< ന്യായാധിപന്മാർ 21 >

1 ഇസ്രായേല്യർ മിസ്പായിൽവെച്ച് ഇപ്രകാരം ശപഥംചെയ്തിരുന്നു; “നമ്മിൽ ആരും നമ്മുടെ പുത്രിയെ ഒരു ബെന്യാമീന്യനു ഭാര്യയായി കൊടുക്കരുത്.”
І присягнув Ізра́їльтянин в Міцпі, говорячи: „Жоден із нас не дасть своєї дочки́ Веніяминові за жінку!“
2 ജനം ബേഥേലിലേക്കുപോയി, അവിടെ ദൈവസന്നിധിയിൽ സന്ധ്യവരെ ഇരുന്ന് ഉച്ചത്തിൽ വിലപിച്ചു.
І посхо́дився народ до Бет-Елу, та й сидів там аж до вечора перед Божим лицем. І підне́сли вони го́лос свій, та й плакали плаче́м великим.
3 “ഇസ്രായേലിന്റെ ദൈവമായ യഹോവേ, ഇസ്രായേലിന് ഇങ്ങനെ സംഭവിച്ചതെന്ത്? ഇസ്രായേലിൽ ഒരു ഗോത്രം ഇന്ന് ഇല്ലാതായിപ്പോകുമല്ലോ,” അവർ പറഞ്ഞു.
I сказали вони: „Чому, Господи, Боже Ізраїлів, сталося це між Ізраїлем, щоб сьогодні бракувало з Ізраїля одне пле́м'я?“
4 പിറ്റേദിവസം അതിരാവിലെ ജനം എഴുന്നേറ്റ് അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.
І сталося назавтра, і встав рано наро́д, та й збудували же́ртівника, і прине́сли цілопа́лення та мирні жертви.
5 പിന്നെ ഇസ്രായേൽമക്കൾ: “എല്ലാ ഇസ്രായേൽ ഗോത്രങ്ങളിൽനിന്നും ഇവിടെ യഹോവയുടെ സന്നിധിയിൽ വന്നുചേരാത്തരായി ആരെങ്കിലും ഉണ്ടോ?” എന്ന് അന്വേഷിച്ചു. മിസ്പായിൽ യഹോവയുടെ സന്നിധിയിൽ വരാത്തവർക്ക് മരണശിക്ഷനൽകണം എന്ന് അവർ ശപഥംചെയ്തിരുന്നു.
І сказали Ізраїлеві сини: „Хто зо всіх Ізраїлевих племен не ввійшов до зборів до Господа? Бо та прися́га була велика на того, хто не прийшов до Господа, до Міцпи, говорячи: „ Такий буде конче забитий“.
6 തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരെക്കുറിച്ച് ഇസ്രായേൽമക്കൾക്ക് അനുകമ്പതോന്നി. “ഇന്ന് ഇസ്രായേലിൽനിന്ന് ഒരു ഗോത്രം ഛേദിക്കപ്പെട്ടിരുന്നു.
І жалували Ізраїлеві сини за Веніямином, своїм братом, та й сказали: „Сьогодні відру́бане з Ізраїля одне пле́м'я!
7 ശേഷിച്ചിരിക്കുന്നവർക്കു നമ്മുടെ പുത്രിമാരെ ഭാര്യമാരായി കൊടുക്കരുതെന്ന് നാം യഹോവയുടെ നാമത്തിൽ സത്യവും ചെയ്തിരിക്കുന്നു. ഇനി അവർക്കു ഭാര്യമാരെ ലഭിക്കാൻ നാം എന്താണ് ചെയ്യേണ്ടത്?” എന്നു ചോദിച്ചു.
Що́ ми зробимо їм, позосталим, щодо жіно́к? А ми присягнули Господом, що не дамо їм із дочо́к наших за жіно́к“.
8 “ഇസ്രായേൽ ഗോത്രങ്ങളിൽനിന്നു മിസ്പായിൽ യഹോവയുടെ സന്നിധിയിൽ വരാത്തവർ ആരെങ്കിലും ഉണ്ടോ?” എന്ന് അവർ അന്വേഷിച്ചു. ഗിലെയാദിലെ യാബേശിൽനിന്നുള്ളവർ ആരും പാളയത്തിൽ സമ്മേളിച്ചിരുന്നില്ലെന്ന് അവർ മനസ്സിലാക്കി.
І сказали вони: „Яке́ одне́ з Ізраїлевих племен не прийшло́ до Господа до Міцпи?“Аж ось ви́явилось, що з Явешу ґілеадського ніхто не прихо́див до табо́ру на збори.
9 ജനത്തെ എണ്ണിനോക്കിയപ്പോൾ ഗിലെയാദിലെ യാബേശ് നിവാസികൾ ആരും വന്നിട്ടില്ല എന്നുകണ്ടു.
