< ന്യായാധിപന്മാർ 20 >

1 അതിനുശേഷം ദാൻമുതൽ ബേർ-ശേബാവരെയും ഗിലെയാദുദേശത്തുമുള്ള ഇസ്രായേൽമക്കൾ എല്ലാവരും മിസ്പായിൽ യഹോവയുടെ സന്നിധിയിൽ ഏകമനസ്സോടെ വന്നുകൂടി.
Da zogen alle Söhne Israels aus, und die Gemeinde sammelte sich wie ein Mann von Dan bis Beerseba, dazu das Land Gilead, vor dem Herrn auf der Mispa.
2 ഇസ്രായേലിന്റെ സകലഗോത്രങ്ങളിലെയും സർവജനത്തിന്റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാൾപ്പടയും ദൈവജനത്തിന്റെ സഭയിൽ ഹാജരായി,
Und die Vorkämpfer des ganzen Volkes, alle Stämme Israels, stellten sich ein in der Gemeinde des Gottesvolkes, 400.000 Mann zu Fuß, Schwertträger.
3 (ഇസ്രായേൽമക്കൾ മിസ്പായിലേക്കു പോയിരിക്കുന്നു എന്ന് ബെന്യാമീൻഗോത്രക്കാർ കേട്ടു.) അപ്പോൾ ഇസ്രായേൽമക്കൾ, “ഈ മഹാദോഷം എങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങളോടു പറയുക” എന്ന് ആവശ്യപ്പെട്ടു.
Die Benjaminiten aber hörten, die Söhne Israels seien nach der Mispa gezogen. Die Söhne Israels hatten nämlich sagen lassen: "Sagt an! Wie ist diese schlimme Tat geschehen?"
4 കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവായ ലേവ്യൻ പറഞ്ഞു: “ഞാനും എന്റെ വെപ്പാട്ടിയും ബെന്യാമീൻദേശത്തു ഗിബെയയിൽ രാത്രി താമസിക്കാൻചെന്നു.
Da antwortete der levitische Mann, der Mann des gemordeten Weibes, und sprach: "Ich bin mit meinem Nebenweibe nach Gibea in Benjamin gekommen zu übernachten.
5 ഗിബെയയിലെ ആളുകൾവന്നു രാത്രിയിൽ എന്റെനിമിത്തം വീടുവളഞ്ഞ് എന്നെ കൊല്ലാൻ ശ്രമിച്ചു. എന്റെ വെപ്പാട്ടിയെ അവർ ബലാൽക്കാരംചെയ്തു. അങ്ങനെ അവൾ മരിച്ചു.
Da erhoben sich Gibeas Bürger gegen mich und umringten meinetwegen nachts das Haus. Mich umzubringen, sind sie bedacht gewesen, und mein Nebenweib haben sie so vergewaltigt, daß es starb.
6 ഞാൻ അവളെ കഷണങ്ങളായി മുറിച്ച് ഇസ്രായേലിന്റെ അവകാശദേശത്തൊക്കെയും കൊടുത്തയച്ചു. അത്ര വലിയ ദുഷ്ടതയും വഷളത്തവുമാണ് അവർ ഇസ്രായേലിൽ പ്രവർത്തിച്ചിരിക്കുന്നത്.
Da nahm ich mein Nebenweib, zerstückelte es und sandte es im ganzen Bereiche des israelitischen Eigenbesitzes umher. Denn sie haben in Israel Niedertracht und Schandtat begangen.
7 അതുകൊണ്ട് ഇസ്രായേല്യരേ, ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായവും ആലോചനയും എന്താണ്?”
Wohlan! Ihr Söhne Israels insgesamt! Schafft hier Bescheid und Rat!"
8 അപ്പോൾ സർവജനവും ഏകമനസ്സോടെ എഴുന്നേറ്റുനിന്ന് ശപഥംചെയ്തു: “നമ്മിലാരും കൂടാരത്തിലേക്കു പോകുകയില്ല. ഇല്ല, ഒരാൾപോലും വീട്ടിലേക്കു മടങ്ങുകയില്ല.
