< എബ്രായർ 9 >

1 ദൈവം ഇസ്രായേലുമായി ചെയ്ത ആദ്യഉടമ്പടിയിൽ ആരാധനയും ലൗകികവിശുദ്ധമന്ദിരവും സംബന്ധിച്ച് നിബന്ധനകൾ ഉണ്ടായിരുന്നു.
ସ ପ୍ରଥମୋ ନିଯମ ଆରାଧନାଯା ୱିୱିଧରୀତିଭିରୈହିକପୱିତ୍ରସ୍ଥାନେନ ଚ ୱିଶିଷ୍ଟ ଆସୀତ୍|
2 അതിനനുസൃതമായി ഒരു കൂടാരം നിർമിക്കപ്പെട്ടു. സമാഗമകൂടാരത്തിന്റെ ആദ്യഭാഗത്ത് (അതായത്, ഒന്നാംതിരശ്ശീലയ്ക്കു പിന്നിൽ) നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിനു വിശുദ്ധസ്ഥലം എന്നു പേര്.
ଯତୋ ଦୂଷ୍ୟମେକଂ ନିରମୀଯତ ତସ୍ୟ ପ୍ରଥମକୋଷ୍ଠସ୍ୟ ନାମ ପୱିତ୍ରସ୍ଥାନମିତ୍ୟାସୀତ୍ ତତ୍ର ଦୀପୱୃକ୍ଷୋ ଭୋଜନାସନଂ ଦର୍ଶନୀଯପୂପାନାଂ ଶ୍ରେଣୀ ଚାସୀତ୍|
3 കൂടാരത്തിന്റെ രണ്ടാംതിരശ്ശീലയ്ക്കു പിന്നിൽ അതിവിശുദ്ധസ്ഥലം.
ତତ୍ପଶ୍ଚାଦ୍ ଦ୍ୱିତୀଯାଯାସ୍ତିରଷ୍କରିଣ୍ୟା ଅଭ୍ୟନ୍ତରେ ଽତିପୱିତ୍ରସ୍ଥାନମିତିନାମକଂ କୋଷ୍ଠମାସୀତ୍,
4 അവിടെ സ്വർണധൂപപീഠവും മുഴുവനും സ്വർണംപൊതിഞ്ഞ ഉടമ്പടിയുടെ പേടകവും പേടകത്തിനുള്ളിൽ, മന്നാ ഇട്ടുവെച്ചിരുന്ന സ്വർണക്കലശവും അഹരോന്റെ തളിരിട്ട വടിയും നിയമത്തിന്റെ കൽപ്പലകകളും ഉണ്ടായിരുന്നു.
ତତ୍ର ଚ ସୁୱର୍ଣମଯୋ ଧୂପାଧାରଃ ପରିତଃ ସୁୱର୍ଣମଣ୍ଡିତା ନିଯମମଞ୍ଜୂଷା ଚାସୀତ୍ ତନ୍ମଧ୍ୟେ ମାନ୍ନାଯାଃ ସୁୱର୍ଣଘଟୋ ହାରୋଣସ୍ୟ ମଞ୍ଜରିତଦଣ୍ଡସ୍ତକ୍ଷିତୌ ନିଯମପ୍ରସ୍ତରୌ,
5 പേടകത്തിനുമീതേ, പേടകത്തിന്റെ മൂടിയായ പാപനിവാരണസ്ഥാനത്തെ മറയ്ക്കുന്ന തേജസ്സേറിയ കെരൂബുകളും ഉണ്ടായിരുന്നു. ഇപ്പോൾ ഈ വിഷയങ്ങൾ ഓരോന്നായി സവിസ്തരം വർണിക്കുന്നത് അസാധ്യം.
ତଦୁପରି ଚ କରୁଣାସନେ ଛାଯାକାରିଣୌ ତେଜୋମଯୌ କିରୂବାୱାସ୍ତାମ୍, ଏତେଷାଂ ୱିଶେଷୱୃତ୍ତାନ୍ତକଥନାଯ ନାଯଂ ସମଯଃ|
6 മേൽപ്പറഞ്ഞപ്രകാരം എല്ലാ ക്രമീകരണവും ചെയ്തതിനുശേഷം പുരോഹിതന്മാർ തങ്ങളുടെ ശുശ്രൂഷ അനുഷ്ഠിക്കാനായി കൂടാരത്തിന്റെ ആദ്യഭാഗത്തു പതിവായി പ്രവേശിച്ചിരുന്നു.
