< എസ്രാ 2 >
1 ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ, പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ് (അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു.
൧ബാബേൽരാജാവായ നെബൂഖദ്നേസർ ബാബേലിലേക്ക് കൊണ്ടുപോയിരുന്ന പ്രവാസികളിൽ നിന്ന് യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്ക് മടങ്ങിവന്ന സംസ്ഥാനവാസികൾ ഇവരാണ്:
2 ഇവർ സെരൂബ്ബാബേൽ, യോശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവരോടൊപ്പംതന്നെ): ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ വിവരം:
൨സെരുബ്ബാബേലിനോടുകൂടെ വന്നവർ: യേശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവർ. യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യ ഇപ്രകാരമാണ്:
3 പരോശിന്റെ പിൻഗാമികൾ 2,172
൩പരോശിന്റെ മക്കൾ രണ്ടായിരത്തി ഒരുനൂറ്റി എഴുപത്തിരണ്ട്.
4 ശെഫത്യാവിന്റെ പിൻഗാമികൾ 372
൪ശെഫത്യാവിന്റെ മക്കൾ മുന്നൂറ്റെഴുപത്തിരണ്ട്,
൫ആരഹിന്റെ മക്കൾ എഴുനൂറ്റെഴുപത്തഞ്ച്
6 (യേശുവയുടെയും യോവാബിന്റെയും വംശപരമ്പരയിലൂടെ) പഹത്ത്-മോവാബിന്റെ പിൻഗാമികൾ 2,812
൬യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ട്.
7 ഏലാമിന്റെ പിൻഗാമികൾ 1,254
൭ഏലാമിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റി അൻപത്തി നാല്.
8 സത്ഥുവിന്റെ പിൻഗാമികൾ 945
൮സഥൂവിന്റെ മക്കൾ തൊള്ളായിരത്തി നാല്പത്തഞ്ച്.
9 സക്കായിയുടെ പിൻഗാമികൾ 760
൯സക്കായിയുടെ മക്കൾ എഴുനൂറ്ററുപത്.
10 ബാനിയുടെ പിൻഗാമികൾ 642
൧൦ബാനിയുടെ മക്കൾ അറുനൂറ്റി നാല്പത്തിരണ്ട്.
11 ബേബായിയുടെ പിൻഗാമികൾ 623
൧൧ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തുമൂന്ന്.
12 അസ്ഗാദിന്റെ പിൻഗാമികൾ 1,222
൧൨അസ്ഗാദിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റി ഇരുപത്തിരണ്ട്.
13 അദോനീക്കാമിന്റെ പിൻഗാമികൾ 666
൧൩അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്താറ്.
14 ബിഗ്വായിയുടെ പിൻഗാമികൾ 2,056
൧൪ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തമ്പത്താറ്.
൧൫ആദീന്റെ മക്കൾ നാനൂറ്റമ്പത്തിനാല്.
16 (ഹിസ്കിയാവിലൂടെ) ആതേരിന്റെ പിൻഗാമികൾ 98
൧൬യെഹിസ്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ട്.
17 ബേസായിയുടെ പിൻഗാമികൾ 323
൧൭ബേസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിമൂന്ന്.
൧൮യോരയുടെ മക്കൾ നൂറ്റിപന്ത്രണ്ട്.
19 ഹാശൂമിന്റെ പിൻഗാമികൾ 223
൧൯ഹാശൂമിന്റെ മക്കൾ ഇരുനൂറ്റിരുപത്തിമൂന്ന്.
20 ഗിബ്ബാരിന്റെ പിൻഗാമികൾ 95
൨൦ഗിബ്ബാരിന്റെ മക്കൾ തൊണ്ണൂറ്റഞ്ച്.
21 ബേത്ലഹേമിൽനിന്നുള്ള പുരുഷന്മാർ 123
൨൧ബേത്ത്ലേഹെമ്യർ നൂറ്റിരുപത്തിമൂന്ന്.
22 നെത്തോഫാത്തിൽനിന്നുള്ള പുരുഷന്മാർ 56
൨൨നെതോഫാത്യർ അമ്പത്താറ്.
23 അനാഥോത്തിൽനിന്നുള്ള പുരുഷന്മാർ 128
൨൩അനാഥോത്യർ നൂറ്റിരുപത്തെട്ട്.
