< യോശുവ 12 >

1 ഇസ്രായേൽമക്കൾ പരാജയപ്പെടുത്തി രാജ്യം കൈവശമാക്കിയ, യോർദാനു കിഴക്ക് അർന്നോൻമലയിടുക്കുമുതൽ ഹെർമോൻപർവതംവരെ അരാബയുടെ കിഴക്കുവശമുൾപ്പെടെയുള്ള ഭൂപ്രദേശത്തെ രാജാക്കന്മാർ ഇവരാകുന്നു:
Estes são os reis da terra que os filhos de Israel feriram, e cuja terra possuíram da outra parte do Jordão ao oriente, desde o ribeiro de Arnom até o monte Hermom, e toda a planície oriental:
2 അമോര്യരാജാവായ സീഹോൻ ഹെശ്ബോനിൽ വാണിരുന്നു. അർന്നോൻമലയിടുക്കിന്റെ അറ്റത്തുള്ള അരോയേർമുതൽ അരോയേർമലയിടുക്കിന്റെ മധ്യഭാഗവും അമ്മോന്യരുടെ അതിരായ യാബ്ബോക്കുനദിവരെയും ആയിരുന്നു അദ്ദേഹത്തിന്റെ രാജ്യാതിർത്തി. ഈ ഭൂപ്രദേശം ഗിലെയാദിന്റെ പകുതി ഉൾക്കൊള്ളുന്നതാണ്.
Seom rei dos amorreus, que habitava em Hesbom, e senhoreava desde Aroer, que está à beira do ribeiro de Arnom, e desde em meio do ribeiro, e a metade de Gileade, até o ribeiro Jaboque, o termo dos filhos de Amom;
3 അദ്ദേഹം കിന്നെരെത്തുതടാകംമുതൽ അരാബാക്കടലായ ഉപ്പുകടൽവരെ ബേത്-യെശീമോത്തോളം ഉള്ള കിഴക്കൻഅരാബയും പിസ്ഗാചെരിവിനു താഴേ തെക്കുവശത്തുള്ള തേമാനും ഭരിച്ചിരുന്നു.
E desde a campina até o mar de Quinerete, ao oriente; e até o mar da planície, o mar Salgado, ao oriente, pelo caminho de Bete-Jesimote; e desde o sul debaixo das encostas do Pisga.
4 ബാശാൻരാജാവായ ഓഗിന്റെ ദേശം, മല്ലന്മാരിൽ ശേഷിച്ച ഒരാളായി അസ്തരോത്തിലും എദ്രെയിലും വാണിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
E os termos de Ogue rei de Basã, que havia restado dos refains, o qual habitava em Astarote e em Edrei,
5 ഹെർമോൻപർവതവും സൽക്കായും ഗെശൂര്യരുടെയും മാഖാത്യരുടെയും അതിരുവരെയുള്ള ബാശാൻപ്രദേശം മുഴുവനും, ഹെശ്ബോൻരാജാവായ സീഹോന്റെ അതിരുവരെയുള്ള ഗിലെയാദിന്റെ പകുതിയും അദ്ദേഹം ഭരിച്ചിരുന്നു.
E senhoreava no monte de Hermom, e em Salcá, e em todo Basã até os termos de Gessuri e dos maacatitas, e a metade de Gileade, termo de Seom rei de Hesbom.
6 യഹോവയുടെ ദാസനായ മോശയും ഇസ്രായേൽമക്കളുംകൂടി അവരെ ആക്രമിച്ചു കീഴടക്കി. രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പകുതിഗോത്രത്തിനും അവകാശമായി യഹോവയുടെ ദാസനായ മോശ ദേശം കൊടുത്തു.
A estes feriram Moisés servo do SENHOR e os filhos de Israel; e Moisés servo do SENHOR deu aquela terra em possessão aos rubenitas, gaditas, e à meia tribo de Manassés.
