< എസ്രാ 10 >

1 എസ്രാ ഇങ്ങനെ ദൈവാലയത്തിനുമുമ്പിൽ വീണുകിടന്നു കരഞ്ഞുപ്രാർഥിക്കയും ഏറ്റുപറകയും ചെയ്തപ്പോൾ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമായി ഇസ്രായേല്യരുടെ ഏറ്റവും വലിയൊരു സഭ അദ്ദേഹത്തിന്റെ അടുക്കൽ വന്നുകൂടി; അവരും വളരെ ദുഃഖത്തോടെ കരഞ്ഞു.
當厄斯德拉淚流如注,俯伏在天主殿祈禱認罪時,有很大的一群以色列人,男、女、孩童都聚集在她四周,民眾也都流淚痛哭。
2 അപ്പോൾ ഏലാമിന്റെ പുത്രന്മാരിൽ ഒരുവനായ യെഹീയേലിന്റെ മകൻ ശെഖന്യാവ് എസ്രായോടു പറഞ്ഞു: “നാം നമ്മുടെ ദൈവത്തോടു ദ്രോഹം ചെയ്തു. ഞങ്ങളുടെ ചുറ്റുമുള്ള ആളുകൾക്കിടയിൽനിന്ന് യെഹൂദരല്ലാത്ത സ്ത്രീകളെ വിവാഹംചെയ്തിരിക്കുന്നു. എന്നാൽ ഈ കാര്യമൊഴിച്ച് ഇസ്രായേലിന് ഇനിയും പ്രത്യാശയ്ക്കു സാധ്യതയുണ്ട്.
當時厄藍子孫中有一位,即耶希耳的兒子舍加尼雅,發言向厄斯德拉說:「我們由本地異民中娶了外婦女,實在得罪了天主,但對此事為以色列還有希望。
3 ഇപ്പോൾ ആ സ്ത്രീകൾ എല്ലാവരെയും അവരിൽനിന്നു ജനിച്ചവരെയും യജമാനന്റെയും നമ്മുടെ ദൈവത്തിന്റെ കൽപ്പന ഭയക്കുന്നവരുടെയും തീരുമാനപ്രകാരം നീക്കിക്കളയാൻ നമ്മുടെ ദൈവത്തോടു നാം ഒരു ഉടമ്പടി ചെയ്യുക; അതു ന്യായപ്രമാണത്തിന്ന് അനുസൃതമായിത്തന്നെ നടക്കട്ടെ.
現在我們與我們的天主立約,離棄這些婦女和她們所生的兒女,全照我主和那些對我們天主誡命起敬起畏者的意見,依照法律行事。
4 എഴുന്നേൽക്കുക; ഇത് അങ്ങു നിർവഹിക്കേണ്ടുന്ന കാര്യം ആകുന്നു; ഞങ്ങൾ യജമാനനു സഹായിയായിരിക്കും; സധൈര്യം പ്രവർത്തിക്കുക.”
起來! 因為這事全在妳身上,我們支持妳,妳應勇敢去作! 」
5 അങ്ങനെ എസ്രാ എഴുന്നേറ്റ് മുൻചൊന്ന വാക്കു പാലിക്കുന്നതിനായി പുരോഹിതമുഖ്യന്മാരെയും ലേവ്യരെയും പ്രഭുക്കന്മാരെയും എല്ലാ ഇസ്രായേല്യരെയുംകൊണ്ടു ശപഥംചെയ്യിച്ചു; അവർ എല്ലാവരും സത്യപ്രതിജ്ഞചെയ്തു.
