< യെശയ്യാവ് 60 >

1 “എഴുന്നേറ്റു പ്രകാശിക്കുക, നിന്റെ പ്രകാശം വന്നിരിക്കുന്നു, യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു.
"Arise, shine; for your light has come, and the glory of the LORD has risen upon you.
2 ഇതാ, അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടുന്നു, എന്നാൽ യഹോവ നിന്റെമേൽ ഉദിക്കും, അവിടത്തെ തേജസ്സ് നിന്റെമേൽ പ്രത്യക്ഷമാകും.
For, look, darkness shall cover the earth, and gross darkness the peoples; but the LORD will arise on you, and his glory shall be seen on you.
3 രാഷ്ട്രങ്ങൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ നിന്റെ ഉദയപ്രഭയിലേക്കും വരും.
Nations shall come to your light, and kings to the brightness of your rising.
4 “കണ്ണുകളുയർത്തി ചുറ്റും നോക്കുക: അവരെല്ലാം ഒരുമിച്ചുകൂടി നിന്റെ അടുക്കൽ വരുന്നു; നിന്റെ പുത്രന്മാർ ദൂരത്തുനിന്നുവരും നിന്റെ പുത്രിമാരെ കൈകളിൽ എടുത്തുകൊണ്ടുവരും.
"Lift up your eyes all around, and see: they all gather themselves together, they come to you; your sons shall come from far, and your daughters shall be carried in the arms.
5 അപ്പോൾ നീ കണ്ടു ശോഭിക്കും, നിന്റെ ഹൃദയം ആനന്ദാതിരേകത്താൽ മിടിക്കും; സമുദ്രത്തിന്റെ ധനം നിന്റെ അടുക്കൽ കൊണ്ടുവരപ്പെടും, രാഷ്ട്രങ്ങളുടെ സമ്പത്ത് നിന്റെ അടുക്കൽവരും.
Then you shall see and be radiant, and your heart shall thrill and be enlarged; because the abundance of the sea shall be turned to you, the wealth of the nations shall come to you.
6 ഒട്ടകക്കൂട്ടങ്ങളാൽ നിന്റെ ദേശം നിറയും, മിദ്യാനിലെയും ഏഫയിലെയും ഒട്ടകക്കുട്ടികളാലുംതന്നെ. അവയെല്ലാം ശേബയിൽനിന്ന് വരും, അവ സ്വർണവും സുഗന്ധവർഗവും കൊണ്ടുവന്ന് യഹോവയ്ക്കു സ്തുതിഘോഷം മുഴക്കും.
The multitude of camels shall cover you, the dromedaries of Midian and Ephah; all they from Sheba shall come; they shall bring gold and frankincense, and shall proclaim the praises of the LORD.
7 കേദാരിലെ ആട്ടിൻപറ്റം നിന്റെ അടുക്കൽ ഒരുമിച്ചുകൂടും, നെബായോത്തിലെ മുട്ടാടുകൾ നിന്നെ ശുശ്രൂഷിക്കും; അവ എനിക്കു പ്രസാദമുള്ള യാഗമായി എന്റെ യാഗപീഠത്തിന്മേൽ വരും, അങ്ങനെ എന്റെ മഹത്ത്വമുള്ള ആലയത്തെ ഞാൻ അലങ്കരിക്കും.
All the flocks of Kedar shall be gathered together to you, the rams of Nebaioth shall minister to you; they shall come up with acceptance on my altar; and I will glorify the house of my glory.
8 “മേഘംപോലെയും തങ്ങളുടെ കൂടുകളിലേക്ക് പ്രാവുകൾപോലെയും പറന്നുവരുന്ന ഇവർ ആര്?
"Who are these who fly as a cloud, and as the doves to their windows?
