< വിലാപങ്ങൾ 2 >
1 അവിടത്തെ കോപമേഘംകൊണ്ട് കർത്താവ് സീയോൻപുത്രിയെ ആവരണംചെയ്തത് എങ്ങനെ! അവിടന്ന് ഇസ്രായേലിന്റെ മഹത്ത്വം ആകാശത്തുനിന്ന് ഭൂമിയിലേക്ക് ചുഴറ്റിയെറിഞ്ഞു; തന്റെ കോപദിവസത്തിൽ തന്റെ പാദപീഠം അവിടന്ന് ഓർത്തതുമില്ല.
슬프다 주께서 어찌 그리 진노하사 처녀 시온을 구름으로 덮으셨는고 이스라엘의 아름다운 것을 하늘에서 땅에 던지셨음이여 진노하신 날에 그 발등상을 기억지 아니하셨도다
2 യാക്കോബിന്റെ സകലനിവാസികളെയും കർത്താവ് ദയകൂടാതെ വിഴുങ്ങിക്കളഞ്ഞു; അവിടത്തെ ക്രോധത്തിൽ അവിടന്ന് യെഹൂദാ പുത്രിയുടെ ശക്തികേന്ദ്രങ്ങൾ തകർത്തുകളഞ്ഞു. അവളുടെ രാജ്യത്തെയും പ്രഭുക്കന്മാരെയും നിലത്തോളം നിന്ദിതരാക്കിയിരിക്കുന്നു.
주께서 야곱의 모든 거처를 삼키시고 긍휼히 여기지 아니하셨음이여 노하사 처녀 유다의 견고한 성을 헐어 땅에 엎으시고 나라와 방백으로 욕되게 하셨도다
3 ഉഗ്രകോപത്തിൽ അവിടന്ന് ഇസ്രായേലിന്റെ എല്ലാ ശക്തിയും മുറിച്ചുമാറ്റി. ശത്രു പാഞ്ഞടുത്തപ്പോൾ അവിടത്തെ വലങ്കൈ അവിടന്ന് പിൻവലിച്ചു. ചുറ്റുമുള്ള എന്തിനെയും ദഹിപ്പിക്കുന്ന ജ്വാലപോലെ അവിടന്ന് യാക്കോബിനെ ദഹിപ്പിച്ചു.
맹렬한 진노로 이스라엘 모든 뿔을 자르셨음이여 원수 앞에서 오른손을 거두시고 맹렬한 불이 사방으로 사름 같이 야곱을 사르셨도다
4 ശത്രു എന്നപോലെ അവിടന്ന് വില്ലുകുലച്ചു; അവിടത്തെ വലങ്കൈ തയ്യാറായിരിക്കുന്നു. വൈരി എന്നപോലെ അവിടന്ന് അവരെ വധിച്ചു കണ്ണിനു കൗതുകം നൽകിയ എല്ലാംവരെയുംതന്നെ; സീയോൻപുത്രിയുടെ കൂടാരത്തിന്മേൽ അവിടന്ന് അവിടത്തെ കോപം അഗ്നിപോലെ വർഷിച്ചു.
원수 같이 활을 당기고 대적처럼 오른손을 들고 서서 눈에 아름다운 모든 자를 살륙하셨음이여 처녀 시온의 장막에 노를 불처럼 쏟으셨도다
5 കർത്താവ് ഒരു ശത്രുവിനെപ്പോലെ ആയിരിക്കുന്നു; അവിടന്ന് ഇസ്രായേലിനെ വിഴുങ്ങി. അവിടന്ന് അവളുടെ എല്ലാ കൊട്ടാരങ്ങളും വിഴുങ്ങിയിരിക്കുന്നു, അവളുടെ ശക്തികേന്ദ്രങ്ങൾ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. യെഹൂദാപുത്രിക്ക് കരച്ചിലും വിലാപവും വർധിപ്പിക്കുകയും ചെയ്തിരിക്കുന്നു.
주께서 원수같이 되어 이스라엘을 삼키셨음이여 모든 궁을 삼키셨고 견고한 성들을 훼파하사 처녀 유다에 근심과 애통을 더하셨도다
6 അവിടന്ന് തിരുനിവാസത്തെ ഒരു പൂന്തോട്ടംപോലെ നീക്കിക്കളഞ്ഞു; അവിടന്ന് തന്റെ ഉത്സവസ്ഥലം നശിപ്പിക്കുകയും ചെയ്തു. യഹോവ സീയോനെ അവളുടെ നിർദിഷ്ട ഉത്സവങ്ങളും ശബ്ബത്തുകളും മറക്കുമാറാക്കി. അവിടത്തെ ഉഗ്രകോപത്തിൽ അവിടന്ന് രാജാവിനെയും പുരോഹിതനെയും നിരാകരിച്ചുകളഞ്ഞു.
