< യിരെമ്യാവു 6 >

1 “ബെന്യാമീൻജനതയേ, ഓടി രക്ഷപ്പെടുക! ജെറുശലേമിൽനിന്ന് ഓടിപ്പോകുക! തെക്കോവയിൽ കാഹളനാദം മുഴക്കുക! ബേത്-ഹഖേരേമിൽ ഒരു ചിഹ്നം ഉയർത്തുക! കാരണം വടക്കുനിന്ന് ശക്തമായ ഒരു സൈന്യം വരുന്നു ഒരു മഹാനാശംതന്നെ.
便雅憫人哪,你們要逃出耶路撒冷, 在提哥亞吹角, 在伯‧哈基琳立號旗; 因為有災禍與大毀滅從北方張望。
2 സുന്ദരിയും പേലവാംഗിയുമായ സീയോൻപുത്രിയെ ഞാൻ നശിപ്പിക്കും.
那秀美嬌嫩的錫安女子, 我必剪除。
3 ഭരണാധിപന്മാർ തങ്ങളുടെ കൂട്ടവുമായി അവൾക്കെതിരേ വരും; അവർ അവൾക്കുചുറ്റും കൂടാരമടിക്കും, അവർ ഓരോരുത്തരും അവർക്കു നിയമിക്കപ്പെട്ടിരിക്കുന്ന സ്ഥലം നശിപ്പിക്കും.”
牧人必引他們的羊群到她那裏, 在她周圍支搭帳棚, 各在自己所佔之地使羊吃草。
4 “അവൾക്കെതിരേ യുദ്ധത്തിന് ഒരുങ്ങുക! എഴുന്നേൽക്കുക, ഉച്ചയ്ക്കുതന്നെ നമുക്ക് ആക്രമിക്കാം! എന്നാൽ, അയ്യോ കഷ്ടം! പകൽ കടന്നുപോകുന്നു, സായാഹ്നത്തിന്റെ നിഴൽ നീണ്ടുവരുന്നു.
你們要準備攻擊她。 起來吧,我們可以趁午時上去。 哀哉!日已漸斜, 晚影拖長了。
5 അതുകൊണ്ട് എഴുന്നേൽക്കുക, നമുക്കു രാത്രിയിൽ ആക്രമിച്ച് അതിന്റെ അരമനകളെ നശിപ്പിക്കാം!”
起來吧,我們夜間上去, 毀壞她的宮殿。
6 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വൃക്ഷങ്ങൾ വെട്ടിയിടുക ജെറുശലേമിനെതിരേ ഉപരോധത്തിന്റെ ചരിഞ്ഞ പാത നിർമിക്കുക. ഈ നഗരം ശിക്ഷിക്കപ്പെടണം; അതിന്റെ നടുവിൽ പീഡനം നിറഞ്ഞിരിക്കുന്നു.
因為萬軍之耶和華如此說: 你們要砍伐樹木, 築壘攻打耶路撒冷。 這就是那該罰的城, 其中盡是欺壓。
7 ഒരു കിണർ ജലം പുറപ്പെടുവിക്കുന്നതുപോലെ, അവൾ തന്റെ ദുഷ്ടത പുറപ്പെടുവിക്കുന്നു. അക്രമവും കൊള്ളയുംമാത്രമേ അവിടെ കേൾക്കാനുള്ളൂ; അവളുടെ രോഗവും മുറിവും എപ്പോഴും എന്റെമുമ്പിൽ ഇരിക്കുന്നു.
井怎樣湧出水來, 這城也照樣湧出惡來; 在其間常聽見有強暴毀滅的事, 病患損傷也常在我面前。
8 ജെറുശലേമേ, ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക, അല്ലാത്തപക്ഷം ഞാൻ നിന്നിൽനിന്ന് അകന്നുപോകുകയും ആർക്കും വസിക്കാൻ കഴിയാത്ത ശൂന്യദേശമായി നിന്നെ മാറ്റുകയും ചെയ്യും.”
