< ന്യായാധിപന്മാർ 5 >
1 അന്ന് ദെബോറായും അബീനോവാമിന്റെ മകനായ ബാരാക്കും ഈ ഗാനം ആലപിച്ചു:
And Debbora and Barac son of Abineem sang in that day, saying,
2 “പ്രഭുക്കന്മാർ ഇസ്രായേലിനെ നയിച്ചതിനും ജനം സ്വയം സമർപ്പിച്ചതിനും യഹോവയെ വാഴ്ത്തുക!
A revelation was made in Israel when the people were made willing: Praise you the Lord.
3 “രാജാക്കന്മാരേ, ഇതു കേൾക്കുക! പ്രഭുക്കന്മാരേ, ശ്രദ്ധിക്കുക! ഞാൻ യഹോവയ്ക്കു പാടും; ഞാൻ പാടും; ഇസ്രായേലിൻ ദൈവമായ യഹോവയ്ക്കു കീർത്തനം ചെയ്യും.
Hear, you kings, and listen, rulers: I will sing, it is I [who will sing] to the Lord, it is I, I will sing a psalm to the Lord the god of Israel.
4 “യഹോവേ, അങ്ങ് സേയീരിൽനിന്നു പുറപ്പെട്ടപ്പോൾ, ഏദോം ദേശത്തുനിന്ന് അങ്ങു മുന്നോട്ട് നീങ്ങിയപ്പോൾ, ഭൂമികുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങൾ വെള്ളം ചൊരിഞ്ഞു.
O Lord, in your going forth on Seir, when you went forth out of the land of Edom, the earth quaked and the heaven dropped dews, and the clouds dropped water.
5 മലകൾ യഹോവയുടെ സന്നിധിയിൽ, സീനായിമലയിൽ പ്രത്യക്ഷനായ അദ്വിതീയന്റെ മുന്നിൽത്തന്നെ പ്രകമ്പനംകൊണ്ടു, ഇസ്രായേലിൻ ദൈവമായ യഹോവയുടെ മുന്നിൽത്തന്നെ.
The mountains were shaken before the face of the Lord Eloi, this Sina before the face of the Lord God of Israel.
6 “അനാത്തിൻ പുത്രൻ ശംഗരിൻനാളിലും യായേലിൻ കാലത്തും, രാജവീഥികൾ ശൂന്യമായി; യാത്രക്കാർ ഊടുവഴികളിൽ ഉഴറിനടന്നു.
In the days of Samegar son of Anath, in the days of Jael, they deserted the ways, and went in by-ways; they went in crooked paths.
7 ദെബോറായായ ഞാൻ എഴുന്നേൽക്കുന്നതുവരെ, ഇസ്രായേലിനൊരു മാതാവായി എഴുന്നേൽക്കുന്നതുവരെ, ഇസ്രായേലിൽ ഗ്രാമ്യജീവിതം സ്തംഭിച്ചുപോയി.
The mighty men in Israel failed, they failed until Debbora arose, until she arose a mother in Israel.
8 യുദ്ധം ഗോപുരകവാടത്തിലെത്തിയപ്പോൾ ദൈവം പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു, ഇസ്രായേലിന്റെ നാൽപ്പതിനായിരത്തിനിടയിൽ പരിചയും കുന്തവും കണ്ടതേയില്ല.
They chose new gods; then the cities of rulers fought; there was not a shield or spear seen amongst forty thousand in Israel.
9 എന്റെ ഹൃദയം ഇസ്രായേൽ പ്രഭുക്കന്മാരോടും ജനത്തിലെ സ്വമേധാസേവകരോടും ആകുന്നു. യഹോവയെ വാഴ്ത്തുക!
My heart [inclines] to the orders given in Israel; you that are willing amongst the people, bless the Lord.
10 “പരവതാനികൊണ്ടുള്ള ഇരിപ്പിടങ്ങളിൽ ഇരുന്ന് വെള്ളക്കഴുതപ്പുറത്തു യാത്രചെയ്യുന്നവരേ, പാതകളിലൂടെ നടന്നുനീങ്ങുന്നവരേ,
You that mount a she-ass at noon-day, you that sit on the judgement-seat, and walk by the roads of them that sit in judgement by the way; declare
11 നീർപ്പാത്തികൾക്കരികെയിരുന്ന് പാടുന്നവരുടെ ശബ്ദം. അവിടെ അവർ യഹോവയുടെ വിജയഗാഥകൾ, ഇസ്രായേലിലെ ഗ്രാമീണരുടെ യുദ്ധവിജയം ആലപിക്കുന്നതു കേട്ടാലും. “അന്ന് യഹോവയുടെ ജനം നഗരകവാടത്തിലേക്ക് ഇറങ്ങിച്ചെന്നു.
[you that are delivered] from the noise of disturbers amongst the drawers of water; there shall they relate righteous acts: O Lord, increase righteous acts in Israel: then the people of the Lord went down to the cities.
