< ഉല്പത്തി 46 >
1 ഇസ്രായേൽ തനിക്കുള്ള സകലവുമായി യാത്രതിരിച്ചു; ബേർ-ശേബയിൽ എത്തിയപ്പോൾ അദ്ദേഹം തന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവത്തിനു യാഗങ്ങൾ അർപ്പിച്ചു.
And Israel yede forth with alle thingis that he hadde, and he cam to the pit of ooth; and whanne sacrifices weren slayn there to God of his fadir Isaac,
2 ദൈവം രാത്രിയിൽ, ഒരു ദർശനത്തിൽ ഇസ്രായേലിനോടു സംസാരിച്ചു; “യാക്കോബേ! യാക്കോബേ!” എന്നു വിളിച്ചു. “അടിയൻ ഇതാ” അദ്ദേഹം ഉത്തരം പറഞ്ഞു.
he herde God bi a visioun in that nyyt clepynge hym, `and seiynge to hym, Jacob! Jacob! To whom he answeride, Lo! Y am present.
3 അപ്പോൾ യഹോവ: “ഞാൻ ആകുന്നു ദൈവം; നിന്റെ പിതാവിന്റെ ദൈവംതന്നെ. ഈജിപ്റ്റിലേക്കു പോകാൻ ഭയപ്പെടരുത്, അവിടെ ഞാൻ നിന്നെ വലിയൊരു ജനതയാക്കും.
God seide to hym, Y am the strongeste God of thi fadir; nyle thou drede, go doun in to Egipt, for Y schal make thee there in to a greet folk;
4 ഞാൻ നിന്നോടുകൂടെ ഈജിപ്റ്റിലേക്കു പോരുകയും നിന്നെ വീണ്ടും മടക്കി കൊണ്ടുവരികയും ചെയ്യും. യോസേഫിന്റെ സ്വന്തം കൈകൾതന്നെ നിന്റെ കണ്ണുകൾ അടയ്ക്കും” എന്ന് അരുളിച്ചെയ്തു.
Y schal go doun thidir with thee, and Y schal brynge thee turnynge ayen fro thennus, and Joseph schal sette his hond on thin iyen.
5 ഇതിനുശേഷം യാക്കോബ് ബേർ-ശേബയിൽനിന്ന് പുറപ്പെട്ടു; ഇസ്രായേലിന്റെ പുത്രന്മാർ തങ്ങളുടെ പിതാവായ യാക്കോബിനെയും തങ്ങളുടെ കുട്ടികളെയും ഭാര്യമാരെയും അവർക്കുവേണ്ടി ഫറവോൻ അയച്ചിരുന്ന വാഹനങ്ങളിൽ കയറ്റി.
Jacob roos fro the pit of ooth, and the sones token him, with her litle children, and wyues, in the waynes whiche Farao hadde sent to bere the eld man,
6 അവർ കനാനിൽവെച്ചു സമ്പാദിച്ച തങ്ങളുടെ സകല ആടുമാടുകളും വസ്തുവകകളും കൂടെക്കൊണ്ടുപോയി. യാക്കോബും അദ്ദേഹത്തിന്റെ എല്ലാ സന്താനങ്ങളും ഈജിപ്റ്റിലേക്കു പോയി.
and alle thingis whiche he weldide in the lond of Canaan; and he cam in to Egipt with his seed,
7 അദ്ദേഹം തന്നോടൊപ്പം പുത്രന്മാരെയും പൗത്രന്മാരെയും പുത്രിമാരെയും പൗത്രിമാരെയും—ഇങ്ങനെ സകലസന്താനങ്ങളെയും ഈജിപ്റ്റിലേക്കു കൊണ്ടുപോയി.
hise sones, and her sones, and douytris, and al the generacioun togidere.
8 ഈജിപ്റ്റിലേക്കു പോയവരായ ഇസ്രായേലിന്റെ പുത്രന്മാരുടെ (യാക്കോബിന്റെയും അദ്ദേഹത്തിന്റെ പിൻഗാമികളുടെയും) പേരുകൾ ഇവയാണ്: യാക്കോബിന്റെ ആദ്യജാതനായ രൂബേൻ.
Forsothe thes ben the names of the sones of Israel, that entriden in to Egipte; he with hise fre children. The firste gendrid Ruben;
9 രൂബേന്റെ പുത്രന്മാർ: ഹാനോക്ക്, ഫല്ലൂ, ഹെസ്രോൻ, കർമി,
the sones of Ruben, Enoch, and Fallu, and Esrom, and Carmi.
10 ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമിൻ, ഓഹദ്, യാഖീൻ, സോഹർ, ഒരു കനാന്യസ്ത്രീയുടെ മകനായ ശാവൂൽ.
The sones of Symeon, Jemuhel, and Jamyn, and Ahoth, and Jachyn, and Sab, and Saber, and Saul, the sone of a womman of Canaan.
11 ലേവിയുടെ പുത്രന്മാർ: ഗെർശോൻ, കെഹാത്ത്, മെരാരി.
