< ഇയ്യോബ് 38 >
1 അതിനുശേഷം യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഇപ്രകാരം ഉത്തരമരുളി:
Тоді відповів Господь Йову із бурі й сказав:
2 “പരിജ്ഞാനമില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുട്ടാക്കിത്തീർക്കുന്ന ഇവനാര്?
„Хто́ то такий, що зате́мнює раду слова́ми без розуму?
3 പുരുഷനെപ്പോലെ അര മുറുക്കുക; ഞാൻ നിന്നോടു ചോദിക്കും, നീ എനിക്ക് ഉത്തരം നൽകണം.
Підпережи́ но ти сте́гна свої, як мужчи́на, а Я буду питати тебе, — ти ж Мені поясни!
4 “ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പറയുക.
Де́ ти був, коли землю осно́вував Я? Розкажи, якщо маєш знання́!
5 അതിന്റെ അളവുകൾ നിർണയിച്ചതാര്? നിശ്ചയമായും നിനക്കതറിയാം! അഥവാ, അതിനു കുറുകെ അളവുനൂൽ പിടിച്ചതാരാണ്?
Хто осно́ви її положив, чи ти знаєш? Або хто́ розтягнув по ній шнура?
6 ഉദയനക്ഷത്രങ്ങൾ ഒത്തുചേർന്നു ഗീതങ്ങൾ ആലപിക്കുകയും ദൈവപുത്രന്മാരെല്ലാം ആനന്ദത്താൽ ആർത്തുവിളിക്കുകയും ചെയ്തപ്പോൾ, അതിന്റെ അടിസ്ഥാനങ്ങൾ എവിടെയാണ് സ്ഥാപിച്ചത്? അതിന്റെ ആണിക്കല്ല് സ്ഥാപിച്ചത് ആരാണ്?
У що підстави її позапу́щувані, або хто́ поклав камінь нарі́жний її,
коли ра́зом співали всі зо́рі пора́нні та радісний о́крик здіймали всі Божі сини?
8 “ഭൂഗർഭത്തിൽനിന്നു സമുദ്രം പൊട്ടിപ്പുറപ്പെട്ടപ്പോൾ കതകുകൾ ചേർത്തടച്ച് അതിനെ പിന്നിലൊതുക്കിയത് ആരാണ്?
І хто море воро́тами загороди́в, як воно виступа́ло, немов би з утро́би вихо́дило,
9 ഞാൻ മേഘത്തെ അതിന്റെ വസ്ത്രമാക്കി ഘോരാന്ധകാരത്താൽ അതിനെ മൂടിപ്പൊതിയുകയും ചെയ്തപ്പോൾ,
коли хмари поклав Я за одіж йому, а імлу́ — за його пелюшки́,
10 ഞാൻ അതിന് അതിരുകൾ നിശ്ചയിച്ച്; കതകുകളും ഓടാമ്പലുകളും സ്ഥാപിച്ചപ്പോൾ,
і призна́чив йому Я границю Свою та поставив засу́ва й воро́та,
11 ‘നിനക്ക് ഇവിടെവരെ വരാം; ഇതിനപ്പുറം പാടില്ല; അഹന്തനിറഞ്ഞ തിരമാലകൾ ഇവിടെയാണ് നിൽക്കേണ്ടത് എന്നു പറഞ്ഞപ്പോൾ,’
і сказав: „Аж досі ти ді́йдеш, не далі, і тут ось межа́ твоїх хвиль гордови́тих?“
12 ഭൂമിയുടെ അതിരുകളെ പിടിച്ചുകൊള്ളുന്നതിനും ദുഷ്ടരെ അതിൽനിന്ന് കുടഞ്ഞുകളയുന്നതിനുംവേണ്ടി നീ പ്രഭാതത്തിന് എപ്പോഴെങ്കിലും ഉത്തരവുകൾ നൽകിയിട്ടുണ്ടോ? അരുണോദയത്തിന് അതിന്റെ സ്ഥാനം നിയമിച്ചുകൊടുത്തിട്ടുണ്ടോ?
Чи за своїх днів ти наказував ра́нкові? Чи досві́тній зорі́ показав її місце,
щоб хапа́лась за кі́нці землі та поси́пались з неї безбожні?
14 മുദ്രയ്ക്കുകീഴേയുള്ള കളിമണ്ണുപോലെ ഭൂമിക്ക് ആകൃതി കൈവരുന്നു; ഒരു വസ്ത്രത്തിന്റേത് എന്നപോലെ അതിലെ സവിശേഷതകൾ സ്പഷ്ടമായി കാണപ്പെടുന്നു.
