< ഹോശേയ 4 >
1 ഇസ്രായേൽജനമേ, യഹോവയുടെ വചനം കേൾപ്പിൻ; ഈ ദേശത്തു വസിക്കുന്ന നിങ്ങൾക്കുനേരേ യഹോവയ്ക്ക് ഒരു വ്യവഹാരം ഉണ്ട്: “ഈ ദേശത്തു വിശ്വസ്തതയോ സ്നേഹമോ ദൈവപരിജ്ഞാനമോ ഇല്ല;
Winjuru wach Jehova Nyasaye, un jo-Israel, nikech Jehova Nyasaye nigi wach modonjonugo, un ji modak e piny: “Onge adiera, onge hera, bende udagi yie ni Nyasaye nitie e piny.
2 ശാപവും വ്യാജവും കൊലപാതകവും മോഷണവും വ്യഭിചാരവുംമാത്രമേയുള്ളൂ. അവർ സകല അതിർവരമ്പുകളും ലംഘിച്ചിരിക്കുന്നു; രക്തച്ചൊരിച്ചിലിനു പിന്നാലെ രക്തച്ചൊരിച്ചിൽതന്നെ.
Nitie mana kwongʼ, miriambo kod nek, kuo gi chode; kendo giketho singruok duto, kendo chwero remo timore monwore.
3 ഇതുനിമിത്തം ദേശം വിലപിക്കുന്നു. അതിലെ നിവാസികളെല്ലാവരും വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും മെലിഞ്ഞുണങ്ങിയിരിക്കുന്നു; സമുദ്രത്തിലെ മത്സ്യം നശിച്ചുപോകുന്നു.
Nikech ma, piny opongʼ gi kuyo kendo ji modak e iye dhero kendo tho; ondiegi manie thim gi winy mafuyo e kor polo gi rech manie nembe tho.
4 “എന്നാൽ, ആരും കുറ്റാരോപണം നടത്തുകയോ പരസ്പരം പഴിചാരുകയോ അരുത്. നിങ്ങൾ പുരോഹിതനുനേരേ ആരോപണം ഉന്നയിക്കുന്നവരെപ്പോലെ ആകുന്നു.
“Kik ngʼato kel wach mar donjo, kik ngʼato donjne wadgi, nimar jou chalo mana ka joma donjo ni jadolo.
5 നിങ്ങൾ പകൽസമയത്ത് ഇടറിവീഴും. പ്രവാചകന്മാർ നിങ്ങളോടൊപ്പം രാത്രികാലത്ത് ഇടറിവീഴും. അതുകൊണ്ടു ഞാൻ നിങ്ങളുടെ അമ്മയെ നശിപ്പിക്കും—
Uchwanyoru odiechiengʼ gotieno to jonabi bende chwanyore mana kaka un. Omiyo abiro tieko minu.
6 പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിക്കുന്നു. “നീ പരിജ്ഞാനം ത്യജിച്ചതിനാൽ എന്റെ പുരോഹിതസ്ഥാനത്തുനിന്നു ഞാൻ നിന്നെയും ത്യജിച്ചുകളയും; നിങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണം അവഗണിച്ചിരിക്കുകയാൽ, ഞാനും നിങ്ങളുടെ മക്കളെ അവഗണിക്കും.
Joga itieko nikech chando ngʼeyo. “Nikech utamoru dwaro ngʼeyo, an bende adagiu kaka jodolona; nikech usejwangʼo chike mag Nyasachu, an bende anajwangʼ nyithindu.
7 പുരോഹിതന്മാർ വർധിക്കുന്തോറും, അവർ എന്നോട് അധികം പാപംചെയ്തു; അതുകൊണ്ട് ഞാൻ അവരുടെ മഹത്ത്വത്തെ ലജ്ജയാക്കിമാറ്റും.
Kaka jodolo medore, e kaka gimedo timo richo e nyima; gisewilo duongʼ margi gi gima kelo wichkuot.
8 അവർ എന്റെ ജനത്തിന്റെ പാപംകൊണ്ട് ഉപജീവിക്കുകയും അവരുടെ ദുഷ്ടത ആസ്വദിക്കുകയും ചെയ്യുന്നു.
Giyiengʼ gi richo mag joga, bende gimor gi timbegi maricho.
9 ജനം എങ്ങനെയോ, അങ്ങനെതന്നെ പുരോഹിതന്മാരും ആയിരിക്കും. ഞാൻ അവരുടെ പാപവഴികൾനിമിത്തം അവരിരുവരെയും ശിക്ഷിക്കും അവരുടെ പ്രവൃത്തികൾക്കു തക്ക പകരംനൽകും.
Kendo obiro bet ni: Kaka ji chalo e kaka jodolo bende chalo. To abiro kumogi kuom yoregigo, kendo anachulgi machal gi timbegi.
10 “അവർ ഭക്ഷിക്കും, പക്ഷേ, മതിവരികയില്ല; അവർ വ്യഭിചരിക്കും, പക്ഷേ, യാതൊന്നും നേടുകയില്ല, കാരണം അവർ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞല്ലോ;
“Gibiro chiemo to ok giniyiengʼ; gibiro chodo to ok gini nywolre, nikech giseweyo Jehova Nyasaye, mondo gichiwre
11 ബുദ്ധിയെ കെടുത്തുന്ന വ്യഭിചാരത്തിനും പഴയ വീഞ്ഞിനും പുതിയ വീഞ്ഞിനും അവർ സ്വയം ഏൽപ്പിച്ചുകൊടുത്തു.
ne chode, ne kongʼo machon kod kongʼo manyien, magolo winjo mar joga.
