< ഹോശേയ 10 >

1 ഇസ്രായേൽ പടർന്നിരിക്കുന്ന ഒരു മുന്തിരിവള്ളി; അവൻ തനിക്കുതന്നെ ഫലം കായ്ച്ചു. അവന്റെ ഫലം വർധിച്ചതനുസരിച്ച്, കൂടുതൽ ആചാരസ്തൂപങ്ങൾ പണിതു; അവന്റെ ദേശം അഭിവൃദ്ധിപ്പെട്ടതനുസരിച്ച്, അവൻ തന്റെ വിഗ്രഹസ്തംഭങ്ങൾക്കു മോടിപിടിപ്പിച്ചു.
גֶּ֤פֶן בּוֹקֵק֙ יִשְׂרָאֵ֔ל פְּרִ֖י יְשַׁוֶּה־לּ֑וֹ כְּרֹ֣ב לְפִרְי֗וֹ הִרְבָּה֙ לַֽמִּזְבְּח֔וֹת כְּט֣וֹב לְאַרְצ֔וֹ הֵיטִ֖יבוּ מַצֵּבֽוֹת׃
2 അവരുടെ ഹൃദയം വഞ്ചനയുള്ളത്, അവരുടെ അകൃത്യത്തിന് അവർ ഇപ്പോൾ ശിക്ഷിക്കപ്പെടും. യഹോവ അവരുടെ ബലിപീഠങ്ങൾ തകർത്തുകളയും അവരുടെ ആചാരസ്തൂപങ്ങൾ നശിപ്പിക്കും.
חָלַ֥ק לִבָּ֖ם עַתָּ֣ה יֶאְשָׁ֑מוּ ה֚וּא יַעֲרֹ֣ף מִזְבְּחוֹתָ֔ם יְשֹׁדֵ֖ד מַצֵּבוֹתָֽם׃
3 അപ്പോൾ അവർ പറയും: “യഹോവയെ ബഹുമാനിക്കാത്തതിനാൽ ഞങ്ങൾക്കു രാജാവില്ല; അല്ലാ, ഞങ്ങൾക്കൊരു രാജാവ് ഉണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിനു ഞങ്ങൾക്കുവേണ്ടി എന്തുചെയ്യാൻ കഴിയും?”
כִּ֤י עַתָּה֙ יֹֽאמְר֔וּ אֵ֥ין מֶ֖לֶךְ לָ֑נוּ כִּ֣י לֹ֤א יָרֵ֙אנוּ֙ אֶת־יְהֹוָ֔ה וְהַמֶּ֖לֶךְ מַה־יַּֽעֲשֶׂה־לָּֽנוּ ׃
4 അവർ അനേകം വാഗ്ദാനങ്ങൾ നൽകുന്നു, വ്യാജശപഥങ്ങൾ ചെയ്യുന്നു ഉടമ്പടികൾ ഉണ്ടാക്കുന്നു. അതുകൊണ്ട്, ഉഴുതിട്ട നിലത്ത് വിഷക്കളകൾ മുളയ്ക്കുന്നതുപോലെ ന്യായവിധി മുളച്ചുവരുന്നു.
דִּבְּר֣וּ דְבָרִ֔ים אָל֥וֹת שָׁ֖וְא כָּרֹ֣ת בְּרִ֑ית וּפָרַ֤ח כָּרֹאשׁ֙ מִשְׁפָּ֔ט עַ֖ל תַּלְמֵ֥י שָׂדָֽי׃
5 ശമര്യയിൽ പാർക്കുന്ന ജനം ബേത്-ആവെനിലെ കാളക്കിടാവിന്റെ പ്രതിമനിമിത്തം ഭയപ്പെടുന്നു. അതിനെ പ്രവാസത്തിലേക്കു കൊണ്ടുപോയതുനിമിത്തം അതിലെ ജനങ്ങൾ വിലപിക്കും വിഗ്രഹാരാധകരായ പുരോഹിതന്മാരും വിലപിക്കും, അതിന്റെ മഹത്ത്വത്തിൽ സന്തോഷിച്ച സകലരും വിലപിക്കും.