12 ‘ഉണരൂ, ഉണരൂ, ദെബോറേ! ഉണരൂ, ഉണരൂ, ഉണർന്ന് ഗാനം ആലപിക്കൂ! ഉണരൂ ബാരാക്കേ! അബീനോവാമിന്റെ പുത്രാ, എഴുന്നേറ്റ് താങ്കളുടെ ബന്ധിതരെ പിടിച്ചുകൊണ്ടുപോയ്ക്കൊൾക.’
Awake, awake, Debbora; awake, awake, utter a song: arise, Barac, and lead your captivity captive, son of Abineem.
13 “അന്ന് ശ്രേഷ്ഠരിൽ ശേഷിച്ചവർ ഇറങ്ങിവന്നു; യഹോവയുടെ ജനം യോദ്ധാക്കൾക്കെതിരേ എന്റെ അടുക്കൽ ഇറങ്ങിവന്നു.
Then went down the remnant to the strong, the people of the Lord went down for him amongst the mighty ones from me.
14 അമാലേക്കിൽ വേരുള്ളവർ എഫ്രയീമിൽനിന്ന് വന്നു; നിന്നെ അനുഗമിച്ചവരിൽ ബെന്യാമീൻ ഉണ്ട്. മാഖീരിൽനിന്നു സേനാപതികളും സെബൂലൂനിൽനിന്നു സൈന്യാധിപന്റെ ദണ്ഡുവഹിച്ചവരും വന്നു.
Ephraim rooted them out in Amalec, behind you was Benjamin amongst your people: the inhabitants of Machir came down with me searching out the enemy, and from Zabulon came they that draw with the scribe's pen of record.
15 യിസ്സാഖാർ പ്രഭുക്കന്മാർ ദെബോറായോടുകൂടെ; അതേ, യിസ്സാഖാർ ബാരാക്കിനോടുകൂടെ താഴ്വരയിലേക്കു ചാടിപ്പുറപ്പെട്ടു. രൂബേന്യദേശത്തെ ജനം അവരുടെ ഹൃദയങ്ങളുടെ ആഴങ്ങളിൽ ആരാഞ്ഞു.
And princess in Issachar were with Debbora and Barac, thus she sent Barac on his feet in the valleys into the portions of Ruben; great [pangs] reached to the heart.
16 ആട്ടിൻകൂട്ടങ്ങൾക്കായുള്ള കുഴലൂത്തുകേട്ടുകൊണ്ട് നീ തീക്കുണ്ഡങ്ങൾക്കരികെ ഇരുന്നതെന്തിന്? രൂബേന്യദേശത്തെ ജനം അവരുടെ ഹൃദയങ്ങളുടെ ആഴങ്ങളിൽ ആരാഞ്ഞു.
Why did they sit between the sheepfolds to hear the bleating of flocks for the divisions of Ruben? [there were] great searchings of heart.
17 ഗിലെയാദ് യോർദാനക്കരെ പാർത്തു. ദാൻ കപ്പലുകൾക്കരികെ തങ്ങിനിൽക്കുന്നതുമെന്ത്? ആശേർ സമുദ്രതീരത്ത് നിശ്ചലനായി ഇരുന്നു; തുറമുഖങ്ങളിൽ വാസമുറപ്പിച്ചു.
Galaad [is] on the other side of Jordan where he pitched his tents; and why does Dan remain in ships? Aser sat down on the sea-coasts, and he will tabernacle at his ports.
18 സെബൂലൂൻ സ്വന്തം ജീവൻ ത്യജിച്ചുപൊരുതിയ ജനം; നഫ്താലി പോർക്കളമേടുകളിൽ അങ്ങനെതന്നെ.
The people Zabulon exposed their soul to death, and Nephthali came to the high places of their land.
19 “രാജാക്കന്മാർ വന്നു; അവർ പൊരുതി; കനാന്യരാജാക്കന്മാർ പൊരുതി. താനാക്കിൽവെച്ച് മെഗിദ്ദോ വെള്ളത്തിനരികെത്തന്നെ. വെള്ളി അവർ കൊള്ളയായി കൊണ്ടുപോയതുമില്ല.
Kings set themselves in array, then the kings of Chanaan fought in Thanaach at the water of Mageddo; they took no gift of money.
20 ആകാശത്തുനിന്ന് നക്ഷത്രങ്ങൾ പൊരുതി, സഞ്ചാരപഥങ്ങളിൽനിന്ന് അവ സീസെരയോടു പൊരുതി.
The stars from heaven set themselves in array, they set themselves [to fight] with Sisara out of their paths.
21 കീശോൻതോട്, പുരാതനനദിയായ കീശോൻതോട്, അവരെ ഒഴുക്കിക്കളഞ്ഞു, എൻ മനമേ, നീ ബലത്തോടെ മുന്നേറുക.
The brook of Kison swept them away, the ancient brook, the brook Kison: my mighty soul will trample him down.
22 അപ്പോൾ കുതിരക്കുളമ്പുകൾ ഇടിനാദംമുഴക്കി; ആൺകുതിരകൾ കുതിച്ചു കുതിച്ചു പാഞ്ഞു.
