< യോശുവ 9 >

1 യോർദാനു പശ്ചിമഭാഗത്തുള്ള രാജാക്കന്മാർ—മലകളിലും പടിഞ്ഞാറുള്ള കുന്നിൻപ്രദേശങ്ങളിലും, ലെബാനോൻവരെ മെഡിറ്ററേനിയൻ കടലിന്റെ തീരപ്രദേശത്തുമുള്ള ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ രാജ്യങ്ങളിലെ രാജാക്കന്മാർ—
Mafumu onse okhala kumadzulo kwa Yorodani atamva zimenezi pamodzi ndi mafumu okhala ku mayiko a ku mapiri, mu zigwa, mʼmbali mwa Nyanja yayikulu mpaka ku Lebanoni (mafumu a Ahiti, Aamori, Akanaani, Aperezi, Ahivi, ndi Ayebusi),
2 ഈ വസ്തുതകളെല്ലാം കേട്ടപ്പോൾ യോശുവയോടും ഇസ്രായേലിനോടും യുദ്ധംചെയ്യാൻ ഒന്നിച്ചുകൂടി.
anapangana kuti achite nkhondo ndi Yoswa ndi Israeli.
3 എന്നാൽ യോശുവ യെരീഹോവിനോടും ഹായിയോടും ചെയ്തതു ഗിബെയോൻനിവാസികൾ കേട്ടപ്പോൾ,
Koma Ahivi ena a ku Gibiyoni atamva zomwe Yoswa anachitira mizinda ya Yeriko ndi Ai,
4 അവർ ഒരു കൗശലംപ്രയോഗിച്ചു: ഒരു നിവേദകസംഘമായി കീറിപ്പറിഞ്ഞ ചാക്കുകളും കീറിയതും തുന്നിക്കെട്ടിയതുമായ പഴയ വീഞ്ഞുതുരുത്തികളും കഴുതപ്പുറത്തു കയറ്റി,
anaganiza zochita zachinyengo. Anapita nasenzetsa abulu awo chakudya mʼmatumba akalekale ndiponso matumba a vinyo achikopa ongʼambikangʼambika.
5 തേഞ്ഞതും തുന്നിച്ചേർത്തതുമായ ചെരിപ്പും പഴയ വസ്ത്രങ്ങളും ധരിച്ച് അവർ പുറപ്പെട്ടു. അവർ കരുതിയിരുന്ന ആഹാരമെല്ലാം ഉണങ്ങിയതും പൂത്തതുമായ അപ്പമായിരുന്നു.
Anthuwa anavala nsapato zakutha ndi zazigamba ndiponso anavala sanza. Buledi wawo yense anali wowuma ndi wowola.
6 ഗിൽഗാലിലെ പാളയത്തിൽ യോശുവയുടെ അടുക്കൽ ചെന്ന് അദ്ദേഹത്തോടും ഇസ്രായേൽ പുരുഷന്മാരോടും, “ഞങ്ങൾ ദൂരദേശത്തുനിന്നു വന്നിരിക്കുന്നു. ഞങ്ങളോട് ഒരു സമാധാനയുടമ്പടി ചെയ്യണം” എന്നു പറഞ്ഞു.
Ndipo anapita kwa Yoswa ku msasa ku Giligala ndikumuwuza kuti, pamodzi ndi Aisraeli onse, “Ife tachokera ku dziko lakutali, ndipo tikufuna kuti muchite mgwirizano ndi ife.”
7 ഇസ്രായേൽപുരുഷന്മാർ ഹിവ്യരോട്: “ഒരുപക്ഷേ നിങ്ങൾ ഞങ്ങളുടെ സമീപം താമസിക്കുന്നവരായിരിക്കും. അങ്ങനെയെങ്കിൽ എങ്ങനെ നിങ്ങളുമായി ഒരു സമാധാനയുടമ്പടി ഉണ്ടാക്കും?” എന്നു ചോദിച്ചു.
