< ഉല്പത്തി 49 >
1 ഇതിനുശേഷം യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ച് അവരോടു പറഞ്ഞത്: “എന്റെ ചുറ്റും കൂടിനിൽക്കുക; ഭാവിയിൽ നിങ്ങൾക്ക് എന്തു സംഭവിക്കുമെന്നു ഞാൻ പറഞ്ഞുതരാം.
And Jacob sent for his sons, and said, Come together, all of you, so that I may give you news of your fate in future times.
2 “യാക്കോബിന്റെ പുത്രന്മാരേ, കൂടിവന്നു ശ്രദ്ധിക്കുക; നിങ്ങളുടെ പിതാവായ ഇസ്രായേലിന്റെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക.
Come near, O sons of Jacob, and give ear to the words of Israel your father.
3 “രൂബേൻ എന്റെ ശക്തിയും എന്റെ പൗരുഷത്തിന്റെ ആദ്യഫലവും ആഭിജാത്യത്തിന്റെ വൈശിഷ്ട്യവും വീര്യത്തിന്റെ മഹിമയുംതന്നെ.
Reuben, you are my oldest son, the first-fruit of my strength, first in pride and first in power:
4 വെള്ളംപോലെ ഇളകിമറിയുന്നവനേ, നീ ശ്രേഷ്ഠനാകുകയില്ല. നിന്റെ പിതാവിന്റെ കിടക്കമേൽ നീ കയറി, എന്റെ ശയ്യയെ നീ അശുദ്ധമാക്കിയല്ലോ.
But because you were uncontrolled, the first place will not be yours; for you went up to your father's bed, even his bride-bed, and made it unclean.
5 “ശിമെയോനും ലേവിയും സഹോദരങ്ങൾ; അവരുടെ വാളുകൾ ഹിംസയുടെ ആയുധങ്ങൾ.
Simeon and Levi are brothers; deceit and force are their secret designs.
6 എന്റെ ഉള്ളം അവരുടെ ആലോചനയിൽ കൂടാതിരിക്കട്ടെ. എന്റെ ഹൃദയം അവരുടെ കൂട്ടത്തിൽ ചേരാതിരിക്കട്ടെ. തങ്ങളുടെ ക്രോധത്തിൽ അവർ മനുഷ്യരെ കൊന്നു; ക്രൂരതയിൽ അവർ കാളകളുടെ കുതിഞരമ്പു വെട്ടി.
Take no part in their secrets, O my soul; keep far away, O my heart, from their meetings; for in their wrath they put men to death, and for their pleasure even oxen were wounded.
7 അവരുടെ ഉഗ്രകോപവും കഠിനരോഷവും ശപിക്കപ്പെടട്ടെ. അതെത്ര ഉഗ്രം! അവരുടെ ക്രോധം, അതെത്ര ക്രൂരം! അവരെ ഞാൻ യാക്കോബിൽ വിഭജിക്കുകയും ഇസ്രായേലിൽ ചിതറിക്കുകയും ചെയ്യും.
A curse on their passion for it was bitter; and on their wrath for it was cruel. I will let their heritage in Jacob be broken up, driving them from their places in Israel.
8 “യെഹൂദയേ, നിന്റെ സഹോദരന്മാർ നിന്നെ പുകഴ്ത്തും; നിന്റെ കൈ നിന്റെ ശത്രുക്കളുടെ കഴുത്തിന്മേൽ ഇരിക്കും; നിന്റെ പിതാവിന്റെ പുത്രന്മാർ നിന്നെ നമിക്കും.
To you, Judah, will your brothers give praise: your hand will be on the neck of your haters; your father's sons will go down to the earth before you.
9 യെഹൂദാ, ഒരു സിംഹക്കുട്ടി; എന്റെ മകനേ, നീ ഇരയുടെ അടുക്കൽനിന്ന് മടങ്ങുന്നു, സിംഹത്തെപ്പോലെ അവൻ കുനിഞ്ഞു പതുങ്ങിക്കിടക്കുന്നു. സിംഹിയെപ്പോലെ കിടക്കുന്ന അവനെ ഉണർത്താൻ ആരാണു മുതിരുക?
Judah is a young lion; like a lion full of meat you have become great, my son; now he takes his rest like a lion stretched out and like an old lion; by whom will his sleep be broken?
10 അവകാശി വരികയും ജനതകൾ അവിടത്തെ ആജ്ഞാനുവർത്തികൾ ആയിത്തീരുകയും ചെയ്യുന്നതുവരെ ചെങ്കോൽ യെഹൂദയിൽനിന്നും അധികാരദണ്ഡ് അവന്റെ പാദങ്ങൾക്കിടയിൽനിന്നും മാറിപ്പോകുകയില്ല.
The rod of authority will not be taken from Judah, and he will not be without a law-giver, till he comes who has the right to it, and the peoples will put themselves under his rule.
