< യിരെമ്യാവു 4 >
1 “ഇസ്രായേലേ, നിനക്കു മടങ്ങിവരാൻ മനസ്സുണ്ടെങ്കിൽ, എങ്കലേക്കു മടങ്ങിവരിക,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “നീ നിന്റെ മ്ലേച്ഛവിഗ്രഹങ്ങളെ എന്റെ ദൃഷ്ടിയിൽനിന്ന് നീക്കിക്കളയുകയും ഇനിയൊരിക്കലും വഴിതെറ്റിപ്പോകാതിരിക്കുകയും ചെയ്യുമെങ്കിൽ,
耶和華說:以色列啊, 你若回來歸向我, 若從我眼前除掉你可憎的偶像, 你就不被遷移。
2 ‘ജീവിക്കുന്ന യഹോവയാണെ,’ എന്നു സത്യസന്ധതയോടും നീതിയോടും ന്യായത്തോടും നീ ശപഥംചെയ്യുമെങ്കിൽ, രാഷ്ട്രങ്ങൾ അവിടത്തെ നാമത്തിൽ അനുഗ്രഹിക്കുകയും അവരുടെ അഭിമാനം യഹോവയിലായിരിക്കുകയും ചെയ്യും.”
你必憑誠實、公平、公義, 指着永生的耶和華起誓; 列國必因耶和華稱自己為有福, 也必因他誇耀。
3 യഹോവ യെഹൂദ്യയിലെയും ജെറുശലേമിലെയും ജനത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ തരിശുനിലം ഉഴുവിൻ; മുള്ളിനിടയിൽ വിതയ്ക്കാതെയിരിക്കുക.
耶和華對猶大和耶路撒冷人如此說: 要開墾你們的荒地, 不要撒種在荊棘中。
4 നിങ്ങളുടെ പ്രവൃത്തികളുടെ ദോഷംനിമിത്തം എന്റെ കോപം തീപോലെ വരികയും ആർക്കും കെടുത്തിക്കൂടാത്തവണ്ണം ജ്വലിക്കുകയും ചെയ്യാതിരിക്കേണ്ടതിന്, യെഹൂദാജനങ്ങളേ, ജെറുശലേംനിവാസികളേ, നിങ്ങളെത്തന്നെ യഹോവയ്ക്കായി പരിച്ഛേദനം ചെയ്യുക; നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമം നീക്കിക്കളയുക.”
猶大人和耶路撒冷的居民哪, 你們當自行割禮,歸耶和華, 將心裏的污穢除掉; 恐怕我的忿怒因你們的惡行發作, 如火着起, 甚至無人能以熄滅!
5 “യെഹൂദ്യയിൽ അറിയിച്ച് ജെറുശലേമിൽ പ്രസിദ്ധമാക്കുക: ‘ദേശത്തെല്ലായിടത്തും കാഹളം മുഴക്കുക!’ ‘ഒരുമിച്ചുകൂടുക! ഉറപ്പുള്ള പട്ടണങ്ങളിലേക്കു നമുക്ക് ഓടിപ്പോകാം!’ എന്ന് ഉറക്കെ വിളിച്ചുപറയുക.
你們當傳揚在猶大, 宣告在耶路撒冷說: 你們當在國中吹角,高聲呼叫說: 你們當聚集! 我們好進入堅固城!
6 സീയോനു മുന്നറിയിപ്പായി കൊടിയുയർത്തുക! നിൽക്കാതെ സുരക്ഷിതത്വത്തിനായി ഓടിപ്പോകുക! കാരണം ഞാൻ വടക്കുനിന്ന് അനർഥംവരുത്തും, ഒരു മഹാനാശംതന്നെ.”
應當向錫安豎立大旗。 要逃避,不要遲延, 因我必使災禍與大毀滅從北方來到。
7 സിംഹം കുറ്റിക്കാട്ടിൽനിന്ന് ഇളകിയിരിക്കുന്നു, രാഷ്ട്രങ്ങളുടെ സംഹാരകൻ പുറപ്പെട്ടിരിക്കുന്നു. അവൻ തന്റെ സ്ഥലം വിട്ടെഴുന്നേറ്റ് നിന്റെ ദേശം ശൂന്യമാക്കും. നിന്റെ പട്ടണം, നിവാസികളില്ലാതെ ശൂന്യമാക്കപ്പെടും.
