< ഇയ്യോബ് 25 >
1 അതിനുശേഷം ശൂഹ്യനായ ബിൽദാദ് ഇപ്രകാരം ഉത്തരം പറഞ്ഞു:
И отвечал Вилдад Савхеянин и сказал:
2 “ആധിപത്യവും ആദരവും ദൈവത്തിനുള്ളത്; അവിടന്ന് ഉന്നതികളിൽ സമാധാനം സ്ഥാപിക്കുന്നു.
держава и страх у Него; Он творит мир на высотах Своих!
3 അവിടത്തെ സൈന്യത്തെ എണ്ണിത്തിട്ടപ്പെടുത്താമോ? അവിടത്തെ പ്രകാശം ആരുടെമേലാണ് ഉദിക്കാത്തത്?
Есть ли счет воинствам Его? и над кем не восходит свет Его?
4 അങ്ങനെയെങ്കിൽ ഒരു മനുഷ്യന് ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകാൻ കഴിയും? സ്ത്രീയിൽ പിറന്നവർ ശുദ്ധരാകുന്നതെങ്ങനെ?
И как человеку быть правым пред Богом, и как быть чистым рожденному женщиною?
5 ചന്ദ്രൻ പ്രകാശമില്ലാതെയും നക്ഷത്രങ്ങൾ അവിടത്തെ ദൃഷ്ടിയിൽ ശുദ്ധിയുള്ളവയും അല്ലെങ്കിൽ,
Вот даже луна, и та несветла, и звезды нечисты пред очами Его.
6 കേവലം പുഴുവായിരിക്കുന്ന മനുഷ്യന്റെയും കൃമിയായ മനുഷ്യപുത്രന്റെയും സ്ഥിതി എത്രയോ താഴ്ന്നത്?”
Тем менее человек, который есть червь, и сын человеческий, который есть моль.