< ഇയ്യോബ് 39 >
1 “കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻപേടകൾ പ്രസവിക്കുന്നതു നീ നിരീക്ഷിച്ചിട്ടുണ്ടോ?
Sabes tu o tempo em que as cabras montesas dão filhotes? Ou observaste tu as cervas quando em trabalho de parto?
2 അവയ്ക്കു ഗർഭം തികയുന്ന മാസം കണക്കുകൂട്ടാൻ നിനക്കു കഴിയുമോ? അവയുടെ പ്രസവകാലം നിനക്ക് അറിയാമോ?
Contaste os meses que elas cumprem, e sabes o tempo de seu parto?
3 അവ മുട്ടുകുത്തി കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; അവയുടെ പ്രസവവേദന പെട്ടെന്നു കഴിഞ്ഞുപോകുന്നു.
Quando se encurvam, produzem seus filhos, [e] lançam de si suas dores.
4 അവയുടെ സന്തതികൾ ബലപ്പെട്ട് വനാന്തരങ്ങളിൽ വളർന്നുവരുന്നു. അവ പുറപ്പെട്ടുപോകുന്നു; തിരികെ വരുന്നതുമില്ല.
Seus filhos se fortalecem, crescem como o trigo; saem, e nunca mais voltam a elas.
5 “സ്വാതന്ത്ര്യത്തോടെ കാട്ടുകഴുതയെ പോകാൻ അനുവദിച്ചത് ആരാണ്? അതിന്റെ കെട്ടുകൾ അഴിച്ചുവിട്ടത് ആരാണ്?
Quem despediu livre ao asno montês? E quem ao asno selvagem soltou das ataduras?
6 മരുഭൂമിയെ അവയ്ക്കു ഭവനമായും ഓരുനിലങ്ങളെ അവയുടെ പാർപ്പിടമായും ഞാൻ നൽകി.
Ao qual eu dei a terra desabitada por casa, e a terra salgada por suas moradas.
7 പട്ടണത്തിലെ ആരവത്തെ അതു പുച്ഛിക്കുന്നു; തെളിക്കുന്നവരുടെ ഒച്ച അതു കേൾക്കുന്നുമില്ല.
Ele zomba do tumulto da cidade; não ouve os gritos do condutor.
8 മലനിരകളെ അതു മേച്ചിൽസ്ഥലമാക്കുന്നു, പച്ചയായ എല്ലാറ്റിനെയും അതു തെരഞ്ഞു കണ്ടെത്തുന്നു.
A extensão dos montes é seu pasto; e busca tudo o que é verde.
9 “കാട്ടുകാള നിന്നെ സേവിക്കാൻ മനസ്സുവെക്കുമോ? അതു നിന്റെ പുൽത്തൊട്ടിക്കരികെ രാപാർക്കുമോ?
Por acaso o boi selvagem quererá te servir, ou ficará junto de tua manjedoura?
10 ഒരു കാട്ടുകാളയെ നിനക്ക് നുകത്തിൽ കയറുകൊണ്ടു ബന്ധിക്കാമോ? അതു നിന്റെ പിന്നാലെ വന്ന് വയൽ ഉഴുമോ?
Ou amarrarás ao boi selvagem com sua corda para o arado? Ou lavrará ele aos campos atrás de ti?
11 അതു കരുത്തുറ്റതാകുകയാൽ നിനക്ക് അതിൽ ആശ്രയിക്കാൻ കഴിയുമോ? നിന്റെ കഠിനജോലികൾ ചെയ്യാൻ അതിനെ ഏൽപ്പിക്കുമോ?
Confiarás nele, por ser grande sua força, e deixarás que ele faça teu trabalho?
12 അതു നിന്റെ കറ്റകൾ വലിച്ചുകൊണ്ടുവന്ന് മെതിക്കളത്തിൽ എത്തിക്കുമെന്നു നിനക്കു വിശ്വസിക്കാൻ കഴിയുമോ?
Porás tua confiança nele, para que ele colha tua semente, e a junte em tua eira?
13 “ഒട്ടകപ്പക്ഷികൾ അഭിമാനത്തോടെ ചിറകു വീശുന്നു; എന്നാൽ കൊക്കിന്റെയോ ചിറകുകളോടോ തൂവലുകളോടോ അവ താരതമ്യംചെയ്യാൻ കഴിയുകയില്ലല്ലോ?
As asas da avestruz batem alegremente, mas são suas asas e penas como as da cegonha?
14 അവൾ നിലത്തു മുട്ടയിടുന്നു അതു മണലിൽ ചൂടേൽക്കാൻ ഉപേക്ഷിക്കുന്നു.
Ela deixa seus ovos na terra, e os esquenta no chão,
15 അതു ചവിട്ടേറ്റ് ഉടഞ്ഞുപോകുമെന്നോ കാട്ടുമൃഗം ചവിട്ടിമെതിക്കുമെന്നോ അതു ചിന്തിക്കുന്നില്ല.
E se esquece de que pés podem os pisar, e os animais do campo [podem] os esmagar.