有獅子從密林中上來, 是毀壞列國的。 牠已經動身出離本處, 要使你的地荒涼, 使你的城邑變為荒場無人居住。
8 അതുകൊണ്ടു ചാക്കുശീല ധരിച്ച്, വിലപിക്കുകയും അലമുറയിടുകയുംചെയ്യുക. യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടു നീങ്ങിയിട്ടില്ലല്ലോ.
因此,你們當腰束麻布,大聲哀號, 因為耶和華的烈怒沒有向我們轉消。
9 “ആ ദിവസത്തിൽ രാജാവും പ്രഭുക്കന്മാരും ധൈര്യഹീനരാകും, പുരോഹിതന്മാർ ഭ്രമിച്ചും പ്രവാചകന്മാർ സ്തംഭിച്ചുംപോകും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
耶和華說:「到那時,君王和首領的心都要消滅;祭司都要驚奇,先知都要詫異。」
10 അപ്പോൾ ഞാൻ, “അയ്യോ, കർത്താവായ യഹോവേ! വാൾ ഞങ്ങളുടെ തൊണ്ടയിൽ വെക്കപ്പെട്ടിരിക്കെ, ‘നിങ്ങൾക്കു സമാധാനമുണ്ടാകും,’ എന്നു പറഞ്ഞ് അങ്ങ് ഈ ജനത്തെയും ജെറുശലേമിനെയും പൂർണമായും വഞ്ചിച്ചല്ലോ എന്നു പറഞ്ഞു.”
我說:「哀哉!主耶和華啊,你真是大大地欺哄這百姓和耶路撒冷,說:『你們必得平安。』其實刀劍害及性命了。」
11 ആ കാലത്ത് ഈ ജനത്തോടും ജെറുശലേമിനോടും ഇപ്രകാരം പറയേണ്ടിവരും, “മരുഭൂമിയിലെ മൊട്ടക്കുന്നുകളിൽനിന്നുള്ള ഉഷ്ണക്കാറ്റ്, എന്റെ ജനത്തിന്റെ പുത്രിയുടെനേരേ വരും, എന്നാൽ പാറ്റുന്നതിനും കൊഴിക്കുന്നതിനുമല്ല,
那時,必有話對這百姓和耶路撒冷說:「有一陣熱風從曠野淨光的高處向我的眾民颳來,不是為簸揚,也不是為揚淨。
12 ഇതിലും ശക്തമായൊരു കാറ്റ് എന്റെ കൽപ്പനയാൽ വരും; ഇപ്പോൾ ഞാൻ അവരുടെനേരേ ന്യായവിധി നടത്തും.”
必有一陣更大的風從這些地方為我颳來;現在我又必發出判語,攻擊他們。」
13 ഇതാ! അവൻ മേഘംപോലെ കയറിവരുന്നു, അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ വരുന്നു, അവന്റെ കുതിരകൾ കഴുകന്മാരെക്കാൾ വേഗമുള്ളവ. നമുക്ക് അയ്യോ കഷ്ടം! നാം നശിച്ചിരിക്കുന്നു!
看哪,仇敵必如雲上來; 他的戰車如旋風, 他的馬匹比鷹更快。 我們有禍了! 我們敗落了!
14 ജെറുശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിന് നിന്റെ ഹൃദയത്തിന്റെ ദുഷ്ടത കഴുകിക്കളയുക. നിന്റെ ദുഷ്ടചിന്തകൾ എത്രവരെ ഉള്ളിൽ കുടികൊള്ളും?
耶路撒冷啊,你當洗去心中的惡, 使你可以得救。 惡念存在你心裏要到幾時呢?
15 ഒരു ശബ്ദം ദാനിൽനിന്ന് വിളംബരംചെയ്യുകയും എഫ്രയീം മലയിൽനിന്ന് നാശം വിളിച്ചറിയിക്കുകയും ചെയ്യുന്നു.
