< യിരെമ്യാവു 48 >

1 മോവാബിനെക്കുറിച്ച്: ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നെബോയ്ക്ക് അയ്യോ കഷ്ടം, അതു നശിപ്പിക്കപ്പെടും. കിര്യാത്തയീം അപമാനിതയാകും, അതു പിടിക്കപ്പെടും; കെട്ടിയുറപ്പിക്കപ്പെട്ട കോട്ട ലജ്ജിതയാകുകയും തകർക്കപ്പെടുകയും ചെയ്യും.
论摩押。万军之耶和华—以色列的 神如此说: 尼波有祸了!因变为荒场。 基列亭蒙羞被攻取; 米斯迦蒙羞被毁坏;
2 മോവാബ് ഇനിയൊരിക്കലും പ്രകീർത്തിക്കപ്പെടുകയില്ല; ഹെശ്ബോനിൽ അവൾക്കെതിരേ അനർഥം ആസൂത്രണം ചെയ്തിരിക്കുന്നു: ‘വരിക, ഒരു രാഷ്ട്രമായിരിക്കാതവണ്ണം നമുക്ക് അതിനെ നശിപ്പിച്ചുകളയാം,’ മദ്മേൻ നിവാസികളേ, നിങ്ങളും നിശ്ശബ്ദരാക്കപ്പെടും; വാൾ നിങ്ങളെയും പിൻതുടരും.
摩押不再被称赞。 有人在希实本设计谋害她,说: 来吧!我们将她剪除,不再成国。 玛得缅哪,你也必默默无声; 刀剑必追赶你。
3 ‘സംഹാരം, മഹാനാശം’ എന്നിങ്ങനെ ഹോരോനയീമിൽനിന്ന് ഒരു നിലവിളി ഉയരുന്നു.
从何罗念有喊荒凉大毁灭的哀声:
4 മോവാബ് തകർക്കപ്പെടും; അവളുടെ കുഞ്ഞുങ്ങൾ നിലവിളിക്കും.
摩押毁灭了! 她的孩童发哀声,使人听见。
5 ലൂഹീത്തിലേക്കുള്ള മലയിലേക്ക് അവർ കയറിച്ചെല്ലും, നിലവിളിച്ചുകൊണ്ടുതന്നെ അവർ പോകുന്നു; ഹോരോനയീമിലേക്കുള്ള ഇറക്കത്തിങ്കൽ സംഹാരത്തിന്റെ സങ്കടം നിറഞ്ഞ നിലവിളി കേൾക്കുന്നു.
人上鲁希坡随走随哭, 因为在何罗念的下坡听见毁灭的哀声。
6 ഓടിക്കോ! പ്രാണരക്ഷാർഥം ഓടുക; മരുഭൂമിയിൽ ഒരു ചൂരൽച്ചെടിപോലെ ആയിത്തീരുക.
你们要奔逃,自救性命, 独自居住,好像旷野的杜松。
7 നിങ്ങളുടെ സ്വന്തം നേട്ടങ്ങളിലും നിക്ഷേപങ്ങളിലുമുള്ള ആശ്രയംനിമിത്തം നിങ്ങൾതന്നെയും അടിമകളാക്കപ്പെടും, തന്റെ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടുംകൂടെ കെമോശ്ദേവനും പ്രവാസത്തിലേക്കു പോകും.
你因倚靠自己所做的和自己的财宝必被攻取。 基抹和属他的祭司、首领也要一同被掳去。
8 ഒരു പട്ടണവും രക്ഷപ്പെടാത്തവിധത്തിൽ സംഹാരകൻ എല്ലാ പട്ടണങ്ങൾക്കും എതിരേ വരും. യഹോവ അരുളിച്ചെയ്തതുകൊണ്ട് താഴ്വര ശൂന്യമാക്കപ്പെടുകയും, സമഭൂമി നശിപ്പിക്കപ്പെടുകയും ചെയ്യും.