耶路撒冷啊,你當受教, 免得我心與你生疏, 免得我使你荒涼, 成為無人居住之地。
9 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മുന്തിരിവള്ളിയിലെ കാലാ എന്നപോലെ ഇസ്രായേലിൽ അവശേഷിച്ചവരെ അവർ സമ്പൂർണമായി പറിച്ചെടുക്കട്ടെ; മുന്തിരിപ്പഴം ശേഖരിക്കുന്നവരെപ്പോലെ നിന്റെ കൈ വീണ്ടും വള്ളികളിലേക്കു നീട്ടുക.”
萬軍之耶和華曾如此說: 敵人必擄盡以色列剩下的民, 如同摘淨葡萄一樣。 你要像摘葡萄的人摘了又摘,回手放在筐子裏。
10 ഞാൻ ആരോടു സംസാരിക്കും? ആർക്കു മുന്നറിയിപ്പു നൽകും? എന്റെ വാക്കുകൾ ആരു ശ്രദ്ധിക്കും? അവരുടെ കാതുകൾ അടഞ്ഞിരിക്കുന്നതിനാൽ അവർക്കു കേൾക്കാൻ കഴിയുകയില്ല. യഹോവയുടെ വചനം അവർക്ക് അനിഷ്ടമായിരിക്കുന്നു. അവർ അതിൽ ആനന്ദം കണ്ടെത്തുന്നില്ല.
現在我可以向誰說話作見證,使他們聽呢? 他們的耳朵未受割禮,不能聽見。 看哪,耶和華的話他們以為羞辱, 不以為喜悅。
11 അതിനാൽ ഞാൻ യഹോവയുടെ ക്രോധത്താൽ നിറഞ്ഞിരിക്കുന്നു, അത് അടക്കിവെക്കാൻ ഇനിയും എനിക്കു കഴിയില്ല. “ആ ക്രോധം തെരുവിലുള്ള കുട്ടികളുടെമേലും ഒരുമിച്ചു കൂടിയിരിക്കുന്ന യുവാക്കളുടെമേലും ചൊരിയും; ഭർത്താവിനോടൊപ്പം ഭാര്യയും പ്രായാധിക്യത്താൽ വലയുന്ന വൃദ്ധരും അതിൽനിന്നു രക്ഷപ്പെടില്ല.
因此我被耶和華的忿怒充滿,難以含忍。 我要傾在街中的孩童和聚會的少年人身上, 連夫帶妻, 並年老的與日子滿足的都必被擒拿。
12 അവരുടെ ഭവനങ്ങളെല്ലാംതന്നെ ഒപ്പം വയലുകളും ഭാര്യമാരും എല്ലാം അന്യരുടെ വകയായിത്തീരും, ദേശവാസികൾക്കെതിരേ ഞാൻ കൈനീട്ടുമ്പോൾത്തന്നെ,” എന്ന് യഹോവയുടെ അരുളപ്പാട്.
他們的房屋、田地, 和妻子都必轉歸別人; 我要伸手攻擊這地的居民。 這是耶和華說的。
13 “ഏറ്റവും ചെറിയവർമുതൽ ഏറ്റവും ഉന്നതർവരെ സകലരും ദ്രവ്യാഗ്രഹികളാണ്; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെതന്നെ, എല്ലാവരും വ്യാജം പ്രവർത്തിക്കുന്നു.
因為他們從最小的到至大的都一味地貪婪, 從先知到祭司都行事虛謊。
14 സമാധാനം ഇല്ലാതിരിക്കെ ‘സമാധാനം, സമാധാനം’ എന്നു പറഞ്ഞുകൊണ്ട്, അവർ എന്റെ ജനത്തിന്റെ മുറിവുകൾ ലാഘവബുദ്ധിയോടെ ചികിത്സിക്കുന്നു.
