< യെഹെസ്കേൽ 42 >

1 അതിനുശേഷം ആ പുരുഷൻ എന്നെ വടക്കോട്ടുള്ള വഴിയിലൂടെ പുറത്തെ അങ്കണത്തിലേക്കു കൊണ്ടുപോയി. ദൈവാലയാങ്കണത്തിനും പുറമതിലിനും എതിരേ വടക്കുവശത്തുള്ള മുറികളിലേക്ക് എന്നെ നയിച്ചു:
וַיּוֹצִאֵ֗נִי אֶל־הֶֽחָצֵר֙ הַחִ֣יצוֹנָ֔ה הַדֶּ֖רֶךְ דֶּ֣רֶךְ הַצָּפ֑וֹן וַיְבִאֵ֣נִי אֶל־הַלִּשְׁכָּ֗ה אֲשֶׁ֨ר נֶ֧גֶד הַגִּזְרָ֛ה וַאֲשֶֽׁר־נֶ֥גֶד הַבִּנְיָ֖ן אֶל־הַצָּפֽוֹן׃
2 അവിടെയുള്ള കെട്ടിടത്തിനു നൂറുമുഴം നീളവും അൻപതുമുഴം വീതിയും ഉണ്ടായിരുന്നു. അതിന്റെ വാതിൽ വടക്കോട്ട് അഭിമുഖമായിരുന്നു.
אֶל־פְּנֵי־אֹ֙רֶךְ֙ אַמּ֣וֹת הַמֵּאָ֔ה פֶּ֖תַח הַצָּפ֑וֹן וְהָרֹ֖חַב חֲמִשִּׁ֥ים אַמּֽוֹת׃
3 അകത്തെ അങ്കണത്തിലെ ഇരുപതുമുഴം നീളമുള്ള ഭാഗത്തിനും പുറത്തെ അങ്കണത്തിലെ കൽത്തളത്തിനും എതിരേ മൂന്നുനിലയിലും തട്ടുതട്ടായ ഒരു ഇരിപ്പിടത്തിനെതിരേ തട്ടുതട്ടായ മറ്റൊരു ഇരിപ്പിടം ഉണ്ടായിരുന്നു.
נֶ֣גֶד הָֽעֶשְׂרִ֗ים אֲשֶׁר֙ לֶחָצֵ֣ר הַפְּנִימִ֔י וְנֶ֣גֶד רִֽצְפָ֔ה אֲשֶׁ֖ר לֶחָצֵ֣ר הַחִֽיצוֹנָ֑ה אַתִּ֥יק אֶל־פְּנֵֽי־אַתִּ֖יק בַּשְּׁלִשִֽׁים׃
4 മുറികളുടെ മുൻഭാഗത്ത് ഉള്ളിലായി പത്തുമുഴം വീതിയിലും നൂറുമുഴം നീളത്തിലും ഒരു നടപ്പാത ഉണ്ടായിരുന്നു. അവയുടെ വാതിലുകൾ വടക്കുഭാഗത്തായിരുന്നു.
וְלִפְנֵ֨י הַלְּשָׁכ֜וֹת מַהֲלַךְ֩ עֶ֨שֶׂר אַמּ֥וֹת רֹ֙חַב֙ אֶל־הַפְּנִימִ֔ית דֶּ֖רֶךְ אַמָּ֣ה אֶחָ֑ת וּפִתְחֵיהֶ֖ם לַצָּפֽוֹן׃
5 താഴത്തെയും നടുവിലത്തെയും നിലകളിലുള്ള തട്ടുതട്ടായ ഇരിപ്പിടങ്ങളെക്കാൾ, മൂന്നാംനിലയിലെ മുറികൾ വിസ്താരം കുറഞ്ഞതായിരുന്നു. കാരണം, അവിടെ നടപ്പാതയ്ക്കായി കൂടുതൽ സ്ഥലം വിനിയോഗിച്ചിരുന്നു.