ଏତେଷ୍ୱୀଦୃକ୍ ନିର୍ମ୍ମିତେଷୁ ଯାଜକା ଈଶ୍ୱରସେୱାମ୍ ଅନୁତିଷ୍ଠନତୋ ଦୂଷ୍ୟସ୍ୟ ପ୍ରଥମକୋଷ୍ଠଂ ନିତ୍ୟଂ ପ୍ରୱିଶନ୍ତି|
7 എന്നാൽ രണ്ടാംഭാഗത്താകട്ടെ, മഹാപുരോഹിതൻമാത്രം വർഷത്തിലൊരിക്കൽ പ്രവേശിക്കും. അതും ഒരിക്കലും രക്തംകൂടാതെയല്ല; താനും ജനവും അജ്ഞതയിൽ ചെയ്തുപോയിട്ടുള്ള പാപങ്ങൾക്കായി അർപ്പിക്കാനുള്ള യാഗരക്തവുമായിട്ടാണ് പ്രവേശിച്ചിരുന്നത്.
କିନ୍ତୁ ଦ୍ୱିତୀଯଂ କୋଷ୍ଠଂ ପ୍ରତିୱର୍ଷମ୍ ଏକକୃତ୍ୱ ଏକାକିନା ମହାଯାଜକେନ ପ୍ରୱିଶ୍ୟତେ କିନ୍ତ୍ୱାତ୍ମନିମିତ୍ତଂ ଲୋକାନାମ୍ ଅଜ୍ଞାନକୃତପାପାନାଞ୍ଚ ନିମିତ୍ତମ୍ ଉତ୍ସର୍ଜ୍ଜନୀଯଂ ରୁଧିରମ୍ ଅନାଦାଯ ତେନ ନ ପ୍ରୱିଶ୍ୟତେ|
8 ആദ്യത്തെ കൂടാരവും (അത് സംബന്ധിച്ച അനുഷ്ഠാനങ്ങളും) നിലനിന്നിരുന്ന കാലംവരെ അതിവിശുദ്ധസ്ഥലത്തേക്കുള്ള വഴി ദൃശ്യമായിരുന്നില്ല എന്നു പരിശുദ്ധാത്മാവ് ഇതിനാൽ സൂചിപ്പിക്കുന്നു.
ଇତ୍ୟନେନ ପୱିତ୍ର ଆତ୍ମା ଯତ୍ ଜ୍ଞାପଯତି ତଦିଦଂ ତତ୍ ପ୍ରଥମଂ ଦୂଷ୍ୟଂ ଯାୱତ୍ ତିଷ୍ଠତି ତାୱତ୍ ମହାପୱିତ୍ରସ୍ଥାନଗାମୀ ପନ୍ଥା ଅପ୍ରକାଶିତସ୍ତିଷ୍ଠତି|
9 ഈ പുറമേയുള്ള കൂടാരം വർത്തമാനകാലത്തിന്റെ പ്രതീകമാണ്. അർപ്പിക്കപ്പെടുന്ന വഴിപാടുകളും യാഗങ്ങളും ആരാധകന്റെ മനസ്സാക്ഷിയെ തൃപ്തിവരുത്താൻ പര്യാപ്തമായിരുന്നില്ല.
ତଚ୍ଚ ଦୂଷ୍ୟଂ ୱର୍ତ୍ତମାନସମଯସ୍ୟ ଦୃଷ୍ଟାନ୍ତଃ, ଯତୋ ହେତୋଃ ସାମ୍ପ୍ରତଂ ସଂଶୋଧନକାଲଂ ଯାୱଦ୍ ଯନ୍ନିରୂପିତଂ ତଦନୁସାରାତ୍ ସେୱାକାରିଣୋ ମାନସିକସିଦ୍ଧିକରଣେଽସମର୍ଥାଭିଃ
10 ഭക്ഷണപാനീയങ്ങളും വിവിധ കഴുകലുകളും സംബന്ധിച്ച ബാഹ്യനിയമങ്ങൾ പുതിയൊരു വ്യവസ്ഥിതി സ്ഥാപിതമാകുന്നതുവരെമാത്രം സാംഗത്യമുള്ളവയായിരുന്നു.