Da erhob sich das ganze Volk wie ein Mann und sprach: "Keiner gehe in sein Zelt! Keiner nach Hause!
9 നാം ഇപ്പോൾ ഗിബെയയോട് ഇപ്രകാരമാണ് ചെയ്യേണ്ടത്: നറുക്കിട്ട് അതനുസരിച്ച് നമുക്ക് അതിനെ ആക്രമിക്കാം.
Nun denn! Das ist es, was wir mit Gibea tun wollen: 'Nach dem Lose über sie her!'
10 ഇസ്രായേലിലെ ഓരോ ഗോത്രത്തിൽനിന്നും നൂറിനു പത്ത്, ആയിരത്തിന് നൂറ്, പതിനായിരത്തിന് ആയിരം എന്ന കണക്കിൽ നമുക്ക് ആളുകളെ തെരഞ്ഞെടുക്കാം. ബെന്യാമീൻഗോത്രത്തിലെ ഗിബെയാ നഗരം ഇസ്രായേലിൽ ചെയ്ത നീചകൃത്യത്തിനു പ്രതികാരംചെയ്യാൻ ജനം വരുമ്പോൾ ഈ തെരഞ്ഞെടുക്കപ്പെട്ടവർ അവർക്കു ഭക്ഷണം കൊണ്ടുവരട്ടെ.”
Wir nehmen zehn Mann von hundert aus allen Stämmen Israels, hundert von tausend und tausend von zehntausend. Sie sollen Zehrung für das Kriegsvolk schaffen, auf daß das Volk gegen Gibea in Benjamin ziehe, nach der Schandtat, die es in Israel verübte!"
11 അങ്ങനെ ഇസ്രായേല്യർ എല്ലാവരും ആ പട്ടണത്തിനെതിരേ ഏകമനസ്സോടെ യോജിച്ചുനിന്നു.
Da brachte alle Mannschaft Israels wie ein Mann Zehrung in die Stadt.
12 പിന്നെ ഇസ്രായേൽ ഗോത്രങ്ങൾ ബെന്യാമീൻഗോത്രത്തിലെങ്ങും ദൂതന്മാരെ അയച്ച് അറിയിച്ചു: “എത്ര നീചമായ പാതകമാണ് നിങ്ങളുടെ ഇടയിൽ സംഭവിച്ചിരിക്കുന്നത്?
Dann sandten die Stämme Israels Männer zum ganzen Benjaminstamm mit der Botschaft: "Welch eine Untat ist bei euch geschehen?
13 അതുകൊണ്ട് ഗിബെയയിലെ നീചന്മാരായ ആ ആളുകളെ കൊന്ന് ഇസ്രായേലിൽനിന്ന് ദോഷം നീക്കംചെയ്യേണ്ടതിന് അവരെ ഞങ്ങൾക്ക് ഏൽപ്പിച്ചുതരിക.” എന്നാൽ ബെന്യാമീന്യർ ഇസ്രായേൽമക്കളായ തങ്ങളുടെ സഹോദരന്മാരുടെ വാക്ക് കേട്ടില്ല.
Gebt die Männer heraus, die Teufelsbuben, in Gibea, daß wir sie töten und das Schlimme aus Israel tilgen!" Aber die Benjaminiten wollten nicht auf die Stimme ihrer israelitischen Brüder hören.
14 ഇസ്രായേൽജനത്തിനെതിരേ യുദ്ധംചെയ്യാൻ അവർ പട്ടണങ്ങളിൽനിന്ന് ഗിബെയയിൽ ഒന്നിച്ചുകൂടി.
Und die Benjaminiten aus den anderen Städten versammelten sich in Gibea, gegen die Israeliten in den Kampf zu ziehen.
15 ഗിബെയനിവാസികളിൽത്തന്നെ എണ്ണപ്പെട്ട എഴുനൂറ് ധീരന്മാർ ഉണ്ടായിരുന്നു. അവരെക്കൂടാതെ ഇരുപത്താറായിരം ആയുധപാണികളും ബെന്യാമീൻഗോത്രത്തിൽ ഉണ്ടായിരുന്നു.
Und die Benjaminiten aus den Städten wurden an jenem Tag gemustert, 26.000 Schwertbewaffnete, außer Gibeas Einwohnern. Dann wurden 700 Auserlesene gemustert.
16 അവരിൽ പ്രഗല്ഭന്മാരായ എഴുനൂറ് ഇടങ്കൈയ്യന്മാർ ഉണ്ടായിരുന്നു. ഇവരെല്ലാവരും ഒരു രോമത്തിനുപോലും ഉന്നം പിഴയ്ക്കാത്ത കവിണക്കാർ ആയിരുന്നു.
Von all diesem Volk waren 700 Auserlesene linkshändig. Jeder von ihnen schleuderte mit Steinen haarscharf, ohne zu fehlen.
17 ബെന്യാമീൻ ഒഴികെയുള്ള ഇസ്രായേല്യർ വാൾ കൈയിലേന്തിയ നാലുലക്ഷംപേരായിരുന്നു; അവരെല്ലാവരും യോദ്ധാക്കളും ആയിരുന്നു.
Auch Israels Mannschaft ward gemustert. Ohne Benjamin waren es 400.000 Schwertbewaffnete, lauter Kriegsleute.
18 ഇസ്രായേൽമക്കൾ ബേഥേലിലേക്കുചെന്നു. അവർ ദൈവത്തോട് അരുളപ്പാടു ചോദിച്ചു: “ബെന്യാമീന്യരോട് യുദ്ധംചെയ്യാൻ ഞങ്ങളിൽ ആരാണ് മുമ്പേപോകേണ്ടത്?” “യെഹൂദ ആദ്യം പോകട്ടെ,” എന്ന് യഹോവ അരുളിച്ചെയ്തു.
Sie erhoben sich nun und zogen nach Betel hinauf und befragten Gott. Die Israeliten fragten: "Wer von uns zieht zuerst zum Kampfe wider die Benjaminiten hinauf?" Der Herr sprach: "Juda zuerst!"
19 അങ്ങനെ ഇസ്രായേൽമക്കൾ രാവിലെ എഴുന്നേറ്റ് ഗിബെയയ്ക്കുനേരേ പാളയമടിച്ചു.
Am Morgen erhoben sich die Israeliten und lagerten gegen Gibea.
20 ഇസ്രായേല്യർ ബെന്യാമീന്യരോട് യുദ്ധത്തിനു പുറപ്പെട്ടു ഗിബെയയിൽ അവരുടെനേരേ അണിനിരന്നു.
Da zog Israels Mannschaft zum Kampfe gegen Benjamin bei Gibea. Israels Mannschaft aber bot ihnen den Kampf an.
21 ബെന്യാമീന്യർ ഗിബെയയിൽനിന്ന് അവരുടെനേരേവന്ന് ഇസ്രായേല്യരിൽ ഇരുപത്തിരണ്ടായിരംപേരെ അന്നു കൊന്നുകളഞ്ഞു.
Da rückten die Benjaminiten aus Gibea und streckten an jenem Tage von Israel 22.000 Mann nieder.
22 എന്നാൽ ഇസ്രായേൽസൈന്യം പരസ്പരം ധൈര്യപ്പെടുത്തി, ഒന്നാംദിവസം അണിനിരന്നിരുന്ന സ്ഥലത്തുതന്നെ വീണ്ടും അണിനിരന്നു.
Da ermannte sich das Kriegsvolk, Israels Mannschaft, und bot ihnen nochmals den Kampf an, am selben Platze, wo sie ihn am ersten Tage angeboten hatten.
23 ഇസ്രായേൽമക്കൾ യഹോവയുടെ സന്നിധിയിൽചെന്ന് സന്ധ്യവരെ വിലപിച്ചു: “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോട് ഞങ്ങൾ ഇനിയും യുദ്ധത്തിനു പോകണമോ?” എന്ന് യഹോവയോടു ചോദിച്ചു. “അവർക്ക് എതിരായി ചെല്ലുക,” യഹോവ കൽപ്പിച്ചു.
Dann gingen die Israeliten hinauf und weinten vor dem Herrn bis zum Abend. Dann befragten sie den Herrn und sprachen: "Soll ich noch einmal zum Kampf gegen meinen Bruder Benjamin ausrücken?" Der Herr sprach: "Zieht gegen sie!"
24 ഇസ്രായേൽമക്കൾ രണ്ടാംദിവസവും ബെന്യാമീന്യർക്കെതിരേചെന്നു.
Am zweiten Tage nun zogen die Israeliten gegen die Benjaminiten.
25 ബെന്യാമീന്യർ രണ്ടാംദിവസവും ഗിബെയയിൽനിന്ന് അവരുടെനേരേവന്ന് ഇസ്രായേൽമക്കളിൽ പതിനെണ്ണായിരം യോദ്ധാക്കളെ പിന്നെയും കൊന്നു.
Und am zweiten Tage zog ihnen Benjamin aus Gibea entgegen und streckte von den Israeliten abermals 18.000 Mann nieder, lauter Schwertbewaffnete.
26 അപ്പോൾ ഇസ്രായേൽമക്കൾ മുഴുവനും സർവയോദ്ധാക്കളും ബേഥേലിലേക്കുചെന്നു; അവിടെ അവർ യഹോവയുടെ സന്നിധിയിൽ കരഞ്ഞുകൊണ്ട് സന്ധ്യവരെ ഉപവസിച്ചു. യഹോവയ്ക്കു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.
Da gingen alle Israeliten, und zwar das gesamte Kriegsvolk, hinauf. Sie kamen nach Betel und weinten und saßen dort vor dem Herrn und fasteten an jenem Tage bis Abend. Dann brachten sie Brand- und Mahlopfer vor dem Herrn dar.
27 പിന്നെ ഇസ്രായേൽമക്കൾ യഹോവയുടെഹിതം ആരാഞ്ഞു. ദൈവത്തിന്റെ ഉടമ്പടിയുടെ പേടകം ആ നാളുകളിൽ അവിടെ ഉണ്ടായിരുന്നു.
Darauf befragten die Israeliten den Herrn. Denn dort war zu jener Zeit die Bundeslade Gottes.
28 അഹരോന്റെ പുത്രനായ എലെയാസാരിന്റെ പുത്രൻ ഫീനെഹാസ് ആയിരുന്നു അന്ന് പൗരോഹിത്യശുശ്രൂഷയ്ക്കു നിന്നിരുന്നത്. “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോട് ഞങ്ങൾ ഇനിയും യുദ്ധത്തിനു പുറപ്പെടണമോ? അതോ പിന്മാറണമോ?” അവർ ചോദിച്ചു. “നിങ്ങൾ പോകുക; നാളെ ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും,” എന്ന് യഹോവ അരുളിച്ചെയ്തു.
Zu jener Zeit diente ihm Pinechas, Eleazars Sohn und Aarons Enkel. Sie sprachen: "Soll ich noch einmal zum Kampf gegen meinen Bruder Benjamin ziehen oder soll ich es lassen?" Der Herr sprach: "Zieht aus! Denn morgen gebe ich ihn in deine Hand."
29 അങ്ങനെ ഇസ്രായേല്യർ ഗിബെയയ്ക്കുചുറ്റും ആളുകളെ പതിയിരുത്തി.
Nun legte Israel einen Hinterhalt rings um Gibea.
30 ഇസ്രായേൽമക്കൾ മൂന്നാംദിവസവും ബെന്യാമീന്യർക്ക് എതിരായി യുദ്ധത്തിനു പുറപ്പെട്ടു; മുൻദിവസങ്ങളിലേതുപോലെ ഗിബെയയ്ക്കെതിരേ യുദ്ധത്തിന് അണിനിരന്നു.
Dann zogen die Israeliten gegen die Benjaminiten am dritten Tage und stellten sich wider Gibea wie die vorigen Male auf.
31 ബെന്യാമീന്യർ അവരുടെനേരേ ഇറങ്ങിവന്നു, തങ്ങളുടെ പട്ടണംവിട്ട് പുറത്തായി; ബേഥേലിലേക്കും വയലിൽക്കൂടി ഗിബെയയിലേക്കും പോകുന്ന ഈ രണ്ടു പെരുവഴികളിൽവെച്ചും മുമ്പെന്നപോലെ അവർ ഇസ്രായേൽസൈന്യത്തിലെ ചിലരെ വെട്ടി; ഇസ്രായേൽ പക്ഷത്തിലുള്ള ഏകദേശം മുപ്പതുപേരെ കൊന്നു.
Da rückten die Benjaminiten dem Kriegsvolk entgegen. Sie ließen sich aber von der Stadt weglocken und begannen, wie die vorigen Male, einige vom Kriegsvolk zu erschlagen auf den Straßen, deren eine nach Betel und die andere nach Gibea führt, auf freiem Felde, gegen dreißig Mann von Israel.
32 “അവർ വീണ്ടും നമ്മുടെ മുന്നിൽ തോറ്റോടുന്നു,” എന്ന് ബെന്യാമീന്യർ പറഞ്ഞു. “നമുക്ക് പിൻവാങ്ങാം; അങ്ങനെ അവരെ പട്ടണത്തിൽനിന്നു പെരുവഴികളിലേക്കു ആനയിക്കാം,” എന്ന് ഇസ്രായേൽമക്കൾ നേരത്തേ ആലോചിച്ചിരുന്നു.
Da dachten die Benjaminiten: "Sie werden von uns geschlagen wie das erstemal." Die Israeliten aber hatten gesagt: "Laßt uns fliehen, daß wir sie von der Stadt nach den Straßen locken."
33 ഇസ്രായേല്യർ ഒന്നടങ്കം തങ്ങളുടെ സ്ഥലത്തുനിന്ന് പുറപ്പെട്ടു ബാൽ-താമാരിൽ അണിനിരന്നു; ഗിബെയായുടെ പുൽപ്പുറത്തുനിന്ന് ഇസ്രായേല്യരുടെ പതിയിരിപ്പുകാരും പുറത്തുവന്നു.
Da erhob sich Israels ganze Mannschaft aus ihrem Ort und stellte sich bei Baal Tamar auf. Dann brach Israel aus seinem Standort im Hinterhalt hervor, aus einer Waldlichtung bei Geba.
34 എല്ലാ ഇസ്രായേലിൽനിന്നുമായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന പതിനായിരംപേർ ഗിബെയയുടെനേരേ അടുത്തു; ഉഗ്രയുദ്ധം നടന്നു. തങ്ങൾക്കു നാശം അടുത്തിരിക്കുന്നു എന്ന് ബെന്യാമീന്യർ അറിഞ്ഞില്ല.
So kamen, Gibea gegenüber, 10.000 aus ganz Israel erlesene Männer heran. Und der Kampf ward heftig. Sie wußten aber nicht, daß das Verderben ihnen nahte.
35 യഹോവ അവരെ ഇസ്രായേലിന്റെ മുമ്പിൽ തോൽപ്പിച്ചു; ഇസ്രായേൽമക്കൾ ബെന്യാമീന്യരിൽ ഇരുപത്തയ്യായിരത്തി ഒരുനൂറുപേരെ കൊന്നു; അവർ എല്ലാവരും ആയുധം ധരിച്ചവരായിരുന്നു.
So schlug der Herr durch Israel Benjamin. Und die Israeliten schlugen an jenem Tag von Benjamin 25.100 Mann, lauter Schwertbewaffnete.
36 ബെന്യാമീൻഗോത്രക്കാർ, തങ്ങൾ തോറ്റു എന്നു മനസ്സിലാക്കി. ഗിബെയയ്ക്കരികെ പതിയിരിപ്പുകാർ ഉണ്ടായിരുന്നതുകൊണ്ട് ഇസ്രായേല്യർ ബെന്യാമീന്യരോട് യുദ്ധംചെയ്യുന്നതിൽനിന്നും പിൻവാങ്ങി.
Die Benjaminiten sahen nun, daß sie geschlagen waren. Israels Mannschaft aber gab Benjamin Raum, weil sie sich auf den Hinterhalt verließen, den sie bei Gibea gelegt hatten.
37 പതിയിരുന്നവർ ഗിബെയയിലേക്കു പാഞ്ഞുകയറി; അവർ പട്ടണത്തെ മുഴുവൻ വാൾകൊണ്ട് കൊന്നു.
Nun brach plötzlich der Hinterhalt vor und schwärmte gegen Gibea aus. Und der Hinterhalt rückte vor und schlug die ganze Stadt mit des Schwertes Schärfe.
38 അതിനു ചിഹ്നമായി പട്ടണത്തിൽനിന്ന് ഒരു വലിയ പുക ഉയർത്തണമെന്ന് ഇസ്രായേല്യർ പതിയിരിപ്പുകാരോട് പറഞ്ഞിരുന്നു.
Die Mannschaft Israels aber hatte mit dem Hinterhalt, der einfallen sollte, eine Abmachung getroffen, er solle eine starke Rauchsäule aus der Stadt aufsteigen lassen.
39 അങ്ങനെ ഇസ്രായേല്യർ പ്രത്യാക്രമണംനടത്തി. ബെന്യാമീന്യർ ഇസ്രായേലിനെ ആക്രമിച്ച് ഏകദേശം മുപ്പതുപേരെ വധിച്ചു. അപ്പോൾ അവർ “ആദ്യയുദ്ധത്തിലെന്നപോലെ നാം അവരെ ഇപ്പോഴും തോൽപ്പിച്ചുകൊണ്ടിരിക്കുന്നു,” എന്നു പറഞ്ഞു.
Nun wandte Israels Mannschaft sich im Kampf, und Benjamin begann, schon etliche der Mannschaft Israels, etwa dreißig Mann, zu erschlagen; denn sie dachten: Sie erliegen uns wie in der ersten Schlacht.
40 എന്നാൽ പട്ടണത്തിൽനിന്ന് ചിഹ്നമായി പുക പൊങ്ങിയപ്പോൾ ബെന്യാമീന്യർ പുറകോട്ടുനോക്കി; പട്ടണം മുഴുവനും കത്തി പുക ആകാശത്തോളം പൊങ്ങുന്നതു കണ്ടു.
Da begann der Brand, und aus der Stadt stieg eine Rauchsäule auf. Als Benjamin zurückschaute, war die ganze Stadt himmelhoch in Flammen aufgegangen.
41 ഇസ്രായേല്യർ തിരിച്ചുവന്നു. ബെന്യാമീന്യർ ഭയപ്പെട്ടു, തങ്ങൾക്കു നാശം ഭവിച്ചു എന്ന് അവർ മനസ്സിലാക്കി;
Israels Mannschaft aber hatte kehrt gemacht; so ward Benjamins Mannschaft verwirrt. Denn sie sahen, daß sie das Verderben ereilt hatte.
42 അവർ ഇസ്രായേൽമക്കളുടെ മുന്നിൽനിന്നു മരുഭൂമിവഴി പലായനംചെയ്തു. എന്നാൽ യുദ്ധത്തിൽനിന്നു രക്ഷപ്പെടാൻ അവർക്കു കഴിഞ്ഞില്ല; പട്ടണങ്ങളിൽനിന്നുള്ളവരെ അതതു പട്ടണത്തിൽവെച്ചു സംഹരിച്ചു.
So wandten sie sich vor Israels Mannschaft auf den Weg zur Wüste. Der Kampf hatte sich an sie geheftet, und die aus der Vorhut setzten ihnen zu.
43 ഇസ്രായേല്യർ ബെന്യാമീൻഗോത്രക്കാരെ വളഞ്ഞ് ഓടിച്ചു കിഴക്കു ഗിബെയയിൽ അവരുടെ സങ്കേതത്തിൽവെച്ച് ഒരു ദയയുമില്ലാതെ പിടികൂടി.
Inzwischen hatten sie Benjamin umzingelt, verfolgt und mühelos niedergekämpft bis östlich Gibea gegenüber.
44 ബെന്യാമീന്യരിൽ പതിനെണ്ണായിരംപേരെ അങ്ങനെ സംഹരിച്ചു. അവർ എല്ലാവരും പരാക്രമശാലികൾ ആയിരുന്നു.
Dabei fielen von Benjamin 18.000 Mann, lauter tapfere Männer.
45 ശേഷിച്ചവർ തിരിഞ്ഞ് മരുഭൂമിയിലെ രിമ്മോൻപാറയിലേക്ക് ഓടി; അവരിൽ അയ്യായിരംപേരെയും ഇസ്രായേൽമക്കൾ വഴിമധ്യേ പിടിച്ചുകൊന്നു. പിന്നെയും അവരെ ഗിദോംവരെ പിൻതുടർന്നു; അവരിലും രണ്ടായിരംപേരെ കൊന്നു.
Sie wandten sich zur Flucht nach der Wüste gegen den Rimmonfelsen hin. Jene aber hielten auf den Straßen unter ihnen eine Nachlese von fünftausend Mann und verfolgten sie bis zur Vernichtung und schlugen von ihnen noch zweitausend Mann.
46 അങ്ങനെ ബെന്യാമീൻഗോത്രത്തിൽ ഇരുപത്തയ്യായിരം യോദ്ധാക്കൾ അന്നു മരിച്ചുവീണു. അവർ എല്ലാവരും പരാക്രമശാലികൾ ആയിരുന്നു.
So waren aus Benjamin an jenem Tag insgesamt 25.000 Schwertbewaffnete gefallen, lauter tapfere Männer.
47 എന്നാൽ അറുനൂറുപേർ മരുഭൂമിയിൽ രിമ്മോൻപാറയിലേക്ക് ഓടി രക്ഷപ്പെട്ടു. അവിടെ അവർ നാലുമാസം താമസിച്ചു.
Sie wandten sich nun und flohen nach der Wüste gegen den Rimmonfelsen hin, sechshundert Mann. Und sie blieben beim Rimmonfelsen vier Monate.
48 ഇസ്രായേല്യർ പിന്നെയും ബെന്യാമീന്യരുടെ പട്ടണങ്ങൾക്കുനേരേചെന്നു കണ്ണിൽക്കണ്ട സകലത്തെയും—മനുഷ്യരെയും മൃഗങ്ങളെയും എല്ലാം—വാളാൽ സംഹരിച്ചു; അവർ എല്ലാ പട്ടണങ്ങൾക്കും തീവെച്ചു.
Israels Mannschaft aber kehrte zu den anderen Benjaminiten zurück und schlug sie mit des Schwertes Schärfe, außerhalb der Städte, von den Männern bis zum Vieh, alles, was sich vorfand. Auch alle vorgefundenen Städte steckten sie in Brand.

< ന്യായാധിപന്മാർ 20 >