וְהַלְּשָׁכ֥וֹת הָעֶלְיוֹנֹ֖ת קְצֻר֑וֹת כִּֽי־יוֹכְל֨וּ אַתִּיקִ֜ים מֵהֵ֗נָה מֵֽהַתַּחְתֹּנ֛וֹת וּמֵהַתִּֽכֹנ֖וֹת בִּנְיָֽן׃
6 മുകൾനിലയിലെ മുറികൾക്ക് ആലയാങ്കണത്തിനുള്ളതുപോലെ തൂണുകൾ ഉണ്ടായിരുന്നില്ല. അതിനാൽ അവയ്ക്ക് താഴത്തെയും നടുവിലത്തെയും നിലകളുടെ തറയ്ക്കു വിസ്താരം കുറവായിരുന്നു.
כִּ֤י מְשֻׁלָּשׁוֹת֙ הֵ֔נָּה וְאֵ֤ין לָהֶן֙ עַמּוּדִ֔ים כְּעַמּוּדֵ֖י הַחֲצֵר֑וֹת עַל־כֵּ֣ן נֶאֱצַ֗ל מֵהַתַּחְתּוֹנ֛וֹת וּמֵהַתִּֽיכֹנ֖וֹת מֵהָאָֽרֶץ׃
7 മുറികൾക്കും പുറത്തെ അങ്കണത്തിനും സമാന്തരമായി ഒരു പുറംചുമർ ഉണ്ടായിരുന്നു. അതിന് മുറികൾക്കു മുമ്പിൽ അൻപതുമുഴം നീളമുണ്ടായിരുന്നു.
וְגָדֵ֤ר אֲשֶׁר־לַחוּץ֙ לְעֻמַּ֣ת הַלְּשָׁכ֔וֹת דֶּ֛רֶךְ הֶחָצֵ֥ר הַחִֽצוֹנָ֖ה אֶל־פְּנֵ֣י הַלְּשָׁכ֑וֹת אָרְכּ֖וֹ חֲמִשִּׁ֥ים אַמָּֽה׃
8 പുറത്തെ അങ്കണത്തിനടുത്തു നിരനിരയായുള്ള മുറികളുടെ നീളം അൻപതു മുഴവും വിശുദ്ധമന്ദിരത്തിനു തൊട്ടടുത്തുള്ള നിരയുടെ നീളം നൂറു മുഴവുമായിരുന്നു.
כִּֽי־אֹ֣רֶךְ הַלְּשָׁכ֗וֹת אֲשֶׁ֛ר לֶחָצֵ֥ר הַחִֽצוֹנָ֖ה חֲמִשִּׁ֣ים אַמָּ֑ה וְהִנֵּ֛ה עַל־פְּנֵ֥י הַהֵיכָ֖ל מֵאָ֥ה אַמָּֽה׃
9 പുറത്തെ അങ്കണത്തിൽനിന്ന് ഈ മുറികളിലേക്കു കടക്കാൻ താഴത്തെ നിലയിൽ കിഴക്കുവശത്തായി ഒരു പ്രവേശനം ഉണ്ടായിരുന്നു.
ומתחתה לשכות הָאֵ֑לֶּה המבוא מֵֽהַקָּדִ֔ים בְּבֹא֣וֹ לָהֵ֔נָּה מֵֽהֶחָצֵ֖ר הַחִצֹנָֽה׃
10 തെക്കേവശത്ത് പുറത്തെ അങ്കണമതിലിനോടു ചേർന്ന് ദൈവാലയമുറ്റത്തോടു ചേർന്ന് പുറത്തെ മതിലിന് എതിരേ മുറികളുണ്ടായിരുന്നു.
בְּרֹ֣חַב ׀ גֶּ֣דֶר הֶחָצֵ֗ר דֶּ֧רֶךְ הַקָּדִ֛ים אֶל־פְּנֵ֧י הַגִּזְרָ֛ה וְאֶל־פְּנֵ֥י הַבִּנְיָ֖ן לְשָׁכֽוֹת׃
11 അവയുടെ മുൻഭാഗത്ത് ഒരു നടപ്പാത ഉണ്ടായിരുന്നു. അവയ്ക്കു നീളവും വീതിയും പുറത്തേക്കുള്ള വാതിലുകളും അളവുകളും വടക്കുഭാഗത്തെ മുറികൾക്കു സമാനമായിരുന്നു. വടക്കുവശത്തുള്ള വാതിലുകൾപോലെയായിരുന്നു
וְדֶ֙רֶךְ֙ לִפְנֵיהֶ֔ם כְּמַרְאֵ֣ה הַלְּשָׁכ֗וֹת אֲשֶׁר֙ דֶּ֣רֶךְ הַצָּפ֔וֹן כְּאָרְכָּ֖ן כֵּ֣ן רָחְבָּ֑ן וְכֹל֙ מוֹצָ֣אֵיהֶ֔ן וּכְמִשְׁפְּטֵיהֶ֖ן וּכְפִתְחֵיהֶֽן׃
12 തെക്കുവശത്തുള്ള മുറികളുടെ വാതിലുകളും. കിഴക്കോട്ടു നീണ്ടുകിടക്കുന്ന അനുബന്ധമതിലിനു സമാന്തരമായുള്ള നടപ്പാതയുടെ തലയ്ക്കൽ ഒരു പ്രവേശനം ഉണ്ടായിരുന്നു. അവയിലൂടെ ഒരുവന് മുറികളിൽ പ്രവേശിക്കാൻ കഴിയുമായിരുന്നു.
