< യോശുവ 21 >

1 ഇതിനുശേഷം ലേവ്യരുടെ കുടുംബത്തലവന്മാർ—കനാനിലെ ശീലോവിൽവെച്ച്—പുരോഹിതനായ എലെയാസാർ, നൂന്റെ മകനായ യോശുവ, ഇസ്രായേലിലെ മറ്റു ഗോത്രത്തലവന്മാർ എന്നിവരുടെ അടുക്കൽവന്ന് അവരോട്: “ഞങ്ങൾക്കു താമസിക്കാൻ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികൾക്കു പുൽമേടുകളും തരാൻ യഹോവ മോശമുഖാന്തരം കൽപ്പിച്ചിട്ടുണ്ടല്ലോ” എന്നു പറഞ്ഞു.
Et les chefs des pères des Lévites s’approchèrent d’Éléazar, le sacrificateur, et de Josué, fils de Nun, et des chefs des pères des tribus des fils d’Israël,
2
et leur parlèrent à Silo, dans le pays de Canaan, disant: L’Éternel a commandé par Moïse qu’on nous donne des villes pour y habiter, et leurs banlieues pour nos bêtes.
3 അങ്ങനെ ഇസ്രായേൽമക്കൾ തങ്ങളുടെ സ്വന്ത അവകാശത്തിൽനിന്ന് യഹോവയുടെ കൽപ്പനപ്രകാരം ഈ പട്ടണങ്ങളും പുൽമേടുകളും ലേവ്യർക്കു കൊടുത്തു:
Et les fils d’Israël donnèrent de leur héritage aux Lévites, selon le commandement de l’Éternel, ces villes-ci, avec leurs banlieues:
4 കെഹാത്യർക്കു കുലംകുലമായി ആദ്യത്തെ നറുക്കുവീണു. പുരോഹിതനായ അഹരോന്റെ പിൻഗാമികളായ ലേവ്യർക്ക്, യെഹൂദാ, ശിമെയോൻ, ബെന്യാമീൻ, എന്നീ ഗോത്രങ്ങളുടെ അവകാശത്തിൽനിന്നു പതിമ്മൂന്നു പട്ടണങ്ങൾ ലഭിച്ചു.
Et le lot échut aux familles des Kehathites. Et il y eut, par le sort, pour les fils d’Aaron, le sacrificateur, d’entre les Lévites, 13 villes de la tribu de Juda, et de la tribu des Siméonites, et de la tribu de Benjamin;
5 കെഹാത്തിന്റെ മറ്റു പിൻഗാമികൾക്ക്, എഫ്രയീംഗോത്രം, ദാൻഗോത്രം, മനശ്ശെയുടെ പകുതിഗോത്രം എന്നിവരുടെ അവകാശത്തിൽനിന്നു പത്തു പട്ടണങ്ങൾ ലഭിച്ചു.
et pour les autres fils de Kehath, dix villes des familles de la tribu d’Éphraïm, et de la tribu de Dan, et de la demi-tribu de Manassé, par le sort;
6 ഗെർശോന്റെ പിൻഗാമികൾക്ക്, യിസ്സാഖാർഗോത്രം, ആശേർഗോത്രം, നഫ്താലിഗോത്രം, ബാശാനിലെ മനശ്ശെയുടെ പകുതിഗോത്രം എന്നിവരുടെ അവകാശത്തിൽനിന്ന് പതിമ്മൂന്നു പട്ടണങ്ങൾ ലഭിച്ചു.
et pour les fils de Guershon, 13 villes des familles de la tribu d’Issacar, et de la tribu d’Aser, et de la tribu de Nephthali, et de la demi-tribu de Manassé, en Basan, par le sort;
7 മെരാരിയുടെ പിൻഗാമികൾക്കു കുലംകുലമായി രൂബേൻ, ഗാദ്, സെബൂലൂൻ എന്നീ ഗോത്രങ്ങളുടെ അവകാശത്തിൽനിന്ന് പന്ത്രണ്ടു പട്ടണങ്ങൾ ലഭിച്ചു.
[et] pour les fils de Merari, selon leurs familles, douze villes de la tribu de Ruben, et de la tribu de Gad, et de la tribu de Zabulon.
8 ഇപ്രകാരം ഇസ്രായേൽമക്കൾ ലേവ്യർക്ക് ഈ പട്ടണങ്ങളും അവയുടെ പുൽമേടുകളും യഹോവ മോശമുഖാന്തരം കൽപ്പിച്ചതിൻപ്രകാരം വിഭജിച്ചുകൊടുത്തു.