Земля змі́нюється, мов та глина печа́тки, і стають, немов о́діж, вони!
15 ദുഷ്ടർക്ക് വെളിച്ചം നിഷേധിക്കപ്പെട്ടു, അവരുടെ ഉയർത്തപ്പെട്ട ഭുജം തകർക്കപ്പെട്ടു.
І нехай від безбожних їх світло віді́йметься, а високе раме́но злама́ється!
16 “സമുദ്രത്തിന്റെ ഉറവുകളിലേക്കു നീ യാത്രചെയ്തിട്ടുണ്ടോ? ആഴിയുടെ അഗാധതലങ്ങളിൽ നീ നടന്നിട്ടുണ്ടോ?
Чи ти схо́див коли аж до мо́рських джере́л, і чи ти перехо́джувався дном безодні?
17 മരണത്തിന്റെ കവാടങ്ങൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? കൂരിരുട്ടിന്റെ കവാടങ്ങൾ നീ ദർശിച്ചിട്ടുണ്ടോ?
Чи для тебе відкриті були брами смерти, і чи бачив ти брами смерте́льної тіні?
18 ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇവയെല്ലാം നിനക്കറിയാമെങ്കിൽ, എന്നോടു പറയുക.
Чи широкість землі ти оглянув? Розкажи, якщо знаєш це все!
19 “പ്രകാശത്തിന്റെ വസതിയിലേക്കുള്ള പാത എവിടെ? ഇരുളിന്റെ പാർപ്പിടവും എവിടെ?
Де́ та доро́га, що світло на ній пробуває? А те́мрява — де її місце,
20 അതിനെ അതിന്റെ അതിരിനകത്തേക്കു നയിക്കാൻ നിനക്കു കഴിയുമോ? അതിന്റെ ആവാസകേന്ദ്രങ്ങളിലേക്കുള്ള പാത നിനക്ക് അറിയാമോ?
щоб узяти її до границі її, і щоб знати стежки́ її дому?
21 നിശ്ചയമായും നിനക്കറിയാം, നീ അന്നേ ഭൂജാതനായിരുന്നല്ലോ! നീ ദീർഘവർഷങ്ങൾ പിന്നിടുകയും ചെയ്തല്ലോ!
Знаєш ти, бо тоді народився ж ти був, і велике число твоїх днів!
22 “ഹിമത്തിന്റെ ഭണ്ഡാരപ്പുരകളിൽ നീ കടന്നിട്ടുണ്ടോ? അഥവാ, കന്മഴയുടെ സംഭരണശാലകൾ നീ കണ്ടിട്ടുണ്ടോ?
Чи дохо́див коли ти до схо́ванок снігу, і схо́ванки граду ти бачив,
23 ദുരന്തകാലത്തേക്കും യുദ്ധവും സൈനികനീക്കവുമുള്ള സമയത്തേക്കും ഞാൻ അവയെ കരുതിവെച്ചിരിക്കുന്നു.
які Я тримаю на час лихолі́ття, на день бо́ю й війни?
24 വെളിച്ചം വിഭജിക്കപ്പെടുന്ന വഴി ഏതാണ്? കിഴക്കൻകാറ്റു ഭൂമിയിൽ വ്യാപിക്കുന്നതും ഏതു വഴിയിലൂടെയാണ്?
Якою дорогою ді́литься вітер, розпоро́шується по землі вітере́ць?
25 നിർജനദേശത്തും ആൾപ്പാർപ്പില്ലാത്ത മരുഭൂമിയിലും മഴ പെയ്യിക്കാനും തരിശും ശൂന്യവുമായ സ്ഥലത്തിന്റെ ദാഹം തീർക്കാനും പുല്ലിൽ പുതുമുകുളങ്ങൾ മുളപ്പിക്കുന്നതിനും ആരാണ് പേമാരിക്ക് ഒരു ചാലും ഇടിമിന്നലിന് ഒരു മാർഗവും വെട്ടിക്കൊടുത്തത്?
Хто для зливи прото́ку прові́в, а для громови́ці — дорогу,
щоб дощи́ти на землю безлюдну, на пустиню, в якій чоловіка нема,
щоб пустиню та пущу наси́чувати, і щоб забезпе́чити ви́хід траві?
28 മഴയ്ക്ക് ഒരു പിതാവുണ്ടോ? മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്?
Чи є ба́тько в доща, чи хто кра́плі роси́ породи́в?
29 ആരുടെ ഗർഭത്തിൽനിന്നാണ് ഹിമം പുറത്തുവന്നത്? ആകാശത്തിലെ മൂടൽമഞ്ഞിന് ജന്മമേകുന്നത് ആരാണ്?
