< എസ്രാ 2 >

1 ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ, പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ് (അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു.
ব্যাবিলনের রাজা নেবুখাদনেজার যাদের বন্দি করে নিয়ে গিয়েছিলেন, তাদের মধ্যে সেই প্রদেশের এইসব লোকজন নির্বাসন কাটিয়ে জেরুশালেম ও যিহূদায় নিজের নিজের নগরে ফিরে এসেছিল।
2 ഇവർ സെരൂബ്ബാബേൽ, യോശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവരോടൊപ്പംതന്നെ): ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ വിവരം:
তারা সরুব্বাবিল, যেশূয়, নহিমিয়, সরায়, রিয়েলায়, মর্দখয়, বিল্‌শন, মিস্পর, বিগ্‌বয়, রহূম ও বানার সঙ্গে ফিরে এসেছিল। ইস্রায়েলী পুরুষদের তালিকা:
3 പരോശിന്റെ പിൻഗാമികൾ 2,172
পরোশের বংশধর, 2,172 জন;
4 ശെഫത്യാവിന്റെ പിൻഗാമികൾ 372
শফটিয়ের বংশধর, 372 জন;
5 ആരഹിന്റെ പിൻഗാമികൾ 775
আরহের বংশধর, 775 জন;
6 (യേശുവയുടെയും യോവാബിന്റെയും വംശപരമ്പരയിലൂടെ) പഹത്ത്-മോവാബിന്റെ പിൻഗാമികൾ 2,812
(যেশূয় ও যোয়াবের সন্তানদের মধ্যে) পহৎ-মোয়াবের বংশধর, 2,812 জন;
7 ഏലാമിന്റെ പിൻഗാമികൾ 1,254
এলমের বংশধর, 1,254 জন;
8 സത്ഥുവിന്റെ പിൻഗാമികൾ 945
সত্তূরের বংশধর, 945 জন;
9 സക്കായിയുടെ പിൻഗാമികൾ 760
সক্কয়ের বংশধর, 760 জন;
10 ബാനിയുടെ പിൻഗാമികൾ 642
বানির বংশধর, 642 জন;
11 ബേബായിയുടെ പിൻഗാമികൾ 623
বেবয়ের বংশধর, 623 জন;
12 അസ്ഗാദിന്റെ പിൻഗാമികൾ 1,222
অস্‌গদের বংশধর, 1,222 জন;
13 അദോനീക്കാമിന്റെ പിൻഗാമികൾ 666
অদোনীকামের বংশধর, 666 জন;
14 ബിഗ്വായിയുടെ പിൻഗാമികൾ 2,056
বিগ্‌বয়ের বংশধর, 2,056 জন;
15 ആദീന്റെ പിൻഗാമികൾ 454
আদীনের বংশধর, 454 জন;
16 (ഹിസ്കിയാവിലൂടെ) ആതേരിന്റെ പിൻഗാമികൾ 98
(হিষ্কিয়ের বংশজাত) আটেরের বংশধর, 98 জন;
17 ബേസായിയുടെ പിൻഗാമികൾ 323
বেৎসয়ের বংশধর, 323 জন;
18 യോരയുടെ പിൻഗാമികൾ 112
যোরাহের বংশধর, 112 জন;
19 ഹാശൂമിന്റെ പിൻഗാമികൾ 223
হশুমের বংশধর, 223 জন;
20 ഗിബ്ബാരിന്റെ പിൻഗാമികൾ 95
গিব্বরের বংশধর, 95 জন।
21 ബേത്ലഹേമിൽനിന്നുള്ള പുരുഷന്മാർ 123