Et les fils d’Israël donnèrent aux Lévites, par le sort, ces villes-là et leurs banlieues, comme l’Éternel l’avait commandé par Moïse.
9 യെഹൂദാഗോത്രത്തിൽനിന്നും ശിമെയോൻഗോത്രത്തിൽനിന്നും താഴേ പേരുപറയുന്ന പട്ടണങ്ങളെ കൊടുത്തു.
Et ils donnèrent, de la tribu des fils de Juda et de la tribu des fils de Siméon, ces villes-ci, qu’on nomma par leurs noms,
10 (ലേവ്യരിൽ കെഹാത്യകുലങ്ങളിൽപ്പെട്ട അഹരോന്റെ പിൻഗാമികൾക്കാണ് ഇവ ലഭിച്ചത്. കാരണം ആദ്യത്തെ നറുക്ക് അവർക്കാണു വീണത്.)
et qui furent pour les fils d’Aaron, des familles des Kehathites, d’entre les fils de Lévi; car le premier lot fut pour eux.
11 യെഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബയും ചുറ്റുപാടുമുള്ള പുൽമേടുകളും അവർക്കു കൊടുത്തു. (അനാക്കിന്റെ പൂർവപിതാവായിരുന്നു അർബാ.)
On leur donna: Kiriath-Arba ([Arba était] père d’Anak), c’est Hébron, dans la montagne de Juda, et sa banlieue autour d’elle.
12 എന്നാൽ പട്ടണത്തിനു ചുറ്റുമുള്ള നിലങ്ങളും ഗ്രാമങ്ങളും അവർ യെഫുന്നയുടെ മകനായ കാലേബിന് അവകാശമായി കൊടുത്തു.
Mais la campagne de la ville et ses hameaux, ils les donnèrent à Caleb, fils de Jephunné, pour sa possession.
13 പുരോഹിതനായ അഹരോന്റെ പിൻഗാമികൾക്ക് അവർ ഹെബ്രോൻ (കൊലചെയ്തവർക്കുള്ള അഭയപട്ടണം), ലിബ്നാ,
Et ils donnèrent aux fils d’Aaron, le sacrificateur, la ville de refuge pour l’homicide: Hébron et sa banlieue; et Libna et sa banlieue,
14 യത്ഥീർ, എസ്തെമോവ,
et Jatthir et sa banlieue, et Eshtemoa et sa banlieue,
15 ഹോലോൻ, ദെബീർ,
et Holon et sa banlieue, et Debir et sa banlieue,
16 ആയിൻ, യുത്ത, ബേത്-ശേമെശ് എന്നീ പട്ടണങ്ങളും അവയുടെ പുൽമേടുകളും ഇങ്ങനെ ഈ രണ്ടു ഗോത്രങ്ങളിൽനിന്നായി ഒൻപതു പട്ടണങ്ങളും;
et Aïn et sa banlieue, et Jutta et sa banlieue, [et] Beth-Shémesh et sa banlieue, neuf villes de ces deux tribus-là;
17 ബെന്യാമീൻഗോത്രത്തിൽനിന്ന്, ഗിബെയോൻ, ഗേബാ,
et de la tribu de Benjamin: Gabaon et sa banlieue, Guéba et sa banlieue,
18 അനാഥോത്ത്, അൽമോൻ എന്നിവയും അവയുടെ പുൽമേടുകളുമായി നാലു പട്ടണങ്ങളും കൊടുത്തു.
Anathoth et sa banlieue, et Almon et sa banlieue, quatre villes.
19 ഇങ്ങനെ അഹരോന്റെ പിൻഗാമികളായ പുരോഹിതന്മാർക്കെല്ലാംകൂടി പതിമ്മൂന്നു പട്ടണങ്ങളും അവയുടെ പുൽമേടുകളും ലഭിച്ചു.
Toutes les villes des fils d’Aaron, sacrificateurs: 13 villes et leurs banlieues.
20 ലേവ്യരിൽ കെഹാത്യകുലത്തിൽ ശേഷിച്ചവർക്ക് എഫ്രയീംഗോത്രത്തിൽനിന്നും പട്ടണങ്ങൾ ലഭിച്ചു.
Et pour les familles des fils de Kehath, les autres Lévites d’entre les fils de Kehath, les villes de leur lot furent de la tribu d’Éphraïm.