24 അസ്മാവെത്തിൽനിന്നുള്ള പുരുഷന്മാർ 42
൨൪അസ്മാവെത്യർ നാല്പത്തിരണ്ട്.
25 കിര്യത്ത്-യെയാരീം, കെഫീരാ, ബേരോത്ത് എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ 743
൨൫കിര്യത്ത്-യെയാരീം, കെഫീരാ, ബെരോയോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തിമൂന്ന്.
26 രാമായിലും ഗേബായിലുംനിന്നുള്ള പുരുഷന്മാർ 621
൨൬രാമയിലെയും ഗിബയിലെയും നിവാസികൾ അറുനൂറ്റിരുപത്തൊന്ന്.
27 മിക്-മാസിൽനിന്നുള്ള പുരുഷന്മാർ 122
൨൭മിഖ്മാശ്യർ നൂറ്റിരുപത്തിരണ്ട്.
28 ബേഥേൽ, ഹായി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ 223
൨൮ബേഥേലിലെയും ഹായിയിലേയും നിവാസികൾ ഇരുനൂറ്റിരുപത്തിമൂന്ന്.
29 നെബോയിൽനിന്നുള്ള പുരുഷന്മാർ 52
൨൯നെബോനിവാസികൾ അമ്പത്തിരണ്ട്.
30 മഗ്ബീശിൽനിന്നുള്ള പുരുഷന്മാർ 156
൩൦മഗ്ബീശിന്റെ മക്കൾ നൂറ്റമ്പത്താറ്.
31 മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ 1,254
൩൧മറ്റെ ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാല്.
32 ഹാരീമിൽനിന്നുള്ള പുരുഷന്മാർ 320
൩൨ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപത്.
33 ലോദ്, ഹദീദ്, ഓനോ എന്നിവിടങ്ങളിലെ പുരുഷന്മാർ 725
൩൩ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികൾ എഴുനൂറ്റിരുപത്തഞ്ച്.
34 യെരീഹോയിൽനിന്നുള്ള പുരുഷന്മാർ 345
൩൪യെരിഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ച്.
35 സെനായാനിൽനിന്നുള്ള പുരുഷന്മാർ 3,630.
൩൫സേനായാനിവാസികൾ മൂവായിരത്തറുനൂറ്റിമുപ്പത്.
36 പുരോഹിതന്മാർ: (യേശുവയുടെ കുടുംബത്തിൽക്കൂടി) യെദായാവിന്റെ പിൻഗാമികൾ 973
൩൬പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്ന്.
37 ഇമ്മേരിന്റെ പിൻഗാമികൾ 1,052
൩൭ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ട്.
38 പശ്ഹൂരിന്റെ പിൻഗാമികൾ 1,247
൩൮പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റിനാല്പത്തേഴ്.
39 ഹാരീമിന്റെ പിൻഗാമികൾ 1,017.
൩൯ഹാരീമിന്റെ മക്കൾ ആയിരത്തി പതിനേഴ്.
40 ലേവ്യർ: (ഹോദവ്യാവിന്റെ പരമ്പരയിലൂടെ) യേശുവയുടെയും കദ്മീയേലിന്റെയും പിൻഗാമികൾ 74.
൪൦ലേവ്യർ: ഹോദവ്യാവിന്റെ മക്കളിൽ യേശുവയുടെയും കദ്മീയേലിന്റെയും മക്കൾ എഴുപത്തിനാല്.
41 സംഗീതജ്ഞർ: ആസാഫിന്റെ പിൻഗാമികൾ 128.
൪൧സംഗീതക്കാർ: ആസാഫ്യർ നൂറ്റിരുപത്തെട്ട്.
42 ആലയത്തിലെ വാതിൽക്കാവൽക്കാർ: ശല്ലൂം, ആതേർ, തല്മോൻ, അക്കൂബ്, ഹതീത, ശോബായി എന്നിവരുടെ പിൻഗാമികൾ 139.
൪൨വാതിൽകാവല്ക്കാരുടെ മക്കൾ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തല്മോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ഇങ്ങനെ ആകെ നൂറ്റി മുപ്പത്തൊമ്പത്.