বেথলেহেমের লোকেরা, 123 জন;
22 നെത്തോഫാത്തിൽനിന്നുള്ള പുരുഷന്മാർ 56
নটোফার লোকেরা, 56 জন;
23 അനാഥോത്തിൽനിന്നുള്ള പുരുഷന്മാർ 128
অনাথোতের লোকেরা, 128 জন;
24 അസ്മാവെത്തിൽനിന്നുള്ള പുരുഷന്മാർ 42
অস্‌মাবতের লোকেরা, 42 জন;
25 കിര്യത്ത്-യെയാരീം, കെഫീരാ, ബേരോത്ത് എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ 743
কিরিয়ৎ-যিয়ারীম, কফীরা ও বেরোতের লোকেরা, 743 জন;
26 രാമായിലും ഗേബായിലുംനിന്നുള്ള പുരുഷന്മാർ 621
রামার ও গেবার লোকেরা, 621 জন;
27 മിക്-മാസിൽനിന്നുള്ള പുരുഷന്മാർ 122
মিক্‌মসের লোকেরা, 122 জন;
28 ബേഥേൽ, ഹായി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ 223
বেথেল ও অয়ের লোকেরা, 223 জন;
29 നെബോയിൽനിന്നുള്ള പുരുഷന്മാർ 52
নেবোর লোকেরা, 52 জন;
30 മഗ്ബീശിൽനിന്നുള്ള പുരുഷന്മാർ 156
মগ্‌বীশের লোকেরা, 156 জন;
31 മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ 1,254
অন্য এলমের লোকেরা, 1,254 জন;
32 ഹാരീമിൽനിന്നുള്ള പുരുഷന്മാർ 320
হারীমের লোকেরা, 320 জন;
33 ലോദ്, ഹദീദ്, ഓനോ എന്നിവിടങ്ങളിലെ പുരുഷന്മാർ 725
লোদ, হাদীদ ও ওনোর লোকেরা, 725 জন;
34 യെരീഹോയിൽനിന്നുള്ള പുരുഷന്മാർ 345
যিরীহোর লোকেরা, 345 জন;
35 സെനായാനിൽനിന്നുള്ള പുരുഷന്മാർ 3,630.
সনায়ার লোকেরা, 3,630 জন।
36 പുരോഹിതന്മാർ: (യേശുവയുടെ കുടുംബത്തിൽക്കൂടി) യെദായാവിന്റെ പിൻഗാമികൾ 973
যাজকবর্গ: (যেশূয়ের বংশের মধ্যে) যিদয়িয়ের বংশধর, 973 জন;
37 ഇമ്മേരിന്റെ പിൻഗാമികൾ 1,052
ইম্মেরের বংশধর, 1,052 জন;
38 പശ്ഹൂരിന്റെ പിൻഗാമികൾ 1,247
পশ্‌হূরের বংশধর, 1,247 জন;
39 ഹാരീമിന്റെ പിൻഗാമികൾ 1,017.
হারীমের বংশধর, 1,017 জন।
40 ലേവ്യർ: (ഹോദവ്യാവിന്റെ പരമ്പരയിലൂടെ) യേശുവയുടെയും കദ്മീയേലിന്റെയും പിൻഗാമികൾ 74.
লেবীয়বর্গ: (হোদবিয়ের বংশজাত) যেশূয় ও কদ্‌মীয়েলের বংশধর, 74 জন।
41 സംഗീതജ്ഞർ: ആസാഫിന്റെ പിൻഗാമികൾ 128.
গায়কবৃন্দ: আসফের বংশধর, 128 জন।
42 ആലയത്തിലെ വാതിൽക്കാവൽക്കാർ: ശല്ലൂം, ആതേർ, തല്മോൻ, അക്കൂബ്, ഹതീത, ശോബായി എന്നിവരുടെ പിൻഗാമികൾ 139.
