< യോശുവ 15 >
1 യെഹൂദാഗോത്രത്തിനു കുലംകുലമായി ലഭിച്ച അവകാശഭൂമി തെക്കേ ദേശത്തിന്റെ ഏറ്റവും തെക്കേ അറ്റത്ത് ഏദോം ദേശംവരെയും സീൻമരുഭൂമിവരെയും വ്യാപിച്ചുകിടന്നു.
ユダの人々の部族が、その家族にしたがって、くじで獲た地は、南の方では、エドムの境に達し、南のはてにあるチンの荒野に及んでいた。
2 അവരുടെ തെക്കേ അതിര് ഉപ്പുകടലിന്റെ തെക്കേ അറ്റത്തുള്ള ഉൾക്കടലിൽ തുടങ്ങി;
その南の境は、塩の海の南の端の、入海から起り、
3 അക്രബീം മലമ്പാതയുടെ തെക്കുഭാഗം കടന്നു, സീനിൽക്കൂടി കാദേശ്-ബർന്നേയയുടെ തെക്കുവരെ നീണ്ടുകിടന്നിരുന്നു. അവിടെനിന്നും ഹെസ്രോൻ കടന്ന് ആദാരിൽ കയറി കാർക്കയെ ചുറ്റി;
アクラビムの坂の南に出てチンに進み、カデシ・バルネアの南から上って、ヘヅロンに進み、アダルに上っていって、カルカに回り、
4 വീണ്ടും അസ്മോനിലേക്കു കടന്ന് ഈജിപ്റ്റിന്റെ തോടുമായി യോജിച്ചു മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു. ഇതാണ് അവരുടെ തെക്കേ അതിര്.
アヅモンに進んで、エジプトの川に達し、その境は海に至って尽きる。これが彼らの南の境である。
5 കിഴക്കേ അതിര് യോർദാൻനദി ഉപ്പുകടലിൽ ചെന്നുചേരുന്ന അഴിമുഖംവരെയാകുന്നു. വടക്കേ അതിര് യോർദാന്റെ അഴിമുഖത്തുള്ള ഉൾക്കടലിൽ തുടങ്ങി,
東の境は塩の海であって、ヨルダンの川口に達する。北の方の境は、ヨルダンの川口の、入海から起り、
6 ബേത്-ഹൊഗ്ലായിൽ ചെന്ന് ബേത്-അരാബയുടെ വടക്കുകൂടി കടന്ന് രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കിടക്കുന്നു.
上ってベテホグラに行き、ベテアラバの北を過ぎ、上ってルベンびとボハンの石に達し、
7 പിന്നെ ആ അതിര് ആഖോർതാഴ്വരമുതൽ ദെബീരിൽ കയറി, വടക്കോട്ടു തിരിഞ്ഞ്, മലയിടുക്കിന് തെക്കുള്ള അദുമ്മീം മലമ്പാതയ്ക്കെതിരേയുള്ള ഗിൽഗാലിൽ എത്തുന്നു. അവിടെനിന്ന് ഏൻ-ശേമെശ് അരുവിയിലേക്കു കടന്ന് ഏൻ-രോഗേലിൽ എത്തുന്നു.
またアコルの谷からデビルに上って、北におもむき、川の南にあるアドミムの坂に対するギルガルに向かって進み、エンシメシの水に達し、エンロゲルに至って尽きる。
8 പിന്നെ ആ അതിര് ബെൻ-ഹിന്നോം താഴ്വരയിൽക്കൂടി കയറി, യെബൂസ്യപട്ടണമായ ജെറുശലേമിന്റെ തെക്കേ ചരിവിൽക്കൂടി കടന്ന്, രെഫായീം താഴ്വരയുടെ വടക്കേ അറ്റത്തുള്ള ഹിന്നോം താഴ്വരയുടെ പടിഞ്ഞാറുള്ള മലമുകളിലേക്കു കയറുന്നു.
またその境はベンヒンノムの谷に沿って、エブスびとの地、すなわちエルサレムの南のわきに上り、ヒンノムの谷の西にある山の頂に上る。これはレパイムの谷の北の果にあるものである。
9 മലമുകളിൽനിന്ന് അത് നെപ്തോഹയിലെ നീരുറവയിലേക്ക് തിരിഞ്ഞ് എഫ്രോൻ മലയിലെ പട്ടണങ്ങളിൽ എത്തുന്നു; അവിടെനിന്ന് കിര്യത്ത്-യെയാരീം എന്ന ബാലായിലേക്ക് ഇറങ്ങുന്നു.