When the hoofs of the horse were entangled, his mighty ones earnestly hasted
23 ‘മെരോസിനെ ശപിക്കുക, അതിലെ നിവാസികളെ ഉഗ്രമായി ശപിക്കുക,’ യഹോവയുടെ ദൂതൻ അരുളി. ‘കാരണം അവർ യഹോവയ്ക്കു തുണയായി, ശക്തന്മാർക്കെതിരേ യഹോവയ്ക്കു തുണയായി, വന്നില്ല.’
to curse Meroz: Curse you [it], said the angel of the Lord; cursed [is] every one that dwells in it, because they came not to the help of the Lord, to his help amongst the mighty.
24 “കേന്യനായ ഹേബെരിന്റെ ഭാര്യ യായേൽ, സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ, കൂടാരവാസിനികളാം നാരികളിലേറ്റവും അനുഗ്രഹിക്കപ്പെട്ടവൾ.
Blessed amongst women be Jael wife of Chaber the Kenite; let her be blessed above women in tents.
25 അദ്ദേഹം തണ്ണീർ ചോദിച്ചു, അവൾ ക്ഷീരം പകർന്നു; രാജകീയ പാത്രത്തിൽ അവൾ അദ്ദേഹത്തിന് തൈരു കൊണ്ടുവന്നു.
He asked for water, she gave him milk in a dish; she brought butter of princes.
26 കൂടാരത്തിന്റെ കുറ്റിക്ക് അവൾ കൈനീട്ടി, തന്റെ വലങ്കൈനീട്ടിയവൾ വേലക്കാരുടെ ചുറ്റികയെടുത്തു. സീസെരയെ അവൾ ആഞ്ഞടിച്ചു, അയാളുടെ തലതകർത്തു, ചെന്നി അവൾ കുത്തിത്തുളച്ചു.
She stretched forth her left hand to the nail, and her right to the hand workman's hammer, and she struck Sisara with it, she nailed through his head and struck him; she nailed through his temples.
27 അവളുടെ കാൽക്കൽ അയാൾ കുഴഞ്ഞുവീണു, വീണയാൾ അവിടെ വീണുകിടന്നു; അവളുടെ കാൽക്കൽത്തന്നെ അയാൾ കുഴഞ്ഞുവീണു. വീണിടത്തുതന്നെ അയാൾ മരിച്ചുകിടന്നു.
He rolled down between her feet; he fell and lay between her feet; he bowed and fell: where he bowed, there he fell dead.
28 “സീസെരയുടെ മാതാവ് ജനാലയിലൂടെ കുനിഞ്ഞു നോക്കിക്കൊണ്ടിരുന്നു; ജാലകത്തിലൂടെ നിലവിളിച്ചുകൊണ്ട്: ‘അവന്റെ തേർ വരാൻ വൈകുന്നത് എന്ത്? രഥചക്രങ്ങളുടെ ഝടഝടാരവം താമസിക്കുന്നതെന്ത്?’
The mother of Sisara looked down through the window out of the loophole, [saying], Why was his chariot ashamed? why did the wheels of his chariots wait?
29 അവളുടെ ജ്ഞാനവതികളാം സഖികൾ അതിനുത്തരം പറഞ്ഞു; അവൾ തന്നോടുതന്നെ ഈ വാക്കുകൾ ആവർത്തിച്ചുകൊണ്ടിരുന്നു:
Her wise ladies answered her, and she returned answers to herself, [saying],
30 ‘കിട്ടിയകൊള്ള അവർ പങ്കിടുകയല്ലയോ? ഓരോ പുരുഷനും ഒന്നോ രണ്ടോ കന്യകമാർവീതം, നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ സീസെരയുടെ കൊള്ളമുതൽ; നിറപ്പകിട്ടാർന്ന ചിത്രത്തയ്യലുള്ള വസ്ത്രങ്ങൾതന്നെ, എനിക്കു തോളിലണിയാൻ വളരെയധികം ചിത്രത്തയ്യലുള്ള വസ്ത്രങ്ങൾ— ഇതെല്ലാമല്ലയോ കൊള്ളമുതൽ?’
Will they not find him dividing the spoil? he will surely be gracious to every man: [there are] spoils of dyed garments for Sisara, spoils of various dyed garments, dyed embroidered garments, they [are] the spoils for his neck.
31 “യഹോവേ, അവിടത്തെ ശത്രുക്കൾ ഒക്കെയും ഇതുപോലെ നശിക്കട്ടെ. എന്നാൽ അങ്ങയെ സ്നേഹിക്കുന്നവർ സൂര്യൻ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ ആകട്ടെ!” ഇതിനുശേഷം ദേശത്തിനു നാൽപ്പതുവർഷം സ്വസ്ഥത ഉണ്ടായി.
Thus let all your enemies perish, O Lord: and they that love him shall be as the going forth of the sun in his strength. And the land had rest forty years.