< ഇയ്യോബ് 26 >
1 അപ്പോൾ ഇയ്യോബ് മറുപടി പറഞ്ഞത്:
Then responded Job, and said: —
2 “നീ ദുർബലരെ എങ്ങനെയാണ് സഹായിച്ചിട്ടുള്ളത്! ശക്തിയില്ലാത്ത ഭുജത്തെ നീ എങ്ങനെയാണ് രക്ഷിച്ചിട്ടുള്ളത്!
How hast thou given help to one of no-strength? given victory to an arm of no-power?
3 ജ്ഞാനമില്ലാത്തവർക്കു നീ എന്ത് ഉപദേശമാണ് നൽകിയിട്ടുള്ളത്! എത്ര ഉന്നതമായ ഉൾക്കാഴ്ചയാണ് നീ പ്രദർശിപ്പിച്ചിട്ടുള്ളത്!
How hast thou given counsel to one of no-wisdom? or, effective wisdom, abundantly made known?
4 നീ ഇത്തരം വാക്കുകൾ ഉച്ചരിക്കാൻ ആരാണ് നിന്നെ സഹായിച്ചത്? ആരുടെ ആത്മാവാണ് നിന്റെ അധരങ്ങളിലൂടെ സംസാരിച്ചത്?
Whom hast thou taught speech? Whose inspiration hath come from thee?
5 “മരണമടഞ്ഞവർ തീവ്രയാതനയിലാണ്, ജലമധ്യത്തിലുള്ളവയും അതിലെ നിവാസികളും.
The shades, tremble, beneath the waters and their inhabitants;
6 മൃതലോകം അവിടത്തെ മുമ്പിൽ തുറന്നുകിടക്കുന്നു; നരകത്തിന്റെ മറയും നീക്കപ്പെട്ടിരിക്കുന്നു. (Sheol )
Naked is hades before him, and there is no covering to destruction; (Sheol )
7 അവിടന്ന് ഉത്തരദിക്കിനെ ശൂന്യതയിൽ വിരിക്കുകയും ഭൂമിയെ ശൂന്യതയിൽ തൂക്കിയിടുകയും ചെയ്യുന്നു.
Who stretcheth out the north over emptiness, hangeth the earth upon nothingness;
8 അവിടന്നു വെള്ളത്തെ തന്റെ മേഘങ്ങളിൽ കെട്ടിവെക്കുന്നു; അതിന്റെ ഭാരത്താൽ മേഘം പൊട്ടിപ്പിളർന്നു പോകുന്നില്ല.
Who bindeth up the waters in his thick clouds, and the cloud is not rent beneath them;
9 പൂർണചന്ദ്രനെ അവിടന്നു മറച്ചുവെക്കുന്നു; അതിന്മേൽ തന്റെ മേഘത്തെ വിരിക്കുകയും ചെയ്യുന്നു.
Who shutteth-in the face of the throne, he spreadeth over it his cloud;
10 പ്രകാശത്തിന്റെയും ഇരുട്ടിന്റെയും അതിരായി ജലോപരിതലത്തിൽ അവിടന്നു ചക്രവാളം വരയ്ക്കുന്നു.
A, boundary, hath he encircled on the face of the waters, as far as where light ends in darkness;
11 ആകാശത്തിന്റെ തൂണുകൾ വിറയ്ക്കുന്നു; അവിടത്തെ ശാസനയിൽ അവ ഭ്രമിച്ചുപോകുന്നു.
The pillars of the heavens, are shaken, and are terrified at his rebuke:
12 തന്റെ ശക്തിയാൽ അവിടന്നു സമുദ്രത്തെ മഥിച്ചു; തന്റെ വിവേകത്താൽ രഹബിനെ തകർത്തുകളഞ്ഞു.
By his strength, hath he excited the sea, and, by his skill, hath he shattered the Crocodile:
13 അവിടത്തെ ശ്വാസത്താൽ ആകാശം സുന്ദരരൂപിയായി മാറിയിരിക്കുന്നു; തെന്നിമറയുന്ന സർപ്പത്തെ അവിടത്തെ കരം കുത്തിത്തുളയ്ക്കുന്നു.
By his spirit, hath he arched the heavens, His hand hath pierced the fleeing serpent.
14 ഇവയെല്ലാം അവിടത്തെ പ്രവൃത്തികളുടെ നേരിയ ഒരംശംമാത്രം നാം അവിടത്തെപ്പറ്റി എത്ര മന്ദമായ ഒരു ശബ്ദംമാത്രമല്ലോ കേൾക്കുന്നത്! അവിടത്തെ ശക്തിയുടെ ഗർജനം ഗ്രഹിക്കാൻ ആർക്കു കഴിയും?”
Lo! these, are the fringes of his way, and what a whisper of a word hath been heard of him! But, the thunder of his might, who could understand?