성막을 동산의 초막같이 헐어 버리시며 공회 처소를 훼파하셨도다 여호와께서 시온 가운데서 절기와 안식일을 잊어버리게 하시며 진노하사 왕과 제사장을 멸시하셨도다
7 കർത്താവ് അവിടത്തെ യാഗപീഠത്തെ നിരസിച്ചു അവിടത്തെ വിശുദ്ധനിവാസത്തെ ഉപേക്ഷിച്ചുമിരിക്കുന്നു. അവളുടെ കൊട്ടാരമതിലുകളെ അവിടന്ന് ശത്രുവിന് കൈമാറിയിരിക്കുന്നു; നിർദിഷ്ട ഉത്സവനാളിൽ എന്നപോലെ അവർ യഹോവയുടെ മന്ദിരത്തിൽ അട്ടഹാസമുയർത്തി.
여호와께서 또 자기 제단을 버리시며 자기 성소를 미워하시며 궁장을 원수의 손에 붙이셨으매 저희가 여호와의 전에서 훤화하기를 절기 날과 같이 하였도다
8 സീയോൻപുത്രിക്ക് ചുറ്റുമുള്ള മതിൽ ഇടിച്ചുനിരത്താൻ യഹോവ നിശ്ചയിച്ചു. അവിടന്ന് അളന്ന് അതിരിട്ടു, നശീകരണത്തിൽനിന്ന് അവിടത്തെ കൈ പിൻവലിച്ചതുമില്ല. അവിടന്ന് പ്രതിരോധസന്നാഹങ്ങളെയും കോട്ടകളെയും വിലാപപൂർണമാക്കി; ഒന്നിച്ച് അവ ശൂന്യമായിപ്പോയി.
여호와께서 처녀 시온의 성을 헐기로 결심하시고 줄을 띠고 훼파함에서 손을 거두지 아니하사 성과 곽으로 통곡하게 하셨으매 저희가 함께 쇠하였도다
9 അവളുടെ കവാടങ്ങൾ മണ്ണിൽ ആഴ്ന്നുപോയി; അവളുടെ ഓടാമ്പലുകൾ അവിടന്ന് ഒടിക്കുകയും നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. അവളുടെ രാജാവും പ്രഭുക്കന്മാരും ജനതകൾക്കിടയിൽ പ്രവാസികളായി, ന്യായപ്രമാണവും ഇല്ലാതായി, അവളുടെ പ്രവാചകന്മാർക്ക് യഹോവയിൽനിന്നു ദർശനങ്ങളും ലഭിക്കാതെയായി.
성문이 땅에 묻히며 빗장이 꺾여 훼파되고 왕과 방백들이 율법없는 열방 가운데 있으며 그 선지자들은 여호와의 묵시를 받지 못하는도다
10 സീയോൻപുത്രിയുടെ ഗോത്രത്തലവന്മാർ തറയിൽ മൗനമായിരിക്കുന്നു; അവർ തങ്ങളുടെ തലയിൽ പൊടിവാരിയിട്ട് ചാക്കുശീല അണിഞ്ഞിരിക്കുന്നു. ജെറുശലേമിലെ കന്യകമാർ നിലത്തോളം അവരുടെ തല താഴ്ത്തുന്നു.
처녀 시온의 장로들이 땅에 앉아 잠잠하고 티끌을 머리에 무릅쓰고 굵은 베를 허리에 둘렀음이여 예루살렘 처녀들은 머리를 땅에 숙였도다
11 കരഞ്ഞു കരഞ്ഞ് എന്റെ കണ്ണുനീർ വറ്റി, എന്റെ ഉള്ളിൽ ഞാൻ അസഹ്യവേദന അനുഭവിക്കുന്നു; എന്റെ ഹൃദയം നിലത്തേക്ക് ഒഴുകിപ്പോയി, എന്റെ ജനം നശിപ്പിക്കപ്പെട്ടിരിക്കുന്നല്ലോ, ബാലരും ശിശുക്കളും നഗരവീഥികളിൽ തളർന്നുവീഴുകയും ചെയ്യുന്നു.