Koma Aisraeli anayankha Ahiviwo kuti, “Mwinatu inu mukukhala pafupi ndi ife. Tsono ife tingachite bwanji mgwirizano ndi inu?”
8 അവർ യോശുവയോട്: “ഞങ്ങൾ നിങ്ങളുടെ ദാസന്മാർ” എന്നു പറഞ്ഞു. എന്നാൽ യോശുവ അവരോട്, “നിങ്ങൾ ആരാകുന്നു? എവിടെനിന്നു വരുന്നു?” എന്നു ചോദിച്ചു.
Iwo anati kwa Yoswa, “Ife ndife akapolo anu.” Tsono Yoswa anawafunsa kuti, “Inu ndinu yani ndipo mukuchokera kuti?”
9 അവർ ഉത്തരമായി, “അങ്ങയുടെ ദൈവമായ യഹോവയുടെ കീർത്തി ഹേതുവായി അങ്ങയുടെ ദാസന്മാർ വളരെ ദൂരത്തുനിന്നു വന്നിരിക്കുന്നു. അവിടന്ന് ഈജിപ്റ്റിൽ ചെയ്തതൊക്കെയും,
Iwo anayankha kuti, “Akapolo anufe tachokera ku dziko lakutali chifukwa tamva za Yehova Mulungu wanu. Tamva mbiri yonse ya zimene Iye anachita ku Igupto,
10 യോർദാനു കിഴക്ക്, ഹെശ്ബോൻരാജാവായ സീഹോൻ, അസ്തരോത്തിലെ ബാശാൻരാജാവായ ഓഗ് എന്നീ രണ്ട് അമോര്യരാജാക്കന്മാരോടു ചെയ്തതും ഞങ്ങൾ കേട്ടിരിക്കുന്നു.
ndi zonse zimene anachita kwa mafumu awiri a Aamori kummawa kwa Yorodani, mfumu Sihoni ya Hesiboni ndi Ogi mfumu ya Basani amene amalamulira ku Asiteroti.
11 അതുകൊണ്ടു ഞങ്ങളുടെ ഗോത്രത്തലവന്മാരും ദേശവാസികൾ എല്ലാവരും ഞങ്ങളോട്, ‘യാത്രയ്ക്കുവേണ്ട ഭക്ഷണസാധനം എടുത്ത്, അവരെ ചെന്നുകണ്ട്, “ഞങ്ങൾ നിങ്ങളുടെ ദാസന്മാരാകുന്നു. ഞങ്ങളുമായി ഒരു സമാധാനയുടമ്പടി ചെയ്യുക” എന്നു പറയണം’ എന്നു പറഞ്ഞു.
Tsono akuluakulu athu ndi onse amene akukhala mʼdziko lathu anati kwa ife. Tengani chakudya cha pa ulendo wanu. Pitani mukakumane nawo ndipo mukati kwa iwo, ‘Ife ndife akapolo anu, ndipo tikufuna kuti mugwirizane nafe za mtendere.’”
12 ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരാൻ പുറപ്പെട്ട നാളിൽ ഭക്ഷണത്തിനായിട്ട് ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളിൽനിന്ന് എടുത്തതാകുന്നു. ഇപ്പോൾ ഇതാ അത് ഉണങ്ങി പൂത്തിരിക്കുന്നു.
Buledi wathuyu anali wotentha pamene timanyamuka ku mudzi kubwera kwa inu. Koma tsopano taonani ali gwaa ndiponso wawola.
13 ഞങ്ങൾ വീഞ്ഞുനിറച്ച ഈ തുരുത്തികൾ പുത്തനായിരുന്നു; ഇപ്പോൾ ഇതാ അവ കീറിയിരിക്കുന്നു; ഞങ്ങളുടെ വസ്ത്രവും ചെരിപ്പും ദീർഘദൂരയാത്രമൂലം പഴകിയിരിക്കുന്നു.”
Zikopa zimene tinathiramo vinyozi zinali zatsopano, koma taonani zathetheka. Zovala zathu ndi nsapato zathu zatha chifukwa cha kutalika kwa ulendo.