11 അവൻ മുന്തിരിവള്ളിയിൽ തന്റെ കഴുതയെയും വിശിഷ്ടമുന്തിരിവള്ളിയിൽ തന്റെ കഴുതക്കുട്ടിയെയും കെട്ടും. അവൻ തന്റെ വസ്ത്രങ്ങൾ വീഞ്ഞിലും അങ്കികൾ ദ്രാക്ഷാരസത്തിലും അലക്കുന്നു.
Knotting his ass's cord to the vine, and his young ass to the best vine; washing his robe in wine, and his clothing in the blood of grapes:
12 അവന്റെ കണ്ണുകൾ വീഞ്ഞിനെക്കാൾ കറുത്തതും പല്ലുകൾ പാലിനെക്കാൾ വെളുത്തതുമത്രേ.
His eyes will be dark with wine, and his teeth white with milk.
13 “സെബൂലൂൻ കടൽക്കരയിൽ പാർക്കും; അവൻ കപ്പലുകൾക്ക് ഒരു തുറമുഖം; അവന്റെ അതിരുകൾ സീദോൻവരെ വ്യാപിക്കും.
The resting-place of Zebulun will be by the sea, and he will be a harbour for ships; the edge of his land will be by Zidon.
14 “യിസ്സാഖാർ കുരുത്തുറ്റ കഴുത; അവൻ തീക്കുണ്ഡങ്ങൾക്കരികെ കിടക്കുന്നു.
Issachar is a strong ass stretched out among the flocks:
15 വിശ്രമസ്ഥലം നല്ലതെന്നും ദേശം ആനന്ദപ്രദമെന്നും അവൻ കണ്ടു; അവൻ തന്റെ തോൾ ചുമടിനു കുനിച്ചു, കഠിനവേലയ്ക്ക് തന്നെത്താൻ ഏൽപ്പിച്ചുകൊടുത്തു.
And he saw that rest was good and the land was pleasing; so he let them put weights on his back and became a servant.
16 “ഇസ്രായേൽഗോത്രങ്ങളിൽ ഒന്നെന്ന നിലയിൽ ദാൻ സ്വജനത്തിനു ന്യായപാലനംചെയ്യും.
Dan will be the judge of his people, as one of the tribes of Israel.
17 ദാൻ വഴിയരികിൽ സർപ്പവും പാതയിൽ അണലിയുംതന്നെ; അതു കുതിരയുടെ കുതികാലിൽ കടിക്കും; അങ്ങനെ കുതിരമേൽ സവാരിചെയ്യുന്നവൻ മലർന്നുവീഴും.
May Dan be a snake in the way, a horned snake by the road, biting the horse's foot so that the horseman has a fall.
18 “യഹോവേ, ഞാൻ അവിടത്തെ രക്ഷയ്ക്കായി കാത്തിരിക്കുന്നു.
I have been waiting for your salvation, O Lord.
19 “ഗാദിനെ കൊള്ളസംഘം ആക്രമിക്കും; എന്നാൽ അവൻ അവരെ, അവരുടെ കുതികാലുകളിൽത്തന്നെ ആക്രമിക്കും.
Gad, an army will come against him, but he will come down on them in their flight.
20 “ആശേരിന്റെ ആഹാരം പുഷ്ടിയുള്ളത്; രാജകീയ സ്വാദുഭോജ്യങ്ങൾ അവൻ പ്രദാനംചെയ്യും.
Asher's bread is fat; he gives delicate food for kings.
21 “നഫ്താലി, മനോഹരമായ മാൻകിടാങ്ങളെ പ്രസവിക്കുന്ന സ്വതന്ത്രയായ മാൻപേട.
Naphtali is a roe let loose, giving fair young ones.
22 “യോസേഫ് ഫലപൂർണമായ വൃക്ഷം; നീരുറവയ്ക്കരികെ നിൽക്കുന്ന ഫലസമൃദ്ധമായ വൃക്ഷംതന്നെ. അതിന്റെ ശാഖകൾ മതിലിന്മേൽ പടരുന്നു.
Joseph is a young ox, whose steps are turned to the fountain;
23 വില്ലാളികൾ അവനെ വല്ലാതെ വിഷമിപ്പിച്ചു; അവർ എയ്ത് അവനെ ആക്രമിച്ചു.
He was troubled by the archers; they sent out their arrows against him, cruelly wounding him:
24 അവന്റെ വില്ല് സ്ഥിരതയോടെ നിന്നു; അവന്റെ ഭുജങ്ങൾ ബലവത്തായി നിലനിന്നു; യാക്കോബിന്റെ വല്ലഭന്റെ കരത്താൽ, ഇസ്രായേലിന്റെ പാറയായ ഇടയന്റെ നാമത്താൽത്തന്നെ.