내 눈이 눈물에 상하며 내 창자가 끓으며 내 간이 땅에 쏟아졌으니 이는 처녀 내 백성이 패망하여 어린 자녀와 젖먹는 아이들이 성읍 길거리에 혼미함이로다
12 അവർ മുറിവേറ്റവരെപ്പോലെ നഗരവീഥികളിൽ തളർന്നുവീഴവേ, അവരുടെ അമ്മമാരുടെ കരങ്ങളിൽ കിടന്ന് ജീവൻ വെടിയവേ, “അപ്പവും വീഞ്ഞും എവിടെ?” എന്ന് അവർ അവരുടെ അമ്മമാരോട് ചോദിക്കുന്നു.
저희가 성읍 길거리에서 상한 자처럼 혼미하여 그 어미의 품에서 혼이 떠날 때에 어미에게 이르기를 곡식과 포도주가 어디 있느뇨? 하도다
13 ഇനി ഞാൻ നിന്നെക്കുറിച്ച് എന്താണു പറയേണ്ടത്? അല്ലയോ, ജെറുശലേംപുത്രീ, നിന്നെ എന്തിനോട് ഞാൻ സാദൃശ്യപ്പെടുത്തും? സീയോന്റെ കന്യാപുത്രി, നിന്നെ എന്തിനോട് ഉപമിച്ചാൽ എനിക്കു നിന്നെ ആശ്വസിപ്പിക്കാൻ കഴിയും? നിന്റെ മുറിവ് ആഴിപോലെ ആഴമേറിയത്, നിന്നെ സൗഖ്യമാക്കാൻ ആർക്കു കഴിയും?
처녀 예루살렘이여 내가 무엇으로 네게 증거하며 무엇으로 네게 비유할꼬 처녀 시온이여, 내가 무엇으로 네게 비교하여 너를 위로 할꼬 너의 파괴됨이 바다 같이 크니 누가 너를 고칠소냐
14 നിന്റെ പ്രവാചകന്മാരുടെ ദർശനങ്ങൾ വ്യാജവും വ്യർഥവും ആയിരുന്നു; നിന്റെ പ്രവാസത്തെ ഒഴിവാക്കേണ്ടതിന് അവർ നിന്റെ പാപം തുറന്നുകാട്ടിയില്ല. അവർ നിനക്കു നൽകിയ വെളിപ്പാടുകൾ വ്യാജവും വഴിതെറ്റിക്കുന്നതും ആയിരുന്നു.
네 선지자들이 네게 대하여 헛되고 어리석은 묵시를 보았으므로 네 죄악을 드러내어서 네 사로잡힌 것을 돌이키지 못하였도다 저희가 거짓 경고와 미혹케 할 것만 보았도다
15 നിന്റെ വഴിയിലൂടെ പോകുന്നവർ നിന്നെ നോക്കി കൈകൊട്ടുന്നു; ജെറുശലേം പുത്രിയെ അവർ അപഹസിച്ച് അവരുടെ തലകുലുക്കുന്നു. “സൗന്ദര്യത്തിന്റെ പൂർണത എന്നും, സർവഭൂമിയുടെയും ആനന്ദം എന്നും വിളിക്കപ്പെട്ടിരുന്ന നഗരമോ ഇത്?”
무릇 지나가는 자는 다 너를 향하여 박장하며 처녀 예루살렘을 향하여 비소하고 머리를 흔들며 말하기를 온전한 영광이라, 천하의 희락이라 일컫던 성이 이 성이냐 하며
16 നിന്റെ ശത്രുക്കളെല്ലാം നിനക്കെതിരേ മലർക്കെ വായ് തുറക്കുന്നു; അവർ അപഹസിക്കുകയും പല്ലുകടിക്കുകയും ചെയ്തുകൊണ്ട് പറയുന്നു, “ഞങ്ങൾ അവളെ വിഴുങ്ങിക്കഴിഞ്ഞു. ഇതാണ് ഞങ്ങൾ കാത്തിരുന്ന ദിവസം; ഇതാ ആ ദിവസം വന്നെത്തിയിരിക്കുന്നു.”
너의 모든 원수는 너를 향하여 입을 벌리며 비소하고 이를 갈며 말하기를 우리가 저를 삼켰도다 우리가 바라던 날이 과연 이 날이라 우리가 얻기도 하고 보기도 하였다 하도다
17 യഹോവ നിർണയിച്ചത് ചെയ്തിരിക്കുന്നു; അവിടന്ന് തന്റെ വചനം നിവർത്തിച്ചു, പണ്ടേ അരുളിച്ചെയ്ത വചനംതന്നെ. ദയകൂടാതെ അവിടന്ന് നിന്നെ മറിച്ചിട്ടു, അവിടന്ന് ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിക്കുമാറാക്കി, നിന്റെ വൈരികളുടെ കൊമ്പ് ഉയർത്തുകയും ചെയ്തു.
