< ഇയ്യോബ് 35 >
1 എലീഹൂ ഇപ്രകാരം തുടർന്നു:
And Elihu went on to say:
2 “‘എന്റെ നീതി ദൈവത്തിന്റെ നീതിയെ കവിയുന്നു,’ എന്നു താങ്കൾ പറയുന്നു, ഇതു ന്യായമെന്നു കരുതുന്നോ?
“Do you think this is just? You say, ‘I am more righteous than God.’
3 പിന്നെ താങ്കൾ ചോദിക്കുന്നു: ‘അതുകൊണ്ട് എനിക്കെന്തു മെച്ചം? പാപം ചെയ്യാതിരുന്നാൽ എനിക്കെന്തു നേട്ടം?’
For you ask, ‘What does it profit me, and what benefit do I gain apart from sin?’
4 “അതിന് ഞാൻ താങ്കളോടും താങ്കളോടൊപ്പമുള്ള ഈ സ്നേഹിതന്മാരോടും മറുപടി പറയാൻ ആഗ്രഹിക്കുന്നു.
I will reply to you and to your friends as well.
5 ആകാശത്തേക്കു തലയുയർത്തി കാണുക; നിങ്ങളെക്കാൾ വളരെ മുകളിലുള്ള മേഘപാളികളിലേക്ക് ഇമവെട്ടാതെ നോക്കുക.
Look to the heavens and see; gaze at the clouds high above you.
6 താങ്കൾ പാപംചെയ്താൽ അത് അത്യുന്നതനെ എങ്ങനെയാണ് ബാധിക്കുന്നത്? താങ്കളുടെ പാപങ്ങൾ അനേകമാണെങ്കിൽ അത് അവിടത്തോട് എന്തുചെയ്യും?
If you sin, what do you accomplish against Him? If you multiply your transgressions, what do you do to Him?
7 താങ്കൾ നീതിനിഷ്ഠൻ ആയിരിക്കുന്നതിലൂടെ ദൈവത്തിന് എന്തോ ഉപകാരം ചെയ്യുകയാണോ? അവിടത്തേക്ക് താങ്കളുടെ കൈയിൽനിന്ന് എന്തു ലഭിക്കുന്നു?
If you are righteous, what do you give Him, or what does He receive from your hand?
8 താങ്കളുടെ ദുഷ്ടത താങ്കളെപ്പോലെ മനുഷ്യർക്കു ദോഷംവരുത്തുന്നു. താങ്കളുടെ നീതികൊണ്ടും ഇതരമനുഷ്യർക്കാണ് പ്രയോജനം.
Your wickedness affects only a man like yourself, and your righteousness only a son of man.
9 “പീഡനത്തിന്റെ ബാഹുല്യംനിമിത്തം ജനം നിലവിളിക്കുന്നു; ശക്തരുടെ കരങ്ങളിൽനിന്നു മോചിപ്പിക്കപ്പെടുന്നതിനായി അവർ മുറവിളി കൂട്ടുന്നു.
Men cry out under great oppression; they plead for relief from the arm of the mighty.
10 എന്നാൽ ‘രാത്രിയിൽ ഗീതങ്ങൾ നൽകുന്നവനും ഭൂമിയിലെ മൃഗങ്ങളെക്കാൾ നമ്മെ അഭ്യസിപ്പിക്കുന്നവനും ആകാശത്തിലെ പക്ഷികളെക്കാൾ ജ്ഞാനം നൽകുന്നവനുമായ എന്റെ സ്രഷ്ടാവായ ദൈവം എവിടെ?’ എന്ന് ആരും ചോദിക്കുന്നില്ല.
But no one asks, ‘Where is God my Maker, who gives us songs in the night,
who teaches us more than the beasts of the earth and makes us wiser than the birds of the air?’
12 ദുഷ്ടമനുഷ്യരുടെ അഹങ്കാരംനിമിത്തം ജനം നിലവിളിക്കുമ്പോൾ അവിടന്ന് ഉത്തരമരുളുന്നില്ല.
There they cry out, but He does not answer, because of the pride of evil men.
13 തീർച്ചയായും വ്യർഥമായ ഒരു നിലവിളി ദൈവം ശ്രദ്ധിക്കുകയില്ല; സർവശക്തൻ അവയ്ക്കു യാതൊരുവിധ ശ്രദ്ധയും കൊടുക്കുകയില്ല.
Surely God does not listen to empty pleas, and the Almighty does not take note of it.
14 അവിടത്തെ കാണുന്നില്ല എന്നു താങ്കൾ പറയുമ്പോൾ എത്ര അല്പം ആയിരിക്കും അവിടന്ന് താങ്കളെ ശ്രദ്ധിക്കുന്നത്, താങ്കളുടെ ആവലാതി അവിടത്തെ മുമ്പിൽത്തന്നെ ഇരിക്കുന്നു; അതിനാൽ അവിടത്തേക്കായി കാത്തിരിക്കുക;
How much less, then, when you say that you do not see Him, that your case is before Him and you must wait for Him,
15 കാരണം, അവിടത്തെ കോപം ശിക്ഷാവിധി നടപ്പാക്കുന്നില്ല, ദുഷ്ടത അവിടന്ന് അശേഷം പരിഗണിക്കുന്നതുമില്ല.
and further, that in His anger He has not punished or taken much notice of folly!
16 ഇയ്യോബ് വായ് തുറന്നു വ്യർഥമായി സംസാരിക്കുന്നു; പരിജ്ഞാനമില്ലാതെ അദ്ദേഹം പാഴ്വാക്കുകൾ പുലമ്പുന്നു.”
So Job opens his mouth in vain and multiplies words without knowledge.”