14 ഇസ്രായേൽപുരുഷന്മാർ യഹോവയോടു ചോദിക്കാതെ അവരുടെ ഭക്ഷണസാധനങ്ങൾ രുചിച്ചുനോക്കി.
Aisraeli anatengako chakudya chawo koma sanafunse kwa Yehova.
15 അവരെ ജീവിക്കാൻ അനുവദിക്കുമെന്നുള്ള ഒരു സമാധാനയുടമ്പടി യോശുവ അവരുമായി ചെയ്തു; സമൂഹത്തിലെ പ്രഭുക്കന്മാർ അതു ശപഥംചെയ്ത് അംഗീകരിക്കുകയും ചെയ്തു.
Choncho Yoswa anapangana nawo za mtendere kuti sadzawapha, ndipo atsogoleri a gulu anavomereza pochita lumbiro.
16 ഗിബെയോന്യരുമായി സമാധാനയുടമ്പടി ചെയ്ത് മൂന്നുദിവസം കഴിഞ്ഞപ്പോൾ, അവർ സമീപത്തു താമസിക്കുന്ന അയൽക്കാർ ആണെന്ന് ഇസ്രായേല്യർ മനസ്സിലാക്കി.
Patatha masiku atatu atachita mgwirizano wa mtendere ndi Agibiyoni, Aisraeli anamva kuti anali anansi awo, anthu amene amakhala nawo pafupi.
17 അതിനാൽ ഇസ്രായേല്യർ പുറപ്പെട്ടു മൂന്നാംദിവസം അവരുടെ പട്ടണങ്ങളായ ഗിബെയോൻ, കെഫീരാ, ബേരോത്ത്, കിര്യത്ത്-യെയാരീം എന്നിവിടങ്ങളിൽ എത്തി.
Tsono Aisraeli ananyamuka ulendo ndipo tsiku lachitatu anafika ku mizinda ya Gibiyoni, Kefira, Beeroti ndi Kiriati-Yearimu.
18 ഇസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു സമൂഹത്തിലെ പ്രഭുക്കന്മാർ ശപഥംചെയ്യുകമൂലം ഇസ്രായേൽമക്കൾ അവരെ ആക്രമിച്ചില്ല. എന്നാൽ സഭമുഴുവനും പ്രഭുക്കന്മാരുടെനേരേ പിറുപിറുത്തു.
Koma Aisraeli sanawaphe anthuwo chifukwa atsogoleri awo anali atalonjeza mʼdzina la Yehova Mulungu wa Israeli za Agibiyoniwo. Koma anthu onse anatsutsana ndi atsogoleriwo.
19 എന്നാൽ പ്രഭുക്കന്മാർ അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ഞങ്ങൾ ശപഥം ചെയ്തിരിക്കുകയാൽ നമുക്കിപ്പോൾ അവരെ തൊട്ടുകൂടാ.
Koma atsogoleriwo anayankha kuti, “Ife tinawalonjeza mʼdzina la Yehova, Mulungu wa Israeli, ndipo tsopano sitingawaphe.
20 നമുക്ക് അവരോട് ഇങ്ങനെ ചെയ്യാം: അവരെ ജീവിക്കാൻ അനുവദിക്കുക. അല്ലെങ്കിൽ നാം ചെയ്ത ശപഥം ലംഘിക്കുന്നതുമൂലം ദൈവകോപം നമ്മുടെമേൽ വരുമല്ലോ.
Chimene tidzachita nawo ndi ichi: Tidzawasiya akhale ndi moyo kuti mkwiyo wa Yehova usatigwere chifukwa chophwanya lonjezo limene tinawalonjeza.”
21 അവർ ജീവിക്കട്ടെ. എങ്കിലും അവർ മുഴുവൻ സമൂഹത്തിനും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കട്ടെ.” അങ്ങനെ അവരോടുള്ള പ്രഭുക്കന്മാരുടെ ശപഥം പാലിക്കപ്പെട്ടു.