行毁灭的必来到各城, 并无一城得免。 山谷必致败落, 平原必被毁坏; 正如耶和华所说的。
9 മോവാബ് വിജനമാക്കപ്പെടേണ്ടതിന് അവൾക്കു ചിറകു നൽകുക. അവളുടെ നഗരങ്ങൾ നിവാസികളില്ലാതെ ശൂന്യമായിത്തീരും.
要将翅膀给摩押, 使她可以飞去。 她的城邑必致荒凉, 无人居住。 (
10 “യഹോവയുടെ പ്രവൃത്തി അലസതയോടെ ചെയ്യുന്നവർ ശപിക്കപ്പെട്ടവർ! രക്തം ചൊരിയാതെ വാൾ അടക്കിവെക്കുന്നവരും ശപിക്കപ്പെട്ടവർ!
懒惰为耶和华行事的,必受咒诅;禁止刀剑不经血的,必受咒诅。)
11 “മോവാബ് യൗവനംമുതൽതന്നെ സ്വസ്ഥയായിരുന്നു, അവൾ മട്ടിൻമീതേ തെളിവീഞ്ഞു നിൽക്കുന്നതുപോലെതന്നെ, പാത്രത്തിൽനിന്ന് പാത്രത്തിലേക്കു പകർന്നിട്ടില്ല— അവൾ പ്രവാസത്തിലേക്കു പോയിട്ടുമില്ല. അതിനാൽ അവളുടെ രുചി മാറാതിരിക്കുന്നു, അവളുടെ സുഗന്ധം വ്യത്യാസപ്പെട്ടതുമില്ല.
摩押自幼年以来常享安逸, 如酒在渣滓上澄清, 没有从这器皿倒在那器皿里, 也未曾被掳去。 因此,它的原味尚存, 香气未变。
12 എന്നാൽ സമയം വന്നുചേരുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്, “കുടങ്ങളിൽനിന്നു വീഞ്ഞുപകരുന്ന പുരുഷന്മാരെ ഞാൻ അയയ്ക്കുമ്പോൾ, അവർ അവളെ പകർന്നുകളകയും; അവർ അവളുടെ കുടങ്ങൾ ശൂന്യമാക്കുകയും പാത്രങ്ങൾ ഉടച്ചുകളയുകയും ചെയ്യും.
耶和华说:“日子将到,我必打发倒酒的往她那里去,将她倒出来,倒空她的器皿,打碎她的坛子。
13 ഇസ്രായേൽജനം അവർ ആശ്രയിച്ചിരുന്ന ബേഥേലിനെക്കുറിച്ച് ലജ്ജിച്ചുപോയതുപോലെ മോവാബ് കെമോശ്ദേവനെപ്പറ്റിയും ലജ്ജിച്ചുപോകും.
摩押必因基抹羞愧,像以色列家从前倚靠伯特利的神羞愧一样。
14 “‘ഞങ്ങൾ യോദ്ധാക്കൾ, യുദ്ധത്തിൽ പരാക്രമശാലികൾതന്നെ,’ എന്നു നിങ്ങൾക്ക് എങ്ങനെ പറയാൻകഴിയും?
你们怎么说: 我们是勇士,是有勇力打仗的呢?
15 മോവാബ് നശിപ്പിക്കപ്പെടുകയും അവളുടെ നഗരങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്യും; അവളുടെ അതിശ്രേഷ്ഠരായ യുവാക്കൾ കൊലക്കളത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു,” എന്ന് സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവ് അരുളിച്ചെയ്യുന്നു.
摩押变为荒场, 敌人上去进了她的城邑。 她所特选的少年人下去遭了杀戮; 这是君王—名为万军之耶和华说的。
16 “മോവാബിന്റെ നാശം അടുത്തിരിക്കുന്നു; അവളുടെ അനർഥം വേഗത്തിൽത്തന്നെ വന്നുചേരും.
