< എസ്രാ 1 >

1 പാർസിരാജാവായ കോരെശിന്റെ ഒന്നാംവർഷത്തിൽ, യിരെമ്യാവിലൂടെ സംസാരിച്ച യഹോവയുടെ വചനം നിറവേറുന്നതിനു, യഹോവ പാർസിരാജാവായ കോരെശിന്റെ മനസ്സുണർത്തി; അദ്ദേഹം തന്റെ രാജ്യംമുഴുവനും ഒരു വിളംബരം പുറപ്പെടുവിക്കുകയും അതു രേഖപ്പെടുത്തിവെക്കുകയും ചെയ്തത് ഇപ്രകാരമാണ്:
וּבִשְׁנַ֣ת אַחַ֗ת לְכ֙וֹרֶשׁ֙ מֶ֣לֶךְ פָּרַ֔ס לִכְל֥וֹת דְּבַר־יְהוָ֖ה מִפִּ֣י יִרְמְיָ֑ה הֵעִ֣יר יְהוָ֗ה אֶת־ר֙וּחַ֙ כֹּ֣רֶשׁ מֶֽלֶךְ־פָּרַ֔ס וַיַּֽעֲבֶר־קוֹל֙ בְּכָל־מַלְכוּת֔וֹ וְגַם־בְּמִכְתָּ֖ב לֵאמֹֽר׃
2 “പാർസിരാജാവായ കോരെശ് ഈ വിധം ആജ്ഞാപിക്കുന്നു: “‘സ്വർഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളും എനിക്കു നൽകിയിരിക്കുന്നു. യെഹൂദ്യയിലെ ജെറുശലേമിൽ അവിടത്തേക്കുവേണ്ടി ഒരു ആലയം പണിയാൻ അവിടന്ന് എന്നെ നിയോഗിച്ചിരിക്കുന്നു.
כֹּ֣ה אָמַ֗ר כֹּ֚רֶשׁ מֶ֣לֶךְ פָּרַ֔ס כֹּ֚ל מַמְלְכ֣וֹת הָאָ֔רֶץ נָ֣תַן לִ֔י יְהוָ֖ה אֱלֹהֵ֣י הַשָּׁמָ֑יִם וְהֽוּא־פָקַ֤ד עָלַי֙ לִבְנֽוֹת־ל֣וֹ בַ֔יִת בִּירוּשָׁלִַ֖ם אֲשֶׁ֥ר בִּֽיהוּדָֽה׃
3 അതിനാൽ നിങ്ങളിൽ യഹോവയുടെ ജനമായി ആരെങ്കിലുമുണ്ടെങ്കിൽ, അവർ യെഹൂദ്യയിലെ ജെറുശലേമിലേക്കു യാത്ര പുറപ്പെടട്ടെ. അവർ പോയി ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ആലയം പണിയട്ടെ; അവിടന്നാണല്ലോ ജെറുശലേമിലെ ദൈവം. അവരുടെ ദൈവം അവരോടുകൂടെ ഇരിക്കുമാറാകട്ടെ
מִֽי־בָכֶ֣ם מִכָּל־עַמּ֗וֹ יְהִ֤י אֱלֹהָיו֙ עִמּ֔וֹ וְיַ֕עַל לִירוּשָׁלִַ֖ם אֲשֶׁ֣ר בִּיהוּדָ֑ה וְיִ֗בֶן אֶת־בֵּ֤ית יְהוָה֙ אֱלֹהֵ֣י יִשְׂרָאֵ֔ל ה֥וּא הָאֱלֹהִ֖ים אֲשֶׁ֥ר בִּירוּשָׁלִָֽם׃
4 യെഹൂദരിൽ അവശേഷിക്കുന്നവർക്ക് അവരുടെ അയൽവാസികൾ അവരുടെ നിലനിൽപ്പിന്റെ ചെലവിലേക്കായി ജെറുശലേമിലെ ദൈവാലയത്തിനുള്ള സ്വമേധായാഗങ്ങൾ നൽകുന്നതോടൊപ്പം അവർക്കും വെള്ളിയും സ്വർണവും മറ്റു സാധനങ്ങളും കന്നുകാലികളെയും സംഭാവനചെയ്യണം.’”
וְכָל־הַנִּשְׁאָ֗ר מִֽכָּל־הַמְּקֹמוֹת֮ אֲשֶׁ֣ר ה֣וּא גָֽר־שָׁם֒ יְנַשְּׂא֙וּהוּ֙ אַנְשֵׁ֣י מְקֹמ֔וֹ בְּכֶ֥סֶף וּבְזָהָ֖ב וּבִרְכ֣וּשׁ וּבִבְהֵמָ֑ה עִם־הַ֨נְּדָבָ֔ה לְבֵ֥ית הָאֱלֹהִ֖ים אֲשֶׁ֥ר בִּירוּשָׁלִָֽם׃
5 അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും കുടുംബത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും—ദൈവത്താൽ മനസ്സുണർത്തപ്പെട്ട എല്ലാവരും—ജെറുശലേമിലെ യഹോവയുടെ ആലയത്തിന്റെ പണിക്കുപോകാൻ ഒരുങ്ങി.
