേഷം ചുണങ്ങ് വീണ്ടും അയാളുടെ ത്വക്കിൽ പടർന്നാൽ ആ വ്യക്തി വീണ്ടും പുരോഹിതന്റെ മുമ്പാകെ വരണം.
Аще же изменяющееся изменится знамение на кожи, повнегда видети его жерцу еже очистити его, и явится второе жерцу: и узрит его жрец, и се, изменися знамение в кожи,
8 പുരോഹിതൻ അയാളെ പരിശോധിക്കണം, ചുണങ്ങ് ത്വക്കിൽ പടർന്നിട്ടുണ്ടെങ്കിൽ അദ്ദേഹം അയാളെ അശുദ്ധനെന്നു വിധിക്കണം, അതു കുഷ്ഠംതന്നെ.
и да осквернит его жрец: проказа бо есть.
9 “ആർക്കെങ്കിലും ഗുരുതരമായ കുഷ്ഠരോഗത്തിന്റെ ലക്ഷണം കണ്ടാൽ അയാളെ പുരോഹിതന്റെയടുക്കൽ കൊണ്ടുവരണം.
И язва прокажения аще будет на человеце, и приидет к жерцу:
10 പുരോഹിതൻ അയാളെ പരിശോധിക്കണം. ത്വക്കിൽ വെളുത്ത തിണർപ്പും അതിൽ രോമവും തിണർപ്പിൽ പച്ചമാംസവുമുണ്ടെങ്കിൽ അതു പഴക്കമുള്ള കുഷ്ഠരോഗമാണ്.
и узрит жрец, и се, струп бел на кожи, и сей изменил влас бел, и от здравыя плоти живыя в струпе:
11 പുരോഹിതൻ അയാളെ അശുദ്ധനെന്നു പ്രഖ്യാപിക്കണം. അയാൾ അശുദ്ധനാണെന്നതുകൊണ്ടു തനിച്ചു പാർപ്പിക്കേണ്ട കാര്യമില്ല.
проказа ветха есть на кожи плоти его, и осквернит его жрец и отлучит его, яко нечист есть.
12 “രോഗബാധിതനായ മനുഷ്യന്റെ ശരീരംമുഴുവനും തലമുതൽ പാദംവരെ പുരോഹിതനു കാണാവുന്നിടമെല്ലാം രോഗം പടർന്നുമൂടിയാൽ
Аще же процветая процветет проказа на кожи, и покрыет прокажение всю кожу язвою, от главы да ногу его, по всему взору жерцову:
13 പുരോഹിതൻ അയാളെ പരിശോധിക്കണം. രോഗം അയാളുടെ ശരീരമെല്ലാം മൂടിയെങ്കിൽ അദ്ദേഹം ആ വ്യക്തിയെ ശുദ്ധനെന്നു പ്രഖ്യാപിക്കണം. സമൂലം വെളുത്തതുകൊണ്ട് അയാൾ ശുദ്ധനാണ്.
и узрит жрец, и се, покрыло прокажение всю кожу плоти его, да очистит жрец язву: яко вся изменися в бело, чист есть.
14 എന്നാൽ അയാളിൽ പച്ചമാംസം കണ്ടാൽ, അയാൾ അശുദ്ധനാകും.
И в оньже день аще явится на нем плоть жива, осквернится:
15 പുരോഹിതൻ പച്ചമാംസം കാണുന്നെങ്കിൽ അദ്ദേഹം അയാളെ അശുദ്ധനെന്നു വിധിക്കണം; പച്ചമാംസം അശുദ്ധം. അയാൾക്കു ഗുരുതരമായ കുഷ്ഠരോഗമുണ്ട്.
и узрит жрец плоть здраву, и осквернит его плоть здрава, яко нечиста есть, прокажение есть.
16 പച്ചമാംസം മാറി വെളുത്താൽ അയാൾ പുരോഹിതന്റെ അടുക്കൽ പോകണം.
Аще же составится плоть здрава, и изменится в бело, и приидет к жерцу:
17 പുരോഹിതൻ അയാളെ പരിശോധിക്കണം. വടുക്കൾ വെളുപ്പായിട്ടുണ്ടെങ്കിൽ പുരോഹിതൻ രോഗം ബാധിച്ചയാൾ ശുദ്ധമെന്നു പ്രഖ്യാപിക്കണം; അയാൾ ശുദ്ധനാകും.
