< യോശുവ 19 >
1 രണ്ടാമത്തെ നറുക്ക് കുലംകുലമായി ശിമെയോൻ ഗോത്രത്തിനുവീണു. അവരുടെ ഓഹരി യെഹൂദയുടെ അവകാശത്തിന് ഇടയിലായിരുന്നു.
西默盎,西默盎支派子孫,按照家族得了第二籤,他們的士地是在猶大子孫的產業內。
2 അവരുടെ ഭൂപ്രദേശം: ബേർ-ശേബാ അഥവാ, ശേബാ, മോലാദാ,
他們分得的產業:是貝爾舍巴、舍瑪、摩拉達、
5 സിക്ലാഗ്, ബേത്-മർക്കാബോത്ത്, ഹസർ-സൂസ,
漆刻拉格、貝特瑪爾加波特、哈匝爾穌撒、
6 ബേത്-ലെബായോത്ത്, ശാരൂഹെൻ—ഇങ്ങനെ പതിമ്മൂന്നു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
特肋巴敖特和沙魯恒:共計十三座城笸所屬村鎮;
7 ആയിൻ, രിമ്മോൻ, ഏഥെർ, ആശാൻ—ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
阿殷、黎孟、厄特爾和巴商:共計四座城和所屬村鎮;
8 തെക്കേദേശത്തെ രാമ എന്ന ബാലത്ത്-ബേർവരെ ഈ പട്ടണങ്ങളുടെ ചുറ്റുമുള്ള എല്ലാ ഗ്രാമങ്ങളും ഉൾപ്പെടുന്നു. ഇതായിരുന്നു ശിമെയോന്യഗോത്രത്തിനു കുലംകുലമായി കിട്ടിയ ഓഹരി.
尚有這些城市四週所有的村鎮,直到巴阿拉特貝爾即乃革布的辣瑪:以上是西默盎支派子孫,按照家族分得的產業。
9 യെഹൂദയുടെ ഭാഗം അവർക്കു വേണ്ടതിൽ കൂടുതൽ ഉണ്ടായിരുന്നതുകൊണ്ടു ശിമെയോന്യരുടെ ഓഹരി യെഹൂദയുടെ ഓഹരിയിൽനിന്ന് എടുത്തു. അങ്ങനെ ശിമെയോന്യർക്ക് അവരുടെ ഓഹരി യെഹൂദയുടെ അവകാശഭൂമിയിൽനിന്നു ലഭിച്ചു.
西默盎子孫的產業,取自猶大子孫的土地,是因為猶大子孫分得的地區,過於廣大,因此西默盎子孫在他們的境內,分得了產業。
10 മൂന്നാമത്തെ നറുക്ക് കുലംകുലമായി സെബൂലൂൻ ഗോത്രത്തിനുവീണു. അവരുടെ അവകാശത്തിന്റെ അതിര് സാരീദുവരെ ചെന്നു.
則步隆子孫,按照家族,得了第三籤,他們領域的界限直達沙杜得。
11 ആ അതിര് പടിഞ്ഞാറോട്ടുചെന്ന്, മരലയിൽ കയറി, ദബ്ബേശേത്തിനെ സ്പർശിച്ചുകൊണ്ട് യൊക്നെയാമിനു സമീപമുള്ള മലയിടുക്കുവരെ നീണ്ടുകിടന്നു.
由此西上,直達瑪阿拉,路經達巴舍特和約刻乃罕前面的小河,
12 സാരീദിൽനിന്ന് അതു കിഴക്കോട്ടു സൂര്യോദയത്തിനുനേരേ കിസ്ളോത്ത്-താബോരിന്റെ അതിരിലേക്കു തിരിഞ്ഞു ദാബെരത്തിൽ ചെന്നു യാഫിയയിൽ എത്തുന്നു.
再由沙杜得向東轉向日出之地,直到基斯羅特大博爾,經多貝辣特,直上至雅非亞;
13 കിഴക്കോട്ടു ചെന്ന് ഗത്ത്-ഹേഫെരിലും ഏത്ത്-കാസീനിലും പ്രവേശിച്ച് രിമ്മോനിൽക്കൂടി പുറത്തുവന്ന്, നേയായിലേക്കു തിരിയുന്നു.
