< ഉല്പത്തി 25 >

1 അബ്രാഹാം മറ്റൊരു ഭാര്യയെ സ്വീകരിച്ചു; അവളുടെ പേരു കെതൂറാ എന്നായിരുന്നു.
Abraham pak opět pojal ženu jménem Ceturu.
2 അവൾ അബ്രാഹാമിനു സിമ്രാൻ, യൊക്ശാൻ, മെദാൻ, മിദ്യാൻ, യിശ്ബാക്ക്, ശൂവഹ് എന്നിവരെ പ്രസവിച്ചു.
Kterážto porodila jemu Zamrana, a Jeksana, a Madana, a Madiana, Jezbocha a Suecha.
3 ശേബയും ദെദാനും യൊക്ശയുടെ മക്കളായിരുന്നു. ദേദാന്റെ പിൻഗാമികളാണ് അശ്ശൂരീം, ലെത്തൂശീം, ലെയുമ്മീം എന്നിവർ.
Jeksan potom zplodil Sábu a Dedana. Synové pak Dedanovi byli: Assurim, a Latuzim, a Laomim.
4 മിദ്യാന്റെ പുത്രന്മാർ ഏഫാ, ഏഫെർ, ഹാനോക്ക്, അബീദാ, എൽദായാ എന്നിവരാണ്. ഇവരെല്ലാം കെതൂറായിലൂടെ ലഭിച്ച പിൻഗാമികളായിരുന്നു.
Ale synové Madianovi: Efa, a Efer, a Enoch, a Abida, a Helda; všickni ti synové byli Cetury.
5 അബ്രാഹാം തനിക്കുള്ളതെല്ലാം യിസ്ഹാക്കിനു വിട്ടുകൊടുത്തു.
I dal Abraham Izákovi všecko, což měl.
6 അദ്ദേഹം, ജീവിച്ചിരിക്കുമ്പോൾത്തന്നെ വെപ്പാട്ടികളുടെ പുത്രന്മാർക്കു ദാനങ്ങൾ നൽകി. അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കൽനിന്ന് ദൂരെ കിഴക്കൻ പ്രദേശത്തേക്കയച്ചു.
Synům pak ženin svých dal Abraham dary, a odeslal je od Izáka syna svého, ještě živ jsa, k východu do země východní.
7 അബ്രാഹാം നൂറ്റിയെഴുപത്തഞ്ചു വർഷം ജീവിച്ചിരുന്നു.
Tito pak jsou dnové let života Abrahamova, v nichž byl živ: Sto sedmdesáte a pět let.
8 വയോധികനും കാലസമ്പൂർണനുമായിത്തീർന്ന അബ്രാഹാം തികഞ്ഞ വാർധക്യത്തിൽ മരിച്ചു തന്റെ ജനത്തോടു ചേർന്നു.
I skonal a umřel Abraham v starosti dobré, stár jsa a plný dnů; a připojen jest k lidu svému.
9 അദ്ദേഹത്തിന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലുംകൂടി, ഹിത്യനായ സോഹരിന്റെ മകനായ എഫ്രോന്റെ പുരയിടത്തിൽ മമ്രേയ്ക്കു സമീപമുള്ള മക്പേലാഗുഹയിൽ അദ്ദേഹത്തെ അടക്കംചെയ്തു.
Tedy pochovali ho Izák a Izmael synové jeho v jeskyni Machpelah, na poli Efrona, syna Sohar Hetejského, naproti Mamre,
10 ഈ ശ്മശാനഭൂമി അബ്രാഹാം ഹിത്യരോടു വിലയ്ക്കു വാങ്ങിയതായിരുന്നു. അവിടെ അബ്രാഹാം തന്റെ ഭാര്യയായ സാറയോടൊപ്പം അടക്കംചെയ്യപ്പെട്ടു.
Na tom poli, kteréž byl koupil Abraham od synů Het; tu pochován jest Abraham i Sára manželka jeho.
11 അബ്രാഹാമിന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പുത്രനായ യിസ്ഹാക്കിനെ ദൈവം അനുഗ്രഹിച്ചു; യിസ്ഹാക്ക് ആ കാലത്ത് ബേർ-ലഹയീ-രോയീലായിരുന്നു താമസിച്ചിരുന്നത്.
Po smrti pak Abrahamově požehnal Bůh Izákovi synu jeho, a bydlil Izák u studnice Živého vidoucího mne.
12 ഈജിപ്റ്റുകാരിയും സാറയുടെ ദാസിയുമായ ഹാഗാർ അബ്രാഹാമിനു പ്രസവിച്ച മകനായ യിശ്മായേലിനെ സംബന്ധിച്ച വിവരണം ഇതാണ്:
Tito jsou pak rodové Izmaele syna Abrahamova, jehož porodila Agar Egyptská, děvka Sářina, Abrahamovi.