But their bows were broken by a strong one, and the cords of their arms were cut by the Strength of Jacob, by the name of the Stone of Israel:
25 നിന്റെ പിതാവിന്റെ ദൈവം നിന്നെ സഹായിക്കും; സർവശക്തൻ നിന്നെ അനുഗ്രഹിക്കും. മീതേ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും ആഴത്തിൽ കിടക്കുന്ന ആഴിയുടെ അനുഗ്രഹങ്ങളാലും, മുലയുടെയും ഗർഭത്തിന്റെയും അനുഗ്രഹങ്ങളാലുംതന്നെ.
Even by the God of your father, who will be your help, and by the Ruler of all, who will make you full with blessings from heaven on high, blessings of the deep stretched out under the earth, blessings of the breasts and of the fertile body:
26 നിന്റെ പിതാവിന്റെ അനുഗ്രഹങ്ങൾ പുരാതന പർവതങ്ങളുടെ അനുഗ്രഹങ്ങളെക്കാളും ശാശ്വതഗിരികളുടെ സമ്പത്തിനെക്കാളും വിശിഷ്ടമത്രേ. ഇവയെല്ലാം യോസേഫിന്റെ ശിരസ്സിൽ, തന്റെ സഹോദരന്മാരുടെ ഇടയിൽ പ്രഭുവായവന്റെ നെറ്റിയിൽ ആവസിക്കട്ടെ.
Blessings of sons, old and young, to the father: blessings of the oldest mountains and the fruit of the eternal hills: let them come on the head of Joseph, on the crown of him who was separate from his brothers.
27 “ബെന്യാമീൻ കടിച്ചുകീറുന്ന ചെന്നായ്; അതിരാവിലെ അവൻ ഇരയെ വിഴുങ്ങുന്നു; സന്ധ്യാസമയത്ത് അവൻ കൊള്ള പങ്കിടുന്നു.”
Benjamin is a wolf, searching for meat: in the morning he takes his food, and in the evening he makes division of what he has taken.
28 ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളും ഇവയാണ്; ഇങ്ങനെയായിരുന്നു ഓരോരുത്തനും അനുയോജ്യമായ അനുഗ്രഹം നൽകിക്കൊണ്ട് അവരെ അനുഗ്രഹിച്ചപ്പോൾ അവരുടെ പിതാവ് അവരോടു പറഞ്ഞത്.
These are the twelve tribes of Israel: and these are the words their father said to them, blessing them; to every one he gave his blessing.
29 പിന്നെ യാക്കോബ് അവർക്ക് ഈ നിർദേശങ്ങൾ നൽകി: “ഞാൻ എന്റെ ജനത്തോടു ചേരാൻ പോകുന്നു. കനാനിലെ മമ്രേയ്ക്കു സമീപമുള്ളതും ഹിത്യനായ എഫ്രോന്റെ പക്കൽനിന്നും അബ്രാഹാം വയലോടുകൂടെ ശ്മശാനസ്ഥലമായി വിലയ്ക്കു വാങ്ങിയതുമായ മക്പേലാനിലത്തിലെ ഗുഹയിൽ, ഹിത്യനായ എഫ്രോന്റെ നിലത്തിലെ ഗുഹയിൽത്തന്നെ—എന്റെ പിതാക്കന്മാരോടൊപ്പം—എന്നെ നിങ്ങൾ അടക്കംചെയ്യണം.
And he gave orders to them, saying, Put me to rest with my people and with my fathers, in the hollow of the rock in the field of Ephron the Hittite,
In the rock in the field of Machpelah, near Mamre in the land of Canaan, which Abraham got from Ephron the Hittite, to be his resting-place.
31 അവിടെയാണ് അബ്രാഹാമിനെയും അദ്ദേഹത്തിന്റെ ഭാര്യയായ സാറയെയും അടക്കിയത്; അവിടെയാണ് യിസ്ഹാക്കിനെയും അദ്ദേഹത്തിന്റെ ഭാര്യയായ റിബേക്കയെയും അടക്കിയത്; ഞാൻ ലേയയെ അടക്കിയതും അവിടെത്തന്നെ.
There Abraham and Sarah his wife were put to rest, and there they put Isaac and Rebekah his wife, and there I put Leah to rest.
32 ആ വയലും അതിലെ ഗുഹയും ഹിത്യരിൽനിന്ന് വിലയ്ക്കു വാങ്ങിയതാണ്.”
In the rock in the field which was got for a price from the people of Heth.
33 യാക്കോബ് തന്റെ പുത്രന്മാർക്ക് നിർദേശങ്ങൾ നൽകിക്കഴിഞ്ഞപ്പോൾ കാലുകൾ കിടക്കയിൽ കയറ്റിവെച്ചിട്ട് അന്ത്യശ്വാസം വലിച്ചു; തന്റെ ജനത്തോടു ചേർന്നു.
And when Jacob had come to the end of these words to his sons, stretching himself on his bed, he gave up his spirit, and went the way of his people.