Із чиєї утро́би лід вийшов, а і́ній небесний — хто його породив?
30 വെള്ളം ശിലപോലെ കട്ടിയാകുന്നതെപ്പോൾ, ആഴിയുടെ ഉപരിതലം ഉറഞ്ഞ് കട്ടിയായിത്തീരുന്നതും എപ്പോൾ?
Як камінь, тужа́віють води, а пове́рхня безо́дні ховається.
31 “കാർത്തികനക്ഷത്രവ്യൂഹത്തിന്റെ ചങ്ങലകൾ നിനക്കു ബന്ധിക്കാൻ കഴിയുമോ? മകയിരത്തിന്റെ കെട്ടുകൾ നിനക്ക് അഴിക്കാമോ?
Чи зв'яжеш ти за́в'язки Волосожа́ру, чи розв'я́жеш віжки́ в Оріо́на?
32 നിനക്ക് നക്ഷത്രവ്യൂഹത്തെ നിശ്ചിതസമയത്തു പുറപ്പെടുവിക്കാമോ? സപ്തർഷികളെയും അവയുടെ ഉപഗ്രഹങ്ങളെയും നയിക്കാമോ?
Чи ви́ведеш ча́су свого Зодія́ка, чи Во́за з синами його попрова́диш?
33 ആകാശമണ്ഡലത്തിന്റെ നിയമങ്ങൾ നീ അറിയുന്നുണ്ടോ? ഭൂമിയുടെമേൽ ദൈവത്തിന്റെ അധികാരസീമ നിനക്കു നിർണയിക്കാൻ കഴിയുമോ?
Чи ти знаєш уста́ви небе́с? Чи ти покладе́ш на землі їхню вла́ду?
34 “നിന്റെ സ്വരം മേഘമാലകൾക്കൊപ്പം ഉയർത്തി ജലപ്രവാഹത്താൽ നിന്നെ ആമഗ്നനാക്കാൻ ആജ്ഞാപിക്കാമോ?
Чи піді́ймеш свій голос до хмар, — і багато води тебе вкриє?
35 ഇടിമിന്നലുകളെ അവയുടെ പാതയിൽക്കൂടെ പറഞ്ഞയയ്ക്കുന്നത് നീയാണോ? ‘അടിയങ്ങൾ ഇതാ,’ എന്ന് അവ നിന്നോടു ബോധിപ്പിക്കുന്നുണ്ടോ?
Чи бли́скавки ти посилаєш, і пі́дуть вони, й тобі скажуть „Ось ми“?
36 ഞാറപ്പക്ഷിക്കു ജ്ഞാനം നൽകുന്നത് ആര്? പൂവൻകോഴിക്കു വിവേകം നൽകുന്നത് ഏതൊരുവൻ?
Хто мудрість вкладає людині в нутро́? Або — хто́ дає се́рцеві розум?
37 പൊടി കട്ടപിടിക്കുമ്പോഴും മൺകട്ടകൾ ഒന്നിച്ചിരിക്കുമ്പോഴും മേഘങ്ങളെ എണ്ണുന്നതിനുള്ള ജ്ഞാനം ആർക്കുണ്ട്? ആകാശത്തിലെ ജലസംഭരണികളെ ചരിക്കുന്നതിന് ആർക്കു കഴിയും?
Хто мудрістю хмари зрахує, і хто може затримати небесні посу́ди,
коли по́рох зливається в зли́вки, а кавалки злипаються?
39 “സിംഹങ്ങൾ അവയുടെ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും അവ കുറ്റിക്കാട്ടിൽ പതിയിരിക്കുമ്പോഴും സിംഹിക്കുവേണ്ടി ഇരയെ വേട്ടയാടാൻ നിനക്കു കഴിയുമോ? സിംഹക്കുട്ടികളുടെ വിശപ്പു ശമിപ്പിക്കാൻ നീ പ്രാപ്തനോ?
Чи здо́бич левиці ти зловиш, і заспоко́їш життя левчукі́в,
як вони по лего́вищах ту́ляться, на ча́тах сидять по куща́х?
41 കാക്കക്കുഞ്ഞുങ്ങൾ തീറ്റകിട്ടാതെ ദൈവത്തോടു നിലവിളിച്ച് ആഹാരത്തിനുവേണ്ടി പറന്നലയുമ്പോൾ, അതിന് ആഹാരം നൽകുന്നത് ആരാണ്?
Хто готує для кру́ка поживу його, як до Бога кричать його діти, як без ї́жі блукають вони?