< എബ്രായർ 1 >

1 ദൈവം പൂർവകാലത്ത് പ്രവാചകന്മാരിലൂടെ പല അംശങ്ങളായും പലവിധങ്ങളിലും നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചു.
Long ago God communicated frequently to our ancestors in various ways by what the prophets [said and wrote].
2 എന്നാൽ, ഈ അന്തിമനാളുകളിൽ സ്വപുത്രനിലൂടെ നമ്മോട് സംസാരിച്ചിരിക്കുന്നു. ദൈവം അവിടത്തെ പുത്രനെ സകലത്തിനും അവകാശിയാക്കി നിയമിച്ചു. അവിടന്ന് ലോകസൃഷ്ടി ചെയ്തതും പുത്രനിലൂടെയാണ്. (aiōn g165)
But now when this final age [is beginning], God has communicated to us [just once] by means of what (his Son/the man who was also God) [said and did. God] appointed him in order that he would possess everything [that truly belongs to God. God also appointed] him in order that he would create the universe. (aiōn g165)
3 ദൈവപുത്രൻ ദൈവമഹത്ത്വത്തിന്റെ തേജസ്സും ദൈവസത്തയുടെ യഥാർഥ പ്രതിബിംബവും ആണ്. സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ അവിടന്ന് നിലനിർത്തുന്നു. മനുഷ്യന്റെ പാപങ്ങൾക്കു ശുദ്ധീകരണം വരുത്തിയശേഷം അവിടന്ന് പരമോന്നതങ്ങളിൽ മഹിമയുടെ വലതുഭാഗത്ത് ഉപവിഷ്ടനായി.
He manifests God’s glory. He exactly represents [what God is like]. He (sustains everything by means of his powerful words. When he had [enabled people to be] freed from the [guilt of] their sins [MET], he sat down in heaven [EUP] [to rule] at the place of greatest honor [MTY] with God [MTY].
4 ദൈവദൂതന്മാരെക്കാൾ പരമോന്നതനായിരിക്കുകയാൽ, അവരുടെ നാമത്തെക്കാൾ ഔന്നത്യമേറിയ നാമത്തിന് അവകാശിയുമായി അവിടന്ന് തീർന്നിരിക്കുന്നു.
By doing that, he [showed that he] was very much greater than the angels, to the extent that his relationship [MTY] [to God, as his Son], is more excellent than the relationship the angels [have to God].
5 ദൈവം ദൂതന്മാരിൽ ആരോടെങ്കിലും, “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു” എന്നും “ഞാൻ അവന്റെ പിതാവും അവൻ എന്റെ പുത്രനും ആയിരിക്കും” എന്നും എപ്പോഴെങ്കിലും അരുളിച്ചെയ്തിട്ടുണ്ടോ?
[We know that] because [in the Scriptures] no one [RHQ] ever reported that God said to any angel [what he said to his Son], You [(sg)] are my Son! Today I have declared to all that I am your Father [DOU]! And he said in another Scripture passage, I will be his Father, and he will be my Son [DOU].
6 മാത്രമല്ല, “സകലദൈവദൂതന്മാരും, അവിടത്തെ വണങ്ങുക” എന്ന് ആജ്ഞാപിച്ചുകൊണ്ടാണ് ദൈവം അവിടത്തെ ആദ്യജാതന് ഈ ലോകത്തിലേക്കു പ്രവേശനം നൽകുന്നത്.
And [we know his Son is greater than the angels because in] another [Scripture passage someone wrote this about God’s esteemed Son], when God was about to send him into the world: All God’s angels must worship him.
7 ദൂതന്മാരെക്കുറിച്ച് ദൈവം “തന്റെ ദൂതന്മാരെ കാറ്റുകളായും സേവകരെ അഗ്നിജ്വാലകളായും മാറ്റുന്നു.” എന്ന് അരുളിച്ചെയ്തിരിക്കുന്നു.
[And in the Scriptures it is written that] someone said this about the angels: [God] makes the [angels] who serve him [to be changeable like] [MET] winds and flames of fire.
8 എന്നാൽ പുത്രനെക്കുറിച്ചാകട്ടെ: “ദൈവമേ, അവിടത്തെ സിംഹാസനം എന്നെന്നേക്കും നിലനിൽക്കും; അങ്ങയുടെ രാജ്യത്തിൻ ചെങ്കോൽ നീതിയുള്ള ചെങ്കോൽ ആയിരിക്കും. (aiōn g165)
But on the other hand, [in the Scriptures it is written that God said] this to his Son: You [(sg)] who are [also] God will rule forever [MTY], and you will reign righteously over your kingdom [MTY]. (aiōn g165)
9 അങ്ങു നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്തിരിക്കുന്നു; അതുകൊണ്ട് ദൈവം, ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകംചെയ്ത് അങ്ങയുടെ സഹകാരികളെക്കാൾ ഏറ്റവും ഉന്നതമായ സ്ഥാനം അങ്ങേക്കു നൽകിയിരിക്കുന്നു.”
You have loved [people’s] righteous [deeds] and you have hated [people’s] lawless [deeds]. So I, your God, have caused you to be more joyful [MTY] than anyone else.
10 മാത്രവുമല്ല, “കർത്താവേ, ആദിയിൽ അവിടന്ന് ഭൂമിക്ക് അടിസ്ഥാനമിട്ടു. ആകാശവും അവിടത്തെ കൈകളുടെ പ്രവൃത്തിതന്നെ.
And [we also know that his Son is superior to angels because in the Scriptures the Psalmist wrote that] someone said to God’s Son, Lord, it was you who created the earth in the beginning. You also made [the rest of] the universe (OR, the [things in] the sky) [MTY].
11 അവ നശിച്ചുപോകും. എന്നാൽ, അങ്ങ് നിലനിൽക്കും; അവയെല്ലാം ഒരു വസ്ത്രംപോലെതന്നെ പിഞ്ചിപ്പോകും.
Everything in the universe will disappear, but you will keep on living [forever]. They will wear out as clothing [wears out].
12 അങ്ങ് അവയെ ഒരു പുതപ്പുപോലെ ചുരുട്ടും; വസ്ത്രം മാറുന്നതുപോലെ അവ മാറ്റപ്പെടും. എന്നാൽ അങ്ങ് സുസ്ഥിരനായി നിലകൊള്ളും; അങ്ങയുടെ സംവത്സരങ്ങൾ ഒരിക്കലും അവസാനിക്കുകയുമില്ല.”
You will dispose of them as one rolls up an [old] coat [before getting rid of it]. [Then], you will exchange [everything that is in the universe for what is new], as someone puts on a new garment [in exchange for an old garment] [SIM]. But you [are not like what you created]; You stay the same, and you live forever [LIT]!
13 ദൈവം ദൂതന്മാരിൽ ആരോടെങ്കിലും, “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക” എന്ന് എപ്പോഴെങ്കിലും അരുളിച്ചെയ്തിട്ടുണ്ടോ?
[We also know that his Son is superior to angels because no one ever stated] [RHQ] [in the Scriptures] that God said to any angel [what he said to his Son], Sit [in the place of honor] next to me and rule with me [MTY] while I put all of your enemies completely under your control [MET]!
14 ദൂതന്മാരെല്ലാവരും, രക്ഷപ്രാപിക്കുന്നവർക്ക് ശുശ്രൂഷചെയ്യുന്നതിനായി നിയോഗിക്കപ്പെടുന്ന സേവകാത്മാക്കളാണല്ലോ?
The angels are [only] spirits who serve [God] [RHQ]. [God] sends them [to earth] in order to help those he has saved (OR, those whom he will save).

< എബ്രായർ 1 >