וַיָּק֜וּמוּ רָאשֵׁ֣י הָאָב֗וֹת לִֽיהוּדָה֙ וּבִנְיָמִ֔ן וְהַכֹּהֲנִ֖ים וְהַלְוִיִּ֑ם לְכֹ֨ל הֵעִ֤יר הָאֱלֹהִים֙ אֶת־רוּח֔וֹ לַעֲל֣וֹת לִבְנ֔וֹת אֶת־בֵּ֥ית יְהוָ֖ה אֲשֶׁ֥ר בִּירוּשָׁלִָֽם׃
6 അവരുടെ ചുറ്റുപാടുമുണ്ടായിരുന്നവർ സ്വമേധായാഗങ്ങൾക്കു പുറമേ, വെള്ളികൊണ്ടുള്ള ഉപകരണങ്ങൾ, സ്വർണം, മറ്റു സാധനങ്ങൾ, കന്നുകാലികൾ, വിലപിടിപ്പുള്ള ദാനങ്ങൾ എന്നിവയും നൽകി സഹായിച്ചു.
וְכָל־סְבִיבֹֽתֵיהֶם֙ חִזְּק֣וּ בִֽידֵיהֶ֔ם בִּכְלֵי־כֶ֧סֶף בַּזָּהָ֛ב בָּרְכ֥וּשׁ וּבַבְּהֵמָ֖ה וּבַמִּגְדָּנ֑וֹת לְבַ֖ד עַל־כָּל־הִתְנַדֵּֽב׃ ס
7 നെബൂഖദ്നേസർ ജെറുശലേമിൽനിന്നു കൊണ്ടുവന്നു തന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽ വെച്ചിരുന്ന യഹോവയുടെ ആലയത്തിലെ ഉപകരണങ്ങൾ കോരെശ്‌രാജാവ് പുറത്തെടുപ്പിച്ചു.
וְהַמֶּ֣לֶךְ כּ֔וֹרֶשׁ הוֹצִ֖יא אֶת־כְּלֵ֣י בֵית־יְהוָ֑ה אֲשֶׁ֨ר הוֹצִ֤יא נְבֽוּכַדְנֶצַּר֙ מִיר֣וּשָׁלִַ֔ם וַֽיִּתְּנֵ֖ם בְּבֵ֥ית אֱלֹהָֽיו׃
8 പാർസിരാജാവായ കോരെശ്, ഭണ്ഡാരസൂക്ഷിപ്പുകാരനായ മിത്രെദാത്ത് മുഖാന്തരം അവ എടുത്ത് യെഹൂദാ പ്രഭുവായ ശേശ്ബസ്സരിന് എണ്ണിക്കൊടുപ്പിച്ചു.
וַיּֽוֹצִיאֵ֗ם כּ֚וֹרֶשׁ מֶ֣לֶךְ פָּרַ֔ס עַל־יַ֖ד מִתְרְדָ֣ת הַגִּזְבָּ֑ר וַֽיִּסְפְּרֵם֙ לְשֵׁשְׁבַּצַּ֔ר הַנָּשִׂ֖יא לִיהוּדָֽה׃
9 അവയുടെ എണ്ണം ഇപ്രകാരമായിരുന്നു: സ്വർണത്താലം 30 വെള്ളിത്താലം 1,000 വെള്ളികൊണ്ടുള്ള ചട്ടി 29
וְאֵ֖לֶּה מִסְפָּרָ֑ם אֲגַרְטְלֵ֨י זָהָ֜ב שְׁלֹשִׁ֗ים אֲגַרְטְלֵי־כֶ֙סֶף֙ אָ֔לֶף מַחֲלָפִ֖ים תִּשְׁעָ֥ה וְעֶשְׂרִֽים׃ ס
10 സ്വർണപ്പാത്രം 30 മറ്റുതരം വെള്ളിപ്പാത്രം 410 മറ്റ് ഉപകരണങ്ങൾ 1,000.
כְּפוֹרֵ֤י זָהָב֙ שְׁלֹשִׁ֔ים כְּפ֤וֹרֵי כֶ֙סֶף֙ מִשְׁנִ֔ים אַרְבַּ֥ע מֵא֖וֹת וַעֲשָׂרָ֑ה כֵּלִ֥ים אֲחֵרִ֖ים אָֽלֶף׃ ס
11 സ്വർണവും വെള്ളിയുംകൊണ്ടുള്ള ഉപകരണങ്ങൾ ആകെ 5,400 എണ്ണം ഉണ്ടായിരുന്നു. പ്രവാസികൾ ബാബേലിൽനിന്ന് ജെറുശലേമിലേക്കു വന്നപ്പോൾ ഇവയെല്ലാം ശേശ്ബസ്സർ കൂടെ കൊണ്ടുവന്നിരുന്നു.
כָּל־כֵּלִים֙ לַזָּהָ֣ב וְלַכֶּ֔סֶף חֲמֵ֥שֶׁת אֲלָפִ֖ים וְאַרְבַּ֣ע מֵא֑וֹת הַכֹּ֞ל הֶעֱלָ֣ה שֵׁשְׁבַּצַּ֗ר עִ֚ם הֵעָל֣וֹת הַגּוֹלָ֔ה מִבָּבֶ֖ל לִירוּשָׁלִָֽם׃ פ

< എസ്രാ 1 >