< ഉല്പത്തി 23 >

1 സാറ നൂറ്റിഇരുപത്തിയേഴു വയസ്സുവരെ ജീവിച്ചിരുന്നു.
Alderen hennar Sara vart hundrad og sju og tjuge år; det var liveåri hennar Sara.
2 അവൾ കനാൻദേശത്തെ ഹെബ്രോൻ എന്ന കിര്യത്ത്-അർബയിൽവെച്ചു മരിച്ചു. അബ്രാഹാം സാറായെക്കുറിച്ചു വിലപിക്കാനും കരയാനും പോയി.
Og Sara døydde i Arbabyen, som no heiter Hebron, i Kana’ans-land. Og Abraham gjekk heim og øya og gret yver Sara.
3 പിന്നെ അബ്രാഹാം ഭാര്യയുടെ മൃതദേഹത്തിന്റെ അടുക്കൽനിന്ന് എഴുന്നേറ്റ് ഹിത്യരോടു സംസാരിച്ചു.
Sidan reis Abraham upp, og gjekk burt ifrå liket, og han tala til Hets-sønerne og sagde:
4 അദ്ദേഹം അവരോട്: “ഞാൻ നിങ്ങളുടെ ഇടയിൽ അന്യനും പ്രവാസിയും ആകുന്നു. എന്റെ മരിച്ചവളെ അടക്കേണ്ടതിന് എനിക്കിവിടെ ശ്മശാനത്തിനുള്ള കുറെ സ്ഥലം വിലയ്ക്കു തരണം” എന്നു പറഞ്ഞു.
«Ein framand er eg imillom dykk, ein utlending. Lat meg få ein gravstad til eiga hjå dykk, so eg kann få gøyma henne som eg hev mist.»
5 ഹിത്യർ അബ്രാഹാമിനോട്,
Då svara Hets-sønerne Abraham og sagde med honom:
6 “പ്രഭോ, ഞങ്ങളുടെ വാക്കു ശ്രദ്ധിച്ചാലും. അങ്ങു ഞങ്ങളുടെ ഇടയിൽ ദൈവത്തിന്റെ ഒരു പ്രഭുവാണ്; ഞങ്ങളുടെ ഏറ്റവും നല്ല കല്ലറകളിൽ ഒന്നിൽ അങ്ങയുടെ മരിച്ചവളെ അടക്കംചെയ്യുക; മരിച്ചവളെ സംസ്കരിക്കാൻ ഞങ്ങളിൽ ആരും കല്ലറ തരാതിരിക്കുകയില്ല” എന്ന് ഉത്തരം പറഞ്ഞു.
«Høyr her, gode herre! Ein gjæv hovding er du imillom oss. I den beste av graverne våre kann du jorda henne som du hev mist. Ingen av oss skal meinka deg gravi si til å jorda henne i.»
7 അപ്പോൾ അബ്രാഹാം എഴുന്നേറ്റ്, ദേശവാസികളായ ഹിത്യരെ വണങ്ങി.
Då reiste Abraham seg, og bøygde seg for landslyden, for Hets-sønerne,
8 അവരോടു പറഞ്ഞു: “എന്റെ മരിച്ചവളെ അടക്കാൻ നിങ്ങൾ എന്നെ അനുവദിക്കുന്നെങ്കിൽ, എന്റെ വാക്കുകേട്ട് എനിക്കുവേണ്ടി സോഹരിന്റെ മകനായ എഫ്രോനോട്,
og so tala han til deim og sagde: «Samtykkjer de det, at eg gøymer henne som eg hev mist, so gjer vel og tel for Efron, son åt Sohar,
9 അദ്ദേഹത്തിന്റെ വയലിന്റെ അരികിലുള്ളതും അദ്ദേഹത്തിന്റെ സ്വന്തവുമായ മക്പേലാ ഗുഹ എനിക്കു വിലയ്ക്കു തരേണമെന്നു പറയണം. നിങ്ങളുടെ ഇടയിൽ, എനിക്ക് സ്വന്തമായി ഒരു ശ്മശാനഭൂമി ലഭിക്കാൻ, അതിന്റെ മുഴുവൻ വിലയും വാങ്ങിക്കൊണ്ട് എനിക്കു തരണമെന്ന് അപേക്ഷിക്കണം.”
at han let meg få Makpelahelleren, som han eig, og som ligg i utkanten av gjordet hans. Han skal få gode pengar for honom, er so han vil selja meg honom, her midt imillom dykk, til eigande gravstad.»
10 ഹിത്യനായ എഫ്രോൻ സ്വജനങ്ങൾക്കിടയിൽ ഇരിക്കുകയായിരുന്നു. അദ്ദേഹം തന്റെ നഗരത്തിന്റെ കവാടത്തിൽ എത്തിയിരുന്ന സകലഹിത്യരും കേൾക്കെ അബ്രാഹാമിനോട്:
Men Efron sat midt imillom Hets-sønerne, og Efron, hetiten, svara Abraham, so dei høyrde på det, Hets-sønerne, alle dei som sokna til tingstaden hans, og sagde:
11 “പ്രഭോ, അങ്ങനെയല്ല, എന്റെ വാക്കു കേട്ടാലും; ഞാൻ ആ പുരയിടം അങ്ങേക്കു തരുന്നു; അതിലുള്ള ഗുഹയും തരുന്നു. എന്റെ ജനങ്ങളുടെ മുന്നിൽവെച്ചു ഞാൻ അത് അങ്ങേക്കു തരികയാണ്. താങ്കളുടെ മരിച്ചവളെ അടക്കിക്കൊള്ളുക” എന്നു പറഞ്ഞു.
