< യോഹന്നാൻ 2 >

1 മൂന്നാംദിവസം ഗലീലയിലെ കാനാ എന്നു പേരുള്ള ഗ്രാമത്തിൽ ഒരു വിവാഹം നടന്നു. യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു.
Two days later there was a wedding [celebration] in Cana [town], in Galilee [district]. Jesus’ mother was there.
2 യേശുവിനെയും ശിഷ്യന്മാരെയും ആ വിവാഹത്തിനു ക്ഷണിച്ചിരുന്നു.
Jesus and [we] his disciples [were also there, because] we had been invited {someone had invited us} also.
3 വീഞ്ഞു തികയാതെവന്നപ്പോൾ യേശുവിന്റെ അമ്മ, “അവർക്കു വീഞ്ഞു തീർന്നുപോയി” എന്ന് യേശുവിനോടു പറഞ്ഞു.
When the guests had drunk all the wine [that was there], Jesus’ mother said to him, “The wine is all gone; [can you do something about that]?”
4 അതിന് യേശു, “സ്ത്രീയേ, നമുക്ക് ഇതിലെന്തു കാര്യം? എന്റെ സമയം ഇതുവരെയും വന്നിട്ടില്ല” എന്ന് പറഞ്ഞു.
Jesus said to her, “Ma’am/Woman, (do not [tell] me [what to do]!/why do you [tell] me [what to do]?) [RHQ] It is not yet time [MTY] [to show] that I am [the Messiah by working miracles].”
5 യേശുവിന്റെ അമ്മ വേലക്കാരോട്, “അദ്ദേഹം നിങ്ങളോട് എന്തു കൽപ്പിച്ചാലും അതു ചെയ്യുക” എന്നു പറഞ്ഞു.
Then Jesus’ mother said to the servants, “Do whatever he tells you!”
6 അവിടെ യെഹൂദർ, ആചാരപരമായ ശുദ്ധീകരണത്തിനു വെള്ളം നിറയ്ക്കാൻ ഉപയോഗിച്ചിരുന്നതും നൂറ് ലിറ്ററോളം വെള്ളം കൊള്ളുന്നതുമായ ആറ് കൽഭരണികൾ ഉണ്ടായിരുന്നു.
There were six [empty] stone jars there. The Jews [habitually put water in them] to use for washing things [to make them acceptable to God]. Each jar held (20 to 30 gallons/80 to 120 liters).
7 “ഈ ഭരണികളിൽ വെള്ളം നിറയ്ക്കുക” യേശു വേലക്കാരോടു കൽപ്പിച്ചു; അവർ ഭരണികളുടെ വക്കുവരെ വെള്ളം നിറച്ചു.
Jesus said to the servants, “Fill the jars with water!” So they filled the jars to the brim.
8 തുടർന്ന് “ഇനി ഇതിൽനിന്ന് കുറച്ചു പകർന്ന് കലവറക്കാരന് കൊടുക്കുക,” എന്ന് അദ്ദേഹം കൽപ്പിച്ചു. അവർ അങ്ങനെ ചെയ്തു.
Then he told them, “Now, ladle out some [of it] and take it (to the head waiter/to the master of ceremonies).” So the servants did that.
9 കലവറക്കാരൻ, വീഞ്ഞായിത്തീർന്ന വെള്ളം രുചിച്ചുനോക്കി. അത് എവിടെനിന്നെന്ന് വേലക്കാർക്ക് അറിയാമായിരുന്നെങ്കിലും കലവറക്കാരന് അറിയില്ലായിരുന്നു. അയാൾ മണവാളനെ അരികിൽ വിളിച്ചുപറഞ്ഞു,
(The head waiter/The master of ceremonies) tasted the water, which had now become wine. He did not know where the wine had come from, but the servants who had ladled out the wine knew. [The wine was delicious]! So he called the bridegroom over,
10 “എല്ലാവരും അതിഥികൾക്ക് ആദ്യം ഏറ്റവും നല്ലതരം വീഞ്ഞും, പിന്നീട്, അതിഥികൾ ആവശ്യത്തിലേറെ കുടിച്ചുകഴിഞ്ഞശേഷം, സാധാരണതരത്തിലുള്ള വീഞ്ഞും വിളമ്പുന്നു; എന്നാൽ, താങ്കൾ ഏറ്റവും നല്ലത് ഇതുവരെയും സൂക്ഷിച്ചുവെച്ചിരുന്നല്ലോ!”
