19“കുതിരയ്ക്കു ശക്തി നൽകിയത് നീയോ? അതിന്റെ കഴുത്തിൽ നീയോ കുഞ്ചിരോമം അണിയിച്ചത്?
馬的力量,是你所賜﹖牠頸上的長騣,是你所披﹖
20അതിനെ വെട്ടുക്കിളിയെപ്പോലെ നിനക്കു കുതിച്ചുചാടിക്കാമോ? അതിന്റെ ശക്തിയേറിയ ചീറ്റൽ ഭയാനകംതന്നെ!
你豈能使牠跳躍如蚱蜢﹖牠雄壯的長嘶,實在使人膽寒。
21അതു താഴ്വരയിൽ മാന്തുകയും കരുത്തിൽ ഊറ്റംകൊള്ളുകയും സൈന്യനിരയ്ക്കുനേരേ പാഞ്ഞടുക്കുകയും ചെയ്യുന്നു.
牠在谷中歡躍奔馳,勇往直前,衝鋒迎敵。
22അതു ഭയത്തെ പുച്ഛിച്ചുതള്ളി കൂസലില്ലാതെ മുന്നേറുന്നു; വാളിൽനിന്ന് അതു പിന്തിരിയുന്നതുമില്ല.
牠嗤笑膽怯,一無所懼;交鋒之時,決不退縮。
23ആവനാഴിയുടെ കിലുകിലുക്കത്തെയും കുന്തത്തിന്റെയും ശൂലത്തിന്റെയും തിളക്കത്തെയും അത് എതിരിടുന്നു.
牠背上的箭袋震震作響,還有閃爍發光的矛與槍。
24ഉഗ്രരോഷത്തോടും ആവേശത്തോടും അതു ദൂരം പിന്നിടുന്നു; കാഹളശബ്ദം കേട്ടാൽ അത് അടങ്ങിനിൽക്കുകയില്ല.
牠一聞號角,即不肯停蹄,急躁狂怒,不斷啃地。
25കാഹളം മുഴങ്ങുന്തോറും അത്, ‘ആഹാ!’ എന്നു ചിനയ്ക്കുന്നു! വിദൂരതയിൽനിന്ന് അത് യുദ്ധത്തിന്റെ ഗന്ധം മണത്തറിയുന്നു, പടനായകരുടെ അട്ടഹാസവും ആർപ്പുവിളിയുംതന്നെ.
每次號角一鳴,牠必發出嘶聲,由遠處已聞到戰爭的氣息,將領的號令和士卒的喊聲。
26“പരുന്ത് പറന്നുയരുന്നതും ദക്ഷിണദിശയിലേക്കു ചിറകുകൾ വിരിക്കുന്നതും നിന്റെ ജ്ഞാനംനിമിത്തമോ?
鷹展翅振翼南飛,豈是由於你的智慧﹖
27നിന്റെ ആജ്ഞയനുസരിച്ചോ കഴുകൻ പറന്നുയരുന്നതും ഉയരത്തിൽ കൂടുകെട്ടുന്നതും?
兀鷹騰空,營巢峭壁,豈是出於你的命令﹖
28പാറപ്പിളർപ്പിൽ അതു വസിക്കുകയും അവിടെ രാപാർക്കുകയും ചെയ്യുന്നു; കിഴുക്കാംതൂക്കായ പാറ അതിന്റെ ശക്തികേന്ദ്രമാകുന്നു.
牠在山崖居住過宿,在峭峰上有牠的保障;
29അവിടെനിന്നും അത് ഇര തേടുന്നു; അതിന്റെ ദൃഷ്ടി വിദൂരതയിൽനിന്ന് ഇര കണ്ടെത്തുന്നു.
由那裏窺伺獵物,牠的眼力可達遠處。
30അതിന്റെ കുഞ്ഞുങ്ങൾ ചോര വലിച്ചുകുടിക്കുന്നു; ശവം എവിടെയുണ്ടോ അവിടെ കഴുകനുമുണ്ട്.”