< ഉല്പത്തി 7 >

1 സകലതും ക്രമീകരിക്കപ്പെട്ടതിനുശേഷം, യഹോവ നോഹയോട് അരുളിച്ചെയ്തത്: “ഞാൻ നിന്നെ ഈ തലമുറയിൽ നീതിമാനായി കണ്ടിരിക്കുന്നു; അതുകൊണ്ടു നീയും നിന്റെ കുടുംബം മുഴുവനും പെട്ടകത്തിനുള്ളിലേക്കു പ്രവേശിക്കുക.
І сказав Господь Ноєві: „Увійди ти й увесь дім твій до ковчегу, бо Я бачив тебе праведним перед лицем Своїм в оцім роді.
2 ശുദ്ധിയുള്ള മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി ഏഴുജോടിയെയും ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി ഓരോ ജോടിയെയും
Із усякої чистої худоби візьмеш собі по семеро, самця та самицю її, а з худоби нечистої — двоє: самця та самицю її.
3 പക്ഷികളുടെ ഓരോ ജാതിയിൽനിന്നും പൂവനും പിടയുമായി ഏഴുജോടിയെയും, പ്രളയശേഷം ഭൂമിയിൽ ഈവക ജീവനോടെ ശേഷിക്കേണ്ടതിനു നീ ചേർത്തുകൊള്ളണം;
Також із птаства небесного по семеро, самця та самицю, щоб насіння сховати живим на поверхні всієї землі.
4 ഏഴുദിവസം കഴിഞ്ഞ്, ഞാൻ ഭൂമിയിൽ നാൽപ്പതുപകലും നാൽപ്പതുരാവും മഴപെയ്യിക്കുകയും ഞാൻ നിർമിച്ച സകലജീവികളെയും ഭൂമുഖത്തുനിന്നു തുടച്ചുനീക്കുകയും ചെയ്യും.”
Ось бо по семи днях Я литиму на землю дощ сорок день і сорок ночей, — і всяку істоту, яку Я вчинив, зітру з-над поверхні землі!“
5 യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെയെല്ലാം നോഹ ചെയ്തു.
І зробив Ной усе, як звелів був Господь.
6 ഭൂമിയിൽ പ്രളയം ഉണ്ടായപ്പോൾ നോഹയ്ക്ക് 600 വയസ്സായിരുന്നു.
А Ной був віку шостисот літ, і стався пото́п, — вода на землі.
7 നോഹയും തന്റെ ഭാര്യയും നോഹയുടെ പുത്രന്മാരും അവരുടെ ഭാര്യമാരും പ്രളയത്തിൽനിന്നു രക്ഷപ്പെടുന്നതിനായി പെട്ടകത്തിൽ പ്രവേശിച്ചു.
І ввійшов Ной, і сини його, і жінка його, і невістки його з ним до ковчегу перед водою потопу.
8 ശുദ്ധിയുള്ളവയും അല്ലാത്തവയുമായ മൃഗങ്ങളിൽനിന്ന്, പക്ഷികളും എല്ലാ ഇഴജന്തുക്കളും,
Із чистої худоби та з худоби, що нечиста вона, і з птаства, і всього, що плазує на землі,
9 ആണും പെണ്ണുമായി ദൈവം കൽപ്പിച്ചതുപോലെ നോഹയുടെ അടുക്കൽവന്ന് പെട്ടകത്തിനുള്ളിൽ കടന്നു.
по двоє ввійшли до Ноя до ковчегу, самець і самиця, як Бог Ноєві був ізвелів.
10 ഏഴുദിവസം കഴിഞ്ഞപ്പോൾ ഭൂമിയിൽ പ്രളയം ആരംഭിച്ചു.
І сталося по семи днях, — і во́ди потопу лину́ли на землю.
11 നോഹയുടെ ആയുസ്സിന്റെ അറുനൂറാംവർഷം, രണ്ടാംമാസം, പതിനേഴാംതീയതിതന്നെ ആഴിയുടെ ഉറവുകൾ തുറക്കപ്പെട്ടു, ആകാശത്തിന്റെ കിളിവാതിലുകളും തുറക്കപ്പെട്ടു.
Року шостої сотні літ життя Ноєвого, місяця другого, сімнадцятого дня місяця, — цього дня відкрилися всі джере́ла великої безодні, і розчинилися небесні розтвори.
12 നാൽപ്പതുപകലും നാൽപ്പതുരാവും ഭൂമിയിൽ മഴ പെയ്തുകൊണ്ടേയിരുന്നു.
І був дощ на землі сорок день і сорок ночей.
13 ഭൂമിയിൽ മഴ പെയ്യാൻ തുടങ്ങിയ ആ ദിവസംതന്നെ നോഹ തന്റെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരോടും ഭാര്യയോടും പുത്രന്മാരുടെ ഭാര്യമാരോടുംകൂടെ പെട്ടകത്തിൽ പ്രവേശിച്ചു.