The sones of Leuy, Gerson, Caath, and Merarie.
12 യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലഹ്, ഫേരെസ്, സേരഹ് (എന്നാൽ ഏരും ഓനാനും കനാൻനാട്ടിൽവെച്ചു മരിച്ചുപോയി.) ഫേരെസിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ.
The sones of Juda, Her and Onam, and Sela, and Fares, and Zara. Forsothe Her and Onam dieden in the lond of Canaan; and the sones of Fares weren borun, Esrom, and Amul.
13 യിസ്സാഖാറിന്റെ പുത്രന്മാർ: തോലാ, പൂവാ, യോബ്, ശിമ്രോൻ.
The sones of Isacar, Thola, and Fua, and Jobab, and Semron.
14 സെബൂലൂന്റെ പുത്രന്മാർ: സേരെദ്, ഏലോൻ, യഹ്ലെയേൽ.
The sones of Zabulon, Sared, and Thelom, and Jahel.
15 ഇവർ യാക്കോബിന്റെ പുത്രന്മാർ; ഇവരെയും യാക്കോബിന്റെ പുത്രിയായ ദീനായെയും ലേയാ പദ്ദൻ-അരാമിൽവെച്ചു പ്രസവിച്ചു. അദ്ദേഹത്തിന്റെ ഈ പുത്രന്മാരും പുത്രിമാരുംകൂടി ആകെ മുപ്പത്തിമൂന്നു പേർ ഉണ്ടായിരുന്നു.
These ben the sones of Lia, whiche sche childide in Mesopotanye of Sirie, with Dyna, hir douyter; alle the soules of hise sones and douytris, thre and thretti.
16 ഗാദിന്റെ പുത്രന്മാർ: സിഫ്യോൻ, ഹഗ്ഗീ, ശൂനി, എസ്ബോൻ, ഏരി, അരോദി, അരേലി.
The sones of Gad, Sefion, and Aggi, Suny, and Hesebon, Heri, and Arodi, and Areli.
17 ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വ, യിശ്‌വി, ബേരീയാ. ഇവരുടെ സഹോദരി ആയിരുന്നു സേരഹ്. ബേരീയാവിന്റെ പുത്രന്മാർ: ഹേബെർ, മൽക്കീയേൽ
The sones of Aser, Jamne, and Jesua, and Jesui, and Beria; and Sara, the sister of hem. The sones of Beria, Heber and Melchiel.
18 ഇവരായിരുന്നു ലാബാൻ തന്റെ മകളായ ലേയയ്ക്കു കൊടുത്ത സിൽപ്പയിൽ യാക്കോബിനു ജനിച്ച മക്കൾ—ആകെ പതിനാറുപേർ.
These weren the sones of Zelfa, whom Laban yaf to Lia, his douyter, and Jacob gendryde these sixtene persones.
19 യാക്കോബിന്റെ ഭാര്യയായ റാഹേലിന്റെ പുത്രന്മാർ: യോസേഫ്, ബെന്യാമീൻ.
The sones of Rachel, `wijf of Jacob, weren Joseph and Beniamyn.
20 ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്തിൽ യോസേഫിനു മനശ്ശെയും എഫ്രയീമും ഈജിപ്റ്റിൽവെച്ചു ജനിച്ചു.
And sones weren borun to Joseph in the loond of Egipt, Manasses and Effraym, whiche Asenech, `douytir of Putifar, preest of Helipoleos, childide to hym.
21 ബെന്യാമീന്റെ പുത്രന്മാർ: ബേല, ബേഖെർ, അശ്ബേൽ, ഗേര, നയമാൻ, ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, ആരെദ്.
The sones of Beniamin weren Bela, and Becor, and Asbel, Gera, and Naaman, and Jechi, `Ros, and Mofym, and Ofym, and Ared.
22 ഇവരായിരുന്നു യാക്കോബിനു റാഹേലിൽ ജനിച്ച പുത്രന്മാർ—ആകെ പതിന്നാലു പേർ.
These weren the sones of Rachel, whiche Jacob gendride; alle the persones weren fouretene.
23 ദാനിന്റെ പുത്രൻ: ഹൂശീം.
The sone of Dan, Vsym.
24 നഫ്താലിയുടെ പുത്രന്മാർ: യഹ്സേൽ, ഗൂനി, യേസെർ, ശില്ലേം.
The sones of Neptalym, Jasiel, and Guny, and Jeser, and Salem.
25 ഇവരായിരുന്നു ലാബാൻ തന്റെ മകളായ റാഹേലിനു കൊടുത്തിരുന്ന ബിൽഹായിൽ യാക്കോബിനു ജനിച്ച പുത്രന്മാർ—ആകെ ഏഴുപേർ.
These weren `the sones of Bala, whom Laban yaf to Rachel his douytir.
26 യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അദ്ദേഹത്തിന്റെ നേരിട്ടുള്ള പിൻഗാമികളായി, അദ്ദേഹത്തോടുകൂടെ ഈജിപ്റ്റിലേക്കു പോയവർ അറുപത്തിയാറുപേർ ആയിരുന്നു.