וּכְפִתְחֵ֣י הַלְּשָׁכ֗וֹת אֲשֶׁר֙ דֶּ֣רֶךְ הַדָּר֔וֹם פֶּ֖תַח בְּרֹ֣אשׁ דָּ֑רֶךְ דֶּ֗רֶךְ בִּפְנֵי֙ הַגְּדֶ֣רֶת הֲגִינָ֔ה דֶּ֥רֶךְ הַקָּדִ֖ים בְּבוֹאָֽן׃
13 അതിനുശേഷം അദ്ദേഹം എന്നോടു പറഞ്ഞു: “വടക്കും തെക്കുമായി ദൈവാലയാങ്കണത്തിനുനേരേയുള്ള മുറികൾ, യഹോവയോട് അടുത്തു ചെല്ലുന്ന പുരോഹിതന്മാർ അതിവിശുദ്ധയാഗങ്ങൾ ഭക്ഷിക്കുന്ന മുറികളാണ്. അവിടെ അവർ, അതിവിശുദ്ധയാഗങ്ങൾ—ഭോജനയാഗങ്ങളും പാപശുദ്ധീകരണയാഗങ്ങളും അകൃത്യയാഗങ്ങളും—വെക്കണം; കാരണം, ആ സ്ഥലം വിശുദ്ധമാണല്ലോ.
וַיֹּ֣אמֶר אֵלַ֗י לִֽשְׁכ֨וֹת הַצָּפ֜וֹן לִֽשְׁכ֣וֹת הַדָּרוֹם֮ אֲשֶׁ֣ר אֶל־פְּנֵ֣י הַגִּזְרָה֒ הֵ֣נָּה ׀ לִֽשְׁכ֣וֹת הַקֹּ֗דֶשׁ אֲשֶׁ֨ר יֹאכְלוּ־שָׁ֧ם הַכֹּהֲנִ֛ים אֲשֶׁר־קְרוֹבִ֥ים לַֽיהוָ֖ה קָדְשֵׁ֣י הַקֳּדָשִׁ֑ים שָׁ֞ם יַנִּ֣יחוּ ׀ קָדְשֵׁ֣י הַקֳּדָשִׁ֗ים וְהַמִּנְחָה֙ וְהַחַטָּ֣את וְהָאָשָׁ֔ם כִּ֥י הַמָּק֖וֹם קָדֹֽשׁ׃
14 പുരോഹിതന്മാർ ഒരിക്കൽ വിശുദ്ധമന്ദിരത്തിന്റെ ചുറ്റുവട്ടത്തിലേക്കു പ്രവേശിച്ചുകഴിഞ്ഞാൽ, ശുശ്രൂഷിക്കുന്ന വസ്ത്രങ്ങൾ അഴിച്ചുമാറ്റാതെ അവർ പുറത്തെ അങ്കണത്തിലേക്ക് പോകാൻ പാടുള്ളതല്ല, കാരണം ആ വസ്ത്രങ്ങൾ വിശുദ്ധമല്ലോ. ജനത്തിനുള്ള സ്ഥലത്തിനടുത്ത് ചെല്ലുന്നതിനുമുമ്പ് അവർ വേറെ വസ്ത്രങ്ങൾ ധരിക്കേണ്ടതാണ്.”