и узрит жрец, и се, изменися язва в бело, и очистит жрец язву, чист есть.
18 “ഒരാൾക്കു തന്റെ ത്വക്കിൽ ഒരു പരു ഉണ്ടായിട്ട് അതു സുഖമാവുമ്പോൾ,
И тело аще будет на кожи его болячка гнойна, и исцелеет,
19 പരു ഉണ്ടായിരുന്ന സ്ഥാനത്തു, വെളുത്ത വീക്കമോ, ചെമപ്പുകലർന്ന വെള്ളപ്പുള്ളിയോ ഉണ്ടായാൽ അയാൾ തന്നെത്തന്നെ പുരോഹിതനു കാണിക്കണം.
и будет на месте болячки струп бел, или блеск белеющься или рдящься, и явится жерцу:
20 പുരോഹിതൻ അതു പരിശോധിക്കണം. അതു ത്വക്കിനെക്കാൾ കുഴിഞ്ഞും അതിലെ രോമം വെളുത്തതായും കണ്ടാൽ പുരോഹിതൻ അയാളെ അശുദ്ധമെന്നു വിധിക്കണം. അതു പരുവിൽനിന്നുണ്ടായ ഗുരുതരമായ കുഷ്ഠരോഗമാണ്.
и узрит жрец, и се, взор нижае кожи, и влас его изменися в бело, и осквернит его жрец, яко блеск прокажения есть, на болячке процвете.
21 എന്നാൽ, പുരോഹിതൻ പരിശോധിക്കുമ്പോൾ അതിൽ വെളുത്തരോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിഞ്ഞല്ലാതെയും മങ്ങിയുമിരുന്നാൽ, പുരോഹിതൻ അയാളെ ഏഴുദിവസം തനിച്ചു പാർപ്പിക്കണം.
Аще же увидит жрец, и се, несть в нем влас бел, и не нижае есть от кожи плотския, и сей есть темен, и отлучит его жрец на седмь дний.
22 അതു ത്വക്കിൽ പടരുന്നെങ്കിൽ പുരോഹിതൻ അയാളെ അശുദ്ധമെന്നു പ്രഖ്യാപിക്കണം, അതു ഗുരുതരമായ കുഷ്ഠലക്ഷണംതന്നെ.
Аще ли разсыпанием разсыплется по кожи, и осквернит его жрец, блеск прокажения есть, на болячке процвете.
23 എന്നാൽ ആ ഭാഗം മാറ്റമില്ലാതെയും പടരാതെയും ഇരുന്നാൽ അതു പരുവിന്റെ വെറും പാടാണ്, പുരോഹിതൻ അയാളെ ശുദ്ധമെന്നു പ്രഖ്യാപിക്കണം.
Аще ли на месте своем пребывает блеск и не разсыпается, струп болячки есть, и очистит его жрец.
24 “ഒരാൾക്കു ത്വക്കിൽ പൊള്ളൽ ഉണ്ടായിട്ടു ചെമപ്പുകലർന്ന വെളുപ്പോ വെളുപ്പുമാത്രമോ പൊള്ളലേറ്റിടത്തെ പച്ചമാംസത്തിൽ കണ്ടാൽ,
И плоть аще будет на кожи его жжение огнено, и будет на кожи его исцелевшее от жжения блещащееся бело или червлено или пробелующееся:
25 പുരോഹിതൻ അവിടം പരിശോധിക്കണം. അതിലെ രോമം വെളുത്തതായും ത്വക്കിനെക്കാൾ കുഴിവായും കണ്ടാൽ അതു പൊള്ളലിൽനിന്നുണ്ടായ ഗുരുതരമായ കുഷ്ഠം. പുരോഹിതൻ അയാളെ അശുദ്ധമെന്നു പ്രഖ്യാപിക്കണം; അതു ഗുരുതരമായ കുഷ്ഠംതന്നെ.
и узрит его жрец, и се, пременися влас бел в блещащийся, и взор ему нижае от кожи, прокажение есть, во жжении процвете, и осквернит его жрец, язва прокажения есть.