12 എന്റെ ജനം ഒരു മരപ്രതിമയോടു ചോദിക്കുന്നു, ദേവപ്രശ്നംവെക്കുന്നവരുടെ ദണ്ഡിൽനിന്ന് അവർക്കു മറുപടി ലഭിക്കുന്നു. വ്യഭിചാരത്തിന്റെ ആത്മാവ് അവരെ വഴിതെറ്റിക്കുന്നു; അവർ തങ്ങളുടെ ദൈവത്തോട് അവിശ്വസ്തരായിരിക്കുന്നു.
Gipenjo wach kuom nyasaye molos gi bao kendo idwokogi gi yien mopa. Chuny mar chode terogi mabor; ok gin jo-adier ne Nyasachgi.
13 അവർ പർവതശിഖരങ്ങളിൽ ബലികഴിക്കുന്നു, കുന്നുകളിൽ നല്ല തണൽ നൽകുന്ന കരുവേലകത്തിന്റെയും പുന്നയുടെയും ആലിന്റെയും കീഴിൽ അവർ ധൂപംകാട്ടുന്നു. തന്നിമിത്തം നിങ്ങളുടെ പുത്രിമാർ വ്യഭിചാരത്തിലേക്കും പുത്രഭാര്യമാർ പരപുരുഷസംഗത്തിലേക്കും തിരിയുന്നു.
Gitimo misango ewi gode maboyo kendo gitimo Sewni kuonde motingʼore gi malo, e tiend yiend ober, gi omburi kod yiende mamoko madongo dongo kendo boyo, kama otimo tipo maber. Emomiyo nyiu lokore ochode to mond yawuotu to donjo e chode.
14 “വ്യഭിചാരത്തിലേക്കു തിരിയുന്ന നിങ്ങളുടെ പുത്രിമാരെയും പരപുരുഷസംഗത്തിലേക്കു തിരിയുന്ന നിങ്ങളുടെ പുത്രഭാര്യമാരെയും ഞാൻ ശിക്ഷിക്കുകയില്ല. കാരണം നിങ്ങളുടെ പുരുഷന്മാർതന്നെ വേശ്യാസ്ത്രീകളോടുകൂടെ പാർക്കുകയും ക്ഷേത്രവേശ്യകളോടുകൂടെ ബലികഴിക്കുകയുംചെയ്യുന്നു. ഇങ്ങനെ പരിജ്ഞാനമില്ലാത്ത ജനം നശിപ്പിക്കപ്പെടും!
“Ok anakum nyiu ka gibedo ochode, kata mond yawuotu ka terore, nikech chwo giwegi ema dhi ir mon ma jochode, gi mon manie hekalu mar Baal. Joma onge ngʼeyo biro yudo chandruok!
15 “ഇസ്രായേൽജനമേ, നിങ്ങൾ വ്യഭിചാരം ചെയ്യുന്നെങ്കിലും യെഹൂദ അപ്രകാരമുള്ള കുറ്റം ചെയ്യാതിരിക്കട്ടെ. “നിങ്ങൾ ഗിൽഗാലിലേക്കു പോകരുത്; ബേത്-ആവെനിലേക്ക് പോകരുത്. ‘ജീവനുള്ള യഹോവയാണെ,’ എന്ന് ഇനിമേൽ ശപഥംചെയ്യരുത്!”
“Yaye Israel, kata obedo ni utimo anjawo mar chode, kik umi Juda donj e timbego. “Kik udhi Gilgal; kik udhi Beth Aven. Kendo kik ukwongʼru kuwacho niya, ‘Akwongʼora gi nying Jehova Nyasaye mangima!’
16 ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ഇസ്രായേൽജനം ശാഠ്യമുള്ളവരാണ്. അങ്ങനെയെങ്കിൽ പുൽമേടുകളിലെ കുഞ്ഞാടുകളെപ്പോലെ അവരെ മേയിക്കാൻ യഹോവയ്ക്ക് എങ്ങനെ കഴിയും?
Jo-Israel wigi tek mana ka roya bwongʼ ma wiye tek. Ere kaka Jehova Nyasaye nyalo kwayogi e lek kaka ikwayo rombe e lek man-gi lum?
17 എഫ്രയീം വിഗ്രഹങ്ങളോടു ചേർന്നിരിക്കുന്നു; അവനെ വിട്ട് ഒഴിഞ്ഞിരിക്ക.
Jo-Efraim oriwore gi nyiseche manono; weyeuru kamano!
18 അവരുടെ മദ്യം തീർന്നാലും അവർ തങ്ങളുടെ വ്യഭിചാരം തുടരുന്നു; അവരുടെ ഭരണാധികാരികൾ ലജ്ജാകരമായ വഴികൾ ഇഷ്ടപ്പെടുന്നു.
Kata ka kong-gi orumo, to gidhi nyime gi timbegi mag chode; jotendgi ohero timbe makelo wichkuot.
19 ഒരു ചുഴലിക്കാറ്റ് അവരെ പറപ്പിച്ചുകളയും, അവരുടെ ബലികൾ അവർക്കുതന്നെ ലജ്ജയായിത്തീരും.
Kalausi biro tingʼogi matergi mabor, kendo misenginigi nokelnegi wichkuot.”