«Nei, høyr her, gode herre! Det gjordet gjev eg deg, og helleren som er der, den gjev eg deg og, for augo åt landsmennerne mine gjev eg deg honom. Jorda du henne som du hev mist!»
12 അബ്രാഹാം വീണ്ടും ആ ദേശവാസികളെ വണങ്ങിയിട്ട്
Då bøygde Abraham seg for landslyden,
13 അവർ കേൾക്കെ എഫ്രോനോട്, “ദയവുചെയ്ത് എന്റെ വാക്കു ശ്രദ്ധിക്കുക, ഞാൻ വയലിന്റെ വില തീർത്തുതരും. അത് എന്റെ പക്കൽനിന്ന് സ്വീകരിക്കണം; അപ്പോൾ എനിക്ക് എന്റെ മരിച്ചവളെ അവിടെ അടക്കുകയും ചെയ്യാം” എന്നു പറഞ്ഞു.
og han tala til Efron, so landslyden høyrde på det, og sagde: «Gjev du vilde høyra på meg! Eg legg det som gjordet er verdt. Tak imot det av meg, so eg der kann få jorda henne som eg hev mist!»
14 എഫ്രോൻ അബ്രാഹാമിനോട്:
Og Efron svara Abraham og sagde med honom:
15 “പ്രഭോ, ഞാൻ പറയുന്നതു ശ്രദ്ധിച്ചാലും; ആ സ്ഥലത്തിനു നാനൂറു ശേക്കേൽ വെള്ളി വിലയുണ്ട്, എന്നാൽ എനിക്കും താങ്കൾക്കും മധ്യേ അതെന്തുള്ളൂ? അങ്ങയുടെ മരിച്ചവളെ അടക്കിക്കൊണ്ടാലും” എന്ന് ഉത്തരം പറഞ്ഞു.
«Høyr her, gode herre! Eit jordstykke, som er verdt fire hundrad sylvdalar, kva er det millom meg og deg? Jorda du henne som du hev mist!»
16 എഫ്രോന്റെ നിർദേശങ്ങൾ അബ്രാഹാം അംഗീകരിച്ചു. ഹിത്യർ കേൾക്കെ എഫ്രോൻ പറഞ്ഞ വിലയായ നാനൂറു ശേക്കേൽ വെള്ളി—കച്ചവടക്കാരുടെ ഇടയിൽ നിലവിലുള്ള തൂക്കം അനുസരിച്ച്—അബ്രാഹാം അദ്ദേഹത്തിനു തൂക്കിക്കൊടുത്തു.
Og Abraham merkte seg ordi hans Efron, og Abraham vog upp åt Efron det sylvet han hadde tala um medan Hets-sønerne høyrde på det, fire hundrad sylvdalar, av deim som gjekk og galdt millom kjøpmennerne.
17 അങ്ങനെ മമ്രേക്കടുത്തു മക്പേലയിൽ സ്ഥിതിചെയ്യുന്ന എഫ്രോന്റെ പുരയിടം—പുരയിടവും അതിലുള്ള ഗുഹയും പുരയിടത്തിന്റെ അതിരിനകത്തുള്ള സകലവൃക്ഷങ്ങളും—
Og gjordet hans Efron i Makpela, som ligg austanfor Mamre, både gjordet og helleren som der var, og alle dei tre som på gjordet voks, so vidt det rokk rundt ikring, vart skøytt
18 നഗരകവാടത്തിൽ എത്തിയിരുന്ന എല്ലാ ഹിത്യരുടെയും മുമ്പാകെ, നിയമപ്രകാരം അബ്രാഹാമിന് അവകാശപ്പെട്ട സ്വത്തായി നൽകപ്പെട്ടു.
til Abraham, so dei såg på det, Hets-sønerne, alle dei som sokna til tingstaden hans.
19 അതിനുശേഷം അബ്രാഹാം തന്റെ ഭാര്യയായ സാറയെ, കനാൻദേശത്ത് ഹെബ്രോനിലെ മമ്രേയ്ക്കു സമീപം മക്പേലായിലുള്ള ഗുഹയിൽ അടക്കംചെയ്തു.
Sidan jorda Abraham Sara, kona si, i helleren på Makpelagjordet, austanfor Mamre, der Hebron no ligg, i Kana’ans-land.
20 ഇങ്ങനെ ഹിത്യർ ആ പുരയിടവും അതിലെ ഗുഹയും ഒരു ശ്മശാനസ്ഥലമെന്നനിലയിൽ, അബ്രാഹാമിനു നിയമപ്രകാരം കൈമാറ്റംചെയ്തു.
Og gjordet med helleren som var der, kom frå Hets-sønerne yver på Abrahams hender, so han fekk det til eigande gravstad.

< ഉല്പത്തി 23 >