Того саме дня до ковчегу ввійшов Ной, і Сим, і Хам та Яфет, сини Ноєві, і жінка Ноєва, і три невістки його з ними,
14 അവരോടൊപ്പം എല്ലാത്തരം വന്യമൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും പക്ഷികളും ചിറകുള്ള സകലതും ഉണ്ടായിരുന്നു.
вони та всяка звірина за родом її, і всяка худоба за родом її, і всяке плазуюче, що плазу́є по землі, за родом його, і всяке птаство за родом його, усяка пташка крилата.
15 ജീവശ്വാസമുള്ള സമസ്തജന്തുക്കളുടെയും ഇണകൾ നോഹയുടെ അടുക്കൽവന്നു പെട്ടകത്തിൽ കയറി.
І ввійшли до Ноя, до ковчегу по двоє із кожного тіла, що в нім дух життя.
16 ദൈവം നോഹയോടു കൽപ്പിച്ചതനുസരിച്ച്, ആണും പെണ്ണുമായിട്ടാണ് സകലജീവികളും പെട്ടകത്തിൽവന്നു കയറിയത്. അതിനുശേഷം യഹോവ അവരെ ഉള്ളിലാക്കി വാതിൽ അടച്ചു.
А те, що ввійшло, — самець і самиця з кожного тіла ввійшли, як звелів йому Бог. І замкнув Господь за ним ковчега.
17 നാൽപ്പതു ദിവസത്തേക്കു ഭൂമിയിൽ പ്രളയം തുടർന്നു; വെള്ളം പെരുകിയപ്പോൾ പെട്ടകം ഭൂമിയിൽനിന്ന് ഉയർന്നു.
І був пото́п сорок день на землі, і збільшилась вода, і поне́сла ковчега. І він ви́соко став над землею.
18 വെള്ളം ഭൂമിയിൽ അത്യധികം പെരുകി, പെട്ടകം വെള്ളത്തിനുമീതേ ഒഴുകിനീങ്ങി.
І прибула вода, і сильно збільши́лась вона на землі, — і пливав ковчег на поверхні води.
19 ആകാശത്തിനു കീഴിലുള്ള ഉയർന്ന പർവതങ്ങളെയൊക്കെയും മൂടുംവിധം ഭൂമിയിൽ വെള്ളം പൊങ്ങി.
І дуже-дуже вода на землі прибула́, і покрились усі гори високі, що під небом усім.
20 പർവതങ്ങൾക്കുമേൽ പതിനഞ്ചുമുഴത്തിലധികം ജലനിരപ്പുയർന്നു.
На п'ятнадцять ліктів уго́ру вода прибула, — і покрилися гори.
21 പക്ഷികൾ, കന്നുകാലികൾ, വന്യജീവികൾ, ഇഴജന്തുക്കൾ, മനുഷ്യവർഗം മുഴുവനും, ഇങ്ങനെ സകലഭൂചരജീവികളും നശിച്ചു.
І вимерло всяке тіло, що рухається на землі: серед птаства, і серед скотини, і серед звірини, і серед усіх плазунів, що плазують по землі, і кожна люди́на.
22 മൂക്കിൽ ജീവശ്വാസമുള്ളവയായി, കരയിൽ അവശേഷിച്ചിരുന്നവയെല്ലാം ചത്തൊടുങ്ങി.
Усе, що в ніздрях його дух життя, з усього, що на суходолі — вимерло було.
23 ഭൂമുഖത്തു ജീവനോടെ ഉണ്ടായിരുന്നവയെല്ലാം നിർമാർജനം ചെയ്യപ്പെട്ടു; മനുഷ്യരെയും മൃഗങ്ങളെയും നിലത്തിഴയുന്ന ജീവികളെയും ആകാശത്തിലെ പക്ഷികളെയും—ഇങ്ങനെ സകലതിനെയും പ്രളയം തുടച്ചുനീക്കി. നോഹയും അദ്ദേഹത്തോടുകൂടെ പെട്ടകത്തിലുണ്ടായിരുന്നവരുംമാത്രം അവശേഷിച്ചു.
І винищив Бог усяку істоту на поверхні землі, від людини аж до скотини, аж до плазуна́, і аж до птаства небесного, — вони стерлись з землі. І зостався тільки Ной та те, що з ним у ковчезі було.
24 പ്രളയം ഭൂമിയിൽ നൂറ്റി അൻപതു ദിവസത്തേക്കു തുടർന്നു.
І прибувала вода на землі сто і п'ятдесят день.

< ഉല്പത്തി 7 >

The Great Flood
The Great Flood