І був переглянений народ, а оце — не було там нікого з ме́шканців Явешу ґілеадського!
10 അപ്പോൾ ആ സമൂഹം പന്തീരായിരം യോദ്ധാക്കളെ അവിടേക്കു നിയോഗിച്ച്, അവരോടു കൽപ്പിച്ചു: “നിങ്ങൾ ഗിലെയാദിലെ യാബേശിലേക്കുചെന്ന് അതിലുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാവരെയും വാൾകൊണ്ടു കൊല്ലുക.”
І послала громада туди дванадцять тисяч чоловіка хоробрих людей, і наказали їм, говорячи: „Ідіть, і повбиваєте ме́шканців ґілеадського Явешу вістрям меча, — і жінок і дітей.
11 നിങ്ങൾ ഇപ്രകാരമാണു ചെയ്യേണ്ടത്: “സകലപുരുഷന്മാരെയും പുരുഷനോടുകൂടെ കിടക്കപങ്കിട്ടിട്ടുള്ള സകലസ്ത്രീകളെയും കൊല്ലണം.”
А це та річ, що ви зробите: Кожного чоловіка та кожну ланку, що пізна́ла чолові́ка, зробите закляттям“.
12 അങ്ങനെ അവർ ചെയ്തു. ഗിലെയാദിലെ യാബേശ് നിവാസികളുടെ ഇടയിൽ പുരുഷനുമായി കിടക്കപങ്കിട്ടു പുരുഷസംസർഗം ചെയ്തിട്ടില്ലാത്ത നാനൂറ് യുവതികളെ കണ്ടെത്തി അവരെ കനാൻദേശത്തു ശീലോവിലെ പാളയത്തിലേക്കു കൊണ്ടുവന്നു.
І знайшли вони з ме́шканців ґілеадського Явешу чотири сотні дівчат паннів, що не пізна́ли чолові́ка, і спровадили їх до табо́ру в Шіло́, що в ханаанському Кра́ї.
13 അപ്പോൾ സമൂഹം മുഴുവനും ഒന്നുചേർന്ന് രിമ്മോൻപാറയിലെ ബെന്യാമീന്യരുടെ അടുക്കൽ ആളയച്ച് അവരോട് സമാധാനം പ്രഖ്യാപിച്ചു.
І послала вся та громада, а ті говорили до Веніяминових синів, що в Села-Ріммоні, та й кликнули їм: „Мир!“
14 ആ ബെന്യാമീന്യർ മടങ്ങിവന്നു. ഗിലെയാദിലെ യാബേശിലുള്ള സ്ത്രീകളിൽ അവർ ജീവനോടെ രക്ഷിച്ചിരുന്നവരെ അവർക്കു കൊടുത്തു; എന്നാൽ എല്ലാവർക്കും തികഞ്ഞില്ല.
І вернувся Веніямин того ча́су, і дали́ їм тих жінок, яких позоставили при житті, із жінок ґілеадського Явешу. Та не знайшли їм до́сить.
15 യഹോവ ഇസ്രായേൽഗോത്രങ്ങളിൽ ഒരു ഛിദ്രം വരുത്തിയതുകൊണ്ട് ജനം ബെന്യാമീന്യരെക്കുറിച്ചു ദുഃഖിച്ചു.
А народ той жалував за Веніямином, бо Господь зробив проло́ма в Ізраїлевих племенах.
16 അതുകൊണ്ട് ജനത്തിലെ നേതാക്കന്മാർ പറഞ്ഞു: “ശേഷിച്ചവർക്കുകൂടെ സ്ത്രീകളെ കിട്ടേണ്ടതിനു നാം എന്താണ് ചെയ്യേണ്ടത്? ബെന്യാമീൻഗോത്രത്തിൽ സ്ത്രീകൾ ഇല്ലാതെയായിരിക്കുന്നു.
І сказали старші́ громади: „Що́ ми зробимо позосталим щодо жінок? Бо вигублена жінка з Веніямина“.
17 ഇസ്രായേലിൽനിന്ന് ഒരു ഗോത്രം നശിച്ചുപോകാതിരിക്കേണ്ടതിന് ബെന്യാമീൻഗോത്രക്കാരിൽ ശേഷിച്ചവർക്ക് അവരുടെ ഓഹരി നിലനിർത്തണമല്ലോ.
І сказали вони: „Останки насліддя — для Веніямина, і не буде витерте пле́м'я з Ізраїля.
18 ‘ബെന്യാമീന്യർക്കു ഭാര്യയെ നൽകുന്നവൻ ശപിക്കപ്പെട്ടവൻ,’ എന്ന് ഇസ്രായേൽമക്കൾ ശപഥംചെയ്തിരിക്കുന്നതിനാൽ നമുക്ക് നമ്മുടെ പുത്രിമാരെ അവർക്ക് ഭാര്യമാരായി നൽകാനും സാധ്യമല്ല.