厄斯德拉便起來,令司祭並肋未人首領起誓,必按這話去做;他們就發了誓。
6 എസ്രാ ദൈവാലയത്തിന്റെ മുമ്പിൽനിന്ന് എഴുന്നേറ്റ് എല്യാശീബിന്റെ മകനായ യെഹോഹാനാന്റെ മുറിയിൽ ചെന്നു. പ്രവാസികളുടെ അവിശ്വസ്തതനിമിത്തം അദ്ദേഹം വിലപിച്ചുകൊണ്ട് അപ്പം തിന്നാതെയും വെള്ളം കുടിക്കാതെയും അവിടെ ആ രാത്രി താമസിച്ചു.
厄斯德拉遂離開天主的殿,到了厄肋雅史的兒子約哈南的房裏,在那裏過夜,飯也不吃,水也不喝,因為她對充軍歸來者的罪惡悲傷。
7 അതിനുശേഷം അവർ സകലപ്രവാസികളും ജെറുശലേമിൽ വന്നുകൂടണമെന്ന് യെഹൂദ്യയിലും ജെറുശലേമിലും ഒരു പ്രഖ്യാപനംനടത്തി.
首領們遂在猶大和耶路撒冷發出通告,令充軍歸來的人都聚集在耶路撒冷;
8 പ്രഭുക്കന്മാരുടെയും യെഹൂദനേതാക്കന്മാരുടെയും ഈ തീരുമാനത്തിന് അനുസൃതമായി മൂന്നു ദിവസത്തിന്നകം ആരെങ്കിലും ഹാജരാകാതെയിരുന്നാൽ അയാളുടെ വസ്തുവക ഒക്കെയും കണ്ടുകെട്ടുകയും അയാളെ പ്രവാസികളുടെ സഭയിൽനിന്ന് പുറത്താക്കുകയും ചെയ്തുകളയും എന്നറിയിച്ചു.
照眾首領和長老的議決:凡三日不來者,他的一切財產應充公,他本人也應由充軍歸來的會眾中革除。
9 അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും സകലപുരുഷന്മാരും മൂന്നു ദിവസത്തിന്നകം ജെറുശലേമിൽ വന്നുകൂടി; അത് ഒൻപതാംമാസം ഇരുപതാം തിയ്യതി ആയിരുന്നു; സകലജനവും ആ കാര്യം ഹേതുവായിട്ടും വലിയ മഴനിമിത്തവും വിറച്ചുംകൊണ്ടു ദൈവാലയത്തിന്റെ മുറ്റത്ത് ഇരുന്നു.
所有猶大和本雅明人,三又內都聚集在耶路撒冷,時在九月日,眾人都坐在天主殿前的廣場上,為了這事和大雨的緣故,都戰戰兢兢。
10 അപ്പോൾ എസ്രാപുരോഹിതൻ എഴുന്നേറ്റ് അവരോടു: “നിങ്ങൾ അവിശ്വസ്തത കാണിച്ച് ഇസ്രായേലിന്റെ കുറ്റം വർധിപ്പിക്കേണ്ടതിന്ന് യെഹൂദരല്ലാത്ത സ്ത്രീകളെ വിവാഹംകഴിച്ചിരിക്കുന്നു.
厄斯德拉司祭起來向他們說:「你們娶了外方婦女而失了信,增加了以色列的罪孽;
11 ആകയാൽ ഇപ്പോൾ നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു പാപം ഏറ്റുപറകയും അവിടത്തെ ഇഷ്ടം അനുസരിച്ചു ചുറ്റുപാടുള്ളവരോടും യെഹൂദരല്ലാത്ത ഭാര്യമാരോടും വേർപെടുക” എന്നു പറഞ്ഞു.
現今你們應向上主你們的天主認罪,承行衪的旨意,離開本地異民和外方婦女」。
12 അതിനു സർവസഭയും ഉറക്കെ ഉത്തരം പറഞ്ഞത്: “അങ്ങ് ഞങ്ങളോടു പറഞ്ഞ വാക്കുപോലെതന്നെ ഞങ്ങൾ പ്രവർത്തിക്കേണ്ടതാകുന്നു.