לְעֶגְלוֹת֙ בֵּ֣ית אָ֔וֶן יָג֖וּרוּ שְׁכַ֣ן שֹֽׁמְר֑וֹן כִּי־אָבַ֨ל עָלָ֜יו עַמּ֗וֹ וּכְמָרָיו֙ עָלָ֣יו יָגִ֔ילוּ עַל־כְּבוֹד֖וֹ כִּֽי־גָלָ֥ה מִמֶּֽנּוּ׃
6 മഹാരാജാവിനു കപ്പമായിട്ട് അതിനെ അശ്ശൂരിലേക്കു കൊണ്ടുപോകും. എഫ്രയീം അപമാനിക്കപ്പെടും; ഇസ്രായേൽ തന്റെ ആലോചനയെക്കുറിച്ചു ലജ്ജിക്കും.
גַּם־אוֹתוֹ֙ לְאַשּׁ֣וּר יוּבָ֔ל מִנְחָ֖ה לְמֶ֣לֶךְ יָרֵ֑ב בָּשְׁנָה֙ אֶפְרַ֣יִם יִקָּ֔ח וְיֵב֥וֹשׁ יִשְׂרָאֵ֖ל מֵעֲצָתֽוֹ׃
7 വെള്ളത്തിനു മുകളിലെ ഉണങ്ങിയ ചുള്ളിപോലെ ശമര്യയും അതിന്റെ രാജാവും ഒഴുകിപ്പോകും.
נִדְמֶ֥ה שֹׁמְר֖וֹן מַלְכָּ֑הּ כְּקֶ֖צֶף עַל־פְּנֵי־מָֽיִם׃
8 ഇസ്രായേലിന്റെ പാപമായ ആവേനിലെ മ്ലേച്ഛതനിറഞ്ഞ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടും. അവിടെ മുള്ളും പറക്കാരയും വളർന്ന് അവരുടെ ബലിപീഠങ്ങളെ മൂടും. അപ്പോൾ അവർ പർവതങ്ങളോട്: “ഞങ്ങളെ മൂടുക” എന്നും കുന്നുകളോട്, “ഞങ്ങളുടെമേൽ വീഴുക” എന്നും പറയും.
וְנִשְׁמְד֞וּ בָּמ֣וֹת אָ֗וֶן חַטַּאת֙ יִשְׂרָאֵ֔ל ק֣וֹץ וְדַרְדַּ֔ר יַעֲלֶ֖ה עַל־מִזְבְּחוֹתָ֑ם וְאָמְר֤וּ לֶֽהָרִים֙ כַּסּ֔וּנוּ וְלַגְּבָע֖וֹת נִפְל֥וּ עָלֵֽינוּ׃ ס
9 “ഗിബെയയുടെ ദിവസങ്ങൾമുതൽ, ഇസ്രായേലേ, നിങ്ങൾ പാപംചെയ്തു, നിങ്ങൾ അവിടെത്തന്നെ നിൽക്കയും ചെയ്യുന്നു. ഗിബെയയിൽ തിന്മ പ്രവർത്തിക്കുന്നവരെ യുദ്ധം കീഴടക്കുകയില്ലേ?
מִימֵי֙ הַגִּבְעָ֔ה חָטָ֖אתָ יִשְׂרָאֵ֑ל שָׁ֣ם עָמָ֔דוּ לֹֽא־תַשִּׂיגֵ֧ם בַּגִּבְעָ֛ה מִלְחָמָ֖ה עַל־בְּנֵ֥י עַֽלְוָֽה׃
10 എനിക്കിഷ്ടമുള്ളപ്പോൾ ഞാൻ അവരെ ശിക്ഷിക്കും; അവരുടെ പാപങ്ങൾ രണ്ടിനും അവരെ ബന്ധിക്കേണ്ടതിന് അവർക്കെതിരേ രാഷ്ട്രങ്ങളെ കൂട്ടിവരുത്തും.
בְּאַוָּתִ֖י וְאֶסֳּרֵ֑ם וְאֻסְּפ֤וּ עֲלֵיהֶם֙ עַמִּ֔ים בְּאָסְרָ֖ם לִשְׁתֵּ֥י עינתם׃
11 എഫ്രയീം, ധാന്യം മെതിക്കാൻ ഇഷ്ടപ്പെടുന്നതും മെരുക്കമുള്ളതുമായ ഒരു പശുക്കിടാവ്; എന്നാൽ ഞാൻ അവളുടെ ഭംഗിയുള്ള കഴുത്തിൽ നുകം വെക്കും; ഞാൻ എഫ്രയീമിനെ നുകത്തിൽ കെട്ടുകയും യെഹൂദാ നിലം ഉഴുകയും യാക്കോബ് കട്ടയുടയ്ക്കുകയും ചെയ്യും.