মন্দিরের দ্বাররক্ষীবর্গ: শল্লুম, আটের, টল্‌মোন, অক্কূব, হটীটা ও শোবয়ের বংশধর, 139 জন।
43 ആലയത്തിലെ സേവകർ: സീഹ, ഹസൂഫ, തബ്ബായോത്ത്,
মন্দিরের পরিচারকবৃন্দ: সীহ, হসূফা, টব্বায়োত,
44 കേരോസ്, സീയഹ, പാദോൻ,
কেরোস, সীয়, পাদোন,
45 ലെബാന, ഹഗാബ, അക്കൂബ്,
লবানা, হগাব, অক্কূব,
46 ഹഗാബ്, ശൽമായി, ഹാനാൻ,
হাগব, শল্‌ময়, হানন,
47 ഗിദ്ദേൽ, ഗഹർ, രെയായാവ്,
গিদ্দেল, গহর, রায়া,
48 രെസീൻ, നെക്കോദ, ഗസ്സാം,
রৎসীন, নকোদ, গসম,
49 ഉസ്സ, പാസേഹ, ബേസായി,
ঊষ, পাসেহ, বেষয়,
50 അസ്ന, മെയൂനിം, നെഫീസീം,
অস্না, মিয়ূনীম, নফূষীম,
51 ബക്ക്ബൂക്ക്, ഹക്കൂഫ, ഹർഹൂർ,
বক্‌বূক, হকূফা, হর্হূর,
52 ബസ്ളൂത്ത്, മെഹീദ, ഹർശ,
বসলূত, মহীদা, হর্শা,
53 ബർക്കോസ്, സീസെര, തേമഹ്,
বর্কোস, সীষরা, তেমহ,
54 നെസീഹ, ഹതീഫ എന്നിവരുടെ പിൻഗാമികൾ.
নৎসীহ ও হটীফার বংশধর।
55 ശലോമോന്റെ ദാസന്മാരായ: സോതായി, ഹസോഫേരെത്ത്, പെരൂദ,
শলোমনের দাসদের বংশধর: সোটয়, হস্‌সোফেরত, পরূদা,
56 യാല, ദർക്കോൻ, ഗിദ്ദേൽ,
যালা, দর্কোন, গিদ্দেল,
57 ശെഫാത്യാവ്, ഹത്തീൽ, പോക്കേരെത്ത്-ഹസ്സെബയീം, ആമി എന്നിവരുടെ പിൻഗാമികൾ,
শফটিয়, হটীল, পোখেরৎ-হৎসবায়ীম ও আমীর বংশধর।
58 ആലയത്തിലെ ദാസന്മാരും ശലോമോന്റെ ദാസന്മാരുടെ പിൻഗാമികളെയുംകൂടി 392.
মন্দিরের দাসেরা এবং শলোমনের দাসদের বংশধর 392 জন।
59 തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ; എങ്കിലും, തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല:
তেল্-মেলহ, তেল্-হর্শা, করূব, অদ্দন ও ইম্মের, এসব স্থান থেকে নিম্নলিখিত লোকেরা এসেছিল, কিন্তু তারা ইস্রায়েলী লোক কি না, এ বিষয়ে নিজ নিজ পিতৃকুলের প্রমাণ দিতে পারল না:
60 ദെലായാവ്, തോബിയാവ്, നെക്കോദ എന്നിവരുടെ പിൻഗാമികൾ 652.
দলায়, টোবিয় ও নকোদের বংশধর, 652 জন।
61 പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്: ഹബയ്യാവ്, ഹക്കോസ്സ്, (ഗിലെയാദ്യനായ ബർസില്ലായിയുടെ ഒരു പുത്രിയെ വിവാഹംചെയ്ത് ആ പേരിനാൽ വിളിക്കപ്പെട്ട ഒരാളായ) ബർസില്ലായി, എന്നിവരുടെ പിൻഗാമികൾ.
আর যাজকদের মধ্যে: হবায়ের, হক্কোষের ও বর্সিল্লয়ের বংশধর (এই বর্সিল্লয় গিলিয়দীয় বর্সিল্লয়ের এক মেয়েকে বিয়ে করেছিল এবং তাকে সেই নামেই ডাকা হত)।
62 ഇവർ തങ്ങളുടെ ഭവനങ്ങളെക്കുറിച്ച് വംശാവലിരേഖകളിൽ അന്വേഷിച്ചു. എന്നാൽ അവർക്ക് അതു കണ്ടുകിട്ടാത്തതിനാൽ അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.