その境は、この山の頂からネフトアの水の源に至り、その所からエフロン山の町々に及び、その境は曲ってバアラに達する。これは、すなわちキリアテ・ヤリムである。
10 പിന്നെ അത് ബാലാമുതൽ സേയിർമലവരെ പടിഞ്ഞാറോട്ടു വളഞ്ഞു കെസാലോൻ എന്ന യെയാരിം മലയുടെ വടക്കേ ചരിവിൽക്കൂടി ബേത്-ശേമെശിലേക്കിറങ്ങി തിമ്നയിൽ എത്തുന്നു.
その境は、バアラから西に回って、セイル山に及び、ヤリム山、すなわちケサロンの北のわきを経て、ベテシメシに下り、テムナに進み、
11 പിന്നെ എക്രോന്റെ വടക്കേ ചരിവിൽ ചെന്നു ശിക്രോനിലേക്കു തിരിഞ്ഞു ബാലാമലയിലേക്കു കടന്നു യബ്നേലിൽ എത്തി മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു.
エクロンの北の丘のわきに出て、シッケロンに曲り、バアラ山に進み、ヤブネルに達し、海に至って尽きる。
12 പടിഞ്ഞാറേ അതിര് മെഡിറ്ററേനിയൻ മഹാസമുദ്രത്തിന്റെ തീരംതന്നെ. യെഹൂദാമക്കൾക്കു കുലംകുലമായി ലഭിച്ച അവകാശത്തിന്റെ അതിരുകൾ ഇവയാണ്.
また西の境は大海であって、海岸を境とした。これがユダの人々の、その家族にしたがって獲た地の四方の境である。
13 യഹോവയുടെ അരുളപ്പാടനുസരിച്ച് യോശുവ യെഹൂദയുടെ ഒരു ഭാഗമായ കിര്യത്ത്-അർബാ എന്ന ഹെബ്രോൻ യെഫുന്നെയുടെ മകനായ കാലേബിന് യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ടു കൊടുത്തു. (അർബാ അനാക്കിന്റെ പൂർവപിതാവ് ആയിരുന്നു)
ヨシュアは、主に命じられたように、エフンネの子カレブに、ユダの人々のうちで、キリアテ・アルバ、すなわちヘブロンを与えて、その分とさせた。アルバはアナクの父であった。
14 ഹെബ്രോനിൽനിന്ന് ശേശായി, അഹീമാൻ, തൽമായി എന്നിങ്ങനെ അനാക്കിന്റെ പിൻഗാമികളായ മൂന്ന് അനാക്യകുലങ്ങളെ കാലേബ് ഓടിച്ചുകളഞ്ഞു.
カレブはその所から、アナクの子三人を追い払った。すなわち、セシャイ、アヒマン、およびタルマイであって、アナクから出たものである。
15 അവിടെനിന്ന് അദ്ദേഹം ദെബീർനിവാസികൾക്കെതിരേയുള്ള യുദ്ധത്തിന് അണിനിരന്നു. ദെബീറിന്റെ പഴയപേർ കിര്യത്ത്-സേഫെർ എന്നായിരുന്നു.
そして彼はこの所からデビルに住む民の所に攻め上った。デビルの名は、もとはキリアテ・セペルといった。
16 അപ്പോൾ കാലേബ്, “കിര്യത്ത്-സേഫെർ ആക്രമിച്ചു കീഴടക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ വിവാഹംചെയ്തുകൊടുക്കും” എന്നു പറഞ്ഞു.
カレブは言った、「キリアテ・セペルを撃って、これを取る者には、わたしの娘アクサを妻として与えるであろう」。
17 കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നിയേൽ അതു കീഴടക്കി; അങ്ങനെ കാലേബ് തന്റെ മകൾ അക്സയെ അവനു ഭാര്യയായി കൊടുത്തു.
ケナズの子で、カレブの弟オテニエルがそれを取ったので、カレブは娘アクサを、妻として彼に与えた。
18 അക്സ ഒത്നിയേലിനെ വിവാഹംകഴിച്ച ദിവസം, തന്റെ പിതാവിന്റെ ഒരു വയൽ ചോദിക്കാൻ അവൾ ഒത്നിയേലിനെ പ്രേരിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്നിറങ്ങിയപ്പോൾ കാലേബ് അവളോട്, “നിനക്കു ഞാൻ എന്തു ചെയ്തുതരണം?” എന്നു ചോദിച്ചു.
