< ഇയ്യോബ് 17 >
1 എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ നാളുകൾ തീർന്നുപോയി, ശവക്കുഴി എനിക്കായി കാത്തിരിക്കുന്നു.
わが氣息は已にくさり 我日すでに盡なんとし墳墓われを待つ
2 തീർച്ചയായും പരിഹാസികൾ എന്നെ വലയംചെയ്തിരിക്കുന്നു; എന്റെ കണ്ണ് അവരുടെ പ്രകോപനം വീക്ഷിച്ചുകൊണ്ടിരിക്കുന്നു.
まことに嘲弄者等わが傍に在り 我目は彼らの辨爭ふを常に見ざるを得ず
3 “ദൈവമേ, അങ്ങുതന്നെ എനിക്കുവേണ്ടി ജാമ്യം നിൽക്കണമേ. എനിക്കു സുരക്ഷിതത്വം നൽകാൻ മറ്റാരാണുള്ളത്?
願くは質を賜ふて汝みづから我の保證となりたまへ 誰か他にわが手をうつ者あらんや
4 അങ്ങ് അവരുടെ ഹൃദയം വിവേകത്തിൽനിന്ന് അടച്ചിരിക്കുന്നു; അതിനാൽ ജയഭേരിമുഴക്കാൻ അങ്ങ് അവരെ ഉയർത്തുകയുമില്ല.
汝彼らの心を閉て悟るところ無らしめたまへり 必ず彼らをして愈らしめたまはじ
5 സ്വന്തം ലാഭത്തിനായി തങ്ങളുടെ സ്നേഹിതരെ ഒറ്റിക്കൊടുക്കുന്നവരുടെ സന്തതികളുടെ കണ്ണു മങ്ങിപ്പോകും.
朋友を交付して掠奪に遭しむる者は其子等の目潰るべし
6 “ദൈവം എന്നെ ആളുകൾക്ക് ഒരു പഴമൊഴിയാക്കി മാറ്റിയിരിക്കുന്നു, മുഖത്തു തുപ്പേൽക്കുന്ന ഒരുവനായി ഞാൻ തീർന്നിരിക്കുന്നു.
彼われを世の民の笑柄とならしめたまふ 我は面に唾せらるべき者となれり
7 വ്യസനം നിമിത്തം എന്റെ കണ്ണുകൾ മങ്ങിപ്പോയിരിക്കുന്നു; എന്റെ അവയവങ്ങളെല്ലാം വെറുമൊരു നിഴൽപോലെയായി.
かつまた我目は憂愁によりて昏み 肢體は凡て影のごとし
8 നീതിനിഷ്ഠർ ഇതുകണ്ട് സംഭ്രമിക്കും; നിഷ്കളങ്കർ അഭക്തരുടെനേരേ രോഷംകൊള്ളും.
義しき者は之に驚き 無辜者は邪曲なる者を見て憤ほる
9 എങ്കിലും നീതിനിഷ്ഠർ തങ്ങളുടെ വഴികളിൽത്തന്നെ ഉറച്ചുനിൽക്കും; നിർമലമായ കൈകളുള്ളവർ അധികം ശക്തിയാർജിക്കും.
然ながら義しき者はその道を堅く持ち 手に潔淨き者はますます力を得るなり
10 “നിങ്ങൾ എല്ലാവരും വരിക, ഒന്നുകൂടെ ശ്രമിക്കുക! നിങ്ങളുടെ ഇടയിൽ ഒരു ജ്ഞാനിയെ ഞാൻ കണ്ടെത്തുകയില്ല.
請ふ汝ら皆ふたたび來れ 我は汝らの中に一人も智き者あるを見ざるなり
11 എന്റെ ആയുസ്സു കഴിഞ്ഞുപോയി, എന്റെ പദ്ധതികൾ താറുമാറായി. എന്നിട്ടും എന്റെ ഹൃദയാഭിലാഷങ്ങൾ,
わが日は已に過ぎ わが計る所わが心に冀ふ所は已に敗れたり
12 പ്രകാശം ഇതാ അടുത്തിരിക്കുന്നു എന്ന് ഇരുട്ടിൽ പറഞ്ഞുകൊണ്ട് അവർ രാത്രിയെ പകലാക്കിത്തീർക്കുന്നു.
彼ら夜を晝に變ふ 黒暗の前に光明ちかづく
13 ഞാൻ കാത്തിരിക്കുന്ന ഭവനം ശ്മശാനംമാത്രമാണെങ്കിൽ, അന്ധകാരത്തിലാണ് ഞാൻ എന്റെ കിടക്ക വിരിക്കുന്നതെങ്കിൽ, (Sheol )
我もし俟つところ有ば是わが家たるべき陰府なるのみ 我は黒暗にわが牀を展ぶ (Sheol )
14 ശവക്കുഴിയോട്, ‘നീ എന്റെ പിതാവ്’ എന്നും പുഴുവിനോട്, ‘നീ എന്റെ മാതാവോ സഹോദരിയോ’ എന്നും ഞാൻ പറയുന്നെങ്കിൽ,
われ朽腐に向ひては汝はわが父なりと言ひ 蛆に向ひては汝は我母わが姉妹なりと言ふ
15 എന്റെ പ്രത്യാശ എവിടെ? എന്നിൽ ആശിക്കാൻ എന്തെങ്കിലും അവശേഷിക്കുന്നു എന്ന് ആർക്കു കാണാൻ കഴിയും?
然ばわが望はいづくにかある 我望は誰かこれを見る者あらん
16 എന്റെ പ്രത്യാശ മരണകവാടംവരെ ചെന്നെത്തുമോ? ഞങ്ങൾ ഒരുമിച്ച് പൂഴിയിൽ അമരുകയില്ലേ?” (Sheol )
是は下りて陰府の關に到らん 之と齊しく我身は塵の中に臥靜まるべし (Sheol )