< യെഹെസ്കേൽ 6 >

1 യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:
Awurade asɛm baa me nkyɛn sɛ,
2 “മനുഷ്യപുത്രാ, ഇസ്രായേൽ പർവതങ്ങൾക്ക് അഭിമുഖമായിനിന്ന് അവയ്ക്കെതിരേ പ്രവചിക്കുക:
“Onipa ba, fa wʼani kyerɛ Israel mmepɔ, na hyɛ nkɔm tia wɔn,
3 ഇസ്രായേൽ പർവതങ്ങളേ, യഹോവയായ ദൈവത്തിന്റെ വചനം കേൾക്കുക. യഹോവയായ കർത്താവ് പർവതങ്ങളോടും മലകളോടും നീരൊഴുക്കുകളോടും താഴ്വരകളോടും ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിങ്ങൾക്കെതിരേ ഒരു വാൾ അയയ്ക്കാൻ പോകുന്നു. ഞാൻ നിങ്ങളുടെ ക്ഷേത്രങ്ങൾ നശിപ്പിക്കും.
na ka sɛ, ‘Ao Israel mmepɔ montie Otumfoɔ Awurade asɛm. Yei ne deɛ Otumfoɔ Awurade ka kyerɛ mmepɔ ne nkokoɔ, abon ne mmɔnhwa: Merebɛtwe mo so akofena na masɛe mo sorɔnsorɔmmea.
4 നിങ്ങളുടെ ബലിപീഠങ്ങൾ നശിപ്പിക്കും; നിങ്ങളുടെ ധൂപപീഠങ്ങൾ തകർക്കും. നിങ്ങളുടെ വിഗ്രഹങ്ങൾക്കു മുമ്പിൽ നിങ്ങളുടെ ജനത്തെ ഞാൻ അരിഞ്ഞുവീഴ്ത്തും.
Wɔbɛbubu mo afɔrebukyia ahodoɔ no na wɔasɛe nnuhwam adum; na mɛkunkum mo nkurɔfoɔ wɔ mo ahoni anim.
5 അവരുടെ വിഗ്രഹങ്ങൾക്കു മുമ്പിൽ ഇസ്രായേൽമക്കളുടെ ശവങ്ങൾ ഞാൻ വീഴിക്കും. നിങ്ങളുടെ അസ്ഥികൾ നിങ്ങളുടെ ബലിപീഠങ്ങൾക്കുമുമ്പിൽ ഞാൻ ചിതറിക്കും.
Mede Israelfoɔ afunu bɛgugu wɔn ahoni anim, na mede mo nnompe apete mo afɔrebukyia ahodoɔ ho.
6 നിങ്ങൾ എവിടെപ്പാർത്താലും ആ പട്ടണങ്ങൾ നശിപ്പിക്കപ്പെടുകയും ക്ഷേത്രങ്ങൾ തകർക്കപ്പെടുകയും ചെയ്യും. അങ്ങനെ നിങ്ങളുടെ ബലിപീഠങ്ങൾ നശിപ്പിക്കപ്പെട്ട് ഉപയോഗശൂന്യമായിത്തീരുകയും നിങ്ങളുടെ വിഗ്രഹങ്ങൾ തകർത്ത് തരിപ്പണമാക്കപ്പെടുകയും നിങ്ങളുടെ ധൂപപീഠങ്ങൾ ഉടയ്ക്കപ്പെടുകയും നിങ്ങൾ നിർമിച്ചതൊക്കെയും തുടച്ചുനീക്കപ്പെടുകയും ചെയ്യും.
Baabiara a moteɛ no, nkuro no bɛda mpan, na ne sorɔnsorɔmmea bɛsɛe, sɛdeɛ ɛbɛyɛ a mo afɔrebukyia ahodoɔ no bɛda mpan na ayɛ afo. Mo ahoni bɛbubu na asɛe. Mo nnuhwam adum bɛbubu agu fam, na deɛ moayɛ nso bɛhwere mo.
7 നിങ്ങളുടെ ജനം നിങ്ങളുടെ മധ്യേതന്നെ വധിക്കപ്പെടും, അങ്ങനെ നിങ്ങൾ, ഞാൻ യഹോവ ആകുന്നു എന്ന് അറിയും.
Mo nkurɔfoɔ bɛtotɔ wɔ mo mu, na mobɛhunu sɛ me ne Awurade.
8 “‘എങ്കിലും ലോകത്തിലെ വിവിധ ദേശങ്ങളിലേക്കും ജനതകളിലേക്കും നിങ്ങൾ ചിതറിപ്പോകുമ്പോൾ, വാളിന്റെ വായ്ത്തലയിൽനിന്ന് രക്ഷപ്പെട്ട ചിലരെ ഞാൻ അവശേഷിപ്പിക്കും.
“‘Nanso mɛgya mo mu bi, ɛfiri sɛ ebinom bɛdwane akofena ano wɔ ɛberɛ a moahwete wɔ nsase ne amanaman so.