21 എഫ്രയീം മലനാട്ടിൽ ശേഖേം (കൊലചെയ്തവർക്കുള്ള അഭയപട്ടണം), ഗേസെർ,
Ils leur donnèrent la ville de refuge pour l’homicide: Sichem et sa banlieue, dans la montagne d’Éphraïm; et Guézer et sa banlieue,
22 കിബ്സയീം, ബേത്-ഹോരോൻ, ഇങ്ങനെ നാലു പട്ടണവും അവയുടെ പുൽമേടുകളും,
et Kibtsaïm et sa banlieue, et Beth-Horon et sa banlieue, quatre villes;
23 ദാൻഗോത്രത്തിൽനിന്ന് എൽ-തെക്കേ, ഗിബ്ബെഥോൻ,
et de la tribu de Dan: Eltheké et sa banlieue, Guibbethon et sa banlieue,
24 അയ്യാലോൻ, ഗത്ത്-രിമ്മോൻ ഇങ്ങനെ നാലു പട്ടണവും അവയുടെ പുൽമേടുകളും,
Ajalon et sa banlieue, Gath-Rimmon et sa banlieue, quatre villes;
25 മനശ്ശെയുടെ പകുതിഗോത്രത്തിൽനിന്ന് താനാക്ക്, ഗത്ത്-രിമ്മോൻ ഇങ്ങനെ രണ്ടു പട്ടണവും അവയുടെ പുൽമേടുകളും;
et de la demi-tribu de Manassé: Thaanac et sa banlieue, et Gath-Rimmon et sa banlieue, deux villes.
26 ഈ പത്തു പട്ടണങ്ങളും അവയുടെ പുൽമേടുകളും കെഹാത്യകുലത്തിൽ ശേഷിച്ചവർക്കു ലഭിച്ചു.
En tout dix villes et leurs banlieues, pour les familles des autres fils de Kehath.
27 ലേവിഗോത്രത്തിൽപ്പെട്ട ഗെർശോന്യർക്ക്, മനശ്ശെയുടെ പകുതിഗോത്രത്തിൽനിന്ന്: ബാശാനിലെ ഗോലാൻ (കൊലചെയ്തവർക്കുള്ള അഭയപട്ടണം), ബെയെസ്തേര ഇങ്ങനെ രണ്ടു പട്ടണങ്ങളും അവയുടെ പുൽമേടുകളും,
Et pour les fils de Guershon, d’entre les familles des Lévites, il y eut, de la demi-tribu de Manassé, la ville de refuge pour l’homicide: Golan, en Basan, et sa banlieue; et Beeshtra et sa banlieue, deux villes;
28 യിസ്സാഖാർ ഗോത്രത്തിൽനിന്ന്, കിശ്യോൻ, ദാബെരത്ത്,
et de la tribu d’Issacar: Kishion et sa banlieue, Dabrath et sa banlieue,
29 യർമൂത്ത്, ഏൻ-ഗന്നീം ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും;
Jarmuth et sa banlieue, En-Gannim et sa banlieue, quatre villes;
30 ആശേർ ഗോത്രത്തിൽനിന്ന്, മിശാൽ, അബ്ദോൻ,
et de la tribu d’Aser: Misheal et sa banlieue, Abdon et sa banlieue,
31 ഹെൽക്കത്ത്, രെഹോബ് ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും;
Helkath et sa banlieue, et Rehob et sa banlieue, quatre villes;
32 നഫ്താലിഗോത്രത്തിൽനിന്ന്, ഗലീലായിലെ കേദേശ് (കൊലചെയ്തവർക്കുള്ള അഭയപട്ടണം), ഹമ്മോത്ത്-ദോർ, കർഥാൻ. ഇങ്ങനെ മൂന്നു പട്ടണങ്ങളും അവയുടെ പുൽമേടുകളും;
et de la tribu de Nephthali, la ville de refuge pour l’homicide: Kédesh, en Galilée, et sa banlieue; et Hammoth-Dor et sa banlieue, et Karthan et sa banlieue, trois villes.
33 ആകെ പതിമ്മൂന്നു പട്ടണങ്ങളും അവയുടെ പുൽമേടുകളും ഗെർശോന്യർക്ക് കുലംകുലമായി ലഭിച്ചു.
Toutes les villes des Guershonites, selon leurs familles: 13 villes et leurs banlieues.