여호와께서 이미 정하신 일을 행하시고 옛날에 명하신 말씀을 다 이루셨음이여 긍휼히 여기지 아니하시고 훼파하사 원수로 너를 인하여 즐거워하게 하며 너의 대적의 뿔로 높이 들리게 하셨도다
18 ജനഹൃദയങ്ങൾ കർത്താവിനെ നോക്കി കരയുന്നു. സീയോൻപുത്രിയുടെ മതിലേ, നിന്റെ കണ്ണുനീർ രാവും പകലും നദിപോലെ ഒഴുകട്ടെ; നിനക്ക് യാതൊരു ആശ്വാസവും നിന്റെ കണ്ണുകൾക്ക് വിശ്രമവും നൽകാതിരിക്കുക.
저희 마음이 주를 향하여 부르짖기를 처녀 시온의 성곽아 너는 밤낮으로 눈물을 강처럼 흘릴지어다 스스로 쉬지 말고 네 눈동자로 쉬게 하지 말지어다
19 രാത്രിയാമങ്ങളുടെ ആരംഭത്തിൽത്തന്നെ എഴുന്നേറ്റ് നിലവിളിക്കുക; കർത്തൃസന്നിധിയിൽ നിന്റെ ഹൃദയം വെള്ളംപോലെ പകരുക. എല്ലാ ചത്വരങ്ങളിലും വിശന്നു തളരുന്ന നിന്റെ മക്കളുടെ ജീവനായി അവിടത്തെ സന്നിധിയിലേക്ക് നീ കരങ്ങൾ ഉയർത്തുക.
밤 초경에 일어나 부르짖을지어다 네 마음을 주의 얼굴 앞에 물 쏟듯 할지어다 각 길머리에서 주려 혼미한 네 어린 자녀의 생명을 위하여 주를 향하여 손을 들지어다 하였도다
20 “യഹോവേ, കാണണമേ, കരുതണമേ: അങ്ങ് ആരോടെങ്കിലും ഇതേപോലെ എന്നെങ്കിലും ചെയ്തിട്ടുണ്ടോ? തങ്ങളുടെ ഉദരഫലത്തെ സ്ത്രീകൾ ഭക്ഷിക്കണമോ, തങ്ങൾ താലോലിക്കുന്ന കുട്ടികളെത്തന്നെ! കർത്താവിന്റെ ആലയത്തിൽ പ്രവാചകന്മാരും പുരോഹിതന്മാരും വധിക്കപ്പെടണമോ?
여호와여, 감찰하소서 뉘게 이같이 행하셨는지요 여인들이 어찌 자기 열매 곧 손에 받든 아이를 먹으오며 제사장들과 선지자들이 어찌 주의 성소에서 살륙을 당하오리이까?
21 “യുവാവും വൃദ്ധനും ഒരുമിച്ച്, വീഥിയിലെ പൂഴിയിൽ കിടക്കുന്നു; എന്റെ യുവാക്കന്മാരും കന്യകമാരും വാളിനാൽ വീണുപോയിരിക്കുന്നു. നിന്റെ ക്രോധദിവസത്തിൽ നീ അവരെ വധിച്ചിരിക്കുന്നു; കരുണകൂടാതെ നീ അവരെ സംഹരിച്ചുകളഞ്ഞു.
노유는 다 길바닥에 엎드러졌사오며 내 처녀들과 소년들이 칼에 죽었나이다 주께서 진노하신 날에 죽이시되 긍휼히 여기지 아니하시고 살륙하셨나이다
22 “വിരുന്നുനാളിലെ ക്ഷണംപോലെ എനിക്കെതിരേ എല്ലാവശത്തുനിന്നും നീ ഭീകരത വിളിച്ചുവരുത്തി. യഹോവയുടെ ക്രോധദിവസത്തിൽ ആരും രക്ഷപ്പെടുകയോ അതിജീവിക്കുകയോ ചെയ്തില്ല; ഞാൻ കാത്തുപരിപാലിച്ചു വളർത്തിയവരെ എന്റെ ശത്രു നശിപ്പിച്ചുകളഞ്ഞു.”
주께서 내 두려운 일을 사방에서 부르시기를 절기에 무리를 부름같이 하셨나이다 여호와께서 진노하신 날에 피하거나 남은 자가 없었나이다 내 손에 받들어 기르는 자를 내 원수가 다 멸하였나이다