彼女がとつぐ時、畑を父に求めるようにと、オテニエルに勧められた。そして彼女が、ろばから降りたので、カレブは彼女に、何を望むのかとたずねた。
19 അവൾ മറുപടിയായി, “ഒരു അനുഗ്രഹംകൂടി എനിക്കു തരണമേ; അങ്ങ് എനിക്കു തെക്കേദേശമാണല്ലോ തന്നിരിക്കുന്നത്. നീരുറവകളുംകൂടി എനിക്കു തരേണമെ” എന്നപേക്ഷിച്ചു. അതുകൊണ്ട് കാലേബ് അവൾക്കു മലകളിലും താഴ്വരകളിലും നീരുറവകൾ കൊടുത്തു.
彼女は答えて言った、「わたしに贈り物をください。あなたはネゲブの地に、わたしをやられるのですから、泉をもください」。カレブは彼女に上の泉と下の泉とを与えた。
20 യെഹൂദാഗോത്രത്തിനു കുലംകുലമായി കിട്ടിയ അവകാശഭൂമി ഇതാണ്:
ユダの人々の部族が、その家族にしたがって獲た嗣業は、次のとおりである。
21 യെഹൂദാഗോത്രത്തിന് ഏദോമിന്റെ അതിർത്തിക്കു സമീപം തെക്കേ അറ്റത്തുള്ള പട്ടണങ്ങൾ ഇവയാകുന്നു: കബ്സെയേൽ, ഏദെർ, യാഗൂർ,
ユダの人々の部族が、南でエドムの境の方にもっていた遠くの町々は、カブジエル、エデル、ヤグル、
23 കേദേശ്, ഹാസോർ, ഇത്നാൻ;
ケデシ、ハゾル、イテナン、
24 സീഫ്, തേലെം, ബെയാലോത്ത്,
ジフ、テレム、ベアロテ、
25 ഹാസോർ-ഹദത്ഥാ, കെരീയോത്ത്-ഹെസ്രോൻ എന്ന ഹാസോർ;
ハゾル・ハダッタ、ケリオテ・ヘヅロンすなわちハゾル、
27 ഹസർ-ഗദ്ദാ, ഹെശ്മോൻ, ബേത്-പേലെത്,
ハザルガダ、ヘシモン、ベテペレテ、
28 ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യാ,
ハザル・シュアル、ベエルシバ、ビジョテヤ、
30 എൽതോലദ്, കെസീൽ, ഹോർമാ,
エルトラデ、ケシル、ホルマ、
31 സിക്ലാഗ്, മദ്മന്ന, സൻസന്ന;
チクラグ、マデマンナ、サンサンナ、
32 ലെബായോത്ത, ശിൽഹിം, ആയിൻ, രിമ്മോൻ; ഇങ്ങനെ ഇരുപത്തൊൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുംതന്നെ.
レバオテ、シルヒム、アイン、リンモン。これらの町は合わせて二十九、ならびにそれに属する村々。
33 പടിഞ്ഞാറൻ കുന്നിൻപ്രദേശങ്ങളിൽ: എസ്തായോൽ, സോരാ, അശ്നാ;
平地では、エシタオル、ゾラ、アシナ、
34 സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം,
ザノア、エンガンニム、タップア、エナム、
35 യർമൂത്ത്, അദുല്ലാം, സോഖോ, അസേക്ക,
ヤルムテ、アドラム、ソコ、アゼカ、
36 ശയരയീം, അദീഥയീം, ഗെദേരാ അഥവാ, ഗെദെരോഥയീം; ഇങ്ങനെ പതിന്നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
シャアライム、アデタイム、ゲデラ、ゲデロタイム。すなわち十四の町々と、それに属する村々。
37 സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്,
ゼナン、ハダシャ、ミグダルガデ、
38 ദിലാൻ, മിസ്പാ, യൊക്തെയേൽ,
デラン、ミヅパ、ヨクテル、
39 ലാഖീശ്, ബൊസ്കത്ത്, എഗ്ലോൻ,
ラキシ、ボヅカテ、エグロン、
40 കബ്ബോൻ, ലഹ്മാസ്, കിത്ലീശ്;
カボン、ラマム、キテリシ、
41 ഗെദേരോത്ത്, ബേത്-ദാഗോൻ, നയമാ, മക്കേദാ ഇങ്ങനെ പതിനാറുപട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
ゲデロテ、ベテダゴン、ナアマ、マッケダ。すなわち十六の町々と、それに属する村々。
43 യിഫ്താഹ്, അശ്നാ, നെസീബ്;