26 എന്നാൽ പുരോഹിതൻ പരിശോധിക്കുമ്പോൾ അതിൽ വെളുത്തരോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിയാതെയും മങ്ങിയുമിരുന്നാൽ, പുരോഹിതൻ അയാളെ ഏഴുദിവസം തനിച്ചു പാർപ്പിക്കണം.
Аще же увидит его жрец, и се, несть на блещащемся влас бел, и не нижае есть от кожи, само же темно, и отлучит его жрец на седмь дний:
27 ഏഴാംദിവസം പുരോഹിതൻ അയാളെ പരിശോധിക്കണം. അതു ത്വക്കിൽ പടരുന്നെങ്കിൽ പുരോഹിതൻ അയാളെ അശുദ്ധമെന്നു വിധിക്കണം. അതു ഗുരുതരമായ കുഷ്ഠംതന്നെ.
и узрит его жрец в день седмый, и аще разсыпанием разсыплется по кожи, и осквернит его жрец: язва прокажения есть, бо гной процвете.
28 എങ്കിലും ആ ഭാഗം മാറ്റമില്ലാതെയും ത്വക്കിൽ പടരാതെയും നിറം മങ്ങിയുമിരുന്നാൽ അതു പൊള്ളലിൽനിന്നുണ്ടായ തിണർപ്പാണ്. പുരോഹിതൻ അയാളെ ശുദ്ധമെന്നു പ്രഖ്യാപിക്കണം. അതു തീപ്പൊള്ളലിന്റെ വെറും തിണർപ്പാണ്.
Аще же на месте пребудет блещание и не разсыплется по кожи, сие же темно есть, струп сожжения есть, да очистит его жрец: образ бо сожжения есть.
29 “ഒരു പുരുഷനോ സ്ത്രീക്കോ തലയിലോ താടിയിലോ ഒരു വടു ഉണ്ടെങ്കിൽ
Мужу же или жене, аще будет на них язва прокажения на главе или на браде,
30 പുരോഹിതൻ വടു പരിശോധിക്കണം. അതു ത്വക്കിനെക്കാൾ കുഴിഞ്ഞും അതിലുള്ള രോമം മഞ്ഞളിച്ചും നേർത്തും കണ്ടാൽ പുരോഹിതൻ, ആ വ്യക്തി അശുദ്ധമായി എന്നു പ്രഖ്യാപിക്കണം; അതു തലയിലോ താടിയിലോ ഉള്ള ചിരങ്ങാണ്.
и узрит жрец язву, и се, обличие ея глубочае кожи, в нейже влас желтуяся тонок, и осквернит его жрец: вред есть, прокажение главы или прокажение брады есть.
31 എന്നാൽ പുരോഹിതൻ ഈമാതിരി വടു പരിശോധിക്കുമ്പോൾ, അതു ത്വക്കിനെക്കാൾ കുഴിയാതെയും അതിൽ കറുത്തരോമം ഇല്ലാതെയും കണ്ടാൽ പുരോഹിതൻ, ബാധിക്കപ്പെട്ട വ്യക്തിയെ ഏഴുദിവസം തനിച്ചു പാർപ്പിക്കണം.
И аще увидит жрец язву вреда, и се, не будет обличие нижае кожи, и влас желтуяся не будет в нем, да отлучит жрец язву вреда на седмь дний:
32 ഏഴാംദിവസം പുരോഹിതൻ വടു പരിശോധിക്കണം. ആ ചിരങ്ങു പടരാതിരിക്കുകയും മഞ്ഞരോമം ഇല്ലാതിരിക്കുകയും ത്വക്കിനെക്കാൾ കുഴിഞ്ഞു കാണാതിരിക്കുകയും ചെയ്താൽ
и узрит жрец язву в день седмый, и се, не разсыпася вред, и влас желтуяся несть в нем, и обличие вреда несть нижае кожи:
33 രോഗമുള്ള ഭാഗം ഒഴികെ ആ വ്യക്തിയെ ക്ഷൗരംചെയ്യിക്കണം. പുരോഹിതൻ അയാളെ വീണ്ടും ഏഴുദിവസം തനിച്ചു പാർപ്പിക്കണം.