9 നിശ്ചയമായും ദ്വീപുകൾ എങ്കലേക്കു നോക്കുന്നു; നിന്റെ മക്കളെ ദൂരത്തുനിന്ന് കൊണ്ടുവരുന്ന തർശീശ് കപ്പലുകളാണ് മുൻനിരയിൽ, ഇസ്രായേലിന്റെ പരിശുദ്ധനായ നിന്റെ ദൈവമായ യഹോവയെ ആദരിക്കാനായി, വെള്ളിയും സ്വർണവുമായാണ് അവരുടെ വരവ്, കാരണം അവിടന്ന് നിന്നെ പ്രതാപം അണിയിച്ചല്ലോ.
Surely the islands shall wait for me, and the ships of Tarshish first, to bring your sons from far, their silver and their gold with them, for the name of the LORD your God, and for the Holy One of Israel, because he has glorified you.
10 “വിദേശികൾ നിന്റെ മതിലുകൾ പുനർനിർമിക്കും, അവരുടെ രാജാക്കന്മാർ നിന്നെ സേവിക്കും. എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചു, എങ്കിലും എന്റെ ദയയാൽ ഞാൻ നിന്നോടു കരുണകാണിക്കും.
"Foreigners shall build up your walls, and their kings shall minister to you: for in my wrath I struck you, but in my favor have I had mercy on you.
11 രാഷ്ട്രങ്ങളുടെ സമ്പത്ത് ജനം കൊണ്ടുവരുന്നതിനും— ഘോഷയാത്രയിൽ അവരുടെ രാജാക്കന്മാരെ നിന്റെ അടുക്കൽ കൊണ്ടുവരുന്നതിനും; നിന്റെ കവാടങ്ങൾ എപ്പോഴും തുറന്നിരിക്കും, അവ രാവും പകലും ഒരിക്കലും അടയ്ക്കപ്പെടാതിരിക്കും.
Your gates also shall be open continually; they shall not be shut day nor night; that men may bring to you the wealth of the nations, and their kings led captive.
12 നിന്നെ സേവിക്കാത്ത ജനതയും രാജ്യവും നാശമടയും; അതേ, ആ രാജ്യങ്ങൾ നിശ്ശേഷം ശൂന്യമാകും.
For that nation and kingdom that will not serve you shall perish; yes, those nations shall be utterly wasted.
13 “എന്റെ വിശുദ്ധമന്ദിരത്തെ അലങ്കരിക്കുന്നതിന്, ലെബാനോന്റെ മഹത്ത്വം നിന്റെ അടുക്കൽവരും സരളവൃക്ഷവും പൈനും പുന്നയും ഒരുമിച്ചു നിന്റെ അടുക്കൽവരും. അങ്ങനെ ഞാൻ എന്റെ പാദങ്ങൾക്കായി ആ സ്ഥലത്തെ മഹത്ത്വപ്പെടുത്തും.
"The glory of Lebanon shall come to you, the fir tree, the pine, and the box tree together, to beautify the place of my sanctuary; and I will make the place of my feet glorious.
14 നിന്നെ പീഡിപ്പിച്ചവരുടെ മക്കളും വണങ്ങിക്കൊണ്ടു നിന്റെ അടുക്കൽവരും; നിന്നെ നിന്ദിച്ച എല്ലാവരും നിന്റെ പാദത്തിൽ നമസ്കരിക്കും; അവർ നിന്നെ യഹോവയുടെ നഗരമെന്നും ഇസ്രായേലിൻ പരിശുദ്ധന്റെ സീയോനെന്നും വിളിക്കും.
The sons of those who afflicted you shall come bending to you; and all those who despised you shall bow themselves down at the soles of your feet; and they shall call you The city of the LORD, The Zion of the Holy One of Israel.
15 “ഒരു മനുഷ്യനും നിന്നിൽക്കൂടി കടന്നുപോകാത്തവിധം നീ ഉപേക്ഷിക്കപ്പെട്ടവളും നിന്ദ്യയും ആയിത്തീർന്നതുപോലെ ഞാൻ നിന്നെ നിത്യപ്രതാപമുള്ളവളും അനേകം തലമുറകൾക്ക് ആനന്ദവും ആക്കിത്തീർക്കും.
"Whereas you have been forsaken and hated, so that no man passed through you, I will make you an everlasting excellency, a joy of many generations.