וְאֶפְרַ֜יִם עֶגְלָ֤ה מְלֻמָּדָה֙ אֹהַ֣בְתִּי לָד֔וּשׁ וַאֲנִ֣י עָבַ֔רְתִּי עַל־ט֖וּב צַוָּארָ֑הּ אַרְכִּ֤יב אֶפְרַ֙יִם֙ יַחֲר֣וֹשׁ יְהוּדָ֔ה יְשַׂדֶּד־ל֖וֹ יַעֲקֹֽב׃
12 നിങ്ങൾക്കുവേണ്ടി നീതി വിതയ്ക്കുക, നിത്യസ്നേഹത്തിന്റെ ഫലം കൊയ്യുക. തരിശുനിലങ്ങളെ ഉഴുവിൻ, യഹോവ വന്നു നിങ്ങളുടെമേൽ നീതി വർഷിക്കുന്നതുവരെ അവിടത്തെ അന്വേഷിപ്പിൻ.
זִרְע֨וּ לָכֶ֤ם לִצְדָקָה֙ קִצְר֣וּ לְפִי־חֶ֔סֶד נִ֥ירוּ לָכֶ֖ם נִ֑יר וְעֵת֙ לִדְר֣וֹשׁ אֶת־יְהוָ֔ה עַד־יָב֕וֹא וְיֹרֶ֥ה צֶ֖דֶק לָכֶֽם׃
13 എന്നാൽ, നിങ്ങൾ ദുഷ്ടത നട്ടിരിക്കുന്നു, നിങ്ങൾ ദോഷം കൊയ്തിരിക്കുന്നു, വഞ്ചനയുടെ ഫലം നിങ്ങൾ തിന്നിരിക്കുന്നു. നിങ്ങൾ സ്വന്തബലത്തിലും യുദ്ധവീരന്മാരിലും ആശ്രയിച്ചതുകൊണ്ട്,
חֲרַשְׁתֶּם־רֶ֛שַׁע עַוְלָ֥תָה קְצַרְתֶּ֖ם אֲכַלְתֶּ֣ם פְּרִי־כָ֑חַשׁ כִּֽי־בָטַ֥חְתָּ בְדַרְכְּךָ֖ בְּרֹ֥ב גִּבּוֹרֶֽיךָ׃
14 യുദ്ധത്തിന്റെ ആർപ്പുവിളി നിന്റെ ജനത്തിന്റെ മധ്യത്തിൽ ഉണ്ടാകും. യുദ്ധദിവസത്തിൽ ശൽമാൻ ബെത്ത്-അർബേലിനെ ഉന്മൂലമാക്കിയതുപോലെ നിന്റെ സകലകോട്ടകളെയും ശൂന്യമാക്കും. അവിടെ അമ്മയെ മക്കളോടുകൂടെ അടിച്ചുതകർത്തല്ലോ.
וְקָ֣אם שָׁאוֹן֮ בְּעַמֶּךָ֒ וְכָל־מִבְצָרֶ֣יךָ יוּשַּׁ֔ד כְּשֹׁ֧ד שַֽׁלְמַ֛ן בֵּ֥ית אַֽרְבֵ֖אל בְּי֣וֹם מִלְחָמָ֑ה אֵ֥ם עַל־בָּנִ֖ים רֻטָּֽשָׁה׃
15 നിന്റെ ദുഷ്ടത വലുതായിരിക്കുകയാൽ, ബേഥേലേ, നിനക്കും ഇതുതന്നെ സംഭവിക്കും. ആ ദിവസം ഉദിക്കുമ്പോൾ, ഇസ്രായേൽരാജാവ് അശേഷം നശിപ്പിക്കപ്പെടും.
כָּ֗כָה עָשָׂ֤ה לָכֶם֙ בֵּֽית־אֵ֔ל מִפְּנֵ֖י רָעַ֣ת רָֽעַתְכֶ֑ם בַּשַּׁ֕חַר נִדְמֹ֥ה נִדְמָ֖ה מֶ֥לֶךְ יִשְׂרָאֵֽל׃

< ഹോശേയ 10 >