34 ശേഷം ലേവ്യരിൽ മെരാര്യകുലത്തിന്, സെബൂലൂൻഗോത്രത്തിൽനിന്ന്. യൊക്നെയാം, കർഥ,
Et pour les familles des fils de Merari, les autres Lévites, [on donna], de la tribu de Zabulon: Jokneam et sa banlieue, Kartha et sa banlieue,
35 ദിമ്നി, നഹലാൽ. ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും
Dimna et sa banlieue, Nahalal et sa banlieue, quatre villes;
36 രൂബേൻഗോത്രത്തിൽനിന്ന്: ബേസെർ, യാഹാസ്,
et de la tribu de Ruben: Bétser et sa banlieue, et Jahtsa et sa banlieue,
37 കെദേമോത്ത്, മേഫാത്ത് ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും;
Kedémoth et sa banlieue, et Méphaath et sa banlieue, quatre villes;
38 ഗാദ്ഗോത്രത്തിൽനിന്ന്, ഗിലെയാദിലെ രാമോത്ത് (കൊലചെയ്തവർക്കുള്ള അഭയപട്ടണം), മഹനയീം,
et de la tribu de Gad, la ville de refuge pour l’homicide: Ramoth, en Galaad, et sa banlieue; et Mahanaïm et sa banlieue,
39 ഹെശ്ബോൻ, യാസേർ എന്നീ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും.
Hesbon et sa banlieue, Jahzer et sa banlieue: en tout, quatre villes.
40 ഇങ്ങനെ ആകെ പന്ത്രണ്ടു പട്ടണങ്ങൾ, ശേഷം ലേവ്യരിൽപ്പെട്ട മെരാര്യകുലത്തിനു ലഭിച്ചു.
Toutes ces villes étaient aux fils de Merari, selon leurs familles, – le reste des familles des Lévites; leur lot fut de douze villes.
41 ഇസ്രായേല്യരുടെ അവകാശത്തിൽനിന്ന് ലേവ്യർക്ക് ആകെ നാൽപ്പത്തെട്ടു പട്ടണങ്ങളും അവയുടെ പുൽമേടുകളും ലഭിച്ചു.
Toutes les villes des Lévites, au milieu de la possession des fils d’Israël: 48 villes et leurs banlieues.
42 ഓരോ പട്ടണത്തിനുചുറ്റും പുൽമേടുകൾ ഉണ്ടായിരുന്നു. എല്ലാ പട്ടണങ്ങളുടെയും ഭൂപ്രകൃതി ഏകദേശം ഒരുപോലെതന്നെയായിരുന്നു.
Chacune de ces villes avait sa banlieue autour d’elle; il en était ainsi pour toutes ces villes.
43 അങ്ങനെ യഹോവ, ഇസ്രായേലിന്, താൻ അവരുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു ശപഥംചെയ്ത ദേശമെല്ലാം കൊടുത്തു; അവർ അതു കൈവശപ്പെടുത്തി അവിടെ താമസമുറപ്പിച്ചു.
Et l’Éternel donna à Israël tout le pays qu’il avait juré de donner à leurs pères; et ils le possédèrent, et y habitèrent.
44 പിതാക്കന്മാരോടു ശപഥംചെയ്തതുപോലെ യഹോവ എല്ലാ ഭാഗത്തുനിന്നും അവർക്കു സ്വസ്ഥതനൽകി. ശത്രുക്കളിൽ ഒരുവനുപോലും അവരുടെനേരേ നിൽക്കാൻ സാധിച്ചില്ല; അവരുടെ ശത്രുക്കളെയെല്ലാം യഹോവ അവരുടെ കൈയിൽ ഏൽപ്പിച്ചു.
Et l’Éternel leur donna du repos à l’entour, selon tout ce qu’il avait juré à leurs pères; et, de tous leurs ennemis, pas un homme ne tint devant eux; l’Éternel livra tous leurs ennemis entre leurs mains.
45 യഹോവ ഇസ്രായേൽഗോത്രത്തിനു നൽകിയ നല്ല വാഗ്ദാനങ്ങളിൽ ഒന്നുപോലും നിറവേറപ്പെടാതിരുന്നില്ല; അവയെല്ലാം നിറവേറി.
Il ne tomba pas un mot de toutes les bonnes paroles que l’Éternel avait dites à la maison d’Israël: tout arriva.

< യോശുവ 21 >