and said to him, “Everyone [else] serves the best wine first. Then when the guests have drunk so much [that they cannot tell the difference], [they serve] the cheap wine. But you [have not done what others do]. You have kept the best wine until now!”
11 യേശു ഗലീലയിലെ കാനായിൽവെച്ച് അത്ഭുതചിഹ്നങ്ങളുടെ ആരംഭമായി ഇതു ചെയ്ത് തന്റെ മഹത്ത്വം വെളിപ്പെടുത്തി; അങ്ങനെ ശിഷ്യന്മാർ അദ്ദേഹത്തിൽ വിശ്വസിച്ചു.
That was the first miracle that Jesus did. He did it in Cana [town], in Galilee [district]. By doing it he showed how awesome he is, and as a result, [we] his disciples believed that he [truly was the Messiah].
12 ഇതിനുശേഷം യേശു തന്റെ അമ്മയോടും സഹോദരന്മാരോടും ശിഷ്യന്മാരോടുംകൂടെ, തടാകതീരത്തുള്ള കഫാർനഹൂം എന്ന പട്ടണത്തിലേക്ക് യാത്രയായി. എന്നാൽ, അവർ അവിടെ അധികനാൾ താമസിച്ചില്ല.
Jesus then went down to Capernaum [city] with his mother and [younger] brothers and [us] his disciples. We stayed there several days.
13 യെഹൂദരുടെ പെസഹ സമീപിച്ചിരുന്നതുകൊണ്ട് യേശു ജെറുശലേമിലേക്കു യാത്രയായി.
Later, when it was almost time for the Jewish Passover [celebration], Jesus [and we his disciples] went up to Jerusalem.
14 ദൈവാലയാങ്കണത്തിൽ ആടുമാടുകൾ, പ്രാവുകൾ എന്നിവ വിൽക്കുന്നവരെയും നാണയവിനിമയം ചെയ്തുകൊണ്ടിരുന്നവരെയും കണ്ടു.
There, in the Temple [courtyard], he saw some men who were selling cattle, sheep, and pigeons [for sacrifices]. He also saw men who were sitting at tables, [making a big profit as they] gave people [Temple tax] coins in exchange for [their Roman] coins.
15 അപ്പോൾ യേശു കയറുകൊണ്ട് ഒരു ചാട്ടവാർ ഉണ്ടാക്കി, ആടുമാടുകളുൾപ്പെടെ എല്ലാവരെയും ദൈവാലയാങ്കണത്തിൽനിന്ന് പുറത്താക്കി; നാണയവിനിമയക്കാരുടെ മേശകൾ മറിച്ചിട്ട് നാണയങ്ങൾ ചിതറിച്ചുകളഞ്ഞു.
Then Jesus made a whip from some cords and [used it to] chase out the sheep and cattle from the Temple [courtyard]. By overturning their tables he scattered the coins of the men who were exchanging them.
16 പ്രാവുകളെ വിൽക്കുന്നവരോട് പറഞ്ഞു, “ഇവയെ ഇവിടെനിന്നു കൊണ്ടുപോകുക, എന്റെ പിതാവിന്റെ ഭവനത്തെ ഒരു ചന്തസ്ഥലമാക്കരുത്.”
He said to those who were selling doves, “Take these doves away [from here]! Stop [defiling] my Father’s Temple [by] making it a market!”