全會眾都高聲回答說:「你怎樣說,我們就怎樣做。
13 എങ്കിലും ജനം വളരെയും ഇതു വർഷകാലവും ആകുന്നു; വെളിയിൽ നിൽക്കാൻ ഞങ്ങൾക്കാവില്ല; ഈ കാര്യത്തിൽ ഞങ്ങൾ അനേകരും ലംഘനം ചെയ്തിരിക്കുകയാൽ ഇത് ഒരു ദിവസംകൊണ്ടോ രണ്ടു ദിവസംകൊണ്ടോ തീരുന്ന സംഗതിയുമല്ല.
但因人民眾多,又兼雨季,我們不能留在露天地裏,何況又不是一兩天能完成的事,因為我們在這事上越規的人實在太多。
14 ആകയാൽ ഞങ്ങളുടെ പ്രഭുക്കന്മാർ സർവസഭയ്ക്കും പ്രതിനിധികളായി നിൽക്കട്ടെ; ഈ കാര്യംനിമിത്തം നമ്മുടെ ദൈവത്തിന്നുള്ള കഠിനകോപം ഞങ്ങളെ വിട്ടുമാറുവോളവും ഞങ്ങളുടെ പട്ടണങ്ങളിൽ യെഹൂദരല്ലാത്ത സ്ത്രീകളെ വിവാഹംകഴിച്ചിരിക്കുന്ന ഏവരും അവരോടുകൂടെ അവിടങ്ങളിലെ നേതാക്കന്മാരും ന്യായാധിപതിമാരും നിശ്ചയിക്കുന്ന സമയങ്ങളിൽ വരികയും ചെയ്യട്ടെ.”
讓我們的首領為眾會眾負責好了! 凡在我們城內娶了外方婦女人,照指定的時候,同自己城內的長老和判官,一起前來了結此案,直到挽回我們的天主對此事的盛怒」。
15 അതിന് അസാഹേലിന്റെ മകനായ യോനാഥാനും തിക്വയുടെ മകനായ യഹ്സെയാവുംമാത്രം വിരോധം പറഞ്ഞു; ലേവ്യരായ മെശുല്ലാമും ശബ്ബെഥായിയും അവരെ താങ്ങിപ്പറഞ്ഞു.
只有阿撒耳的兒子約納堂,和提克瓦的兒子雅赫則雅,起來反對這種辦法;還有默叔藍和肋未人沙貝泰,支持他們。
16 അങ്ങനെ പ്രവാസികൾ, ആ തീരുമാനംപോലെതന്നെ ചെയ്തു: എസ്രാപുരോഹിതൻ ഓരോ പിതൃഭവനത്തിൽനിന്നുമായി ചില കുടുംബത്തലവന്മാരെ പേരുപേരായി തെരഞ്ഞെടുത്തു, അവർ ഈ കാര്യം അന്വേഷിക്കുന്നതിനു പത്താംമാസം ഒന്നാം തിയ്യതി യോഗംകൂടി.
由充軍歸來的子民就這樣做了。厄斯德拉司祭,於是由各家族為自己選擇了一些族長,都的提名指定的。他們便在十月一日,開庭審查此案,
17 യെഹൂദരല്ലാത്ത സ്ത്രീകളെ വിവാഹംകഴിച്ചിരുന്ന സകലപുരുഷന്മാരുടെയും കാര്യം അവർ ഒന്നാംമാസം ഒന്നാംതീയതിതന്നെ തീർപ്പാക്കി.
直到一且日,方才辦完關於娶外方婦女的男子的案件。
18 പുരോഹിതന്മാരുടെ പുത്രന്മാരിലും യെഹൂദരല്ലാത്ത സ്ത്രീകളെ വിവാഹംകഴിച്ചവരുണ്ടായിരുന്നു: യോസാദാക്കിന്റെ മകനായ യോശുവയുടെ പുത്രന്മാരും അദ്ദേഹത്തിന്റെ സഹോദരന്മാരും: മയസേയാവ്, എലീയേസർ, യാരീബ്, ഗെദല്യാവ്.
