< യിരെമ്യാവു 43 >

1 യിരെമ്യാവ് ഈ വചനങ്ങളൊക്കെയും—അവരുടെ ദൈവമായ യഹോവ അവരോടറിയിക്കാൻ യിരെമ്യാവിനെ ഏൽപ്പിച്ചിരിക്കുന്ന വചനങ്ങളെല്ലാംതന്നെ—ജനത്തോടു പറഞ്ഞുതീർന്നപ്പോൾ,
Pesan TUHAN, Allah Israel, yang harus kusampaikan kepada rakyat telah kusampaikan seluruhnya.
2 ഹോശയ്യാവിന്റെ മകനായ അസര്യാവും കാരേഹിന്റെ മകനായ യോഹാനാനും അഹങ്കാരികളായ സകലപുരുഷന്മാരും അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “താങ്കൾ വ്യാജം സംസാരിക്കുകയാണ്! ‘നിങ്ങൾ ഈജിപ്റ്റിൽ പാർക്കേണ്ടതിന് അവിടേക്കു പോകരുത്,’ എന്നു പറയാൻ ഞങ്ങളുടെ ദൈവമായ യഹോവ താങ്കളെ അയച്ചിട്ടില്ല.
Lalu Azarya anak Hosaya dan Yohanan anak Kareah serta semua orang lain yang sombong itu berkata kepadaku, "Engkau bohong. TUHAN Allah kami tidak menyuruh engkau melarang kami untuk pergi tinggal di Mesir.
3 ബാബേല്യർ ഞങ്ങളെ കൊന്നുകളയുകയോ ബാബേലിലേക്കു പ്രവാസികളായി പിടിച്ചുകൊണ്ടുപോകയോ ചെയ്യേണ്ടതിന് അവരുടെ കൈയിൽ ഞങ്ങളെ ഏൽപ്പിക്കാൻ തക്കവണ്ണം നേര്യാവിന്റെ മകനായ ബാരൂക്ക് ഞങ്ങൾക്കു വിരോധമായി താങ്കളെ പ്രേരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.”
Barukh anak Neria itulah yang menghasut engkau untuk menentang kami, supaya orang Babel menguasai kami dan dapat membunuh atau mengangkut kami ke Babel."
4 അങ്ങനെ കാരേഹിന്റെ മകനായ യോഹാനാനും എല്ലാ സൈന്യാധിപന്മാരും സകലജനവും യെഹൂദാദേശത്തു പാർക്കേണ്ടതിനായി നൽകപ്പെട്ട യഹോവയുടെ വചനം അനുസരിച്ചില്ല.
Baik Yohanan maupun semua perwira dan rakyat tak mau menuruti perintah TUHAN untuk tinggal di Yehuda.
5 എന്നാൽ എല്ലാ രാഷ്ട്രങ്ങളിൽനിന്നും, ചിതറിപ്പോയശേഷം യെഹൂദാദേശത്തു പാർക്കുന്നതിനായി മടങ്ങിവന്നവരിൽ ശേഷിക്കുന്ന മുഴുവൻ യെഹൂദരെയും കാരേഹിന്റെ മകനായ യോഹാനാനും എല്ലാ സൈന്യാധിപന്മാരും കൂട്ടിക്കൊണ്ടുപോയി.
Yohanan dan semua perwira itu membawa ke Mesir setiap orang yang masih ada di Yehuda, juga semua orang yang telah kembali dari negeri lain tempat mereka tersebar.
6 അവർ അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാൻ ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ ഏൽപ്പിച്ചിരുന്ന, പുരുഷന്മാരും സ്ത്രീകളും കുട്ടികളും രാജകുമാരിമാരും അടങ്ങിയ സകലജനത്തെയും കൂട്ടിക്കൊണ്ടുപോയി. യിരെമ്യാപ്രവാചകനെയും നേര്യാവിന്റെ മകനായ ബാരൂക്കിനെയും അവരോടൊപ്പം കൊണ്ടുപോയി.
Pria, wanita, anak-anak, dan putri-putri raja yang diserahkan Nebuzaradan kepada pengawasan Gedalya, termasuk aku dan Barukh, semuanya dibawa ke Mesir.
7 യഹോവയുടെ വചനം അനുസരിക്കാതെ ഈജിപ്റ്റുദേശത്തേക്കു കടന്ന് തഹ്പനേസുവരെയും അവർ എത്തിച്ചേർന്നു.
