< എബ്രായർ 6 >
1 ആകയാൽ നമുക്ക് ക്രിസ്തുവിനെക്കുറിച്ചുള്ള പ്രാഥമികപാഠങ്ങളാകുന്ന അടിസ്ഥാനം പിന്നെയും ഇടാതെ പക്വതയിലേക്കു മുന്നേറാം.
Tāpēc nerunāsim par tām kristīgām sākuma mācībām, bet dosimies uz to pilnību, ne atkal pamatu likdami ar atgriešanos no nedzīviem darbiem un ar ticību uz Dievu,
2 നിർജീവപ്രവൃത്തികളിൽനിന്നുള്ള മാനസാന്തരം, ദൈവത്തിലുള്ള വിശ്വാസം, സ്നാനങ്ങളെപ്പറ്റിയുള്ള ഉപദേശം, കരപൂരണങ്ങൾ, മരിച്ചവരുടെ പുനരുത്ഥാനം, നിത്യശിക്ഷാവിധി എന്നിവയാണ് അടിസ്ഥാന ഉപദേശങ്ങൾ. (aiōnios )
Ar mācību par kristību, par roku uzlikšanu, par miroņu augšāmcelšanos, par mūžīgu sodību. (aiōnios )
3 ദൈവഹിതമായാൽ നമുക്ക് തീർച്ചയായും പക്വതയിലേക്കു മുന്നേറാം.
Arī to mēs darīsim, ja tikai Dievs to ļauj.
4 ഒരിക്കൽ സത്യം വ്യക്തമായി ഗ്രഹിച്ചിട്ടും സ്വർഗീയദാനം രുചിച്ചറിഞ്ഞശേഷവും പരിശുദ്ധാത്മാവിന്റെ സഖിത്വം ഉണ്ടായിരുന്നിട്ടും
Jo tas nevar būt, ka tie, kas vienreiz bijuši apgaismoti un baudījuši tās debesu dāvanas un daļu dabūjuši pie Tā Svētā Gara,
5 ദൈവവചനത്തിന്റെ നന്മയും വരുംകാലത്തിന്റെ പ്രതാപവും അനുഭവിച്ചറിഞ്ഞതിനുശേഷവും (aiōn )
Un baudījuši to labo Dieva vārdu un tās nākamās pasaules spēkus, (aiōn )
6 വിശ്വാസത്യാഗം ചെയ്താൽ അവരെ വീണ്ടും മാനസാന്തരത്തിലേക്കു നയിക്കുക അസാധ്യമാണ്. അവർ തങ്ങളുടെ പ്രവൃത്തികളിലൂടെ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുകയും അവിടത്തെ പരസ്യമായി പരിഹാസ്യനാക്കുകയുംചെയ്തല്ലോ.
Un atkāpjas, ka tie atkal varētu tapt atjaunoti uz atgriešanos no grēkiem, jo tie Dieva Dēlu sev atkal krustā sit un liek smieklā.
7 കാലാകാലങ്ങളിൽ പെയ്യുന്ന മഴവെള്ളം കുടിച്ചിട്ട് ഭൂമി കർഷകനു നല്ല വിളവ് നൽകിയാൽ അത് ദൈവപ്രശംസയ്ക്കു കാരണമാകും.
Jo tā zeme, kas iedzer to daudzkārt līstošo lietu un nes derīgu zāli tiem, kuru dēļ tā arī tiek apstrādāta, tā dabū svētību no Dieva.
8 എന്നാൽ ഭൂമി മുള്ളും ഞെരിഞ്ഞിലും മുളപ്പിച്ചാൽ അത് ഉപയോഗശൂന്യവും ശാപഗ്രസ്തവുമാണ്, അത് ഒടുവിൽ അഗ്നിക്കിരയാകും.
Bet kas ērkšķus un dadžus nes, tā ir nederīga, un tai lāsts ir tuvu, un gals degšanā.
9 പ്രിയരേ, ഞങ്ങൾ ഇങ്ങനെയൊക്കെ സംസാരിക്കുന്നെങ്കിലും നിങ്ങളിലുള്ള നന്മകളെക്കുറിച്ചും നിങ്ങളുടെ രക്ഷയെ സംബന്ധിച്ചും ഞങ്ങൾക്ക് പൂർണനിശ്ചയമുണ്ട്.
Bet no jums, mīļie, mēs ceram ko labāku, un ka dzīsities pēc pestīšanas, jebšu tā runājam.
10 ദൈവത്തിന് അനീതി ലവലേശമില്ല, ദൈവനാമത്തോടു നിങ്ങൾ പ്രകടിപ്പിച്ച സ്നേഹവും നിങ്ങൾ വിശുദ്ധർക്കുവേണ്ടി മുമ്പേ ചെയ്തതും ഇപ്പോൾ ചെയ്യുന്നതുമായ സേവനങ്ങളും അവിടന്ന് വിസ്മരിക്കില്ല.
Jo Dievs nav netaisns, ka Viņš aizmirstu jūsu darbu un to mīlestību, ko esat parādījuši pie Viņa vārda, kad jūs tiem svētiem kalpojāt un vēl kalpojiet.