他們輕輕忽忽地醫治我百姓的損傷, 說:平安了!平安了! 其實沒有平安。
15 വെറുപ്പുളവാക്കുന്ന അവരുടെ സ്വഭാവത്തിൽ അവർക്കു ലജ്ജതോന്നിയോ? ഇല്ല, അവർ ഒട്ടുംതന്നെ ലജ്ജിച്ചില്ല; നാണിക്കേണ്ടത് എങ്ങനെയെന്നുപോലും അവർക്ക് അറിയില്ല. അതുകൊണ്ട് വീണവരുടെ ഇടയിലേക്ക് അവർ വീഴും; ഞാൻ അവരെ ശിക്ഷിക്കുമ്പോൾ അവർ തകർന്നുപോകും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
他們行可憎的事知道慚愧嗎? 不然,他們毫不慚愧, 也不知羞恥。 因此,他們必在仆倒的人中仆倒; 我向他們討罪的時候, 他們必致跌倒。 這是耶和華說的。
16 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “കവലകളിൽച്ചെന്ന് നിന്നുകൊണ്ടു നോക്കുക; പുരാതന പാതകൾ ഏതെന്ന് അന്വേഷിക്കുക നല്ല മാർഗം എവിടെ എന്നു ചോദിച്ച് അതിൽ നടക്കുക; അപ്പോൾ നിങ്ങളുടെ പ്രാണനു വിശ്രമം കണ്ടെത്തും. അവരോ, ‘ഞങ്ങൾ അവയിൽ നടക്കുകയില്ല’ എന്നു പറഞ്ഞു.
耶和華如此說: 你們當站在路上察看, 訪問古道, 哪是善道,便行在其間; 這樣,你們心裏必得安息。 他們卻說:我們不行在其間。
17 ഞാൻ നിങ്ങൾക്കു കാവൽക്കാരെ ആക്കി; ‘കാഹളനാദം ശ്രദ്ധിക്കുക!’ എന്നു കൽപ്പിച്ചു. എന്നാൽ ‘ഞങ്ങൾ ശ്രദ്ധിക്കുകയില്ല,’ എന്നു നീ പറഞ്ഞു.
我設立守望的人照管你們, 說:要聽角聲。 他們卻說:我們不聽。
18 അതുകൊണ്ട് രാഷ്ട്രങ്ങളേ, ശ്രദ്ധിക്കുക; സാക്ഷികളേ, അവർക്ക് എന്തു സംഭവിക്കുമെന്ന് നിരീക്ഷിക്കുക.
列國啊,因此你們當聽! 會眾啊,要知道他們必遭遇的事。
19 ഭൂമിയേ, കേൾക്കുക: ഇതാ, ഈ ജനം എന്റെ വചനങ്ങളും എന്റെ ന്യായപ്രമാണവും ശ്രദ്ധിക്കാതെ നിരസിച്ചുകളഞ്ഞതിനാൽ അവരുടെ ഗൂഢാലോചനകളുടെ ഫലമായ അനർഥം ഞാൻ അവരുടെമേൽ വരുത്തും.
地啊,當聽! 我必使災禍臨到這百姓, 就是他們意念所結的果子; 因為他們不聽從我的言語, 至於我的訓誨,他們也厭棄了。
20 ശേബയിൽനിന്നുള്ള സുഗന്ധവർഗത്തിലും ദൂരദേശത്തുനിന്നുള്ള മധുരവയമ്പിലും എനിക്കെന്തു കാര്യം? നിങ്ങളുടെ ഹോമയാഗങ്ങൾ എനിക്കു സ്വീകാര്യമല്ല; നിങ്ങളുടെ മറ്റു യാഗങ്ങളിൽ എനിക്കു പ്രസാദവുമില്ല.”
從示巴出的乳香, 從遠方出的菖蒲 奉來給我有何益呢? 你們的燔祭不蒙悅納; 你們的平安祭,我也不喜悅。
21 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ ഈ ജനത്തിന്റെ മുമ്പിൽ തടസ്സം സൃഷ്ടിക്കും. മാതാപിതാക്കളും മക്കളും ഒരുമിച്ച് അതിൽത്തട്ടി ഇടറിവീഴും; അയൽവാസികളും സുഹൃത്തുക്കളും ഒരുമിച്ചു നശിച്ചുപോകും.”
所以耶和華如此說: 我要將絆腳石放在這百姓前面。 父親和兒子要一同跌在其上; 鄰舍與朋友也都滅亡。
22 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, വടക്കേദേശത്തുനിന്ന് ഒരു സൈന്യം വരുന്നു; ഭൂമിയുടെ വിദൂരസീമകളിൽനിന്ന് ഒരു മഹത്തായ രാഷ്ട്രം ഉയർന്നുവരും.