有聲音從但傳揚, 從以法蓮山報禍患。
16 “രാഷ്ട്രങ്ങളോട് പ്രസ്താവിക്കുക, ഇതു ജെറുശലേമിനെ അറിയിക്കുക: ‘ഇതാ ശത്രുക്കൾ ദൂരദേശത്തുനിന്നു വരുന്നു, യെഹൂദാ പട്ടണങ്ങൾക്കുനേരേ യുദ്ധാരവംമുഴക്കുന്നു.
你們當傳給列國, 報告攻擊耶路撒冷的事說: 有探望的人從遠方來到, 向猶大的城邑大聲吶喊。
17 അവൾ എനിക്കെതിരേ മത്സരിച്ചിരിക്കുകയാൽ, വയൽ കാക്കുന്നവരെപ്പോലെ അവർ വന്ന് അവളെ വളഞ്ഞിരിക്കുന്നു,’” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
他們周圍攻擊耶路撒冷, 好像看守田園的, 因為她背叛了我。 這是耶和華說的。
18 “നിന്റെ പെരുമാറ്റവും നിന്റെ പ്രവൃത്തികളും ഇതു നിന്റെമേൽ വരുത്തിയിരിക്കുന്നു. ഇതാണ് നിനക്കുള്ള ശിക്ഷ. അതു എത്ര കയ്‌പുള്ളത്! നിന്റെ ഹൃദയത്തിലേക്ക് എത്രമാത്രം തുളഞ്ഞുകയറുന്നത്!”
你的行動,你的作為,招惹這事; 這是你罪惡的結果, 實在是苦, 是害及你心了!
19 എന്റെ ഉള്ളം! എന്റെ ഉള്ളം! ഞാൻ അതിവേദനയിലായിരിക്കുന്നു. അയ്യോ! എന്റെ ഹൃദയവ്യഥ! എന്റെ നെഞ്ചിടിക്കുന്നു. എനിക്കു മിണ്ടാതിരിക്കാൻ കഴിവില്ല. കാരണം കാഹളനാദം ഞാൻ കേട്ടിരിക്കുന്നു; യുദ്ധത്തിന്റെ ആർപ്പുവിളിയും ഞാൻ കേട്ടിരിക്കുന്നു.
我的肺腑啊,我的肺腑啊,我心疼痛! 我心在我裏面煩躁不安。 我不能靜默不言, 因為我已經聽見角聲和打仗的喊聲。
20 നാശത്തിനുമീതേ നാശം വരുന്നു; ദേശമൊക്കെയും ശൂന്യമായിരിക്കുന്നു. വളരെപ്പെട്ടെന്നുതന്നെ എന്റെ കൂടാരം നശിപ്പിക്കപ്പെട്ടു, നിമിഷങ്ങൾക്കകം എന്റെ നിവാസസ്ഥാനവും.
毀壞的信息連絡不絕, 因為全地荒廢。 我的帳棚忽然毀壞; 我的幔子頃刻破裂。
21 എത്രനാൾ ഞാൻ യുദ്ധപതാക കാണുകയും കാഹളനാദം കേൾക്കുകയും ചെയ്യണം?
我看見大旗,聽見角聲, 要到幾時呢?
22 “എന്റെ ജനം ഭോഷരാണ്; അവർ എന്നെ അറിഞ്ഞിട്ടില്ല. അവർ ബുദ്ധികെട്ട മക്കൾ; അവർക്കൊരു ബോധവുമില്ല. അവർ തിന്മ ചെയ്യാൻ സമർഥർ; നന്മചെയ്യാൻ അവർക്ക് അറിയുകയില്ല.”
耶和華說:我的百姓愚頑,不認識我; 他們是愚昧無知的兒女, 有智慧行惡,沒有知識行善。
23 ഞാൻ ഭൂമിയെ നോക്കി, അതു രൂപരഹിതവും ശൂന്യവുമായിരുന്നു; ഞാൻ ആകാശത്തെ നോക്കി; അതിൽ പ്രകാശം ഇല്ലാതെയായിരിക്കുന്നു.
先知說:我觀看地, 不料,地是空虛混沌; 我觀看天,天也無光。
24 ഞാൻ പർവതങ്ങളെ നോക്കി; അവ വിറകൊള്ളുന്നതു ഞാൻ കണ്ടു; മലകളെല്ലാം ആടിയുലയുകയായിരുന്നു.