বংশতালিকায় এই লোকেরা তাদের বংশের খোঁজ করেছিল, কিন্তু পায়নি এবং সেই কারণে তারা অশুচি বলে তাদের যাজকের পদ থেকে বাদ দেওয়া হয়েছিল।
63 ഊറീമും തുമ്മീമും ഉപയോഗിക്കുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ ഇവർ അതിപരിശുദ്ധമായ ഒന്നും കഴിക്കരുതെന്നു ദേശാധിപതി ഇവരോടു കൽപ്പിച്ചു.
শাসনকর্তা তাদের এই আদেশ দিয়েছিলেন, যে ঊরীম ও তুম্মীম ব্যবহারকারী কোনো যাজক না আসা পর্যন্ত যেন লোকেরা কোনও মহাপবিত্র খাদ্য ভোজন না করে।
64 ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42,360.
সর্বমোট তাদের সংখ্যা ছিল 42,360 জন।
65 അതിനുപുറമേ 7,337 ദാസീദാസന്മാരും, സംഗീതജ്ഞരായ 200 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു.
এছাড়া তাদের দাস-দাসী ছিল 7,337 জন; এবং তাদের 200 জন গায়ক-গায়িকাও ছিল।
66 736 കുതിര, 245 കോവർകഴുത,
তাদের 736-টি ঘোড়া, 245-টি খচ্চর,
67 435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു.
435-টি উট এবং 6,720-টি গাধা ছিল।
68 ജെറുശലേമിൽ യഹോവയുടെ ആലയത്തിങ്കൽ അവർ എത്തിയപ്പോൾ കുടുംബത്തലവന്മാരിൽ ചിലർ ദൈവാലയം അതിന്റെ സ്ഥാനത്തു പുനഃസ്ഥാപിക്കേണ്ടതിനു സ്വമേധാദാനങ്ങൾ നൽകി.
যখন তারা জেরুশালেমে সদাপ্রভুর গৃহে এসে উপস্থিত হল, তখন পিতৃকুলপতিদের মধ্যে কেউ কেউ নির্দিষ্ট স্থানে মন্দির পুনর্নির্মাণের কাজে তাদের স্বেচ্ছাদান নিবেদন করলেন।
69 തങ്ങളുടെ കഴിവനുസരിച്ച്, ഈ പണിക്കു ഭണ്ഡാരത്തിലേക്ക് 61,000 തങ്കക്കാശും, 5,000 മിന്നാ വെള്ളിയും 100 പുരോഹിതവസ്ത്രങ്ങളും അവർ നൽകി.
তাদের ক্ষমতানুযায়ী কাজের জন্য সৃষ্ট ভাণ্ডারে তারা দান দিলেন। তাদের স্বেচ্ছাদানের পরিমাণ ছিল 61,000 অদর্কোন সোনা, 5,000 মানি রুপো, এবং 100-টি যাজকীয় পরিধেয় বস্ত্র।
70 പുരോഹിതന്മാരും ലേവ്യരും സംഗീതജ്ഞരും ദ്വാരപാലകരും ദൈവാലയദാസന്മാരും ജനത്തിൽ ചിലരോടൊപ്പം ജെറുശലേമിനോടു ചേർന്ന പട്ടണങ്ങളിൽ താമസമാക്കി. ശേഷിച്ച ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളിൽ താമസിച്ചു.
যাজকেরা, লেবীয়েরা, গায়কেরা, দ্বাররক্ষীরা এবং মন্দিরের দাসেরা অন্যান্য কিছু লোকের, এবং অবশিষ্ট ইস্রায়েলীদের সঙ্গে নিজের নিজের নগরে বসবাস করতে লাগল।

< എസ്രാ 2 >