< ഹോശേയ 11 >
1 “ഇസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു, ഈജിപ്റ്റിൽനിന്ന് ഞാൻ എന്റെ പുത്രനെ വിളിച്ചുവരുത്തി.
When Israel was a child, I loved him, And called my son out of Egypt,
2 എന്നാൽ, ഞാൻ ഇസ്രായേലിനെ വിളിക്കുന്തോറും അവർ എന്നെ വിട്ടകന്നുപോയി. അവർ ബാലിനു ബലിയർപ്പിച്ചു വിഗ്രഹങ്ങൾക്കു ധൂപംകാട്ടി.
But they turned away from those that called them. They sacrificed to images of Baal; They burned incense to idols.
3 എഫ്രയീമിനെ നടക്കാൻ ശീലിപ്പിച്ചത് ഞാനാണ്, ഞാൻ അവരെ ഭുജങ്ങളിൽ എടുത്തു; എങ്കിലും, അവരെ സൗഖ്യമാക്കിയത് ഞാൻ ആണെന്ന് അവർ മനസ്സിലാക്കിയില്ല.
I helped Ephraim to go, Yea, I took them up in my arms; Yet they marked not that I healed them.
4 ഞാൻ മനുഷ്യകരുണയുടെ ചരടുകൾകൊണ്ടും സ്നേഹത്തിന്റെ ബന്ധനങ്ങൾകൊണ്ടും അവരെ നടത്തി; ഞാൻ അവരുടെ കഴുത്തിൽനിന്ന് നുകം നീക്കി, ഒരു ശിശുവിനെ തലോടാനായി ഉയർത്തുന്ന ഒരുവനെപ്പോലെ ആയിരുന്നു ഞാൻ അവർക്ക്, അവരെ തീറ്റുന്നതിനായി ഞാൻ കുനിഞ്ഞു.
I drew them with human cords, with bands of love; I was to them as those who lift up the yoke from their jaws; I dealt gently with them, and gave them food.
5 “അവർ ഈജിപ്റ്റിലേക്കു മടങ്ങുകയില്ലേ അവർ എങ്കലേക്കു മടങ്ങിവരാൻ വിസമ്മതിച്ചതിനാൽ അശ്ശൂർ അവരുടെമേൽ ഭരണംനടത്തുകയില്ലേ?
They shall no more go down to Egypt; For the Assyrian shall be their king, Because they refuse to return to me.
6 അവരുടെ പട്ടണങ്ങളിൽ വാൾ മിന്നും; അത് അവരുടെ വ്യാജപ്രവാചകരെ വിഴുങ്ങിക്കളയുകയും അവരുടെ പദ്ധതികൾ അവസാനിപ്പിക്കുകയും ചെയ്യും.
The sword shall fall upon their cities, It shall consume their bars, and devour Because of their devices.
7 എന്റെ ജനം എന്നെ വിട്ടുപോകാൻ ഉറച്ചിരിക്കുന്നു. അവർ പരമോന്നതനെ വിളിച്ചപേക്ഷിച്ചാലും അവിടന്ന് അവരെ ഉദ്ധരിക്കുകയില്ല.
For my people persevere in turning away from me; Though they are called to the Most High, None will exalt him.
8 “എഫ്രയീമേ, നിന്നെ ഉപേക്ഷിക്കാൻ എനിക്കെങ്ങനെ കഴിയും? ഇസ്രായേലേ, നിന്നെ ഏൽപ്പിച്ചുകൊടുക്കാൻ എനിക്കെങ്ങനെ കഴിയും? ആദ്മയോടു ചെയ്തതുപോലെ നിന്നോടു ചെയ്യാൻ എനിക്കു കഴിയുമോ? സെബോയിമിനെപ്പോലെ നിന്നെ ആക്കാൻ എനിക്കു കഴിയുമോ? എന്റെ ഹൃദയം എന്റെ ഉള്ളിൽ മറിയുന്നു; എന്നിൽ ആർദ്രത കത്തിജ്വലിക്കുന്നു.
How shall I give thee up, Ephraim? How shall I abandon thee, Israel? How shall I make thee as Admah? How shall I set thee as Zeboim? My heart is changed within me; Yea, my compassion is kindled.
9 ഞാൻ എന്റെ ഭയങ്കരകോപം നടപ്പിലാക്കുകയില്ല, ഞാൻ എഫ്രയീമിനെ ഒരിക്കൽക്കൂടി പൂർണമായി നശിപ്പിക്കയുമില്ല. കാരണം ഞാൻ ദൈവമാണ്, മനുഷ്യനല്ല; നിങ്ങളുടെ മധ്യേയുള്ള പരിശുദ്ധൻതന്നെ. ഞാൻ ക്രോധത്തോടെ വരികയുമില്ല.
I will not execute the fierceness of mine anger; I will not again destroy Ephraim; For I am God, and not man, The Holy One in the midst of thee, And I will not come in anger.
10 അവർ യഹോവയെ അനുഗമിക്കും. അവിടന്ന് സിംഹംപോലെ ഗർജിക്കും; അവിടന്ന് ഗർജിക്കുമ്പോൾ അവിടത്തെ മക്കൾ പടിഞ്ഞാറുനിന്നു വിറച്ചുകൊണ്ടുവരും.
They shall walk after Jehovah, when he shall roar like a lion, When he shall roar, then shall their sons hasten from the west;
11 അവർ പക്ഷികളെപ്പോലെ ഈജിപ്റ്റിൽനിന്നും പ്രാവുകളെപ്പോലെ അശ്ശൂരിൽനിന്നും വിറച്ചുകൊണ്ടുവരും. ഞാൻ അവരെ തങ്ങളുടെ വീടുകളിൽ പാർപ്പിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
They shall hasten as a bird from Egypt, And as a dove from the land of Assyria, And I will place them in their houses, saith Jehovah.
12 എഫ്രയീം വ്യാജങ്ങളാലും ഇസ്രായേൽഗൃഹം വഞ്ചനയാലും എന്നെ ചുറ്റിയിരിക്കുന്നു. യെഹൂദയും ദൈവത്തോട് അനുസരണ കാണിക്കുന്നില്ല; വിശ്വസ്തനും പരിശുദ്ധനുമായവനുനേരേ മത്സരിച്ചിരിക്കുന്നു.
Ephraim compasseth me about with falsehood, And the house of Israel with deceit; Judah also is inconstant toward God, Toward the holy and faithful one.