摩押的灾殃临近; 她的苦难速速来到。
17 അവൾക്കുചുറ്റും വസിക്കുന്ന എല്ലാവരുമേ, അവളുടെ പ്രശസ്തി അറിയുന്ന സകലരുമേ, അവളെച്ചൊല്ലി വിലപിക്കുക; ‘അയ്യോ, ബലമുള്ള ചെങ്കോൽ എങ്ങനെ ഒടിഞ്ഞിരിക്കുന്നു! മഹിമയുള്ള കോൽ എങ്ങനെ തകർന്നിരിക്കുന്നു!’ എന്നു പറയുക.
凡在她四围的和认识她名的, 你们都要为她悲伤,说: 那结实的杖和那美好的棍, 何竟折断了呢?
18 “ദീബോൻപുത്രിയിലെ നിവാസികളേ, നിന്റെ ശ്രേഷ്ഠതയിൽനിന്ന് ഇറങ്ങിവന്ന് ദാഹാർത്തമായ ഭൂമിയിൽ ഇരിക്കുക; കാരണം മോവാബിന്റെ സംഹാരകൻ നിനക്കെതിരേ പുറപ്പെട്ടുവരുകയും അവൻ നിന്റെ കോട്ടകളെ ഇടിച്ചുനിരത്തുകയും ചെയ്യും.
住在底本的民哪, 要从你荣耀的位上下来, 坐受干渴; 因毁灭摩押的上来攻击你, 毁坏了你的保障。
19 അരോയേർ നിവാസികളേ, വഴിയരികിൽ നിന്നുകൊണ്ട് നിരീക്ഷിക്കുക, ഓടിപ്പോകുന്ന പുരുഷന്മാരോടും പലായനംചെയ്യുന്ന സ്ത്രീകളോടും, ‘എന്താണു സംഭവിച്ചത്?’ എന്നു ചോദിക്കുക.
住亚罗珥的啊, 要站在道旁观望, 问逃避的男人和逃脱的女人说: 是什么事呢?
20 മോവാബ് തകർക്കപ്പെട്ട് ലജ്ജാപാത്രമായിരിക്കുന്നു. വിലപിക്കുക, നിലവിളിക്കുക! മോവാബ് നശിപ്പിക്കപ്പെട്ടു എന്ന് അർന്നോനിൽ പ്രസിദ്ധമാക്കുക.
摩押因毁坏蒙羞; 你们要哀号呼喊, 要在亚嫩旁报告说: 摩押变为荒场!
21 സമഭൂമിയിന്മേൽ ന്യായവിധി വന്നിരിക്കുന്നു— ഹോലോനും യാഹാസെക്കും മേഫാത്തിനും
“刑罚临到平原之地的何伦、雅杂、米法押、
22 ദീബോനും നെബോവിനും ബേത്ത്-ദിബ്ലത്തേയീമിനും
底本、尼波、伯·低比拉太音、
23 കിര്യാത്തയീമിനും ബേത്ത്-ഗാമൂലിനും ബേത്ത്-മെയോനും
基列亭、伯·迦末、伯·米恩、
24 കെരീയോത്തിനും ബൊസ്രായ്ക്കും— ദൂരത്തും സമീപത്തുമുള്ള മോവാബിലെ സകലനഗരങ്ങൾക്കുംതന്നെ.
加略、波斯拉,和摩押地远近所有的城邑。
25 മോവാബിന്റെ കൊമ്പ് വെട്ടിക്കളഞ്ഞിരിക്കുന്നു; അവളുടെ ഭുജം ഒടിഞ്ഞിരിക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
摩押的角砍断了,摩押的膀臂折断了。这是耶和华说的。”
26 “അവൾ യഹോവയെ വെല്ലുവിളിച്ചിരിക്കുകയാൽ അവളെ മത്തുപിടിപ്പിക്കുക. മോവാബ് അവളുടെ ഛർദിയിൽക്കിടന്ന് ഉരുളട്ടെ; അവൾ ഒരു പരിഹാസവിഷയം ആയിത്തീരട്ടെ.