由此折東,經加特赫費爾,至依塔卡親,出黎孟直到乃阿;
14 അവിടെ ആ അതിര് വടക്കോട്ടു ചുറ്റി ഹന്നാഥോനിൽ കടന്നു യിഫ്താഹ്-ഏൽ താഴ്വരയിൽ അവസാനിക്കുന്നു.
再由此北上,轉向哈納通,直達依費塔赫耳山谷。
15 കത്താത്ത്, നഹലാൽ, ശിമ്രോൻ, യിദല, ബേത്ലഹേം—ഇങ്ങനെ പന്ത്രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു.
境內有....卡塔特、哈拉耳、史默龍、依德哈拉和貝特肋恒:共計十二座城和所屬村鎮。
16 സെബൂലൂൻ ഗോത്രത്തിനു കുലംകുലമായി ലഭിച്ച അവകാശമായിരുന്നു ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
這些城和村鎮是則步隆子孫按照家族所分得的產業。
17 നാലാമത്തെ നറുക്ക് കുലംകുലമായി യിസ്സാഖാർ ഗോത്രത്തിനുവീണു.
依撒加爾,即依撒加爾子孫,按照家族,得了第四籤。
18 യെസ്രീൽ, കെസുല്ലോത്ത്, ശൂനേം,
他們的領域是:依次辣耳、革穌羅特、叔能、
19 ഹഫാരയീം, ശീയോൻ, അനാഹരാത്ത്,
哈法辣殷、史雍、阿納哈辣特、
20 രബ്ബീത്ത്, കിശ്യോൻ, ഏബെസ്;
多貝辣特、克史雍、厄貝茲、
21 രേമെത്ത്, ഏൻ-ഗന്നീം, എൻ-ഹദ്ദാ, ബേത്-പസ്സേസ് എന്നിവ ഉൾപ്പെടുന്നതായിരുന്നു അവരുടെ ദേശം.
勒默特、恩加寧、恩哈達、貝特帕責茲。
22 അവരുടെ അതിര് താബോർ, ശഹസൂമ, ബേത്-ശേമെശ് എന്നിവയിൽ എത്തി യോർദാൻനദിയിൽ അവസാനിക്കുന്നു. ഇങ്ങനെ പതിനാറുപട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
邊界上還有大博爾、沙哈漆瑪、貝特舍默士、直達約旦河:計共共十六座城和所屬村鎮。
23 ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ആയിരുന്നു യിസ്സാഖാർ ഗോത്രത്തിനു കുലംകുലമായി ലഭിച്ച ഓഹരി.
這些城和所屬村鎮,是依撒加爾支派子孫,按照家族分得的產業。
24 അഞ്ചാമത്തെ നറുക്ക് കുലംകുലമായി ആശേർ ഗോത്രത്തിനുവീണു.
阿協爾支派子孫,按照家族,得了第五籤。 2
25 അവരുടെ ദേശം: ഹെൽക്കത്ത്, ഹലി, ബേതെൻ, അക്ശാഫ്,
他們得的領域是:赫爾卡特、哈里、貝騰、阿革沙弗、
26 അലാമ്മേലേക്, അമാദ്, മിശാൽ എന്നിവയായിരുന്നു. പടിഞ്ഞാറുവശത്ത് അതിന്റെ അതിര് കർമേൽ, സീഹോർ-ലിബ്നാത്ത് എന്നിവയെ സ്പർശിച്ചിരുന്നു.
阿拉默協客、阿瑪得、米沙爾;西至加爾默耳笸里貝納特河,
27 അവിടെനിന്ന് കിഴക്കോട്ടു ബേത്-ദാഗോനിലേക്കു തിരിഞ്ഞ് സെബൂലൂൻ, യിഫ്താഹ്-ഏൽ താഴ്വര എന്നിവയെ സ്പർശിച്ചുകൊണ്ട്, വടക്ക് ബേത്-ഏമെക്ക്, നെയീയേൽ എന്നിവയിൽ കടന്ന്, ഇടത്ത് കാബൂലിൽക്കൂടി
然後轉向東方,直達貝特達貢與責布隆和北方的依費塔赫耳山谷相接;再經貝特厄默克和乃乃耶耳,至加步耳北部;
28 അബ്ദോൻ, രെഹോബ്, ഹമ്മോൻ, കാനാ എന്നിവയിലും മഹാനഗരമായ സീദോനിലും ചെല്ലുന്നു.