11 നിങ്ങൾ ഓരോരുത്തർക്കും പ്രത്യാശയെക്കുറിച്ചുള്ള പരിപൂർണനിശ്ചയം ഉണ്ടാകേണ്ടതിന് അവസാനംവരെ ഇതേ ശുഷ്കാന്തി പ്രകടമാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
Bet mēs gribam, ka ikviens no jums parāda to pašu uzcītību uz cerības pilnību līdz galam;
12 നിങ്ങൾ അലസരാകരുത്, മറിച്ച് വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദാനങ്ങൾക്ക് അവകാശികളായവരെ അനുകരിക്കുന്നവരാകുക.
Lai jūs netopat kūtri, bet tiem dzenaties pakaļ, kas caur ticību un pacietīgu gaidīšanu iemanto tās apsolīšanas.
13 ദൈവം അബ്രാഹാമിനു വാഗ്ദാനം നൽകിയപ്പോൾ, ശപഥംചെയ്യാൻ തന്നെക്കാൾ വലിയവരാരും ഇല്ലാത്തതുമൂലം, സ്വന്തം നാമത്തിൽ ശപഥംചെയ്തു:
Jo kad Dievs Ābrahāmam to apsolīšanu deva, un kad Viņš nevarēja pie nekāda lielāka zvērēt, tad Viņš zvērēja pie Sevis paša,
14 “ഞാൻ നിശ്ചയമായും നിന്നെ അത്യന്തം അനുഗ്രഹിക്കും, ഞാൻ നിന്നെ ഏറ്റവും വർധിപ്പിക്കും.” എന്ന് അരുളിച്ചെയ്തു.
Sacīdams: patiesi, Es svētīdams tevi svētīšu un vairodams tevi vairošu.
15 അതനുസരിച്ച്, അബ്രാഹാം ദീർഘക്ഷമയോടെ വാഗ്ദാനനിവൃത്തിക്കായി കാത്തിരുന്നു; അതു ലഭിക്കുകയും ചെയ്തു.
Un tā Ābrahāms pacietīgi gaidīdams to dabūja, kas bija apsolīts.
16 തങ്ങളെക്കാൾ ഉന്നതരെക്കൊണ്ടാണ് മനുഷ്യർ ശപഥംചെയ്യുന്നത്. അങ്ങനെയുള്ള ശപഥം, വാഗ്ദാനം നിറവേറപ്പെടുമെന്ന് ഉറപ്പ് നൽകുകയും എല്ലാ തർക്കത്തിനും അന്തം വരുത്തുകയുംചെയ്യുന്നു.
Jo cilvēki zvēr pie kāda lielāka nekā viņi paši, un zvērēšana viņiem nobeidz visu strīdu un ir par apstiprināšanu.
17 ദൈവവും അവിടത്തെ അവകാശികൾക്ക് തന്റെ ഉദ്ദേശ്യങ്ങളുടെ അചഞ്ചലത വ്യക്തമാക്കാൻ ആഗ്രഹിച്ചതുകൊണ്ട് ഒരു ശപഥത്തിലൂടെ വാഗ്ദാനങ്ങൾ ഉറപ്പിച്ചുനൽകി.
Tad nu Dievs, gribēdams tiem apsolīšanas mantiniekiem Savu nepārvēršamo padomu jo skaidri parādīt, zvērēdams vidū nācis;
18 ദൈവത്തിന് വ്യാജം പറയുക അസാധ്യമാണ്. അതിനാൽ ഈ രണ്ട് കാര്യങ്ങൾക്ക്, ദൈവം ചെയ്ത വാഗ്ദാനത്തിനും ശപഥത്തിനും മാറ്റം വരിക അസാധ്യം. നമ്മുടെമുമ്പിൽ വെച്ചിരിക്കുന്ന പ്രത്യാശ ലക്ഷ്യംവെച്ചോടുന്ന നമുക്ക് വലിയ പ്രോത്സാഹനം ലഭിക്കുന്നത് ഇവയിലൂടെയാണ്.
Ka mēs caur divām nepārvēršamām lietām - jo nevar būt, ka Dievs melotu - dabūtu stipru iepriecināšanu, mēs, kas steidzamies to solīto cerību saņemt;
19 ഈ പ്രത്യാശ നമ്മുടെ പ്രാണന് തിരശ്ശീലയ്ക്കകത്തേക്കു പ്രവേശിക്കാൻ പര്യാപ്തമായ സുദൃഢവും സുഭദ്രവുമായ ഒരു നങ്കൂരം ആകുന്നു!
Tā mums ir tā kā uzticīgs un stiprs dvēseles enkurs, kas ieķerās priekškaramā auta iekšpusē.
20 അവിടെയാകട്ടെ, നമ്മെ പ്രതിനിധാനംചെയ്തുകൊണ്ട് യേശു മൽക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള നിത്യമഹാപുരോഹിതനായി നമുക്കുമുമ്പേ പ്രവേശിച്ചിരിക്കുന്നു. (aiōn )
Kur Jēzus kā priekštecētājs par mums ir iegājis, pēc Melhizedeka kārtas par augstu priesteri palicis uz mūžību. (aiōn )