イフタ、アシナ、ネジブ、
44 കെയീല, അക്സീബ്, മാരേശാ; ഇങ്ങനെ ഒൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
ケイラ、アクジブ、マレシャ。すなわち九つの町々と、それに属する村々。
45 എക്രോനും അതിനപ്പുറമുള്ള അധീനനഗരങ്ങളും ഗ്രാമങ്ങളും;
エクロンと、その町々、および村々。
46 എക്രോനു പടിഞ്ഞാറ് അശ്ദോദിന്റെ സമീപപ്രദേശങ്ങളും അവയുടെ ഗ്രാമങ്ങളും,
エクロンから海まで、すべてアシドドのほとりにある町々、およびそれに属する村々。
47 അശ്ദോദും അതിന്റെ അധീനനഗരങ്ങളും അവയുടെ ഗ്രാമങ്ങളും ഗസ്സായും മെഡിറ്ററേനിയൻ സമുദ്രത്തിന്റെ തീരം, ഈജിപ്റ്റുതോട് എന്നിവവരെയുള്ള അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും;
アシドドとその町々および村々。ガザとその町々および村々。エジプトの川と大海の海岸までが、その境であった。
48 മലനാട്ടിൽ: ശമീർ, യത്ഥീർ, സോഖോ;
山地では、シャミル、ヤッテル、ソコ、
49 ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന,
ダンナ、キリアテ・サンナすなわちデビル、
51 ഗോശെൻ, ഹോലോൻ, ഗീലോ; ഇപ്രകാരം പതിനൊന്നു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
ゴセン、ホロン、ギロ。すなわち十一の町々と、それに属する村々。
53 യാനീം, ബേത്-തപ്പൂഹാ, അഫേക്കാ,
ヤニム、ベテタップア、アペカ、
54 ഹുമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബാ, സീയോർ; ഇങ്ങനെ ഒൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
ホムタ、キリアテ・アルバすなわちヘブロン、ヂオル。すなわち九つの町々と、それに属する村々。
55 മാവോൻ, കർമേൽ, സീഫ്, യുത്ത;
マオン、カルメル、ジフ、ユッタ、
56 യെസ്രീൽ, യോക്ദെയാം, സനോഹ,
エズレル、ヨクデアム、ザノア、
57 കയീൻ, ഗിബെയാ, തിമ്ന—ഇങ്ങനെ പത്തു പട്ടണവും അവയുടെ ഗ്രാമങ്ങളും;
カイン、ギベア、テムナ。すなわち十の町々と、それに属する村々。
58 ഹൽ-ഹൂൽ, ബേത്ത്-സൂർ, ഗെദോർ,
ハルホル、ベテズル、ゲドル、
59 മാരാത്ത്, ബേത്-അനോത്ത്, എൽതെക്കോൻ—ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും;
マアラテ、ベテアノテ、エルテコン。すなわち六つの町々と、それに属する村々。
60 കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
キリアテ・バアルすなわちキリアテ・ヤリム、ラバ。これらの二つの町とそれに属する村々。
61 മരുഭൂമിയിൽ: ബേത്-അരാബ, മിദ്ദീൻ, സെഖാഖാ:
荒野では、ベテアラバ、ミデン、セカカ、
62 നിബ്ശാൻ, ഉപ്പുപട്ടണം, എൻ-ഗെദി—ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.
ニブシャン、塩の町、エンゲデ。すなわち六つの町々と、それに属する村々。
63 ജെറുശലേമിൽ താമസിച്ചിരുന്ന യെബൂസ്യരെ യെഹൂദയ്ക്കു നീക്കിക്കളയാൻ സാധിച്ചില്ല. ഇന്നുവരെ യെബൂസ്യർ അവിടെ യെഹൂദാമക്കളോടുകൂടെ താമസിച്ചുവരുന്നു.
しかし、ユダの人々は、エルサレムの住民エブスびとを追い払うことができなかった。それでエブスびとは今日まで、ユダの人々と共にエルサレムに住んでいる。