“你们要使摩押沉醉,因她向耶和华夸大。她要在自己所吐之中打滚,又要被人嗤笑。
27 ഇസ്രായേൽ നിനക്ക് ഒരു പരിഹാസവിഷയമായിരുന്നില്ലേ? അവളെക്കുറിച്ചു സംസാരിക്കുമ്പോഴൊക്കെയും നീ പരിഹാസത്തോടെ തലകുലുക്കുന്നു, എന്ത്, അവൾ കള്ളന്മാരുടെ കൂട്ടത്തിൽ പിടിക്കപ്പെട്ടോ?
摩押啊,你不曾嗤笑以色列吗?她岂是在贼中查出来的呢?你每逢提到她便摇头。
28 മോവാബുനിവാസികളേ, പട്ടണങ്ങൾ ഉപേക്ഷിച്ച് പാറകൾക്കിടയിൽ പാർക്കുക. ഗുഹാമുഖത്ത് കൂടുവെക്കുന്ന പ്രാവിനെപ്പോലെ ആകുക.
摩押的居民哪, 要离开城邑,住在山崖里, 像鸽子在深渊口上搭窝。
29 “മോവാബിന്റെ അഹന്തയെപ്പറ്റി ഞങ്ങൾ കേട്ടിരിക്കുന്നു— അവളുടെ ഗർവ് എത്ര ഭീമം! അവളുടെ ധിക്കാരം, അഹന്ത, ഗർവം, ഹൃദയത്തിന്റെ നിഗളം എന്നിവയെപ്പറ്റിയും ഞങ്ങൾ കേട്ടിരിക്കുന്നു.
我们听说摩押人骄傲, 是极其骄傲; 听说他自高自傲, 并且狂妄,居心自大。
30 ഞാൻ അവളുടെ ധിക്കാരം അറിയുന്നു എന്നാൽ അതു വ്യർഥമത്രേ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “അവളുടെ ആത്മപ്രശംസ ഒന്നും സാധിക്കുകയില്ല.
耶和华说: 我知道他的忿怒是虚空的; 他夸大的话一无所成。
31 അതിനാൽ ഞാൻ മോവാബിനെപ്പറ്റി വിലപിക്കും, മോവാബ് മുഴുവനെപ്പറ്റിയും ഞാൻ കരയും, കീർ-ഹേരെശിലെ ജനത്തിനുവേണ്ടിയും ഞാൻ വിലപിക്കും.
因此,我要为摩押哀号, 为摩押全地呼喊; 人必为吉珥·哈列设人叹息。
32 സിബ്മയിലെ മുന്തിരിവള്ളികളേ, യാസേർ വിലപിക്കുന്നതുപോലെ ഞാൻ നിനക്കായി വിലപിക്കും. നിന്റെ വള്ളിത്തലകൾ കടൽത്തീരംവരെ പടർന്നുകിടന്നിരുന്നു; അവ യസേർവരെ എത്തിയിരുന്നു. നിന്റെ വേനൽക്കനികളിന്മേലും മുന്തിരിമേലും സംഹാരകൻ ചാടിവീണിരിക്കുന്നു.
西比玛的葡萄树啊,我为你哀哭, 甚于雅谢人哀哭。 你的枝子蔓延过海, 直长到雅谢海。 那行毁灭的已经临到你夏天的果子 和你所摘的葡萄。
33 തന്മൂലം ആനന്ദവും ആഹ്ലാദവും വിളഭൂമിയിൽനിന്ന്, മോവാബുദേശത്തുനിന്നുതന്നെ പൊയ്പ്പോയിരിക്കുന്നു. മുന്തിരിച്ചക്കുകളിൽനിന്ന് വീഞ്ഞിന്റെ ഒഴുക്കു ഞാൻ നിർത്തിയിരിക്കുന്നു; ആനന്ദഘോഷത്തോടെ ആരും മുന്തിരിച്ചക്കു ചവിട്ടുകയില്ല. ആർപ്പുവിളികൾ കേൾക്കുന്നെങ്കിലും, അവ ആനന്ദത്തിന്റെ ആർപ്പുവിളികൾ ആയിരിക്കുകയില്ല.