耶和華如此說: 看哪,有一種民從北方而來, 並有一大國被激動,從地極來到。
23 അവർ വില്ലും കുന്തവും കൈയിലേന്തും; അവർ ക്രൂരരും കരുണ കാണിക്കാത്തവരുമാണ്. അവർ കുതിരപ്പുറത്തു മുന്നേറുമ്പോൾ, അവരുടെ ആരവം സമുദ്രംപോലെ ഗർജിക്കുന്നു; സീയോൻപുത്രീ, യുദ്ധത്തിന് അണിനിരക്കുന്ന യോദ്ധാക്കളെപ്പോലെ നിന്നെ ആക്രമിക്കുന്നതിന് അവർ വരുന്നു.”
他們拿弓和槍, 性情殘忍,不施憐憫; 他們的聲音像海浪匉訇。 錫安城啊, 他們騎馬都擺隊伍, 如上戰場的人要攻擊你。
24 നാം അവരെപ്പറ്റിയുള്ള വാർത്ത കേട്ടിരിക്കുന്നു, ഞങ്ങളുടെ കൈകൾ തളർന്നു തൂങ്ങിക്കിടക്കുന്നു. പ്രസവവേദന ബാധിച്ച സ്ത്രീ എന്നപോലെ അതിവേദന ഞങ്ങളെ പിടികൂടിയിരിക്കുന്നു.
我們聽見他們的風聲,手就發軟; 痛苦將我們抓住, 疼痛彷彿產難的婦人。
25 യുദ്ധരംഗത്തേക്കു ചെല്ലുകയോ വഴിയിലൂടെ നടക്കുകയോ അരുത്, കാരണം ശത്രുവിന്റെ കൈയിൽ വാളുണ്ട്, എല്ലായിടത്തും ഭീതി പരന്നിരിക്കുന്നു.
你們不要往田野去, 也不要行在路上, 因四圍有仇敵的刀劍和驚嚇。
26 എന്റെ ജനത്തിൻപുത്രീ, ചാക്കുശീല ധരിക്കുക, ചാരത്തിൽക്കിടന്ന് ഉരുളുക; ഏകജാതനെക്കുറിച്ച് എന്നപോലെ അതികഠിനമായി വിലപിക്കുക. സംഹാരകൻ പെട്ടെന്നു നമ്മുടെനേരേ വരും.
我民哪,應當腰束麻布,滾在灰中。 你要悲傷,如喪獨生子痛痛哭號, 因為滅命的要忽然臨到我們。
27 “നീ എന്റെ ജനത്തിന്റെ ജീവിതം നോക്കി പരീക്ഷിച്ചറിയേണ്ടതിന് ഞാൻ നിന്നെ ലോഹങ്ങളുടെ ഒരു പരീക്ഷകനാക്കിയിരിക്കുന്നു, എന്റെ ജനം അയിരും.
我使你在我民中為高臺,為保障, 使你知道試驗他們的行動。
28 അവർ എല്ലാവരും മഹാമത്സരികൾ, ദൂഷണം പറഞ്ഞു നടക്കുന്നവർ. അവർ വെങ്കലവും ഇരുമ്പുംതന്നെ; അവർ എല്ലാവരും വഷളത്തം പ്രവർത്തിക്കുന്നവരാണ്.
他們都是極悖逆的, 往來讒謗人。 他們是銅是鐵, 都行壞事。
29 അഗ്നിയാൽ കാരീയത്തെ കത്തിച്ചുകളയുന്നതിനായി ഉല ഉഗ്രമായി ഊതിക്കൊണ്ടിരുന്നു, എന്നാൽ ഈ ശുദ്ധീകരണം വ്യർഥമായിപ്പോകുന്നു. ദുഷ്ടന്മാർ നീക്കപ്പെടുന്നില്ലല്ലോ.
風箱吹火,鉛被燒毀; 他們煉而又煉,終是徒然; 因為惡劣的還未除掉。
30 യഹോവ അവരെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുകയാൽ, അവർക്ക് ഉപയോഗശൂന്യമായ വെള്ളി എന്നു പേരാകും.”
人必稱他們為被棄的銀渣, 因為耶和華已經棄掉他們。

< യിരെമ്യാവു 6 >