43 ആലയത്തിലെ സേവകർ: സീഹ, ഹസൂഫ, തബ്ബായോത്ത്,
൪൩ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ,
൪൪കേരോസിന്റെ മക്കൾ, സീയാഹയുടെ മക്കൾ, പാദോന്റെ മക്കൾ,
൪൫ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ, അക്കൂബിന്റെ മക്കൾ,
൪൬ഹാഗാബിന്റെ മക്കൾ, ശൽമായിയുടെ മക്കൾ,
47 ഗിദ്ദേൽ, ഗഹർ, രെയായാവ്,
൪൭ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗാഹരിന്‍റെ മക്കൾ,
48 രെസീൻ, നെക്കോദ, ഗസ്സാം,
൪൮രെയായാവിന്റെ മക്കൾ, രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ, ഗസ്സാമിന്റെ മക്കൾ,
൪൯ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ,
50 അസ്ന, മെയൂനിം, നെഫീസീം,
൫൦ബേസായിയുടെ മക്കൾ, അസ്നയുടെ മക്കൾ,
51 ബക്ക്ബൂക്ക്, ഹക്കൂഫ, ഹർഹൂർ,
൫൧മെയൂന്യർ, നെഫീസ്യർ, ബക്ക്ബൂക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ,
52 ബസ്ളൂത്ത്, മെഹീദ, ഹർശ,
൫൨ബസ്ലുത്തിന്റെ മക്കൾ, മെഹീദയുടെ മക്കൾ, ഹർശയുടെ മക്കൾ, ബർക്കോസിന്റെ മക്കൾ,
53 ബർക്കോസ്, സീസെര, തേമഹ്,
൫൩സീസെരയുടെ മക്കൾ, തേമഹിന്റെ മക്കൾ,
54 നെസീഹ, ഹതീഫ എന്നിവരുടെ പിൻഗാമികൾ.
൫൪നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ.
55 ശലോമോന്റെ ദാസന്മാരായ: സോതായി, ഹസോഫേരെത്ത്, പെരൂദ,
൫൫ശലോമോന്റെ ദാസന്മാരുടെ മക്കൾ: സോതായിയുടെ മക്കൾ ഹസോഫേരെത്തിന്റെ മക്കൾ, പെരൂദയുടെ മക്കൾ,
56 യാല, ദർക്കോൻ, ഗിദ്ദേൽ,
൫൬യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ
57 ശെഫാത്യാവ്, ഹത്തീൽ, പോക്കേരെത്ത്-ഹസ്സെബയീം, ആമി എന്നിവരുടെ പിൻഗാമികൾ,
൫൭ഗിദ്ദേലിന്റെ മക്കൾ, ശെഫത്യാവിന്റെ മക്കൾ; ഹത്തീലിന്റെ മക്കൾ, പോക്കേരെത്ത്-ഹസ്സെബയീമിന്റെ മക്കൾ, ആമിയുടെ മക്കൾ.
58 ആലയത്തിലെ ദാസന്മാരും ശലോമോന്റെ ദാസന്മാരുടെ പിൻഗാമികളെയുംകൂടി 392.
൫൮ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ട്.
59 തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ; എങ്കിലും, തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല:
൫൯തേൽമേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ടുവന്നവർ ഇവർ തന്നേ; എങ്കിലും തങ്ങൾ യിസ്രായേല്യർ തന്നെയോ എന്ന് തിരിച്ചറിയുവാൻ, തങ്ങളുടെ പിതൃഭവനവും വംശാവലിയും പറവാൻ അവർക്ക് കഴിഞ്ഞില്ല.
60 ദെലായാവ്, തോബിയാവ്, നെക്കോദ എന്നിവരുടെ പിൻഗാമികൾ 652.
൬൦ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ ആകെ അറുനൂറ്റമ്പത്തിരണ്ട്.
61 പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്: ഹബയ്യാവ്, ഹക്കോസ്സ്, (ഗിലെയാദ്യനായ ബർസില്ലായിയുടെ ഒരു പുത്രിയെ വിവാഹംചെയ്ത് ആ പേരിനാൽ വിളിക്കപ്പെട്ട ഒരാളായ) ബർസില്ലായി, എന്നിവരുടെ പിൻഗാമികൾ.
൬൧പുരോഹിതന്മാരുടെ മക്കളിൽ ഹബയ്യാവിന്റെ മക്കൾ, ഹക്കോസിന്റെ മക്കൾ ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹംകഴിച്ച് അവരുടെ പേരിനാൽ വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.