肥田和摩押地的欢喜快乐都被夺去; 我使酒榨的酒绝流, 无人踹酒欢呼; 那欢呼却变为仇敌的呐喊。
34 “ഹെശ്ബോനിൽനിന്ന് എലെയാലെയും യാഹാസുംവരെയും അവരുടെ നിലവിളിയുടെ ശബ്ദം ഉയരുന്നു, സോവാറിൽനിന്ന് ഹോരോനയീമും എഗ്ലത്ത്-ശെലീശിയംവരെയുംതന്നെ, കാരണം നിമ്രീമിലെ ജലാശയങ്ങൾപോലും വറ്റിവരണ്ടല്ലോ.
“希实本人发的哀声达到以利亚利,直达到雅杂;从琐珥达到何罗念,直到伊基拉·施利施亚,因为宁林的水必然干涸。”
35 ഞാൻ മോവാബിന് അന്ത്യംവരുത്തും, ക്ഷേത്രങ്ങളിൽ ബലിയർപ്പിക്കുന്നവർക്കും ദേവതകൾക്കു ധൂപം കാട്ടുന്നവർക്കുംതന്നെ,” എന്ന് യഹോവയുടെ അരുളപ്പാട്.
耶和华说:“我必在摩押地使那在邱坛献祭的,和那向他的神烧香的都断绝了。
36 “അതുകൊണ്ട് എന്റെ ഹൃദയം കുഴൽനാദംപോലെ മോവാബിനെക്കുറിച്ചു വിലപിക്കുന്നു; കീർ-ഹേരെശിലെ ജനത്തിനുവേണ്ടിയും എന്റെ ഹൃദയം കുഴൽപോലെ വിലപിക്കുന്നു. അവർ കൈക്കലാക്കിയ സമൃദ്ധിയെല്ലാം നഷ്ടമായിരിക്കുന്നു.
我心腹为摩押哀鸣如箫,我心肠为吉珥·哈列设人也是如此,因摩押人所得的财物都灭没了。
37 എല്ലാ തലയും ക്ഷൗരംചെയ്യുകയും എല്ലാ താടിയും കത്രിക്കുകയുംചെയ്തിരിക്കുന്നു; എല്ലാ കൈകളിലും മുറിവും അരകളിൽ ചാക്കുശീലയും കാണപ്പെടുന്നു.
“各人头上光秃,胡须剪短,手有划伤,腰束麻布。
38 ആർക്കും വേണ്ടാത്ത ഒരു പാത്രംപോലെ ഞാൻ മോവാബിനെ ഉടച്ചുകളഞ്ഞിരിക്കുകയാൽ മോവാബിലെ എല്ലാ മട്ടുപ്പാവുകളിലും എല്ലാ ചത്വരങ്ങളിലും വിലാപംമാത്രം കേൾക്കുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്.
在摩押的各房顶上和街市上处处有人哀哭;因我打碎摩押,好像打碎无人喜悦的器皿。这是耶和华说的。
39 “മോവാബ് എത്രമാത്രം തകർക്കപ്പെട്ടു! അവൾ എങ്ങനെ അലമുറയിടുന്നു! അവൾ ലജ്ജകൊണ്ട് എങ്ങനെ പുറംതിരിഞ്ഞിരിക്കുന്നു! മോവാബ് ചുറ്റുമുള്ള എല്ലാവർക്കും പരിഹാസവിഷയവും ഭയഹേതുകവും ആയിത്തീർന്നിരിക്കുന്നു.”