בְּבֹאָ֣ם הַכֹּהֲנִ֗ים וְלֹֽא־יֵצְא֤וּ מֵהַקֹּ֙דֶשׁ֙ אֶל־הֶחָצֵ֣ר הַחִיצוֹנָ֔ה וְשָׁ֞ם יַנִּ֧יחוּ בִגְדֵיהֶ֛ם אֲשֶׁר־יְשָׁרְת֥וּ בָהֶ֖ן כִּֽי־קֹ֣דֶשׁ הֵ֑נָּה ילבשו בְּגָדִ֣ים אֲחֵרִ֔ים וְקָרְב֖וּ אֶל־אֲשֶׁ֥ר לָעָֽם׃
15 ദൈവാലയത്തിന്റെ അന്തർഭാഗമെല്ലാം അളന്നുതീർന്നശേഷം അദ്ദേഹം എന്നെ കിഴക്കേ കവാടത്തിലൂടെ പുറത്തേക്കു കൊണ്ടുപോയി. ദൈവാലയപ്രദേശം ചുറ്റും അളന്നു.
וְכִלָּ֗ה אֶת־מִדּוֹת֙ הַבַּ֣יִת הַפְּנִימִ֔י וְהוֹצִיאַ֙נִי֙ דֶּ֣רֶךְ הַשַּׁ֔עַר אֲשֶׁ֥ר פָּנָ֖יו דֶּ֣רֶךְ הַקָּדִ֑ים וּמְדָד֖וֹ סָבִ֥יב ׀ סָבִֽיב׃
16 കിഴക്കേവശം അളവുദണ്ഡിനാൽ അളന്നു; അത് അഞ്ഞൂറു മുഴമെന്നു കണ്ടു.
מָדַ֛ד ר֥וּחַ הַקָּדִ֖ים בִּקְנֵ֣ה הַמִּדָּ֑ה חֲמֵשׁ־אמות קָנִ֛ים בִּקְנֵ֥ה הַמִּדָּ֖ה סָבִֽיב׃
17 വടക്കേവശം അദ്ദേഹം അളന്നു; അളവുദണ്ഡിന്റെ കണക്കനുസരിച്ച് അത് അഞ്ഞൂറ് മുഴമായിരുന്നു.
מָדַ֖ד ר֣וּחַ הַצָּפ֑וֹן חֲמֵשׁ־מֵא֥וֹת קָנִ֛ים בִּקְנֵ֥ה הַמִּדָּ֖ה סָבִֽיב׃
18 തെക്കേവശം അദ്ദേഹം അളന്നു; അളവുദണ്ഡനുസരിച്ച് അതും അഞ്ഞൂറു മുഴം.
אֵ֛ת ר֥וּחַ הַדָּר֖וֹם מָדָ֑ד חֲמֵשׁ־מֵא֥וֹת קָנִ֖ים בִּקְנֵ֥ה הַמִּדָּֽה׃
19 അനന്തരം അദ്ദേഹം പടിഞ്ഞാറുവശത്തെത്തി അവിടവും അളന്നു; അളവുദണ്ഡനുസരിച്ച് അതും അഞ്ഞൂറു മുഴം.
סָבַ֖ב אֶל־ר֣וּחַ הַיָּ֑ם מָדַ֛ד חֲמֵשׁ־מֵא֥וֹת קָנִ֖ים בִּקְנֵ֥ה הַמִּדָּֽה׃
20 അങ്ങനെ ആ പ്രദേശമാകെ, നാലുവശവും അദ്ദേഹം അളന്നു. വിശുദ്ധമായതും സാമാന്യമായതുംതമ്മിൽ വേർതിരിക്കാൻവേണ്ടി അവിടെ അഞ്ഞൂറു മുഴം നീളവും അഞ്ഞൂറു മുഴം വീതിയും ഉള്ള ഒരു മതിൽ ഉണ്ടായിരുന്നു.
לְאַרְבַּ֨ע רוּח֜וֹת מְדָד֗וֹ ח֤וֹמָה לוֹ֙ סָבִ֣יב ׀ סָבִ֔יב אֹ֚רֶךְ חֲמֵ֣שׁ מֵא֔וֹת וְרֹ֖חַב חֲמֵ֣שׁ מֵא֑וֹת לְהַבְדִּ֕יל בֵּ֥ין הַקֹּ֖דֶשׁ לְחֹֽל׃

< യെഹെസ്കേൽ 42 >