କେୱଲଂ ଖାଦ୍ୟପେଯେଷୁ ୱିୱିଧମଜ୍ଜନେଷୁ ଚ ଶାରୀରିକରୀତିଭି ର୍ୟୁକ୍ତାନି ନୈୱେଦ୍ୟାନି ବଲିଦାନାନି ଚ ଭୱନ୍ତି|
11 എന്നാൽ, ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന നന്മ നിറഞ്ഞ വ്യവസ്ഥിതിയുടെ മഹാപുരോഹിതനായിട്ടാണ് ക്രിസ്തു വന്നത്. അവിടന്ന് മനുഷ്യനിർമിതമല്ലാത്ത, അതായത്, ഭൗതികമല്ലാത്ത വലുതും സമ്പൂർണവുമായ ഒരു കൂടാരത്തിൽക്കൂടി പ്രവേശിച്ചു.
ଅପରଂ ଭାୱିମଙ୍ଗଲାନାଂ ମହାଯାଜକଃ ଖ୍ରୀଷ୍ଟ ଉପସ୍ଥାଯାହସ୍ତନିର୍ମ୍ମିତେନାର୍ଥତ ଏତତ୍ସୃଷ୍ଟେ ର୍ବହିର୍ଭୂତେନ ଶ୍ରେଷ୍ଠେନ ସିଦ୍ଧେନ ଚ ଦୂଷ୍ୟେଣ ଗତ୍ୱା
12 മുട്ടാടുകളുടെയോ കാളക്കിടാങ്ങളുടെയോ രക്തത്താൽ അല്ല, സ്വന്തം രക്തത്താൽത്തന്നെ അതിവിശുദ്ധസ്ഥലത്ത് ഒരേയൊരു തവണ പ്രവേശിച്ചുകൊണ്ട് നിത്യമായ വിമോചനം സാധിച്ചു. (aiōnios g166)
ଛାଗାନାଂ ଗୋୱତ୍ସାନାଂ ୱା ରୁଧିରମ୍ ଅନାଦାଯ ସ୍ୱୀଯରୁଧିରମ୍ ଆଦାଯୈକକୃତ୍ୱ ଏୱ ମହାପୱିତ୍ରସ୍ଥାନଂ ପ୍ରୱିଶ୍ୟାନନ୍ତକାଲିକାଂ ମୁକ୍ତିଂ ପ୍ରାପ୍ତୱାନ୍| (aiōnios g166)
13 മുട്ടാടുകളുടെയും കാളകളുടെയും രക്തം തളിക്കുന്നതും പശുഭസ്മം വിതറുന്നതുമായ അനുഷ്ഠാനങ്ങൾ അശുദ്ധർക്കു ബാഹ്യശുദ്ധി വരുത്തുന്നു എങ്കിൽ,
ୱୃଷଛାଗାନାଂ ରୁଧିରେଣ ଗୱୀଭସ୍ମନଃ ପ୍ରକ୍ଷେପେଣ ଚ ଯଦ୍ୟଶୁଚିଲୋକାଃ ଶାରୀରିଶୁଚିତ୍ୱାଯ ପୂଯନ୍ତେ,
14 നിത്യാത്മാവിനാൽ ദൈവത്തിനു തന്നെത്തന്നെ അർപ്പിച്ച നിഷ്കളങ്കനായ ക്രിസ്തുവിന്റെ രക്തം, ജീവനുള്ള ദൈവത്തെ സേവിക്കാൻ നമ്മെ യോഗ്യരാക്കേണ്ടതിന്, നമ്മുടെ മനസ്സാക്ഷിയെ നിർജീവപ്രവൃത്തികളിൽനിന്ന് എത്രയധികം ശുദ്ധീകരിക്കും! (aiōnios g166)
ତର୍ହି କିଂ ମନ୍ୟଧ୍ୱେ ଯଃ ସଦାତନେନାତ୍ମନା ନିଷ୍କଲଙ୍କବଲିମିୱ ସ୍ୱମେୱେଶ୍ୱରାଯ ଦତ୍ତୱାନ୍, ତସ୍ୟ ଖ୍ରୀଷ୍ଟସ୍ୟ ରୁଧିରେଣ ଯୁଷ୍ମାକଂ ମନାଂସ୍ୟମରେଶ୍ୱରସ୍ୟ ସେୱାଯୈ କିଂ ମୃତ୍ୟୁଜନକେଭ୍ୟଃ କର୍ମ୍ମଭ୍ୟୋ ନ ପୱିତ୍ରୀକାରିଷ୍ୟନ୍ତେ? (aiōnios g166)