And Jacob gendride these; alle the soules weren seuene. And alle the men that entriden with Jacob in to Egipt, and yeden out of his thiy, with out `the wyues of his sones, weren sixti and sixe.
27 യോസേഫിന് ഈജിപ്റ്റിൽവെച്ചു ജനിച്ച രണ്ടു പുത്രന്മാർ ഉൾപ്പെടെ, ഈജിപ്റ്റിലേക്കു പോയ യാക്കോബിന്റെ കുടുംബാംഗങ്ങൾ ആകെക്കൂടി എഴുപതുപേരായിരുന്നു.
Forsothe the sones of Joseph, that weren borun to hym in `the loond of Egipt, weren two men. Alle the soulis of `the hows of Jacob, that entriden in to Egipt, weren seuenti.
28 ഗോശെനിലേക്കുള്ള വഴി അറിയേണ്ടതിന് യാക്കോബ് തനിക്കുമുമ്പ് യെഹൂദയെ യോസേഫിന്റെ അടുത്തേക്ക് അയച്ചു.
Forsothe Jacob sente Judas bifore hym to Joseph, that he schulde telle to hym, and he schulde `come in to Gessen.
29 അവർ ഗോശെൻ പ്രദേശത്ത് എത്തിയപ്പോഴേക്കും യോസേഫ് തന്റെ രഥം തയ്യാറാക്കി, പിതാവായ ഇസ്രായേലിനെ എതിരേൽക്കാൻ ഗോശെനിൽ ചെന്നിരുന്നു. പിതാവിനെ കണ്ടപ്പോൾതന്നെ യോസേഫ് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഏറെനേരം കരഞ്ഞു.
And whanne Jacob hadde come thidir, Joseph stiede in his chare to mete his fadir at the same place. And he siy Jacob, and felde on `his necke, and wepte bitwixe collyngis.
30 ഇസ്രായേൽ യോസേഫിനോട്, “ഇപ്പോൾ ഞാൻ മരിക്കാൻ ഒരുക്കമാണ്, കാരണം നീ ജീവനോടെ ഇരിക്കുന്നു എന്നു ഞാൻതന്നെ നേരിട്ടു കണ്ടിരിക്കുന്നു” എന്നു പറഞ്ഞു.
And the fadir seide to Joseph, Now Y schal die ioiful, for Y siy thi face, and Y leeue thee lyuynge.
31 പിന്നെ, യോസേഫ് തന്റെ സഹോദരന്മാരോടും പിതാവിന്റെ കുടുംബത്തിലുള്ള എല്ലാവരോടുമായി പറഞ്ഞു, “ഞാൻ ചെന്ന് ഫറവോനോടു സംസാരിക്കും. അദ്ദേഹത്തോട്, ‘കനാൻദേശത്തു ജീവിച്ചിരുന്നവരായ എന്റെ സഹോദരന്മാരും പിതാവിന്റെ ഭവനത്തിലുള്ളവരും എന്റെ അടുക്കൽ വന്നിരിക്കുന്നു.
And Joseph spak to hise brithren, and to al `the hows of his fadir, I schal stie, and `Y schal telle to Farao, and Y schal seie to hym, My britheren, and the hows of my fadir, that weren in the lond of Canaan, ben comun to me,
32 ആ പുരുഷന്മാർ ഇടയന്മാരാണ്; അവർ ആടുമാടുകളെ മേയിക്കുന്നു; അവർ തങ്ങളോടൊപ്പം ആടുമാടുകളെയും തങ്ങൾക്കുള്ള സകലതും കൊണ്ടുവന്നിട്ടുണ്ട്’ എന്നു പറയും.
and thei ben men kepers of scheep, and han bisynesse of flockis to be fed; thei brouyten with hem her scheep and grete beestis, and alle thingis whiche thei miyten haue.
33 ഫറവോൻ നിങ്ങളെ അകത്തേക്കു വിളിച്ച് ‘നിങ്ങളുടെ തൊഴിൽ എന്താണ്?’ എന്നു ചോദിക്കുമ്പോൾ
And whanne Farao schal clepe you, and schal seie, What is youre werk?
34 ‘അടിയങ്ങൾ അടിയങ്ങളുടെ പിതാവിനെപ്പോലെതന്നെ ബാല്യംമുതൽ ആടുമാടുകളെ മേയിച്ചുപോരുന്നു’ എന്ന് ഉത്തരം പറയണം. അപ്പോൾ നിങ്ങൾക്കു ഗോശെൻ പ്രദേശത്തു താമസം ഉറപ്പിക്കാൻ അനുവാദം ലഭിക്കും; ഇടയന്മാരോട് ഈജിപ്റ്റുകാർക്കു വെറുപ്പാണ്.”
ye schulen answere, We ben thi seruauntis, men scheepherdis, fro oure childhed til in to present tyme, bothe we and oure fadris. Sotheli ye schulen seye these thingis, that ye moun dwelle in the lond of Gessen, for Egipcians wlaten alle keperis of scheep.