62 ഇവർ തങ്ങളുടെ ഭവനങ്ങളെക്കുറിച്ച് വംശാവലിരേഖകളിൽ അന്വേഷിച്ചു. എന്നാൽ അവർക്ക് അതു കണ്ടുകിട്ടാത്തതിനാൽ അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.
൬൨ഇവർ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അത് കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്ന് എണ്ണി പൌരോഹിത്യത്തിൽനിന്ന് നീക്കിക്കളഞ്ഞു.
63 ഊറീമും തുമ്മീമും ഉപയോഗിക്കുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ ഇവർ അതിപരിശുദ്ധമായ ഒന്നും കഴിക്കരുതെന്നു ദേശാധിപതി ഇവരോടു കൽപ്പിച്ചു.
൬൩ഊറീമും തുമ്മീമും ഉള്ള പുരോഹിതൻ എഴുന്നേല്ക്കുംവരെ അതിപരിശുദ്ധമായത് തിന്നരുത് എന്ന് ദേശാധിപതി അവരോട് കല്പിച്ചു.
64 ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42,360.
൬൪സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപത് പേർ ആയിരുന്നു.
65 അതിനുപുറമേ 7,337 ദാസീദാസന്മാരും, സംഗീതജ്ഞരായ 200 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു.
൬൫അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴ് പേരെ കൂടാതെ അവർക്ക് പുരുഷന്മാരും സ്ത്രീകളുമായ ഇരുനൂറ് സംഗീതക്കാർ ഉണ്ടായിരുന്നു.
66 736 കുതിര, 245 കോവർകഴുത,
൬൬എഴുനൂറ്റി മുപ്പത്താറു കുതിരകളും ഇരുനൂറ്റി നാല്പത്തഞ്ചു കോവർകഴുതകളും
67 435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു.
൬൭നാനൂറ്റി മുപ്പത്തി അഞ്ച് ഒട്ടകങ്ങളും ആറായിരത്തി എഴുനൂറ്റി ഇരുപത് കഴുതകളും അവർക്കുണ്ടായിരുന്നു.
68 ജെറുശലേമിൽ യഹോവയുടെ ആലയത്തിങ്കൽ അവർ എത്തിയപ്പോൾ കുടുംബത്തലവന്മാരിൽ ചിലർ ദൈവാലയം അതിന്റെ സ്ഥാനത്തു പുനഃസ്ഥാപിക്കേണ്ടതിനു സ്വമേധാദാനങ്ങൾ നൽകി.
൬൮എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിൽ എത്തിയപ്പോൾ, ദൈവാലയം അതിന്റെ സ്ഥാനത്ത് പണിയേണ്ടതിന് അവർ ഔദാര്യദാനങ്ങൾ കൊടുത്തു.
69 തങ്ങളുടെ കഴിവനുസരിച്ച്, ഈ പണിക്കു ഭണ്ഡാരത്തിലേക്ക് 61,000 തങ്കക്കാശും, 5,000 മിന്നാ വെള്ളിയും 100 പുരോഹിതവസ്ത്രങ്ങളും അവർ നൽകി.
൬൯അവർ തങ്ങളുടെ പ്രാപ്തിപോലെ ഭണ്ഡാരത്തിലേക്ക് 61,000 സ്വർണ്ണനാണയങ്ങളും അയ്യായിരം മാനെ വെള്ളിയും നൂറ് പുരോഹിതവസ്ത്രവും കൊടുത്തു.
70 പുരോഹിതന്മാരും ലേവ്യരും സംഗീതജ്ഞരും ദ്വാരപാലകരും ദൈവാലയദാസന്മാരും ജനത്തിൽ ചിലരോടൊപ്പം ജെറുശലേമിനോടു ചേർന്ന പട്ടണങ്ങളിൽ താമസമാക്കി. ശേഷിച്ച ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളിൽ താമസിച്ചു.
൭൦പുരോഹിതന്മാരും ലേവ്യരും ജനത്തിൽ ചിലരും സംഗീതക്കാരും വാതിൽകാവല്ക്കാരും ദൈവാലയദാസന്മാരും, യിസ്രായേല്യർ എല്ലാവരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു.