< യോശുവ 1 >
1 യഹോവയുടെ ദാസനായ മോശയുടെ മരണാനന്തരം, മോശയുടെ ശുശ്രൂഷകനും നൂന്റെ മകനുമായ യോശുവയോട് യഹോവ ഇപ്രകാരം അരുളിച്ചെയ്തു:
Kwasekusithi emva kokufa kukaMozisi inceku yeNkosi, iNkosi yakhuluma kuJoshuwa indodana kaNuni, inceku kaMozisi, isithi:
2 “എന്റെ ദാസനായ മോശ മരിച്ചു; ആകയാൽ യോർദാനക്കരെ—നീയും ഈ ജനമൊക്കെയും—ഞാൻ ഇസ്രായേൽമക്കൾക്കു കൊടുക്കാനിരിക്കുന്ന ദേശത്തേക്കു പോകാൻ തയ്യാറെടുക്കുക.
UMozisi inceku yami usefile; ngakho-ke sukuma uchaphe le iJordani, wena labo bonke lababantu, liye elizweni engibanika lona, ebantwaneni bakoIsrayeli.
3 ഞാൻ മോശയോടു വാഗ്ദാനംചെയ്തതുപോലെ നിങ്ങളുടെ കാൽപാദങ്ങൾ പതിക്കുന്ന സ്ഥലമൊക്കെയും ഞാൻ നിങ്ങൾക്കു തരും.
Yonke indawo lapho ingaphansi yonyawo lwenu ezanyathela khona ngilinike yona, njengokutsho kwami kuMozisi.
4 തെക്കേ ദേശമായ മരുഭൂമിമുതൽ വടക്ക് ലെബാനോൻ മലനിരകളും കിഴക്ക് യൂഫ്രട്ടീസ് എന്ന മഹാനദിമുതൽ പടിഞ്ഞാറ് ഹിത്യരാജ്യം മുഴുവനും മെഡിറ്ററേനിയൻ സമുദ്രംവരെയും നിങ്ങളുടെ ഭൂപ്രദേശം വ്യാപിച്ചുകിടക്കും.
Kusukela enkangala lale iLebhanoni kuze kufike emfuleni omkhulu, umfula iYufrathi, ilizwe lonke lamaHethi, njalo kufike elwandle olukhulu lapho okutshona khona ilanga, kuzakuba ngumngcele wenu.
5 നിന്റെ ജീവിതകാലത്ത് ഒരിക്കലും ഒരുത്തനും നിന്റെനേരേ നിൽക്കുകയില്ല; ഞാൻ മോശയോടുകൂടെയിരുന്നതുപോലെ നിന്നോടുകൂടെയുമിരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല; ഉപേക്ഷിക്കുകയുമില്ല.
Kakulamuntu ozakuma phambi kwakho zonke izinsuku zempilo yakho. Njengalokhu ngangiloMozisi, ngizakuba lawe; kangiyikukutshiya, kangiyikukulahla.
6 ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക; കാരണം, ഇവരുടെ പിതാക്കന്മാർക്കു നൽകുമെന്നു ഞാൻ വാഗ്ദത്തംചെയ്ത ദേശം ഈ ജനം കൈവശമാക്കേണ്ടതിനു നീ അവരെ നയിക്കുക.
Qina, ume isibindi, ngoba wena uzakwenza lababantu badle ilifa lelizwe engalifungela oyise ukubanika lona.
7 “ഉറപ്പും വളരെ ധൈര്യവുമുള്ളവനായിരിക്കുക; എന്റെ ദാസനായ മോശ നിനക്കുതന്ന ന്യായപ്രമാണമൊക്കെയും പാലിക്കാൻ ശ്രദ്ധിക്കുക; നീ ചെല്ലുന്നിടത്തൊക്കെയും വിജയം കൈവരിക്കേണ്ടതിന് അതുവിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.
Kuphela qina, ube lesibindi esikhulu, ukugcina ukwenza ngokomlayo wonke uMozisi inceku yami akulaya wona; ungaphambuki kuwo uye ngakwesokunene loba ngakwesokhohlo, ukuze uphumelele loba ngaphi lapho oya khona.
8 ഈ ന്യായപ്രമാണഗ്രന്ഥത്തിലുള്ളത് നിന്റെ അധരങ്ങളിൽനിന്നു നീങ്ങിപ്പോകരുത്; അതിൽ രേഖപ്പെടുത്തിയിരിക്കുന്നതെല്ലാം ശ്രദ്ധാപൂർവം ചെയ്യേണ്ടതിനു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കണം; എന്നാൽ നിന്റെ പ്രയത്നം സഫലമാകുകയും; നീ വിജയം നേടുകയും ചെയ്യും.
Ugwalo lwalumlayo lungasuki emlonyeni wakho, kodwa uzindle kuwo emini lebusuku, ukuze uqaphele ukwenza njengakho konke okubhaliweyo kulo, ngoba khona uzakwenza indlela yakho iphumelele, ubusuphumelela.
9 ബലവും ധൈര്യവും ഉള്ളവനായിരിക്കാൻ ഞാൻ നിന്നോടു കൽപ്പിച്ചില്ലയോ; ഭയപ്പെടരുത്, ഭ്രമിക്കുകയും അരുത്; നിന്റെ ദൈവമായ യഹോവ നീ പോകുന്നിടത്തൊക്കെയും നിന്നോടുകൂടെ ഉണ്ടായിരിക്കും.”
Kangikulayanga yini? Qina, ume isibindi; ungesabi, ungatshaywa luvalo, ngoba iNkosi uNkulunkulu wakho ilawe loba ngaphi lapho oya khona.
10 അപ്പോൾ യോശുവ ജനത്തിന്റെ നായകന്മാരോട് ഇപ്രകാരം കൽപ്പിച്ചു:
UJoshuwa waselaya izinduna zabantu, esithi:
11 “പാളയത്തിൽ ചെന്നു ജനത്തോട്: ‘നിങ്ങൾക്കാവശ്യമായവ സംഭരിക്കുക. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായിത്തരുന്ന ദേശം കൈവശപ്പെടുത്തുന്നതിന് മൂന്നുദിവസം കഴിഞ്ഞ് യോർദാനക്കരെ കടക്കേണ്ടതാകുന്നു’ എന്നു പറയുക.”
Dabulani phakathi kwenkamba lilaye abantu lithi: Zilungiseleni umphako, ngoba kusesezinsuku ezintathu lizachapha le iJordani, ukuze lingene lidle ilifa lelizwe iNkosi uNkulunkulu wenu elinika lona ukuthi lidle ilifa lalo.
12 എന്നാൽ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പകുതിഗോത്രത്തോടും ഇപ്രകാരം പറഞ്ഞു:
UJoshuwa wasekhuluma kwabakoRubeni labakoGadi lengxenye yesizwe sakoManase esithi:
13 “യഹോവയുടെ ദാസനായ മോശ നിങ്ങൾക്കു നൽകിയ കൽപ്പന ഓർത്തുകൊൾക; ‘നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വിശ്രമംനൽകി ഈ ദേശവും തന്നിരിക്കുന്നു.’
Khumbulani ilizwi uMozisi inceku yeNkosi alilaya ngalo esithi: INkosi uNkulunkulu wenu iyaliphumuza, ilinika lelilizwe.
14 നിങ്ങളുടെ ഭാര്യമാരും കുട്ടികളും കന്നുകാലികളും യോർദാനു കിഴക്ക് മോശ നിങ്ങൾക്കു നൽകിയ ദേശത്തിരിക്കട്ടെ; എന്നാൽ നിങ്ങളിൽ യുദ്ധപ്രാപ്തരായവർ ഒക്കെയും ആയുധധാരികളായി നിങ്ങളുടെ സഹോദരന്മാർക്കു മുമ്പായി കടന്നുചെല്ലുക.
Omkenu, abantwanyana benu, lezifuyo zenu kuzahlala elizweni uMozisi alinika lona nganeno kweJordani; kodwa lina lizachapha lihlomile phambi kwabafowenu, wonke amaqhawe alamandla, libasize,
15 യഹോവ നിങ്ങൾക്കെന്നപോലെ നിങ്ങളുടെ സഹോദരന്മാർക്കും വിശ്രമം നൽകുകയും നിങ്ങളുടെ ദൈവമായ യഹോവ അവർക്കു കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്യുന്നതുവരെ അവരെ സഹായിക്കുക; അതിന്റെശേഷം യഹോവയുടെ ദാസനായ മോശ കിഴക്കു യോർദാന് അക്കരെ നിങ്ങൾക്ക് അവകാശപ്പെടുത്തി നൽകിയിട്ടുള്ള നിങ്ങളുടെ സ്വന്തം ദേശത്തേക്കു മടങ്ങിവന്ന് അതിനെ അനുഭവിച്ചുകൊള്ളണം.”
iNkosi ize iphumuze abafowenu njengani, labo njalo badle ilifa lelizwe iNkosi uNkulunkulu wenu ebanika lona. Lizabuyela-ke elizweni lelifa lenu, lidle ilifa lalo, uMozisi inceku yeNkosi alinika lona, nganeno kweJordani, empumalanga.
16 അവർ യോശുവയോട് ഉത്തരം പറഞ്ഞു: “അങ്ങ് ഞങ്ങളോടു കൽപ്പിച്ചിട്ടുള്ളതൊക്കെയും ഞങ്ങൾ ചെയ്യും; ഞങ്ങളെ അയയ്ക്കുന്നിടത്തൊക്കെയും ഞങ്ങൾ പോകും.
Basebemphendula uJoshuwa besithi: Konke osilaya khona sizakwenza, laloba ngaphi lapho ozasithuma khona sizahamba.
17 ഞങ്ങൾ മോശയെ പൂർണമായും അനുസരിച്ചതുപോലെ അങ്ങയെയും അനുസരിക്കും. അങ്ങയുടെ ദൈവമായ യഹോവ മോശയോടുകൂടി ഇരുന്നതുപോലെ അങ്ങയോടുകൂടിയും ഇരുന്നാൽമാത്രംമതി.
Njengakho konke esamlalela uMozisi ngakho, ngokunjalo sizakulalela. Kuphela iNkosi uNkulunkulu wakho ibe lawe njengoba yayiloMozisi.
18 ആരെങ്കിലും അങ്ങയുടെ കൽപ്പന ചോദ്യംചെയ്യുകയും അങ്ങ് കൽപ്പിക്കുന്ന വാക്ക് അനുസരിക്കാതിരിക്കുകയും ചെയ്താൽ ആ വ്യക്തി മരണത്തിനിരയാകണം. അങ്ങ് ബലവും ധൈര്യവും ഉള്ളവനായിമാത്രം ഇരിക്കുക!”
Wonke umuntu ozavukela umlomo wakho, angalaleli amazwi akho, kukho konke omlaya khona, uzabulawa. Kuphela qina, ume isibindi.