и острижет кожу, вред же да не острижется, и отлучит жрец вред на седмь дний второе:
34 ഏഴാംദിവസം പുരോഹിതൻ ചിരങ്ങു പരിശോധിക്കണം. അതു ത്വക്കിൽ പടരാതിരിക്കുകയും ത്വക്കിനെക്കാൾ കുഴിഞ്ഞു കാണാതിരിക്കുകയും ചെയ്താൽ പുരോഹിതൻ ആ വ്യക്തി ശുദ്ധമായി എന്നു പ്രഖ്യാപിക്കണം. അയാൾ തന്റെ വസ്ത്രം കഴുകണം; അങ്ങനെ ആ വ്യക്തി ആചാരപരമായി ശുദ്ധമായിത്തീരും.
и узрит жрец вред в день седмый, и се, не разсыпася вред по кожи по острижении его, и обличие вреда несть нижае кожи, и очистит его жрец, и измыв ризы, чист будет.
35 അയാളെ ശുദ്ധിയുള്ള വ്യക്തിയെന്നു പ്രഖ്യാപിച്ചശേഷം ചിരങ്ങു പടരുകയാണെങ്കിൽ,
Аще же разсыпанием разсыплется вред по кожи по очищении его:
36 പുരോഹിതൻ അയാളെ പരിശോധിക്കണം. ചിരങ്ങു ത്വക്കിൽ പടർന്നിട്ടുണ്ടെങ്കിൽ പുരോഹിതൻ മഞ്ഞരോമം നോക്കേണ്ട ആവശ്യമില്ല; ആ വ്യക്തി അശുദ്ധമായിത്തീർന്നിരിക്കുന്നു.
и узрит его жрец, и се, не разсыпася вред по кожи, да не присетит жрец о власе желтеющемся, яко нечист есть.
37 എങ്കിലും അദ്ദേഹത്തിന്റെ നിർണയത്തിൽ അതു മാറ്റമില്ലാതിരിക്കുകയും അതിൽ കറുത്തരോമം വളർന്നിരിക്കയുമാണെങ്കിൽ ചിരങ്ങു സൗഖ്യമായി. അയാൾ ശുദ്ധമാണ്. പുരോഹിതൻ അയാൾ ശുദ്ധമെന്നു പ്രഖ്യാപിക്കണം.
Аще же пред ним будет на месте вред, и влас черн явится в нем, исцеле вред, чист есть, и очистит его жрец.
38 “ഒരു പുരുഷനോ സ്ത്രീക്കോ ത്വക്കിൽ വെളുത്തപുള്ളി ഉണ്ടായാൽ,
Мужу же или жене, аще будут на кожи плоти его блещания блещащая белеющаяся:
39 പുരോഹിതൻ ആ വ്യക്തിയെ പരിശോധിക്കണം. പുള്ളികൾ മങ്ങിയ വെളുപ്പാണെങ്കിൽ, അതു ത്വക്കിലുണ്ടായ ഗുരുതരമല്ലാത്ത തടിപ്പാണ്. ആ വ്യക്തി ശുദ്ധമാണ്.
и увидит жрец, и се, на кожи плоти его блещания и блещащая белеющаяся, лишай есть, процвете на кожи плоти его, чист есть.
40 “ഒരു പുരുഷന്റെ തലമുടി കൊഴിഞ്ഞ് കഷണ്ടിയായാൽ അയാൾ ശുദ്ധനാണ്.
Аще же кому облезе глава, плешив есть, чист есть:
41 തലയുടെ മുൻവശത്തെ മുടി കൊഴിഞ്ഞുപോയാൽ, അയാളുടേത് മുൻകഷണ്ടിയാണ്; അയാൾ ശുദ്ധനാണ്.
аще же спреди облезе глава, взлыс есть, чист есть:
42 എന്നാൽ അയാളുടെ കഷണ്ടിയിൽ മുന്നിലോ പിന്നിലോ ചെമപ്പുകലർന്ന വെളുത്തപുള്ളി ഉണ്ടെങ്കിൽ അത് അയാളുടെ തലയിലോ നെറ്റിയിലോ ഉണ്ടായ ഗുരുതരമായ കുഷ്ഠം.