9 അപ്പോൾ അവർ തങ്ങളെ ബന്ധിതരായി കൊണ്ടുപോയിരിക്കുന്ന ദേശങ്ങളിൽവെച്ച് രക്ഷപ്പെട്ടവരായ ജനം എന്നെവിട്ടു പിന്മാറിപ്പോയി വ്യഭിചാരംചെയ്യുന്ന അവരുടെ ഹൃദയങ്ങൾകൊണ്ടും തങ്ങളുടെ വിഗ്രഹങ്ങളെ കണ്ണുകളാൽ മോഹിച്ചതുകൊണ്ടും അവർ എന്നെ എത്രയധികം ദുഃഖിതനാക്കിയെന്നും ഓർക്കും. തങ്ങൾചെയ്ത തിന്മകളോർത്തും തങ്ങളുടെ മ്ലേച്ഛതകൾ ചിന്തിച്ചും അവർ തങ്ങളെത്തന്നെ വെറുക്കും.
Na afei wɔ amanaman a wɔfaa wɔn nnommum kɔɔ mu no, wɔn a wɔnyaa wɔn ho firii mu no bɛkae me, sɛdeɛ madi awerɛhoɔ wɔ wɔn awaresɛeɛ akoma a wɔde twee wɔn ho firii me nkyɛn, ne wɔn ani a wɔde nyaa akɔnnɔ bɔne maa wɔn ahoni. Wɔn ho bɛyɛ wɔn nwunu wɔ bɔne ne akyiwadeɛ a wɔayɛ enti.
10 അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും; ഈ അനർഥം അവരുടെമേൽ വരുത്തുമെന്നു ഞാൻ വെറുതേയല്ല അരുളിച്ചെയ്തിട്ടുള്ളത്.
Wɔbɛhunu sɛ me ne Awurade, na mammɔ wɔn hu kwa sɛ mede saa ɔhaw yi bɛba wɔn so.
11 “‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേൽജനത്തിന്റെ സകലദുഷ്ടതയും അറപ്പുളവാക്കുന്ന പ്രവൃത്തികളുംനിമിത്തം നിങ്ങളുടെ കൈകളടിച്ചും കാൽകൾ ചവിട്ടിയും “അയ്യോ, കഷ്ടം!” എന്നു പറയുക. അവർ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും വീഴും.
“‘Yei ne deɛ Otumfoɔ Awurade seɛ: Mommɔ mo nsam na momfa mo nan mpempem fam na monteam sɛ, “A!” Esiane Israel efie amumuyɛ ne akyiwadeɛ nyinaa enti, wɔbɛwuwu akofena, ɛkɔm ne ɔyaredɔm ano.
12 ദൂരത്തുള്ളവർ മഹാമാരിയാൽ മരിക്കും സമീപത്തുള്ളവൻ വാളാൽ വീഴും; ശേഷിച്ചിരിക്കുന്നവരും രക്ഷപ്പെട്ടവരും ക്ഷാമംകൊണ്ടു മരിക്കും. അങ്ങനെ ഞാൻ എന്റെ ക്രോധം അവരുടെമേൽ ചൊരിയും.
Ɔyaredɔm bɛkum deɛ ɔwɔ akyirikyiri. Deɛ ɔbɛn no bɛtɔ akofena ano na deɛ ɔbɛfiri mu na waka no, ɛkɔm bɛkum no. Saa na mede mʼabufuhyeɛ bɛyɛ wɔn.
13 എല്ലാ ഉയർന്ന കുന്നുകളിലും എല്ലാ പർവതശിഖരങ്ങളിലും എല്ലാ ഇലതൂർന്ന മരത്തിൻകീഴിലും തഴച്ചുവളരുന്ന എല്ലാ കരുവേലകത്തിൻകീഴിലും അവർ തങ്ങളുടെ സകലവിഗ്രഹങ്ങൾക്കും സുഗന്ധധൂപം അർപ്പിച്ചല്ലോ. അവിടെ അവരുടെ വിഗ്രഹങ്ങൾക്കിടയിൽ ബലിപീഠങ്ങൾക്കു ചുറ്റുമായി അവരുടെ ജനം വധിക്കപ്പെട്ടു കിടക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.
Na wɔbɛhunu sɛ me ne Awurade, ɛberɛ a wɔn nkurɔfoɔ a wɔatotɔ afunu deda wɔn ahoni ntam atwa wɔn afɔrebukyia ho ahyia, wɔ nkokoɔ a ɛkorɔn nyinaa so, mmepɔ atifi nyinaa ne nnua a adendan ne odum frɔmfrɔm ase, mmea mmea a wɔde nnuhwam bɔ afɔdeɛ ma wɔn ahoni nyinaa.
14 അവരുടെ എല്ലാ വാസസ്ഥലങ്ങളിലും ഞാൻ അവർക്കെതിരായി കൈനീട്ടി ദേശത്തെ ദിബ്ലാ മരുഭൂമിയെക്കാൾ നിർജനവും ശൂന്യവുമാക്കും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’”
Afei mɛtene me nsa wɔ wɔn so na mama asase no ada mpan afiri anweatam no akɔsi Ribla, baabiara a wɔtete. Na wɔbɛhunu sɛ me ne Awurade.’”

< യെഹെസ്കേൽ 6 >