Mereka melawan perintah TUHAN, dan pergi ke Mesir sampai sejauh kota Tahpanhes.
8 തഹ്പനേസിൽവെച്ച് യിരെമ്യാവിന് ഇപ്രകാരം യഹോവയുടെ അരുളപ്പാടുണ്ടായി:
Di sana TUHAN berkata kepadaku,
9 “യെഹൂദാജനം നിന്നെ നോക്കിക്കൊണ്ടിരിക്കെ, നീ ഏതാനും വലിയ കല്ലുകൾ എടുത്ത് തഹ്പനേസിൽ ഫറവോന്റെ അരമനയുടെ പടിവാതിൽക്കലുള്ള കൽത്തറയിലെ കളിമണ്ണിൽ കുഴിച്ചിടുക.
"Ambillah batu-batu besar, dan tanamlah di dalam tanah di depan pintu masuk ke gedung pemerintah kota itu. Usahakan supaya orang-orang Yehuda melihat kau melakukan hal itu.
10 എന്നിട്ട് അവരോടു നീ ഇപ്രകാരം പറയണം: ‘ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ എന്റെ ദാസനായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ ഇവിടേക്കു വരുത്തും. ഞാൻ കുഴിച്ചിട്ട ഈ കല്ലുകളിന്മേൽ അവന്റെ സിംഹാസനം ഞാൻ സ്ഥാപിക്കും; അവൻ തന്റെ മണിപ്പന്തൽ ഇവയ്ക്കുമേൽ നിർത്തും.
Lalu katakan kepada mereka bahwa Aku, TUHAN Yang Mahakuasa, Allah Israel, akan mendatangkan hamba-Ku Nebukadnezar raja Babel, ke tempat itu. Dan di atas batu-batu yang kautanam di dalam tanah itu, ia akan mendirikan takhtanya serta membentangkan kemah kerajaannya.
11 അവൻ അന്ന് ഈജിപ്റ്റുദേശത്തെ പിടിച്ചടക്കി മരണത്തിനുള്ളവരെ മരണത്തിനും പ്രവാസത്തിനുള്ളവരെ പ്രവാസത്തിനും വാളിനുള്ളവരെ വാളിനും ഏൽപ്പിച്ചുകൊടുക്കും.
Nebukadnezar akan datang dan mengalahkan Mesir. Dan orang-orang yang telah ditentukan untuk mati karena wabah penyakit akan mati karena wabah penyakit. Mereka yang ditentukan untuk diangkut sebagai tawanan akan diangkut sebagai tawanan, dan yang ditentukan untuk tewas dalam peperangan akan tewas dalam peperangan.
12 അവൻ ഈജിപ്റ്റിലെ ദേവതകളുടെ ക്ഷേത്രങ്ങൾ അഗ്നിക്കിരയാക്കും; അവരുടെ ക്ഷേത്രങ്ങൾക്ക് തീവെച്ച് അവൻ അവരുടെ ദേവതകളെ തടവുകാരാക്കി കൊണ്ടുപോകും. ഒരു ഇടയൻ തന്റെ വസ്ത്രത്തിൽനിന്ന് പേനുകളെ പെറുക്കി അത് ശുദ്ധീകരിക്കുന്നതുപോലെ അവൻ ഈജിപ്റ്റിനെ പെറുക്കി ശുദ്ധീകരിച്ച് പുറപ്പെട്ടുപോകും.
Aku akan menyalakan api di kuil-kuil dewa-dewa Mesir, dan raja Babel akan membakar patung-patung berhala di kuil-kuil atau mengangkutnya ke negerinya. Seperti seorang gembala membersihkan pakaiannya dari kutu, begitu juga raja Babel akan menyapu bersih Mesir lalu berangkat lagi dengan tak ada yang mengganggunya.
13 അവൻ ഈജിപ്റ്റുദേശത്ത് ബേത്-ശേമെശിൽ സൂര്യക്ഷേത്രത്തിലുള്ള വിഗ്രഹങ്ങളെ തകർത്ത് ഈജിപ്റ്റിലെ ദേവതകളുടെ ക്ഷേത്രങ്ങൾ തീവെച്ചു ചുട്ടുകളയും.’”
Tugu-tugu berhala di Heliopolis di Mesir, akan dihancurkan, dan kuil-kuil dewa-dewa Mesir akan dibakar habis."

< യിരെമ്യാവു 43 >