аще же будет на плеши его или на взлысине его блеск бел или червленуяся, прокажение процветающее на плеши его или на взлысине его:
43 പുരോഹിതൻ അയാളെ പരിശോധിക്കണം. അയാളുടെ തലയിലോ നെറ്റിയിലോ കാണപ്പെട്ട തിണർപ്പോടുകൂടിയ വടു ഗുരുതരമായ കുഷ്ഠംപോലെ ചെമപ്പുകലർന്ന വെളുപ്പാണെങ്കിൽ,
и увидит его жрец, и се, обличие блеска бело или червлено на плеши его или на взлысине его, яко обличие прокажения на кожи плоти его:
44 ആ മനുഷ്യൻ രോഗിയും അശുദ്ധനുമാണ്. പുരോഹിതൻ അയാളെ അശുദ്ധനെന്നു വിധിക്കണം. കാരണം അയാളുടെ തലയിൽ കുഷ്ഠരോഗമുണ്ട്.
человек прокажен есть, осквернением осквернит его жрец, на главе его блеск его.
45 “കുഷ്ഠരോഗി കീറിയ വസ്ത്രംധരിച്ച്, തലമുടി ചീകാതെ മുഖത്തിന്റെ കീഴ്ഭാഗം മറച്ചുകൊണ്ട്, ‘അശുദ്ധം! അശുദ്ധം!’ എന്നു വിളിച്ചുപറയണം.
И прокажен, на немже есть язва, ризы его да будут раздраны, и глава его не покровена, и около уст своих да обвиется, и нечист прозовется:
46 അയാൾക്കു രോഗബാധയുള്ളിടത്തോളം അയാൾ അശുദ്ധമായിരിക്കും. അയാൾ പാളയത്തിനുപുറത്തു തനിച്ചു പാർക്കണം.
вся дни, в няже будет на нем язва, нечист сый, нечист будет: отлучен да седит, вне полка да будет ему пребывание.
47 “ഏതെങ്കിലും കമ്പിളിവസ്ത്രമോ ചണവസ്ത്രമോ ചണം അഥവാ, കമ്പിളികൊണ്ടു നെയ്തതും
И риза аще будет на ней язва прокажения, на ризе сукняне, или на изгребийней,
48 മെടഞ്ഞതുമായ വസ്ത്രമോ തുകൽ അഥവാ, ഏതെങ്കിലും തുകലുൽപ്പന്നമോ കുഷ്ഠത്തിന്റെ വടുകൊണ്ടു മലിനമായാൽ:
или на прядене, или на кроках, или на льнех, или на волне, или на кожи, или на всякой кожи деланей,
49 വസ്ത്രത്തിലോ തുകലിലോ നെയ്ത്തിലോ മെടഞ്ഞതിലോ ഏതെങ്കിലും തുകൽസാധനത്തിലോ ഉള്ള വടു ഇളം പച്ചയോ ഇളം ചെമപ്പോ ആണെങ്കിൽ അതു കുഷ്ഠലക്ഷണം; അതു പുരോഹിതനെ കാണിക്കണം.
и явится язва зелена или червленуяся на кожи, или на ризе, или на пряденех, или на кроках, или на всяком деле кожанем, язва прокажения есть, и покажет жерцу:
50 പുരോഹിതൻ വടു പരിശോധിച്ച് അതു ബാധിക്കപ്പെട്ട വസ്തു ഏഴുദിവസം മാറ്റിവെക്കണം.
и увидит жрец язву, и отлучит жрец язву на седмь дний.
51 ഏഴാംദിവസം അദ്ദേഹം അതു വീണ്ടും പരിശോധിക്കണം; വടു വസ്ത്രത്തിലോ നെയ്തതോ മെടഞ്ഞതോ ആയ സാധനത്തിലോ എന്തുപയോഗത്തിനുള്ള തുകലായാലും അതിലോ പടർന്നിട്ടുണ്ടെങ്കിൽ അതു കഠിനകുഷ്ഠം; ആ സാധനം അശുദ്ധമാണ്.
И да увидит жрец язву в день седмый: аще же разсыпася язва по ризе, или по прядене, или по кроках, или по кожи, по всему елика творятся кожы в делании, прокажение исто есть язва, нечист есть:
52 അദ്ദേഹം—മാലിന്യമുള്ള ആ വസ്ത്രമോ നെയ്തതോ മെടഞ്ഞതോ ആയ കമ്പിളിയോ ചണമോ ഏതെങ്കിലും തുകലുൽപ്പന്നമോ—ആ വടു ഗുരുതരമായതുകൊണ്ട് ആ വസ്തു കത്തിച്ചുകളയണം.