А ми не можемо дати їм жінок із наших дочо́к, бо Ізраїлеві сини присягли́, говорячи: „Прокля́тий, хто дає жінку Веніяминові!“
19 അപ്പോൾ അവർ പറഞ്ഞു: ബെഥുവേലിനു വടക്കും ബേഥേലിൽനിന്നു ശേഖേമിലേക്കു പോകുന്ന പെരുവഴിക്കു കിഴക്കും ലെബോനെക്കു തെക്കുമുള്ള ശീലോവിൽ വർഷംതോറും യഹോവയുടെ ഉത്സവം ആഘോഷിക്കാറുണ്ടല്ലോ.”
І сказали вони: „Ось буває рік-у-рік свято Господнє в Шіло́, що на північ від Бет-Елу, на схід сонця від дороги, що провадить з Бет-Елу до Сихему, і з пі́вдня від Левони“.
20 അവർ ബെന്യാമീന്യരോടു ഇപ്രകാരം പറഞ്ഞു: “നിങ്ങൾ മുന്തിരിത്തോപ്പുകളിൽചെന്ന് ഒളിച്ചു
І наказали вони Веніяминовим синам, говорячи: „Ідіть, і будете чатува́ти в виноградниках.
21 കാത്തിരിക്കുക. ശീലോവിലെ കന്യകമാർ നൃത്തക്കാരോടു ചേരുന്നതിനു പുറത്തേക്കുവരുമ്പോൾ നിങ്ങൾ മുന്തിരിത്തോപ്പിൽനിന്നു പുറത്തുവന്ന് ഓരോരുത്തരും അവരവരുടെ ഭാര്യയാക്കുന്നതിനു ശീലോവിലെ കന്യകമാരിൽനിന്നു ഓരോരുത്തരെ പിടിച്ച് ബെന്യാമീൻദേശത്തേക്കു കൊണ്ടുപോകുക.
І побачите, аж ось до́чки Шіла́ вийдуть танцювати та́нці, то ви вийдете з виноградників, та й схо́пите собі кожен свою жінку з дочо́к Шіла́, і пі́дете в Веніяминів край.
22 അവരുടെ പിതാക്കന്മാരോ സഹോദരന്മാരോ ഞങ്ങളോടു വന്നു പരാതിപറഞ്ഞാൽ ഞങ്ങൾ അവരോട്, ‘നിങ്ങൾ അവരെ ഞങ്ങൾക്കു ദാനംചെയ്തതുപോലെ ഇരിക്കട്ടെ; യുദ്ധത്തിൽ അവർക്കു ഭാര്യമാരെ ലഭിച്ചില്ല, നിങ്ങൾ അവർക്കു കൊടുത്തതുമില്ല. കൊടുക്കാതിരുന്നതിനാൽ നിങ്ങൾ ഇന്നു കുറ്റക്കാരല്ല’ എന്നു പറഞ്ഞുകൊള്ളാം.”
І буде, коли їхні батьки або їхні брати при́йдуть до нас сваритися, то ми скажемо їм: Змилуйтеся над ними, бо не взяли́ ми для кожного з них жінку на війні, і ви не дали́ їм, тому цього ча́су ви винні“.
23 ബെന്യാമീന്യർ അപ്രകാരംചെയ്തു. നൃത്തത്തിനുവരുന്ന യുവതികളെ തങ്ങളുടെ എണ്ണത്തിനനുസരിച്ചു പിടിച്ചു ഭാര്യമാരായി കൊണ്ടുപോയി. അവർ തങ്ങളുടെ അവകാശത്തിലേക്കു മടങ്ങിച്ചെന്ന് അവിടെ വീണ്ടും പട്ടണങ്ങൾ പണിത് അവയിൽ വസിച്ചു.
І зробили так Веніяминові сини, і взяли жінок за числом своїм із тих, що танцювали, що їх вони викрали. І пішли вони, і вернулися до наді́лу свого, і побудували міста́, та й осілися в них.
24 ഇസ്രായേൽമക്കളും അവിടംവിട്ട് ഓരോരുത്തരും തങ്ങളുടെ അവകാശഭൂമിയിലേക്കും ഗോത്രത്തിലേക്കും വീട്ടിലേക്കും മടങ്ങി.
І порозхо́дилися звідти Ізраїлеві сини того ча́су кожен до племени свого та до роду свого, і пішли звідти кожен до спа́дку свого.
25 ആ കാലത്ത് ഇസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തരും തങ്ങൾക്കു യുക്തമെന്നു തോന്നിയതുപോലെ പ്രവർത്തിച്ചു.
Того ча́су не було царя в Ізраїлі, — кожен робив, що здавалося правдивим в його оча́х!

< ന്യായാധിപന്മാർ 21 >