16 അവൾ തന്റെ കുഞ്ഞുങ്ങളോട്, അവ തനിക്കുള്ളവയല്ല എന്ന മട്ടിൽ ക്രൂരമായിപ്പെരുമാറുന്നു; അവളുടെ പ്രസവവേദന വ്യർഥമായിപ്പോകും എന്നതിലും അവൾക്ക് ആകുലതയില്ല.
Age duramente para com seus filhos, como se não fossem seus, sem temer que seu trabalho tenha sido em vão.
17 കാരണം ദൈവം അവൾക്കു ജ്ഞാനം നൽകിയില്ല; അഥവാ, വിവേകശക്തിയും അനുവദിച്ചുനൽകിയില്ല.
Porque Deus a privou de sabedoria, e não lhe repartiu entendimento.
18 അതു ചിറകുവിരിച്ചുകൊണ്ട് ഓടുമ്പോൾ കുതിരയെയും അതിന്മേൽ സവാരിചെയ്യുന്നവനെയും പരിഹസിക്കുന്നു.
Porém quando se levanta para correr, zomba do cavalo e do seu cavaleiro.
19 “കുതിരയ്ക്കു ശക്തി നൽകിയത് നീയോ? അതിന്റെ കഴുത്തിൽ നീയോ കുഞ്ചിരോമം അണിയിച്ചത്?
És tu que dás força ao cavalo, ou que vestes seu pescoço com crina?
20 അതിനെ വെട്ടുക്കിളിയെപ്പോലെ നിനക്കു കുതിച്ചുചാടിക്കാമോ? അതിന്റെ ശക്തിയേറിയ ചീറ്റൽ ഭയാനകംതന്നെ!
Podes tu o espantar como a um gafanhoto? O sopro de suas narinas é terrível.
21 അതു താഴ്വരയിൽ മാന്തുകയും കരുത്തിൽ ഊറ്റംകൊള്ളുകയും സൈന്യനിരയ്ക്കുനേരേ പാഞ്ഞടുക്കുകയും ചെയ്യുന്നു.
Ele escarva a terra, alegra-se de sua força, [e] sai ao encontro das armas;
22 അതു ഭയത്തെ പുച്ഛിച്ചുതള്ളി കൂസലില്ലാതെ മുന്നേറുന്നു; വാളിൽനിന്ന് അതു പിന്തിരിയുന്നതുമില്ല.
Ele zomba do medo, e não se espanta; nem volta para trás por causa da espada.
23 ആവനാഴിയുടെ കിലുകിലുക്കത്തെയും കുന്തത്തിന്റെയും ശൂലത്തിന്റെയും തിളക്കത്തെയും അത് എതിരിടുന്നു.
Contra ele rangem a aljava, o ferro brilhante da lança e do dardo;
24 ഉഗ്രരോഷത്തോടും ആവേശത്തോടും അതു ദൂരം പിന്നിടുന്നു; കാഹളശബ്ദം കേട്ടാൽ അത് അടങ്ങിനിൽക്കുകയില്ല.
Sacudido-se com furor, ele escarva a terra; ele não fica parado ao som da trombeta.
25 കാഹളം മുഴങ്ങുന്തോറും അത്, ‘ആഹാ!’ എന്നു ചിനയ്ക്കുന്നു! വിദൂരതയിൽനിന്ന് അത് യുദ്ധത്തിന്റെ ഗന്ധം മണത്തറിയുന്നു, പടനായകരുടെ അട്ടഹാസവും ആർപ്പുവിളിയുംതന്നെ.
Ao som das trombetas diz: Eia! E desde longe cheira a batalha, o grito dos capitães, e o barulho.
26 “പരുന്ത് പറന്നുയരുന്നതും ദക്ഷിണദിശയിലേക്കു ചിറകുകൾ വിരിക്കുന്നതും നിന്റെ ജ്ഞാനംനിമിത്തമോ?
Por acaso é por tua inteligência que o gavião voa, [e] estende suas asas para o sul?
27 നിന്റെ ആജ്ഞയനുസരിച്ചോ കഴുകൻ പറന്നുയരുന്നതും ഉയരത്തിൽ കൂടുകെട്ടുന്നതും?
Ou é por tua ordem que a água voa alto e põe seu ninho na altura?
28 പാറപ്പിളർപ്പിൽ അതു വസിക്കുകയും അവിടെ രാപാർക്കുകയും ചെയ്യുന്നു; കിഴുക്കാംതൂക്കായ പാറ അതിന്റെ ശക്തികേന്ദ്രമാകുന്നു.
Nas penhas ela mora e habita; no cume das penhas, e em lugares seguros.
29 അവിടെനിന്നും അത് ഇര തേടുന്നു; അതിന്റെ ദൃഷ്ടി വിദൂരതയിൽനിന്ന് ഇര കണ്ടെത്തുന്നു.
Desde ali espia a comida; seus olhos avistam de longe.
30 അതിന്റെ കുഞ്ഞുങ്ങൾ ചോര വലിച്ചുകുടിക്കുന്നു; ശവം എവിടെയുണ്ടോ അവിടെ കഴുകനുമുണ്ട്.”
Seus filhotes sugam sangue; e onde houver cadáveres, ali ela está.