13 യിശ്മായേലിന്റെ പുത്രന്മാരുടെ പേരുകൾ അവരുടെ ജനനക്രമം അനുസരിച്ച്: യിശ്മായേലിന്റെ ആദ്യജാതനായ നെബായോത്ത്, കേദാർ, അദ്ബെയേൽ, മിബ്ശാം,
A tato jsou jména synů Izmaelových, jimiž se jmenují po rodech svých: Prvorozený Izmaelův Nabajot, po něm Cedar, a Adbeel a Mabsan,
14 മിശ്മാ, ദൂമാ, മസ്സാ,
A Masma, a Dumah a Massa,
15 ഹദദ്, തേമാ, യെതൂർ, നാഫീശ്, കേദെമാ.
Hadar a Tema, Jetur, Nafis a Cedma.
16 ഇവരാണ് യിശ്മായേലിന്റെ പുത്രന്മാർ; തങ്ങളുടെ അധിനിവേശപ്രദേശങ്ങളും പാളയങ്ങളും അനുസരിച്ചു പന്ത്രണ്ടു ഗോത്രാധികാരികളുടെയും പേരുകൾ ഇവതന്നെ.
Ti jsou synové Izmaelovi, a ta jména jejich, po vsech jejich, a po městech jejich, dvanáctero knížat po čeledech jejich.
17 യിശ്മായേൽ ആകെ നൂറ്റിമുപ്പത്തിയേഴു വർഷം ജീവിച്ചിരുന്നു. അദ്ദേഹം പ്രാണനെ വിട്ടു മരിച്ചു; സ്വന്തജനത്തോടു ചേർന്നു.
(Bylo pak života Izmaelova sto třidceti a sedm let, i skonal; a umřev, připojen jest k lidu svému.)
18 യിശ്മായേലിന്റെ പിൻഗാമികൾ അശ്ശൂരിലേക്കുള്ള വഴിയിൽ, ഈജിപ്റ്റിന്റെ അതിരിനോടുചേർന്ന് ഹവീലാമുതൽ ശൂർവരെയുള്ള പ്രദേശത്തു സ്ഥിരതാമസമാക്കിയിരിക്കുന്നു. അവർ തങ്ങളുടെ സകലസഹോദരന്മാരോടും ശത്രുതപുലർത്തിക്കൊണ്ട് ജീവിച്ചു.
A bydlili od Hevilah až do Sur, jenž jest proti Egyptu, když jdeš do Assyrie; před tváří všech bratří svých položil se.
19 അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിനെ സംബന്ധിച്ച വിവരണം: യിസ്ഹാക്ക് അബ്രാഹാമിന്റെ മകൻ.
Tito jsou také rodové Izáka syna Abrahamova: Abraham zplodil Izáka.
20 യിസ്ഹാക്കിനു നാൽപ്പതു വയസ്സായപ്പോൾ അദ്ദേഹം പദ്ദൻ-അരാമിൽ നിന്നുള്ള ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബേക്കയെ വിവാഹംചെയ്തു.
Byl pak Izák ve čtyřidcíti letech, když sobě vzal za manželku Rebeku, dceru Bathuele Syrského, z Pádan Syrské, sestru Lábana Syrského.
21 യിസ്ഹാക്കിന്റെ ഭാര്യ വന്ധ്യയായിരുന്നതുകൊണ്ട് അദ്ദേഹം അവൾക്കുവേണ്ടി യഹോവയോടു പ്രാർഥിച്ചു. യഹോവ അദ്ദേഹത്തിന്റെ പ്രാർഥന കേട്ടു; യിസ്ഹാക്കിന്റെ ഭാര്യയായ റിബേക്കാ ഗർഭവതിയായി.
I modlil se Izák pokorně Hospodinu za manželku svou; nebo byla neplodná. A uslyšel jej Hospodin; a tak počala Rebeka manželka jeho.
22 അവളുടെ ഉള്ളിൽ കുട്ടികൾതമ്മിൽ തിക്കി. അപ്പോൾ അവൾ, “എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്?” എന്നു പറഞ്ഞുകൊണ്ട് യഹോവയോടു ചോദിക്കാൻ പോയി.
A když se děti potiskali v životě jejím, řekla: Má-liť tak býti, proč jsem já počala? Šla tedy, aby se otázala Hospodina.
23 യഹോവ അവളോട്: “നിന്റെ ഉദരത്തിൽ രണ്ടു ജനതകളാണുള്ളത്. നിന്റെ ഉള്ളിൽനിന്നുതന്നെ രണ്ടു ജനസമൂഹങ്ങൾ വേർതിരിക്കപ്പെടും; ഒരു ജനസമൂഹം മറ്റതിനെക്കാൾ പ്രബലമായിരിക്കും. മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് അരുളിച്ചെയ്തു.
I řekl jí Hospodin: Dva národové jsou v životě tvém, a dvůj lid z života tvého se rozdělí; lid pak jeden nad druhý bude silnější, a větší sloužiti bude menšímu.
24 അവളുടെ പ്രസവകാലം സമീപിച്ചു. അവളുടെ ഉദരത്തിൽ ഇരട്ട ആൺകുട്ടികൾ ഉണ്ടായിരുന്നു.