再經阿貝冬、勒曷布、哈孟、卡納、直達漆冬大城,
29 ആ അതിര് പിന്നീട് രാമായിലേക്കും കോട്ടയാൽ ചുറ്റപ്പെട്ട സോർപട്ടണത്തിലേക്കും തിരിഞ്ഞ്, ഹോസയിലേക്കുചെന്ന് അക്സീബ്, ഉമ്മ, അഫേക്ക്, രെഹോബ്, എന്നീ പട്ടണങ്ങളുടെ മേഖലയിൽ, മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു. ഇരുപത്തിരണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
由此轉向拉瑪直至左爾堅城,再轉向拉瑪,直達於海。此外尚有瑪哈曷布、阿革齊布、
31 ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ആയിരുന്നു കുലംകുലമായി ആശേർ ഗോത്രത്തിനു ലഭിച്ച ഓഹരി.
這些城和村鎮,是阿協爾子孫,照按家族分得的產業。
32 ആറാമത്തെ നറുക്ക് കുലംകുലമായി നഫ്താലി ഗോത്രത്തിനുവീണു.
納斐塔里,即納斐塔里支派子孫,按照家族,得了第六籤。
33 അവരുടെ അതിര് ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി, അദാമീ-നെക്കേബ്, യബ്നേൽ, ലക്കൂം എന്നിവ കടന്ന്, യോർദാൻനദിയിൽ അവസാനിക്കുന്നു.
他們的邊界,是起自赫肋弗和匝納寧橡樹,經阿達米乃刻布和雅貝乃耳,直到拉孔,迄於約旦河。
34 പിന്നെ ആ അതിര് പടിഞ്ഞാറോട്ട് അസ്നോത്ത്-താബോരിൽക്കൂടി ചെന്ന്, അവിടെനിന്നും സെബൂലൂനെ തെക്കുവശത്തും ആശേരിനെ പടിഞ്ഞാറും യോർദാനെ കിഴക്കും സ്പർശിച്ചുകൊണ്ട് ഹുക്കോക്കിൽ അവസാനിക്കുന്നു.
西方邊界,由阿次諾特大博爾,直達胡科克,南接則步隆,西接阿協爾。東方以約旦河為界。
35 സിദ്ദിം, സേർ, ഹമാത്ത്, രക്കത്ത്, കിന്നെരെത്ത്;
設防的城市有漆丁、責爾、哈瑪特、辣卡特、基乃勒特、
37 കേദേശ്, എദ്രെയി, എൻ-ഹാസോർ,
卡德士、厄德勒、恩哈祚爾、
38 യിരോൻ, മിഗ്ദൽ-ഏൽ, ഹോരേം, ബേത്-അനാത്ത്, ബേത്-ശേമെശ് എന്നിങ്ങനെ കോട്ടയാൽ ചുറ്റപ്പെട്ട ഉറപ്പുള്ള പട്ടണങ്ങളും ആയിരുന്നു. ആകെ പത്തൊൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.
依郎、米革達肋耳、曷楞、貝特阿納特和貝特舍默士:共計十九座城和所屬村鎮。
39 ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുമായിരുന്നു കുലംകുലമായി നഫ്താലി ഗോത്രത്തിനു ലഭിച്ച ഓഹരി.
這些城和村鎮,是納斐塔里支派子孫,按照家族分得的產業。
40 ഏഴാമത്തെ നറുക്ക് കുലംകുലമായി ദാൻഗോത്രത്തിന്നുവീണു.