17 അപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യന്മാർ, “അങ്ങയുടെ ആലയത്തെപ്പറ്റിയുള്ള തീക്ഷ്ണത എന്നെ ദഹിപ്പിച്ചുകളയുന്നു” എന്നു രേഖപ്പെടുത്തിയിരിക്കുന്ന തിരുവെഴുത്ത് ഓർത്തു.
Then [we] disciples remembered that these words had been written {that [someone/David] had written [these words]} [in the Scriptures prophesying what the Messiah would say]: “Others [PRS] will strongly oppose me because I greatly desire that [people respect] your Sacred Tent.”
18 യെഹൂദനേതാക്കന്മാർ അദ്ദേഹത്തോട്, “ഇതെല്ലാം ചെയ്യാൻ താങ്കൾക്ക് അധികാരം ഉണ്ടെന്നതിന് ഒരു അത്ഭുതചിഹ്നം കാണിക്കുക.” എന്ന് ആവശ്യപ്പെട്ടു.
So [one of] the Jewish [leaders] [SYN] replied to him, “What miracle will you perform to show us that [you have authority from God] to do these things?”
19 “ഈ മന്ദിരം പൊളിക്കുക; മൂന്നുദിവസത്തിനകം ഞാൻ ഇതു പണിതുയർത്തും,” എന്ന് യേശു അവരോടു പറഞ്ഞു.
Jesus replied to them, “If/When you destroy this temple, I will build it again within three days.”
20 യെഹൂദനേതാക്കന്മാർ അദ്ദേഹത്തോട് ചോദിച്ചു, “ഈ മന്ദിരം പണിയുന്നതിനു നാൽപ്പത്താറു വർഷം വേണ്ടിവന്നു; താങ്കൾ അതു കേവലം മൂന്നുദിവസംകൊണ്ടു പണിയുമെന്നോ?”
So the Jewish [leaders] [SYN] said, “We have been building this Temple for 46 years [and it is not finished yet]! So (there is no way you will build it within three days!/how will you build it within three days?) [RHQ]”
21 എന്നാൽ, യേശു സ്വന്തം ശരീരം എന്ന മന്ദിരത്തെക്കുറിച്ചായിരുന്നു പറഞ്ഞത്.
But when Jesus said that about the temple, [he was really talking about] his own body.
22 യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം, അവിടന്നു പറഞ്ഞിരുന്ന ഈ കാര്യം ശിഷ്യന്മാർ ഓർത്തു. അങ്ങനെ അവർ തിരുവെഴുത്തും യേശുവിന്റെ വചനവും വിശ്വസിച്ചു.
[Later], after Jesus had [died and had] become alive again, [we] his disciples remembered the words he had said. As a result, we believed [what had been prophesied in] the Scriptures [about the Messiah becoming alive again], and we believed that what Jesus said [was true].
23 യേശു പെസഹാപ്പെരുന്നാളിൽ ജെറുശലേമിൽ ആയിരുന്നപ്പോൾ അവിടന്ന് പ്രവർത്തിച്ച ചിഹ്നങ്ങൾ കണ്ട പലരും അവിടത്തെ നാമത്തിൽ വിശ്വസിച്ചു.
While Jesus was in Jerusalem at the Passover celebration, many people came to believe [that he was the Messiah] because they saw the miracles he was performing.
24 എന്നാൽ, യേശുവിന് മനുഷ്യപ്രകൃതി നന്നായി അറിയാമായിരുന്നതുകൊണ്ട് അവരെ വിശ്വസിച്ചില്ല.
But he did not let them tell him what he should do [as the Messiah], because he knew within himself what they were all [thinking].
25 മനുഷ്യനിലുള്ളത് എന്തെന്നു ഗ്രഹിച്ചിരുന്നതിനാൽ മനുഷ്യനെക്കുറിച്ച് അദ്ദേഹത്തിന് ആരുടെയും സാക്ഷ്യം ആവശ്യമായിരുന്നില്ല.
He did not need anyone to tell him what others were thinking, because he already knew what they were [thinking and wanting].

< യോഹന്നാൻ 2 >