< ഇയ്യോബ് 23 >

1 അപ്പോൾ ഇയ്യോബ് ഇപ്രകാരം മറുപടി പറഞ്ഞു:
Then Job answered and said:
2 “ഇന്നും എന്റെ സങ്കടം കയ്‌പുനിറഞ്ഞതാണ്; ഞാൻ ഞരങ്ങിക്കൊണ്ടിരിക്കുമ്പോൾപ്പോലും അവിടത്തെ കൈ എനിക്കു ഭാരമാക്കിയിരിക്കുന്നു.
Still is my complaint bitter; But my wound is deeper than my groaning.
3 തിരുനിവാസത്തിലേക്ക് എനിക്കു ചെല്ലാൻ കഴിഞ്ഞിരുന്നെങ്കിൽ; അവിടത്തെ എവിടെ കണ്ടെത്താൻ എനിക്കു കഴിയുമെന്ന് അറിഞ്ഞിരുന്നെങ്കിൽ!
O that I knew where I might find him! That I might go before his throne!
4 എന്റെ ആവലാതി ഞാൻ അവിടത്തെ മുമ്പിൽ ബോധിപ്പിക്കുകയും വാദങ്ങൾ എന്റെ നാവിൽനിന്ന് അനർഗളം പ്രവഹിക്കുകയും ചെയ്യുമായിരുന്നു.
I would order my cause before him, And fill my mouth with arguments;
5 അവിടന്ന് എനിക്ക് എന്തുത്തരം അരുളുമെന്ന് അറിയാമായിരുന്നു. എന്താണ് അവിടത്തേക്ക് എന്നോടു പറയാനുള്ളതെന്നു ഗ്രഹിക്കാമായിരുന്നു.
I should know what he would answer me, And understand what he would say to me.
6 തന്റെ ശക്തിയുടെ മഹത്ത്വത്താൽ അവിടന്ന് എന്നോടു വാദിക്കുമോ? ഇല്ല, തീർച്ചയായും അവിടന്ന് എന്റെ വാക്കുകൾ ശ്രദ്ധിക്കുകയേയുള്ളൂ.
Would he contend with me with his mighty power? No! he would have regard to me.
7 തിരുസന്നിധിയിൽ നീതിനിഷ്ഠർക്ക് അവരുടെ നിരപരാധിത്വം ബോധിപ്പിക്കാം; അങ്ങനെ എന്റെ ന്യായാധിപനിൽനിന്നു ഞാൻ എന്നേക്കുമായി വിടുവിക്കപ്പെടുമായിരുന്നു.
Then would an upright man contend with him, And I should be fully acquitted by my judge.
8 “ഇതാ, ഞാൻ പൂർവദേശത്തേക്കു പോകുന്നു, എന്നാൽ അവിടന്ന് അവിടെ ഉണ്ടായിരിക്കുകയില്ല; ഞാൻ പശ്ചിമദിക്കിലേക്കു പോകുന്നു, എന്നിട്ടും എനിക്ക് അവിടത്തെ കണ്ടെത്താൻ കഴിയുന്നില്ല.
But, behold, I go eastward, and he is not there; And westward, but I cannot perceive him;
9 അവിടന്ന് പ്രവർത്തനനിരതനായിരിക്കുന്ന ഉത്തരദിക്കിലും അവിടത്തെ ദർശനം എനിക്കു ലഭിക്കുന്നില്ല; അവിടന്ന് ദക്ഷിണദിക്കിലേക്കു തിരിഞ്ഞിട്ടും എനിക്ക് ഒരു നോക്കു കാണാൻ കഴിയുന്നില്ല.
To the north, where he worketh, but I cannot behold him; He hideth himself on the south, and I cannot see him.
10 എങ്കിലും ഞാൻ പോകുന്നവഴി അവിടന്ന് അറിയുന്നു; അവിടന്ന് എന്നെ പരിശോധനയ്ക്കു വിധേയനായാൽ ഞാൻ സ്വർണംപോലെ പുറത്തുവരും.
But he knoweth the way which is in my heart; When he trieth me, I shall come forth as gold.
11 എന്റെ കാലടികൾ അവിടത്തെ കാൽപ്പാടുകൾതന്നെ പിൻതുടരുന്നു; ഞാൻ വിട്ടുമാറാതെ അവിടത്തെ വഴിയിൽത്തന്നെ സഞ്ചരിച്ചു.
My feet have trodden in his steps; His way I have kept, and have not turned aside from it.
12 അവിടത്തെ അധരങ്ങളിൽനിന്നുള്ള കൽപ്പനയിൽനിന്ന് ഞാൻ വ്യതിചലിച്ചിട്ടില്ല; തിരുവായിൽനിന്നുള്ള വചനങ്ങൾ എന്റെ അനുദിനാഹാരത്തെക്കാൾ മൂല്യവത്തായി ഞാൻ സൂക്ഷിച്ചിരിക്കുന്നു.
I have not neglected the precepts of his lips; Above my own law have I esteemed the words of his mouth.
13 “എന്നാൽ അവിടന്നു മാറ്റമില്ലാത്തവൻ; അവിടത്തോട് എതിർത്തുനിൽക്കാൻ ആർക്കു കഴിയും? തിരുഹിതം അവിടന്നു പ്രാവർത്തികമാക്കുന്നു.
But he is of one mind, and who can turn him? And what he desireth, that he doeth.
14 തന്റെ വിധിന്യായം അവിടന്ന് എന്റെമേൽ നടപ്പാക്കുന്നു; അപ്രകാരമുള്ള പല പദ്ധതികളും അവിടത്തെ ഭണ്ഡാരത്തിലുണ്ട്.
He performeth that which is appointed for me; And many such things are in his mind!
15 അതിനാൽ അവിടത്തെ സന്നിധിയിൽ ഞാൻ അങ്കലാപ്പിലാകുന്നു; ഇതേപ്പറ്റി ആലോചിക്കുമ്പോൾ, ഞാൻ അവിടത്തെ ഭയപ്പെടുന്നു.
Therefore I am in terror on account of him; When I consider, I am afraid of him.
16 ദൈവം എന്റെ ഹൃദയത്തെ തളർത്തിക്കളഞ്ഞു; സർവശക്തൻ എന്നെ പരിഭ്രാന്തനാക്കി.
For God maketh my heart faint; Yea, the Almighty terrifieth me;
17 എന്നിട്ടും ഇരുട്ടിന്, എന്റെ മുഖത്തെ മറയ്ക്കുന്ന കൂരിരുട്ടിന്, എന്നെ നിശ്ശബ്ദനാക്കാൻ കഴിഞ്ഞില്ല.
Because I was not taken away before darkness came, And he hath not hidden darkness from mine eyes.

< ഇയ്യോബ് 23 >