15 വിളിക്കപ്പെട്ടവർ എല്ലാവർക്കും ദൈവം വാഗ്ദാനംചെയ്തിരിക്കുന്ന നിത്യമായ ഓഹരി ലഭിക്കേണ്ടതിന് ക്രിസ്തു ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായിത്തീർന്നത് ഈ കാരണത്താലാണ്. ആദ്യഉടമ്പടിയുടെ കീഴിൽ ആയിരുന്നപ്പോൾ അവർ ചെയ്ത പാപങ്ങളുടെ ശിക്ഷയിൽനിന്ന് അവരെ മോചിപ്പിക്കാനാണല്ലോ ക്രിസ്തു മരിച്ചത്. (aiōnios g166)
ସ ନୂତନନିଯମସ୍ୟ ମଧ୍ୟସ୍ଥୋଽଭୱତ୍ ତସ୍ୟାଭିପ୍ରାଯୋଽଯଂ ଯତ୍ ପ୍ରଥମନିଯମଲଙ୍ଘନରୂପପାପେଭ୍ୟୋ ମୃତ୍ୟୁନା ମୁକ୍ତୌ ଜାତାଯାମ୍ ଆହୂତଲୋକା ଅନନ୍ତକାଲୀଯସମ୍ପଦଃ ପ୍ରତିଜ୍ଞାଫଲଂ ଲଭେରନ୍| (aiōnios g166)
16 ഒരു വിൽപ്പത്രം പ്രാബല്യത്തിൽ വരാൻ അത് എഴുതിയ ആളിന്റെ മരണം സംഭവിച്ചു എന്ന് സ്ഥാപിക്കേണ്ടത് ആവശ്യമാണ്.
ଯତ୍ର ନିଯମୋ ଭୱତି ତତ୍ର ନିଯମସାଧକସ୍ୟ ବଲେ ର୍ମୃତ୍ୟୁନା ଭୱିତୱ୍ୟଂ|
17 കാരണം, മരണശേഷംമാത്രമേ വിൽപ്പത്രം സാധുവാകുന്നുള്ളൂ; അത് എഴുതിയ ആൾ ജീവിച്ചിരിക്കുന്നതുവരെ അതിന് സാംഗത്യമില്ല.
ଯତୋ ହତେନ ବଲିନା ନିଯମଃ ସ୍ଥିରୀଭୱତି କିନ୍ତୁ ନିଯମସାଧକୋ ବଲି ର୍ୟାୱତ୍ ଜୀୱତି ତାୱତ୍ ନିଯମୋ ନିରର୍ଥକସ୍ତିଷ୍ଠତି|
18 ഒന്നാമത്തെ ഉടമ്പടിയും രക്തംകൂടാതെയല്ല സ്ഥാപിക്കപ്പെട്ടത്.
ତସ୍ମାତ୍ ସ ପୂର୍ୱ୍ୱନିଯମୋଽପି ରୁଧିରପାତଂ ୱିନା ନ ସାଧିତଃ|
19 മോശ ന്യായപ്രമാണത്തിലെ ഓരോ കൽപ്പനയും സകലജനത്തോടും പ്രഘോഷിച്ചശേഷം കാളക്കിടാങ്ങളുടെയും മുട്ടാടുകളുടെയും രക്തം എടുത്തു വെള്ളം കലർത്തി “ഇത് ദൈവം നിങ്ങൾക്കു നിയമിച്ചുതന്ന ഉടമ്പടിയുടെ രക്തം” എന്നു പ്രസ്താവിച്ചുകൊണ്ട് ചെമന്ന ആട്ടിൻരോമവും ഈസോപ്പുചെടിയുടെ തണ്ടുംകൊണ്ട് പുസ്തകച്ചുരുളിന്മേലും സകലജനത്തിന്മേലും തളിച്ചു.