да сожжет ризу, или прядения, или кроки, или на волне, или на льне, или на всяком сосуде кожане, на немже аще будет язва: понеже прокажение исто есть, на огни да сожжется.
53 “എന്നാൽ പുരോഹിതൻ പരിശോധിക്കുമ്പോൾ, വസ്ത്രത്തിലോ നെയ്തതോ മെടഞ്ഞതോ ആയ സാധനത്തിലോ തുകൽസാധനത്തിലോ വടു പടർന്നിട്ടില്ലെങ്കിൽ,
Аще ли узрит жрец, и не разсыплется язва по ризе, или по прядене, или по кроках, или по всякому сосуду кожану:
54 അദ്ദേഹം അതു കഴുകാൻ കൽപ്പിക്കണം. പിന്നെ ഏഴുദിവസംകൂടെ അതു മാറ്റിവെക്കണം.
и повелит жрец, и измыет, на немже будет язва, и да отлучит жрец язву на другия седмь дний:
55 ബാധിക്കപ്പെട്ട സാധനം കഴുകിയശേഷം പുരോഹിതൻ പരിശോധിക്കണം. അതു നിറംമാറാതെയും പരക്കാതെയും ഇരുന്നാൽ, അത് അശുദ്ധമാണ്. വടു ഒരുവശത്തോ മറുവശത്തോ ബാധിച്ചിട്ടുള്ളതെന്തായാലും അതിനെ കത്തിച്ചുകളയണം.
и увидит жрец по измытии его язву, и аще не изменила язва лица своего, и язва не разсыпася, нечисто есть, на огни да сожжется: утвердися бо на ризе, или на прядене, или на кроках.
56 പുരോഹിതൻ പരിശോധിക്കുമ്പോൾ ആ സാധനം കഴുകിയശേഷം വടു മങ്ങിയിരുന്നാൽ, അദ്ദേഹം വസ്ത്രത്തിലോ തുകലിലോ നെയ്തതോ മെടഞ്ഞതോ ആയ സാധനത്തിലോനിന്ന് മലിനമായ ഭാഗം കീറിക്കളയണം.
И аще увидит жрец, и будет темна язва по испрании ея, да отторгнет е от ризы, или от прядена, или от крок, или от кожи.
57 എന്നാൽ, വസ്ത്രത്തിലോ നെയ്തതോ മെടഞ്ഞതോ ആയ തുണിത്തരത്തിലോ തുകൽസാധനത്തിലോ അതു പിന്നെയും കാണുന്നെങ്കിൽ, അതു പടരുന്നതാണ്. വടുവുള്ളതെന്തും തീയിൽ കത്തിച്ചുകളയണം.
И аще явится еще на ризе или на прядене, или на кроках, или на всяком сосуде кожане, прокажение процветающее есть, на огни да сожжется, на немже есть язва.
58 വസ്ത്രമോ നെയ്തതോ മെടഞ്ഞതോ ആയ തുണിത്തരമോ ഏതെങ്കിലും തുകൽസാധനമോ കഴുകിയശേഷം വടു മാറിയെങ്കിൽ, വീണ്ടും കഴുകണം, അതു ശുദ്ധമാകും.”
И риза, или прядено, или кроки, или всяк сосуд кожан, еже исперется, и отступит от него язва, и измыется второе, и чисто будет.
59 കമ്പിളി വസ്ത്രത്തിലോ ചണവസ്ത്രത്തിലോ നെയ്തതോ മെടഞ്ഞതോ ആയ തുണിത്തരത്തിലോ ഏതെങ്കിലും തുകൽസാധനത്തിലോ ഉള്ള വടുകൊണ്ടുള്ള മാലിന്യം സംബന്ധിച്ച്, അവയെ ശുദ്ധമെന്നും അശുദ്ധമെന്നും പ്രഖ്യാപിക്കാനുള്ള പ്രമാണങ്ങൾ ഇവയാണ്.
Сей закон язве прокажения ризы сукняны, или изгребийны, или прядены, или куделныя, или всякаго сосуда кожана, во еже очистити е, или осквернити е.