在司祭中,發現有些人娶了外方的婦女;約匝達克的兒子耶叔亞的子孫和他的兄弟中,有瑪阿色雅、厄里阿厄則爾、雅黎布和革達里雅;
19 ഇവർ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാം എന്നു കയ്യടിച്ചു; അവർ കുറ്റക്കാരായതുകൊണ്ടു തങ്ങളുടെ കുറ്റത്തിന്നായി ഓരോ ആട്ടുകൊറ്റനെ അകൃത്യയാഗമായി അർപ്പിച്ചു.
他們宣誓辭去自己的妻子,為贖自己的罪,獻了一公綿羊作贖過祭。
20 ഇമ്മേരിന്റെ പുത്രന്മാരിൽ: ഹനാനി, സെബദ്യാവ്.
依默爾的子孫,有哈納尼和則巴狄雅;
21 ഹാരീമിന്റെ പുത്രന്മാരിൽ: മയസേയാവ്, ഏലിയാവ്, ശെമയ്യാവ്, യെഹീയേൽ, ഉസ്സീയാവ്.
哈陵的子孫有瑪阿色雅、厄里雅、舍瑪雅、耶希耳和烏雅;
22 പശ്ഹൂരിന്റെ പുത്രന്മാരിൽ: എല്യോവേനായി, മയസേയാവ്, യിശ്മായേൽ, നെഥനയേൽ, യോസാബാദ്, എലെയാശ.
帕市胡爾的子孫,有厄里約乃、瑪阿色雅、依市瑪耳、乃塔乃耳、約匝巴得和厄拉撒;
23 ലേവ്യരിൽ: യോസാബാദ്, ശിമെയി, കെലീതാ എന്നു പേരുള്ള കേലായാവ്, പെഥഹ്യാവ്, യെഹൂദാ, എലീയേസർ.
肋未人有約匝巴得、史米、刻拉雅即刻里達、培塔希雅、猶達和厄里厄則爾;
24 സംഗീതജ്ഞരിൽ: എല്യാശീബ്. വാതിൽകാവൽക്കാരിൽ: ശല്ലൂം, തേലെം, ഊരി.
歌詠者中有厄肋雅史布;守門者中有沙隆、特冷和烏黎。
25 മറ്റ് ഇസ്രായേല്യരിൽ: പരോശിന്റെ പുത്രന്മാരിൽ: രമ്യാവ്, യിശ്ശീയാവ്, മൽക്കീയാവ്, മിയാമീൻ, എലെയാസാർ, മൽക്കീയാവ്, ബെനായാവ്.
以色列平民帕洛士的子孫,有辣米雅、依齊雅。瑪耳基雅、米雅明、厄肋阿匝爾、瑪耳基雅和貝納雅;
26 ഏലാമിന്റെ പുത്രന്മാരിൽ: മത്ഥന്യാവ്, സെഖര്യാവ്, യെഹീയേൽ, അബ്ദി, യെരേമോത്ത്, ഏലിയാവ്.
厄藍的子孫,有瑪塔尼雅、則加黎雅、耶希耳、阿貝狄、耶勒摩特和厄里雅、;
27 സത്ഥുവിന്റെ പുത്രന്മാരിൽ: എല്യോവേനായി, എല്യാശീബ്, മത്ഥന്യാവ്, യെരേമോത്ത്, സാബാദ്, അസീസാ.
厄突的子孫,有厄里約乃、厄肋雅史布、瑪塔尼雅、耶勒摩特、匝巴得和阿齊匝;
28 ബേബായിയുടെ പുത്രന്മാരിൽ: യെഹോഹാനാൻ, ഹനന്യാവ്, സബ്ബായി, അഥെലായി.