7 യോർദാന്റെ പടിഞ്ഞാറുഭാഗത്ത് ലെബാനോൻതാഴ്വരയിലെ ബാൽ-ഗാദുമുതൽ സേയീരിലേക്ക് ഉയർന്നുനിൽക്കുന്ന ഹാലാക്കുപർവതംവരെയുള്ള ഈ പ്രദേശത്തെ രാജാക്കന്മാർ ഇവരാകുന്നു: ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശമായ മലനാട്, പടിഞ്ഞാറൻ കുന്നിൻപ്രദേശങ്ങൾ, അരാബാമലഞ്ചെരിവുകൾ, മരുഭൂമി, തെക്കേദേശം എന്നീ സ്ഥലങ്ങൾ യോശുവയും ഇസ്രായേൽസൈന്യവുംകൂടി ആക്രമിച്ചു കീഴടക്കുകയും യോശുവ ഇസ്രായേലിനു ഗോത്രവിഭാഗപ്രകാരം അവകാശമായിക്കൊടുക്കുകയും ചെയ്തു. ആ രാജാക്കന്മാർ ഇവരാകുന്നു:
E estes são os reis da terra que feriu Josué com os filhos de Israel, desta parte do Jordão ao ocidente, desde Baal-Gade na planície do Líbano até o monte de Halaque que sobe a Seir; a qual terra deu Josué em possessão às tribos de Israel,
8
Em montes e em vales, em planícies e em encostas, ao deserto e ao sul; os heteus, e os amorreus, e os cananeus, e os ferezeus, e os heveus, e os jebuseus.
9 യെരീഹോരാജാവ് ഒന്ന് ബേഥേലിന്നരികെയുള്ള ഹായിരാജാവ് ഒന്ന്
O rei de Jericó, um: o rei de Ai, que está ao lado de Betel, outro:
10 ജെറുശലേംരാജാവ് ഒന്ന് ഹെബ്രോൻരാജാവ് ഒന്ന്
O rei de Jerusalém, outro: o rei de Hebrom, outro:
11 യർമൂത്തുരാജാവ്, ഒന്ന് ലാഖീശുരാജാവ് ഒന്ന്
O rei de Jarmute, outro: o rei de Laquis, outro:
12 എഗ്ലോൻരാജാവ് ഒന്ന് ഗേസെർരാജാവ് ഒന്ന്
O rei de Eglom, outro: o rei de Gezer, outro:
13 ദെബീർരാജാവ് ഒന്ന് ഗേദെർരാജാവ് ഒന്ന്
O rei de Debir, outro: o rei de Geder, outro:
14 ഹോർമാരാജാവ് ഒന്ന് അരാദുരാജാവ് ഒന്ന്
O rei de Hormá, outro: o rei de Arade, outro:
15 ലിബ്നാരാജാവ് ഒന്ന് അദുല്ലാംരാജാവ് ഒന്ന്
O rei de Libna, outro: o rei de Adulão, outro:
16 മക്കേദാരാജാവ് ഒന്ന് ബേഥേൽരാജാവ് ഒന്ന്
O rei de Maquedá, outro: o rei de Betel, outro:
17 തപ്പൂഹരാജാവ് ഒന്ന് ഹേഫെർരാജാവ് ഒന്ന്
O rei de Tapua, outro: o rei de Héfer, outro:
18 അഫേക്കുരാജാവ് ഒന്ന് ശാരോൻരാജാവ് ഒന്ന്
O rei de Afeque, outro: o rei de Lasarom, outro:
19 മാദോൻരാജാവ് ഒന്ന് ഹാസോർരാജാവ് ഒന്ന്
O rei de Madom, outro: o rei de Hazor, outro:
20 ശിമ്രോൻ-മെരോൻരാജാവ് ഒന്ന് അക്ശാഫുരാജാവ് ഒന്ന്
O rei de Sinrom-Merom, outro: o rei de Acsafe, outro:
21 താനാക്കുരാജാവ് ഒന്ന് മെഗിദ്ദോരാജാവ് ഒന്ന്
O rei de Taanaque, outro: o rei de Megido, outro:
22 കേദേശുരാജാവ് ഒന്ന് കർമേലിലെ യൊക്നെയാംരാജാവ് ഒന്ന്
O rei de Quedes, outro: o rei de Jocneão do Carmelo, outro:
23 ദോർമേടിലെ നാഫത്ത്-ദോർരാജാവ് ഒന്ന് ഗിൽഗാലിലെ ഗോയീംരാജാവ് ഒന്ന്
O rei de Dor, da província de Dor, outro; o rei de nações em Gilgal, outro:
24 തിർസാരാജാവ് ഒന്ന്. ഇങ്ങനെ ആകെ മുപ്പത്തൊന്ന് രാജാക്കന്മാർ.
O rei de Tirsa, outro: trinta e um reis ao todo.

< യോശുവ 12 >