A když se naplnili dnové její, aby porodila, a aj, blíženci byli v životě jejím.
25 ആദ്യം പിറന്നവൻ ചെമപ്പു നിറമുള്ളവനായിരുന്നു. അവന്റെ ദേഹം രോമക്കുപ്പായംപോലെ ആയിരുന്നു; അതുകൊണ്ട്, അവർ അവന് ഏശാവ് എന്നു പേരിട്ടു.
I vyšel první ryšavý všecken, a jako oděv chlupatý; i nazvali jméno jeho Ezau.
26 അതിന്റെശേഷം അവന്റെ സഹോദരൻ പിറന്നു; അവൻ ഏശാവിന്റെ കുതികാലിൽ പിടിച്ചുകൊണ്ടാണു പുറത്തുവന്നത്. അതുകൊണ്ട് അവന് യാക്കോബ് എന്നു പേരിട്ടു. റിബേക്ക ഇവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന് അറുപതു വയസ്സായിരുന്നു.
Potom pak vyšel bratr jeho, a rukou svou držel Ezau za patu; pročež nazváno jest jméno jeho Jákob. A byl Izák v šedesáti letech, když ona je porodila.
27 ബാലന്മാർ വളർന്നു; ഏശാവ് വെളിമ്പ്രദേശങ്ങളിൽ ജീവിക്കുന്നവനും സമർഥനായൊരു നായാട്ടുകാരനും ആയിത്തീർന്നു. യാക്കോബാകട്ടെ, കൂടാരങ്ങളിൽ പാർക്കുന്നവനും ശാന്തനും ആയിരുന്നു.
A když dorostli ti děti, byl Ezau lovec umělý, chodě po polích; Jákob pak byl muž prostý a v staních bydlil.
28 നായാട്ടുമാംസത്തിലുള്ള രുചിമൂലം യിസ്ഹാക്ക് ഏശാവിനെ സ്നേഹിച്ചു; റിബേക്കയോ, യാക്കോബിനെ സ്നേഹിച്ചു.
I byl Izák laskav na Ezau, proto že z lovu jeho míval pokrm; ale Rebeka laskava byla na Jákoba.
29 ഒരിക്കൽ യാക്കോബ് പായസം പാകപ്പെടുത്തിക്കൊണ്ടിരുന്നപ്പോൾ ഏശാവ് വെളിമ്പ്രദേശത്തുനിന്ന് വല്ലാതെ വിശന്നു കയറിവന്നു.
Uvařil pak Jákob krmičku. Tedy Ezau přišel z pole zemdlený,
30 അവൻ യാക്കോബിനോട്, “വേഗമാകട്ടെ, ആ ചെമന്ന പായസത്തിൽ കുറച്ച് എനിക്കു തരൂ, വല്ലാതെ വിശക്കുന്നു” എന്നു പറഞ്ഞു. ഇക്കാരണത്താലാണ് അവന് ഏദോം എന്നും പേരായത്.
A řekl Jákobovi: Dej mi, prosím, jísti krmě té červené, nebo jsem umdlel. (Protož nazváno jest jméno jeho Edom.)
31 അതിന് യാക്കോബ്, “ഒന്നാമത് നിന്റെ ജന്മാവകാശം എനിക്കു വിലയ്ക്കു തരൂ” എന്ന് ഉത്തരം പറഞ്ഞു.
Odpověděl Jákob: Prodej mi dnes hned prvorozenství své.
32 “ഞാനാണെങ്കിൽ ഇതാ മരിക്കാൻ തുടങ്ങുകയാണ്. ഈ ജന്മാവകാശംകൊണ്ട് എനിക്കെന്തു പ്രയോജനം?” ഏശാവു പറഞ്ഞു.
I řekl Ezau: Aj, já k smrti se blížím, k čemuž mi tedy to prvorozenství?
33 എന്നാൽ യാക്കോബ്, “ആദ്യം എന്നോടു ശപഥംചെയ്യൂ” എന്നു പറഞ്ഞു. അപ്പോൾ അവൻ തന്റെ ജന്മാവകാശം യാക്കോബിനു വിൽക്കുന്നെന്ന് അവനോടു ശപഥംചെയ്തു.
Dí Jákob: Přisáhni mi dnes hned. I přisáhl mu, a prodal prvorozenství své Jákobovi.
34 അതിനുശേഷം യാക്കോബ് ഏശാവിന് കുറെ അപ്പവും കുറച്ചു പയറുപായസവും കൊടുത്തു. അവൻ തിന്നുകയും കുടിക്കുകയും ചെയ്തതിനുശേഷം എഴുന്നേറ്റ് സ്ഥലംവിട്ടു. അങ്ങനെ ഏശാവ് തന്റെ ജന്മാവകാശത്തോട് അനാദരവുകാട്ടി.
Tedy Jákob dal Ezauchovi chleba a té krmě z šocovice. Kterýžto jedl a pil, a vstav, odšel; a tak pohrdl Ezau prvorozenstvím.

< ഉല്പത്തി 25 >