貝拜的子孫,有約哈南、哈納尼雅、匝拜和阿特來;
29 ബാനിയുടെ പുത്രന്മാരിൽ: മെശുല്ലാം, മല്ലൂക്ക്, അദായാവ്, യാശൂബ്, ശെയാൽ, യെരേമോത്ത്.
巴尼的子孫,有默叔藍、瑪路克、哈達雅、雅叔布、舍阿耳和耶勒摩特;
30 പഹത്ത്-മോവാബിന്റെ പുത്രന്മാരിൽ: അദ്നാ, കെലാൽ, ബെനായാവ്, മയസേയാവ്, മത്ഥന്യാവ്, ബെസലേൽ, ബിന്നൂവി, മനശ്ശെ.
帕哈特摩阿布的子孫,有阿德納、革拉耳、貝納雅、瑪阿色雅、瑪塔尼雅、貝匝肋耳、彼奴依和默納舍;
31 ഹാരീമിന്റെ പുത്രന്മാരിൽ: എലീയേസർ, യിശ്ശീയാവ്, മൽക്കീയാവ്, ശെമയ്യാവ്, ശിമെയോൻ,
哈陵的子孫,有厄里厄則爾、依史雅、瑪耳基雅、舍瑪雅、史默紅、
32 ബെന്യാമീൻ, മല്ലൂക്ക്, ശെമര്യാവ്.
本雅明、瑪路克和舍瑪黎雅;
33 ഹാശൂമിന്റെ പുത്രന്മാരിൽ: മത്ഥെനായി, മത്ഥത്ഥാ, സാബാദ്, എലീഫേലെത്ത്, യെരേമായി, മനശ്ശെ, ശിമെയി.
哈雄的子孫,有瑪特厏、瑪達達、匝巴得、厄里培約特、耶勒買、默納舍和史米;
34 ബാനിയുടെ പുത്രന്മാരിൽ: മയദായി, അമ്രാം, ഊവേൽ,
巴尼的子孫,有瑪阿待、阿默蘭、約厄耳、
35 ബെനായാവ്, ബേദെയാവ്, കെലൂഹൂ,
貝納雅、貝狄雅、革路希、
36 വന്യാവ്, മെരേമോത്ത്, എല്യാശീബ്,
瓦尼雅、默勒摩特、厄肋雅史布、
37 മത്ഥന്യാവ്, മത്ഥെനായി, യാസൂ,
瑪塔尼雅、瑪特乃、雅阿掃、
38 ബിന്നൂവിയുടെ പുത്രന്മാരിൽ: ശിമെയി,
巴尼、彼奴依、史米、
39 ശെലെമ്യാവ്, നാഥാൻ, അദായാവ്,
舍肋米雅、納堂、阿達雅、
40 മക്‌നദെബായി, ശാശായി, ശാരായി,
瑪革納德拜、沙瑟、沙賴、
41 അസരെയേൽ, ശെലെമ്യാവ്, ശെമര്യാവ്,
阿匝勒耳、舍勒米雅、舍瑪黎雅、
42 ശല്ലൂം, അമര്യാവ്, യോസേഫ്.
沙隆、阿瑪黎雅、約色夫;
43 നെബോവിന്റെ പുത്രന്മാരിൽ: യെയീയേൽ, മത്ഥിഥ്യാവ്, സാബാദ്, സെബീനാ, യദ്ദായി, യോവേൽ, ബെനായാവ്.
乃波的子孫,有耶依耳、瑪提提雅、匝巴得、則彼納、約厄耳和貝納雅;
44 ഇവർ എല്ലാവരും യെഹൂദരല്ലാത്ത സ്ത്രീകളെ വിവാഹംകഴിച്ചിരുന്നു; അവരിൽ ചിലർക്ക് ഈ ഭാര്യമാരിൽ മക്കളും ഉണ്ടായിരുന്നു.
以上諸人都娶了外方婦女,有的婦女也生了兒女。

< എസ്രാ 10 >