我觀看大山,不料,盡都震動, 小山也都搖來搖去。
25 ഞാൻ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല; ആകാശത്തിലെ പക്ഷികളെല്ലാം പറന്നുപോയിരുന്നു.
我觀看,不料,無人; 空中的飛鳥也都躲避。
26 ഞാൻ നോക്കി; ഫലപുഷ്ടിയുള്ള സ്ഥലം ഒരു മരുഭൂമിയായി മാറിയിരുന്നു; അതിലെ എല്ലാ പട്ടണങ്ങളും, യഹോവയുടെ സന്നിധിയിൽ, അവിടത്തെ ഉഗ്രകോപംനിമിത്തം തകർന്നുപോയിരുന്നു.
我觀看,不料,肥田變為荒地; 一切城邑在耶和華面前, 因他的烈怒都被拆毀。
27 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അതിനു പൂർണനാശം വരുത്താതിരുന്നിട്ടും, ദേശംമുഴുവൻ ശൂന്യമായിത്തീരും.
耶和華如此說:全地必然荒涼, 我卻不毀滅淨盡。
28 ഇതുനിമിത്തം ഭൂമി വിലപിക്കും, മുകളിൽ ആകാശം കറുത്തുപോകും, കാരണം ഞാൻ അതു സംസാരിച്ചിരിക്കുന്നു, അനുതപിക്കുകയില്ല, ഞാൻ തീരുമാനിച്ചിരിക്കുന്നു, പിന്മാറുകയില്ല.”
因此,地要悲哀, 在上的天也必黑暗; 因為我言已出,我意已定, 必不後悔,也不轉意不做。
29 കുതിരച്ചേവകരുടെയും വില്ലാളികളുടെയും ആരവംകേട്ട് പട്ടണംമുഴുവൻ ഓടിപ്പോകും. ചിലർ കുറ്റിക്കാടുകളിൽ അഭയംതേടും, ചിലർ പാറകളിലേക്കു വലിഞ്ഞുകയറും. എല്ലാ പട്ടണങ്ങളും ഉപേക്ഷിക്കപ്പെടും; ആരും അവിടെ പാർക്കുകയില്ല.
各城的人因馬兵和弓箭手的響聲就都逃跑, 進入密林,爬上磐石; 各城被撇下, 無人住在其中。
30 ഇങ്ങനെ ശൂന്യമാക്കപ്പെടുമ്പോൾ നീ എന്തുചെയ്യും? നീ രക്താംബരം ധരിക്കുകയും സ്വർണാഭരണങ്ങൾ അണിയുകയും ചെയ്യുന്നതെന്തിന്? നീ കണ്ണെഴുതി നിന്റെ കണ്ണുകൾക്കു തിളക്കം വരുത്തുന്നതെന്തിന്? നീ വ്യർഥമായി അണിഞ്ഞൊരുങ്ങുകയാണ്. നിന്റെ കാമുകന്മാർ നിന്നെ നിന്ദിക്കും; അവർ നിനക്കു പ്രാണഹാനി വരുത്താൻ ആഗ്രഹിക്കും.
你淒涼的時候要怎樣行呢? 你雖穿上朱紅衣服, 佩戴黃金裝飾, 用顏料修飾眼目, 這樣標緻是枉然的! 戀愛你的藐視你, 並且尋索你的性命。
31 പ്രസവവേദന ബാധിച്ച ഒരുവളുടെയും ആദ്യജാതനെ പ്രസവിക്കാൻ വേദനപ്പെടുന്ന ഒരുവളുടെയും ഞരക്കംപോലെയൊരു ശബ്ദം ഞാൻ കേട്ടു. വീർപ്പുമുട്ടിയും കൈമലർത്തിയുംകൊണ്ട് “എനിക്ക് അയ്യോ കഷ്ടം! കൊലയാളികളുടെ മുമ്പിൽ എന്റെ പ്രാണൻ തളർന്നുപോകുന്നു,” എന്നു പറഞ്ഞു വിലപിക്കുന്ന സീയോൻപുത്രിയുടെ ശബ്ദംതന്നെ.
我聽見有聲音,彷彿婦人產難的聲音, 好像生頭胎疼痛的聲音, 是錫安女子的聲音; 她喘着氣、挓挲手, 說:我有禍了! 在殺人的跟前,我的心發昏了。