16 നീ രാഷ്ട്രങ്ങളുടെ പാൽ കുടിക്കും, രാജകീയ സ്തനങ്ങൾ നുകരും; യഹോവയായ ഞാൻ നിന്റെ രക്ഷകനും യാക്കോബിന്റെ ശക്തൻ നിന്റെ വീണ്ടെടുപ്പുകാരനും എന്നു നീ അറിയും.
You shall also drink the milk of the nations, and shall nurse from royal breasts; and you shall know that I, the LORD, am your Savior, and your Redeemer, the Mighty One of Jacob.
17 ഞാൻ വെങ്കലത്തിനു പകരം സ്വർണം വരുത്തും, ഇരുമ്പിനു പകരം വെള്ളിയും. മരത്തിനു പകരം വെങ്കലവും കല്ലിനുപകരം ഇരുമ്പും ഞാൻ വരുത്തും. ഞാൻ സമാധാനത്തെ നിന്റെ ദേശാധിപതികളായും നീതിയെ നിന്റെ ഭരണകർത്താക്കളായും തീർക്കും.
For bronze I will bring gold, and for iron I will bring silver, and for wood bronze, and for stones iron. I will also make your officers peace, and righteousness your ruler.
18 ഇനിമേൽ അക്രമം നിന്റെ ദേശത്തു കേൾക്കുകയില്ല, ശൂന്യതയും നാശവും നിന്റെ അതിരിനുള്ളിൽ ഉണ്ടാകുകയില്ല. എന്നാൽ നിന്റെ മതിലുകൾക്കു നീ രക്ഷ എന്നും നിന്റെ കവാടങ്ങൾക്ക് സ്തോത്രം എന്നും നീ പേരു വിളിക്കും.
Violence shall no more be heard in your land, destruction nor calamity within your borders; but you shall call your walls Salvation, and your gates Praise.
19 ഇനിമേൽ പകൽസമയത്ത് നിന്റെ പ്രകാശം സൂര്യനല്ല, രാത്രി നിനക്കു ചന്ദ്രനിൽനിന്ന് നിലാവെട്ടം ലഭിക്കുകയുമില്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ മഹത്ത്വവും ആയിരിക്കും.
The sun will no longer be your light by day, nor will the moon shine for illumination at night; but the LORD will be your everlasting light, and your God will be your glory.
20 നിന്റെ സൂര്യൻ ഇനിയൊരിക്കലും അസ്തമിക്കുകയില്ല, നിന്റെ ചന്ദ്രൻ മറഞ്ഞുപോകുകയുമില്ല; യഹോവയായിരിക്കും നിന്റെ നിത്യപ്രകാശം, നിന്റെ വിലാപകാലം അവസാനിക്കുകയും ചെയ്യും.
Your sun shall no more go down, neither shall your moon withdraw itself; for the LORD will be your everlasting light, and the days of your mourning shall be ended.
21 അപ്പോൾ നിന്റെ ജനമെല്ലാം നീതിനിഷ്ഠരാകുകയും അവർ ഭൂപ്രദേശം എന്നേക്കും കൈവശമാക്കുകയും ചെയ്യും. എന്റെ മഹത്ത്വം പ്രദർശിപ്പിക്കുന്നതിനായി ഞാൻ നട്ട നടുതലയും എന്റെ കൈകളുടെ പ്രവൃത്തിയുമായിരിക്കും അവർ.
Your people also shall be all righteous; they shall inherit the land forever, the branch of my planting, the work of my hands, that I may be glorified.
22 കുറഞ്ഞവൻ ആയിരവും ചെറിയവൻ ഒരു ശക്തിയേറിയ രാഷ്ട്രവും ആയിത്തീരും. ഞാൻ യഹോവ ആകുന്നു; അതിന്റെ സമയത്തു ഞാൻ അതു വേഗത്തിൽ നിറവേറ്റും.”
The little one shall become a thousand, and the small one a strong nation; I, the LORD, will hasten it in its time."

< യെശയ്യാവ് 60 >