ଫଲତଃ ସର୍ୱ୍ୱଲୋକାନ୍ ପ୍ରତି ୱ୍ୟୱସ୍ଥାନୁସାରେଣ ସର୍ୱ୍ୱା ଆଜ୍ଞାଃ କଥଯିତ୍ୱା ମୂସା ଜଲେନ ସିନ୍ଦୂରୱର୍ଣଲୋମ୍ନା ଏଷୋୱତୃଣେନ ଚ ସାର୍ଦ୍ଧଂ ଗୋୱତ୍ସାନାଂ ଛାଗାନାଞ୍ଚ ରୁଧିରଂ ଗୃହୀତ୍ୱା ଗ୍ରନ୍ଥେ ସର୍ୱ୍ୱଲୋକେଷୁ ଚ ପ୍ରକ୍ଷିପ୍ୟ ବଭାଷେ,
ଯୁଷ୍ମାନ୍ ଅଧୀଶ୍ୱରୋ ଯଂ ନିଯମଂ ନିରୂପିତୱାନ୍ ତସ୍ୟ ରୁଧିରମେତତ୍|
21 അതുപോലെ അദ്ദേഹം സമാഗമകൂടാരത്തിലും; അനുഷ്ഠാനത്തിനായി ഉപയോഗിച്ചിരുന്ന സകല ഉപകരണങ്ങളിലും രക്തം തളിച്ചു.
ତଦ୍ୱତ୍ ସ ଦୂଷ୍ୟେଽପି ସେୱାର୍ଥକେଷୁ ସର୍ୱ୍ୱପାତ୍ରେଷୁ ଚ ରୁଧିରଂ ପ୍ରକ୍ଷିପ୍ତୱାନ୍|
22 ന്യായപ്രമാണപ്രകാരം എല്ലാംതന്നെ, രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തച്ചൊരിച്ചിലില്ലാതെ പാപവിമോചനം സാധ്യമല്ല.
ଅପରଂ ୱ୍ୟୱସ୍ଥାନୁସାରେଣ ପ୍ରାଯଶଃ ସର୍ୱ୍ୱାଣି ରୁଧିରେଣ ପରିଷ୍କ୍ରିଯନ୍ତେ ରୁଧିରପାତଂ ୱିନା ପାପମୋଚନଂ ନ ଭୱତି ଚ|
23 ഈ യാഗങ്ങളാൽ സ്വർഗീയമായവയുടെ പ്രതിരൂപങ്ങൾ ശുദ്ധീകരിക്കപ്പെടേണ്ടത് ആവശ്യമായിരുന്നു. എന്നാൽ, സ്വർഗീയമായവയ്ക്ക് വേണ്ടത് ഇവയെക്കാൾ ശ്രേഷ്ഠതരമായ യാഗങ്ങളാണ്.
ଅପରଂ ଯାନି ସ୍ୱର୍ଗୀଯୱସ୍ତୂନାଂ ଦୃଷ୍ଟାନ୍ତାସ୍ତେଷାମ୍ ଏତୈଃ ପାୱନମ୍ ଆୱଶ୍ୟକମ୍ ଆସୀତ୍ କିନ୍ତୁ ସାକ୍ଷାତ୍ ସ୍ୱର୍ଗୀଯୱସ୍ତୂନାମ୍ ଏତେଭ୍ୟଃ ଶ୍ରେଷ୍ଠେ ର୍ବଲିଦାନୈଃ ପାୱନମାୱଶ୍ୟକଂ|
24 മനുഷ്യനിർമിതവും യാഥാർഥ്യത്തിന്റെ പ്രതിരൂപവുമായ വിശുദ്ധമന്ദിരത്തിലേക്കല്ല, നമുക്കുവേണ്ടി ദൈവസന്നിധിയിൽ മധ്യസ്ഥതചെയ്യാൻ ക്രിസ്തു സ്വർഗത്തിലേക്കുതന്നെയാണ് ഇപ്പോൾ പ്രവേശിച്ചിരിക്കുന്നത്.