丹支派子孫,按照家族,得了第七籤。
41 അവരുടെ അവകാശഭൂമി ഉൾപ്പെട്ട പ്രദേശം ഇതായിരുന്നു: സോരാ, എസ്തായോൽ, ഈർ-ശേമെശ്,
他們分得的領域是:祚辣、厄市陶耳、依爾舍默士、
42 ശാലബ്ബീൻ, അയ്യാലോൻ, യിത്ല,
沙阿拉賓、阿雅隆、依特拉、
44 എൽ-തെക്കേ, ഗിബ്ബെഥോൻ, ബാലാത്ത്,
厄耳特刻、基貝通、巴拉特、
45 യേഹൂദ്, ബെനെ-ബെരാക്, ഗത്ത്-രിമ്മോൻ,
耶胡得、貝乃貝辣克、加特黎孟、
46 മേ-യർക്കോൻ, രക്കോൻ എന്നിവയും യോപ്പയ്ക്കെതിരേയുള്ള ദേശവും ആയിരുന്നു.
默雅爾孔、辣孔和對面的地區。
47 (എന്നാൽ ദാന്യർക്ക് അവരുടെ പ്രദേശം കൈവശമാക്കുന്നതിൽ പ്രയാസം നേരിട്ടു, അപ്പോൾ അവർ പോയി ലേശേമിനെ ആക്രമിച്ചു; അതിനെ പിടിച്ച് അവിടെയുള്ളതെല്ലാം വാളിനിരയാക്കി, അവിടെ താമസമുറപ്പിച്ചു. അവിടെ താമസമുറപ്പിച്ച അവർ തങ്ങളുടെ അപ്പനായ ദാനിന്റെ പേരിൻപ്രകാരം അതിന് ദാൻ എന്നു പേരിട്ടു.)
但是這地區為丹的子孫過於窄狹,因而丹的子孫上去攻佔了肋笙,屠殺了城中的人民,據為己有,住在那裏,以他們的祖先丹的名字,稱肋笙為丹。
48 ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ആയിരുന്നു ദാൻഗോത്രത്തിനു കുലംകുലമായി കിട്ടിയ ഓഹരി.
這些城和村鎮,是丹支派子孫按照家族分得的產業。
49 ദേശം ഭാഗംവെച്ചു തീർന്നശേഷം ഇസ്രായേൽമക്കൾ നൂന്റെ മകനായ യോശുവയ്ക്കും യഹോവയുടെ കൽപ്പനപ്രകാരം തങ്ങളുടെ ഇടയിൽ ഒരു ഓഹരികൊടുത്തു.
以色列子民,依照界限分完了產業以後,又在他們中間,分給了農的兒子若蘇厄一分產業。
50 അദ്ദേഹം ആവശ്യപ്പെട്ട പട്ടണമായ എഫ്രയീംമലനാട്ടിലെ തിമ്നത്ത്-സേരഹ് എന്ന പട്ടണംതന്നെ അദ്ദേഹത്തിനു കൊടുത്തു. അവൻ ആ പട്ടണം പുതുക്കിപ്പണിത് അവിടെ താമസിച്ചു.
他們照上主的吩咐,將若蘇厄要求的城市,即厄弗辣因山地的提默納特色辣黑給了他;若蘇厄便重建了那城,住在那裏。
51 പുരോഹിതനായ എലെയാസാർ, നൂന്റെ മകനായ യോശുവ, ഇസ്രായേലിലെ പ്രമുഖരായ ഗോത്രപിതാക്കന്മാർ എന്നിവർ ശീലോവിൽ യഹോവയുടെ സമാഗമകൂടാരത്തിന്റെ പ്രവേശനകവാടത്തിൽ നറുക്കിട്ട് അവകാശഭൂമിയായി വിഭജിച്ചുകൊടുത്ത പ്രദേശങ്ങൾ ഇവയായിരുന്നു. അങ്ങനെ അവർ ദേശവിഭജനം അവസാനിപ്പിച്ചു.
以上是司祭厄肋阿責爾和農的兒子若蘇厄,以及以色列子民各支派的族長,在史羅會幕門口,於上主面前,抽籤劃分土地的記述;分地的事,就這樣完成了。