Anapitiriza kunena kuti “Asiyeni akhale ndi moyo, komabe akhale otidulira mitengo ndi kutitungira madzi ogwiritsa ntchito pa chipembedzo.” Lonjezo la atsogoleriwo linasungidwa.
22 പിന്നെ യോശുവ ഗിബെയോന്യരെ വിളിച്ച് അവരോട്, “നിങ്ങൾ ഞങ്ങളുടെ സമീപം താമസിക്കെ, വളരെദൂരെ താമസിക്കുന്നു എന്നു പറഞ്ഞു ഞങ്ങളെ കബളിപ്പിച്ചതെന്ത്?
Kenaka Yoswa anayitanitsa Agibiyoni aja nawafunsa kuti, “Chifukwa chiyani inu munatinyenga ponena kuti mumachokera kutali pamene zoona zake nʼzoti mumakhala pafupi pomwe pano?
23 അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ശപിക്കപ്പെട്ടവരാകുന്നു. നിങ്ങൾ എല്ലാ കാലവും എന്റെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിത്തുടരും” എന്നു പറഞ്ഞു.
Tsopano popeza mwachita izi, Mulungu wakutembererani ndipo palibe wina mwa inu amene akhale mfulu. Nthawi zonse inu muzidzatidulira nkhuni ndi kutitungira madzi ku Nyumba ya Yehova.”
24 അവർ യോശുവയോട്: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് ഈ ദേശമെല്ലാം തരുമെന്നും നിങ്ങളുടെമുമ്പിൽനിന്ന് ഈ ദേശവാസികളെയെല്ലാം ഉന്മൂലനംചെയ്യുമെന്നും തന്റെ ദാസനായ മോശയോടു കൽപ്പിച്ചിരിക്കുന്നെന്ന് അടിയങ്ങൾക്കറിവു കിട്ടിയതിനാൽ നിങ്ങൾനിമിത്തം ഞങ്ങളുടെ ജീവനെക്കുറിച്ചുള്ള ഭയത്താൽ ഇതു ചെയ്തു.
Iwo anayankha Yoswa kuti, “Ife akapolo anufe tinachita zimenezi chifukwa tinamva bwino lomwe kuti Yehova Mulungu wanu analamula Mose mtumiki wake kuti adzakupatsani dziko lonseli ndi kuti anthu onse okhalamo adzaphedwe. Tsono ife tinachita mantha aakulu ndipo tinachita zimenezi pofuna kupulumutsa miyoyo yathu.
25 ഇപ്പോൾ ഇതാ, ഞങ്ങൾ അങ്ങയുടെ കരങ്ങളിലാണ്; അങ്ങേക്കു നല്ലതെന്നും ശരിയെന്നും തോന്നുന്നതെന്തും ഞങ്ങളോടു ചെയ്തുകൊൾക” എന്നു പറഞ്ഞു.
Tsopanotu ife tili mʼmanja mwanu, ndipo inu chitani nafe monga kukukomerani.”
26 അങ്ങനെ യോശുവ ഇസ്രായേൽമക്കളിൽനിന്നും അവരെ രക്ഷിച്ചു; അവർ അവരെ കൊന്നില്ല.
Tsono Yoswa anawapulumutsa mʼmanja mwa Aisraeli ndipo sanawaphe.
27 അന്ന് അവരെ ഇസ്രായേല്യസമൂഹത്തിനും യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് അവന്റെ യാഗപീഠത്തിനും വിറകുകീറുന്നവരും വെള്ളംകോരുന്നവരുമാക്കി. അവർ ഇന്നുവരെയും അങ്ങനെ ചെയ്തുവരുന്നു.
Kuyambira tsiku limenelo Agibiyoni aja anasanduka odula nkhuni zaguwa lansembe la Yehova ndiponso otunga madzi. Mpaka lero lino iwo akuchitabe zimenezi kulikonse kumene Yehova anasankha.

< യോശുവ 9 >