ଯତଃ ଖ୍ରୀଷ୍ଟଃ ସତ୍ୟପୱିତ୍ରସ୍ଥାନସ୍ୟ ଦୃଷ୍ଟାନ୍ତରୂପଂ ହସ୍ତକୃତଂ ପୱିତ୍ରସ୍ଥାନଂ ନ ପ୍ରୱିଷ୍ଟୱାନ୍ କିନ୍ତ୍ୱସ୍ମନ୍ନିମିତ୍ତମ୍ ଇଦାନୀମ୍ ଈଶ୍ୱରସ୍ୟ ସାକ୍ଷାଦ୍ ଉପସ୍ଥାତୁଂ ସ୍ୱର୍ଗମେୱ ପ୍ରୱିଷ୍ଟଃ|
25 മഹാപുരോഹിതൻ വർഷംതോറും അന്യരക്തവുമായി അതിവിശുദ്ധസ്ഥലത്തേക്കു പ്രവേശിക്കുന്നതുപോലെ, ക്രിസ്തുവിന് കൂടെക്കൂടെ തന്നെത്താൻ യാഗം അർപ്പിക്കേണ്ട ആവശ്യമില്ല.
ଯଥା ଚ ମହାଯାଜକଃ ପ୍ରତିୱର୍ଷଂ ପରଶୋଣିତମାଦାଯ ମହାପୱିତ୍ରସ୍ଥାନଂ ପ୍ରୱିଶତି ତଥା ଖ୍ରୀଷ୍ଟେନ ପୁନଃ ପୁନରାତ୍ମୋତ୍ସର୍ଗୋ ନ କର୍ତ୍ତୱ୍ୟଃ,
26 മറിച്ചായിരുന്നെങ്കിൽ, ലോകസ്ഥാപനംമുതൽ ഇതിനകം ക്രിസ്തു പലപ്പോഴും കഷ്ടമനുഭവിക്കേണ്ടി വരുമായിരുന്നു. എന്നാൽ അവിടന്ന് യുഗപരിസമാപ്തിയിൽ പാപനിവാരണത്തിന് സ്വയം യാഗമായി അർപ്പിച്ചുകൊണ്ട് ഒരിക്കൽ പ്രത്യക്ഷനായി. (aiōn g165)
କର୍ତ୍ତୱ୍ୟେ ସତି ଜଗତଃ ସୃଷ୍ଟିକାଲମାରଭ୍ୟ ବହୁୱାରଂ ତସ୍ୟ ମୃତ୍ୟୁଭୋଗ ଆୱଶ୍ୟକୋଽଭୱତ୍; କିନ୍ତ୍ୱିଦାନୀଂ ସ ଆତ୍ମୋତ୍ସର୍ଗେଣ ପାପନାଶାର୍ଥମ୍ ଏକକୃତ୍ୱୋ ଜଗତଃ ଶେଷକାଲେ ପ୍ରଚକାଶେ| (aiōn g165)
27 ഒരുപ്രാവശ്യം മരണവും അതിനുശേഷം ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു.
ଅପରଂ ଯଥା ମାନୁଷସ୍ୟୈକକୃତ୍ୱୋ ମରଣଂ ତତ୍ ପଶ୍ଚାଦ୍ ୱିଚାରୋ ନିରୂପିତୋଽସ୍ତି,
28 അതുപോലെ ക്രിസ്തുവും ഒരുപ്രാവശ്യം അനേകരുടെ പാപനിവാരണത്തിനായി, യാഗമായി അർപ്പിക്കപ്പെട്ടു; ഇനി രണ്ടാമത് അവിടന്ന് പ്രത്യക്ഷനാകുന്നത് പാപനിവാരണം വരുത്താനല്ല, മറിച്ച്, തനിക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരെ രക്ഷിക്കാനാണ്.
ତଦ୍ୱତ୍ ଖ୍ରୀଷ୍ଟୋଽପି ବହୂନାଂ ପାପୱହନାର୍ଥଂ ବଲିରୂପେଣୈକକୃତ୍ୱ ଉତ୍ସସୃଜେ, ଅପରଂ ଦ୍ୱିତୀଯୱାରଂ ପାପାଦ୍ ଭିନ୍ନଃ ସନ୍ ଯେ ତଂ ପ୍ରତୀକ୍ଷନ୍ତେ ତେଷାଂ ପରିତ୍ରାଣାର୍ଥଂ ଦର୍ଶନଂ ଦାସ୍ୟତି|

< എബ്രായർ 9 >