摩押何等毁坏!何等哀号!何等羞愧转背!这样,摩押必令四围的人嗤笑惊骇。”
40 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ശത്രു ഒരു കഴുകനെപ്പോലെ വേഗത്തിൽ പറന്നിറങ്ങുന്നു, മോവാബിന്മേൽ അതിന്റെ ചിറകു വിരിക്കുന്നു.
耶和华如此说: 仇敌必如大鹰飞起, 展开翅膀,攻击摩押。
41 കെരീയോത്ത് പിടിക്കപ്പെടും, കോട്ടകൾ കൈവശമാക്കപ്പെടും. ആ നാളിൽ മോവാബിലെ യോദ്ധാക്കളുടെ ഹൃദയം പ്രസവവേദന ബാധിച്ച ഒരു സ്ത്രീയുടെ ഹൃദയംപോലെയാകും.
加略被攻取,保障也被占据。 到那日,摩押的勇士心中疼痛如临产的妇人。
42 മോവാബ് യഹോവയുടെമുമ്പിൽ ഗർവിഷ്ഠയായതുകൊണ്ട് അവൾ ഇനിയൊരിക്കലും ഒരു രാഷ്ട്രമായിരിക്കുകയില്ല.
摩押必被毁灭,不再成国, 因她向耶和华夸大。
43 മോവാബ് നിവാസികളേ, കൊടുംഭീതി, കിടങ്ങ്, കെണി എന്നിവ നിങ്ങൾക്കായി കാത്തുനിൽക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
耶和华说:摩押的居民哪, 恐惧、陷坑、网罗都临近你。
44 “ഭീതിനിമിത്തം ഓടിപ്പോകുന്നവർ കിടങ്ങിൽ വീഴും, കിടങ്ങിൽനിന്ന് കയറുന്നവർ കെണിയിലകപ്പെടും; കാരണം ഞാൻ മോവാബിന്റെമേൽ അവളുടെ ശിക്ഷയ്ക്കുള്ള വർഷം വരുത്തും,” എന്ന് യഹോവയുടെ അരുളപ്പാട്.
躲避恐惧的必坠入陷坑; 从陷坑上来的必被网罗缠住; 因我必使追讨之年临到摩押。 这是耶和华说的。
45 “പലായിതർ നിസ്സഹായരായി ഹെശ്ബോന്റെ മറവിൽ നിൽക്കും, കാരണം ഹെശ്ബോനിൽനിന്ന് തീ പുറപ്പെട്ടിരിക്കുന്നു സീഹോന്റെ നടുവിൽനിന്ന് തീജ്വാലയും; അതു മോവാബിന്റെ നെറ്റിയും കലാപകാരികളുടെ നിറുകയും ദഹിപ്പിച്ചിരിക്കുന്നു.
躲避的人无力站在希实本的影下; 因为有火从希实本发出, 有火焰出于西宏的城, 烧尽摩押的角和哄嚷人的头顶。
46 മോവാബേ, നിനക്ക് അയ്യോ കഷ്ടം! കെമോശിലെ ജനം നശിച്ചിരിക്കുന്നു; നിന്റെ പുത്രന്മാരെ ബന്ധനത്തിലേക്കും പുത്രിമാരെ അടിമത്തത്തിലേക്കും കൊണ്ടുപോയിരിക്കുന്നു.
摩押啊,你有祸了! 属基抹的民灭亡了! 因你的众子都被掳去, 你的众女也被掳去。
47 “എങ്കിലും ഭാവികാലത്ത് ഞാൻ മോവാബിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. മോവാബിന്മേലുള്ള ന്യായവിധി ഇവിടെ അവസാനിക്കുന്നു.
耶和华说: 到末后,我还要使被掳的摩押人归回。 摩押受审判的话到此为止。

< യിരെമ്യാവു 48 >